Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്ന് സ്റ്റേജിലേക്ക് കയറിയ ആരാധകനെ മോഹൻലാൽ തള്ളി താഴെയിട്ടതും റിക്കോർഡ് വെച്ചുള്ള ചുണ്ടനക്കൽ പാളുമെന്ന ഘട്ടം വന്നപ്പോൾ; ഗെയിംസ് വേദിയിലെ ലാസിസം ചുണ്ടനക്കലിൽ വിമർശനം കടുത്തപ്പോഴും കള്ളത്തരം ഉപേക്ഷിച്ചില്ല; പെർത്തിലെ 'ചന്ദ്രികയും' അലിയാതിരുന്നപ്പോഴും പണി കിട്ടി; ലാലേട്ടന്റെ പിഴയിൽ 'ലിപ്‌സിങ്കിങ്ങ്' തട്ടിപ്പ് ചർച്ചയാക്കി സൈബർ ലോകം

അന്ന് സ്റ്റേജിലേക്ക് കയറിയ ആരാധകനെ മോഹൻലാൽ തള്ളി താഴെയിട്ടതും റിക്കോർഡ് വെച്ചുള്ള ചുണ്ടനക്കൽ പാളുമെന്ന ഘട്ടം വന്നപ്പോൾ; ഗെയിംസ് വേദിയിലെ ലാസിസം ചുണ്ടനക്കലിൽ വിമർശനം കടുത്തപ്പോഴും കള്ളത്തരം ഉപേക്ഷിച്ചില്ല; പെർത്തിലെ 'ചന്ദ്രികയും' അലിയാതിരുന്നപ്പോഴും പണി കിട്ടി; ലാലേട്ടന്റെ പിഴയിൽ 'ലിപ്‌സിങ്കിങ്ങ്' തട്ടിപ്പ് ചർച്ചയാക്കി സൈബർ ലോകം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഗായകൻ വേദിയിൽ എത്തുമ്പോഴും നേരിട്ട് പാടാതെ റിക്കോർഡ് വെച്ച പാട്ടിനൊപ്പം ചുണ്ടനക്കുന്ന തട്ടിപ്പാണ് 'ലിപ്‌സിങ്കിങ്ങ്'. മോഹൻലാലിന്റെ ലാലിസത്തോടെയാണ് മലയാളികൾ ഈ തട്ടിപ്പിനെ കുറിച്ച് ചർച്ച ചെയ്തത്. ഇടവേളക്ക് ശേഷം വീണ്ടും ചുണ്ടനക്കൽ പാട്ടിലെ തട്ടിപ്പ് പുറത്തു കൊണ്ടുവന്നതും ലാലേട്ടന്റെ പിഴവോടെയാണ്. രണ്ട് ദിവസം മുമ്പ് പെർത്തിലെ വേദിയിൽ വെച്ച് മോഹൻലാലിന്റെ ചുണ്ടനക്കൽ പാട്ടിലെ കള്ളത്തരം പുറത്തുവന്നതോടെ സൈബർ ലോകം വീണ്ടും ഇത്തരം ചർച്ചകളിലേക്ക് കടന്നിട്ടുണ്ട്.

എന്താനാണ് മോഹൻലാൽ അടക്കമുള്ളവർ ഇത്തരത്തിൽ തട്ടിപ്പു പാട്ടുമായി രംഗത്തെത്തുന്നത് എന്നതാണ് ചോദ്യം. ഗാനമേള വേദികളിൽ ലൈവായി പാടുമ്പോൾ ലഭിക്കുന്ന സ്വാഭാവികതയില്ലാതെ റിക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടു ചലിപ്പിച്ച് കാണികളെ പറ്റിക്കുന്നതിന് എതിരെയാണ് വിമർശനം കടുക്കുന്നത്. എന്നാൽ, മോഹൻലാലിന്റെ ഭാഗത്തു നിന്നും വന്ന പിഴവുകളാണ് കൂടുതലായി വാർത്തകളിൽ ഇടംപിടിച്ചത്. അതുകൊണ്ട് തന്നെ മോഹൻലാൽ എന്തിനാണ് തെറ്റുകൾ ആവർത്തിക്കുന്നതെന്ന ചോദ്യമാണ് പൊതുവേ ഉയർത്തിയത്.

എന്തായാലും പെർത്തിൽ പ്രയാഗ മാർട്ടിനൊപ്പം ആലപിച്ച ഗാനം പാളിയതോടെ മോഹൻലാലിന്റെ പഴയ ചുണ്ടനക്കൽ വീഡിയോ കൂടി പുറത്തുവന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ മോഹൻലാൽ ചുണ്ടനക്കൽ തട്ടിപ്പ് തുടങ്ങിയിരുന്നു. അന്ന് അഫ്‌സലിനൊപ്പം ഹലോ എന്ന ചിത്രത്തലെ ഗാനം സ്റ്റേജ് ഷോയിൽ ആലപിച്ചുകൊണ്ടിരിക്കയായിരുന്നു മോഹൻലാൽ. ആശ്വദിച്ചു കൊണ്ടു ഇവർ പാടിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു ആരാധകൻ സ്‌റ്റേജിലേക്ക് കയറിയത്. ഇതോടെ മോഹൻലാൽ അയാളെ തള്ളിയിടുകയായിരുന്നു. എന്നാൽ, അന്ന് മദ്യപിച്ചെത്തി അലമ്പുണ്ടാക്കിയ ആരാധകനെന്നാണ് വിശദീകരണം വന്നത്.

എന്തായാലും ആ വിശദീകരണം തട്ടിപ്പായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പെർത്തിലെയും ലാലിസത്തിലെയും പോലെ ചുണ്ടനക്കൽ പാട്ടായിരുന്നു മോഹൻലാൽ നടത്തിയത്. ആരാധകൻ ഇടിച്ചു കയറിയതോടെ പാട്ടിലെ കള്ളത്തരം പൊളിയുമെന്ന ഘട്ടം വന്നു. ഇതോടെയാണ് മോഹൻലാൽ ഈ വ്യക്തിയെ കായികമായി തന്നെ നേരിട്ടത്. ആ ശരീരഭാഷ ശ്രദ്ധിച്ചാൽ തന്നെ തട്ടിപ്പ് മനസിലാകുമായിരുന്നു. വളരെ പ്രയാസമുള്ള വരികൾ പോലും ലാഘവത്തോടെ പാടുന്ന രീതികണ്ടാലും അതിലെ കള്ളത്തരം വ്യക്തമാകും.

ആ പാട്ടിൽ തന്നെ വ്യക്തമായ മറ്റൊരു കാര്യം മോഹൻലാൽ മൈക്ക് മാറ്റിയിട്ടും അദ്ദേഹത്തിന്റെ ശബ്ദത്തിൽ പാട്ട് പുറത്തുവരുന്നത് കേൾക്കാമായിരുന്നു. അന്ന് തന്നെ ഇതേക്കുറിച്ച് ചർച്ചകൾ വന്നിരുന്നു. എന്നാൽ സൈബർ ലോകം ഇന്നത്തെ പോലെ ശക്തമല്ലാതിരുന്നതു കൊണ്ടാണ് മോഹൻലാൽ കൂടുതൽ വിവാദങ്ങളിൽ പെടാതെ രക്ഷപെട്ടത്. അക്കാലത്തെ ടെലിവിഷൻ പരിപാടിയിൽ ഇത് സംബന്ധിച്ച ചർച്ചകളും വന്നു. എന്നാൽ, മോഹൻലാൽ മാത്രമല്ല, 'ലിപ്‌സിങ്കിങ്ങ്' എന്ന തട്ടിപ്പ് പ്രയോഗിച്ചിട്ടുണ്ട്. എം ജി ശ്രീകുമാരും സുജാതയും അടക്കമുള്ളവരും സമാനമായ രീതിയിൽ നേരത്തെ പാടിയ പാട്ടിനൊപ്പം ചുണ്ടനക്കിയിട്ടുണ്ട്. അവരൊക്കെ പാട്ടിനെ കുറിച്ച് അറിവുള്ളതിനാൽ പ്രശ്‌നങ്ങളിൽ പെട്ടില്ലെന്ന് മാത്രം.

കാലങ്ങൾക്ക് മുമ്പ് തുടങ്ങിയ ഈ തട്ടിപ്പ് ഇപ്പോൾ പിടിക്കപ്പെടുന്നത് സാങ്കേതികവിദ്യയിലുള്ള കുതിച്ചു ചാട്ടം കൊണ്ടും സൈബർലോകത്തിന്റെ ഇടപെടൽ കൊണ്ടുമാണ്. മൂന്ന് വർഷം മുമ്പ് നടന്ന നാഷണൽ ഗെയിംസിൽ മോഹൻലാലിന് സമാനമായ വിധത്തിൽ പറ്റിയ അമളി അദ്ദേഹത്തിന്റെ സിനിമാ കരിയറിനെ പോലും ബാധിച്ചിരുന്നു. അന്ന് സൈബർലോകത്ത് കടുത്ത ട്രോളിംഗിനാണ് മോഹൻലാൽ ഇരയായത്. പെർത്തിലും സമാന വീഴ്‌ച്ച മോഹൻലാലിനുണ്ടായി. പ്രയാഗ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' എന്ന ഗാനം ആലപിക്കുമ്പോഴാണ് സ്റ്റേജിന്റെ അണിയറയിലെ കള്ളത്തരം വെളിച്ചത്തു വന്നത്.

റെക്കോർഡ് ചെയ്ത ഗാനത്തിനൊപ്പം ആസ്വദിച്ചു തന്നെ മോഹൻലാൽ പാടുകയായിരുന്നു. പാട്ടിൽ പാളിച്ച വരുന്നത് വരെ റെക്കോർഡ് ചെയ്ത ഗാനത്തിനൊപ്പം ചുണ്ടനക്കലാണെന്ന് ബോധ്യമാകുന്നില്ല. പ്രയാഗക്കൊപ്പം പാടുന്നതിനിടെ മുമ്പിലുള്ള വരികൾ ചൂണ്ടിക്കാട്ടി പിന്നണി സംഗീതം വന്നു. ഈ സമയത്ത് മൈക്ക് മുഖത്തു നിന്നും മാറ്റി താഴേക്കു പിടിക്കുകയായിരുന്നു. ഇതോട് ലാലിന്റെ ചുണ്ടനക്കത്തേക്കാൽ വേഗത്തിൽ പാട്ട് മുമ്പേ പോയി. പണി പാളിയെന്ന ബോധ്യമായതോടെ ഞെട്ടലോട് മൈക്ക് തിരികെ മുഖത്തിന് അടുത്തേക്കു കൊണ്ടുവരികയായിരുന്നു. എന്നാൽ, കബളിപ്പിക്കലാണ് പാട്ടെന്ന് അപ്പോഴേക്കും കണ്ടിരുന്നവർക്ക് ബോധ്യമായി. എന്തായാലും ചന്ദ്രിക വേണ്ട വിധത്തിൽ കണ്ടിരുന്നവരിലും അലിഞ്ഞില്ലെന്ന കാര്യം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP