Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ട് നിരോധത്തിന്റെ വഴിയെ ഭൂമി അസാധുവാക്കലിനും നീക്കം; രാജ്യത്തെ ഭൂമി ഇടപാടുകളെല്ലാം ഒരു വർഷത്തേക്ക് അസാധുവാക്കി ഇ-രജിസ്‌ട്രേഷൻ നിർബന്ധമാക്കും; ഇ-രജിസ്‌ട്രേഷൻ പാസ് ബുക്ക് ഇല്ലാത്തവർക്ക് ഭൂമി വിൽക്കാനാവില്ല; പാൻ - ആധാർ കാർഡുകളുമായി ബന്ധിപ്പിച്ചുള്ള ഇ രജിസ്‌ട്രേഷൻ ഭൂ മാഫിയയുടെ കള്ളക്കളികൾക്ക് വിലങ്ങാകും

നോട്ട് നിരോധത്തിന്റെ വഴിയെ ഭൂമി അസാധുവാക്കലിനും നീക്കം; രാജ്യത്തെ ഭൂമി ഇടപാടുകളെല്ലാം ഒരു വർഷത്തേക്ക് അസാധുവാക്കി ഇ-രജിസ്‌ട്രേഷൻ നിർബന്ധമാക്കും; ഇ-രജിസ്‌ട്രേഷൻ പാസ് ബുക്ക് ഇല്ലാത്തവർക്ക് ഭൂമി വിൽക്കാനാവില്ല; പാൻ - ആധാർ കാർഡുകളുമായി ബന്ധിപ്പിച്ചുള്ള ഇ രജിസ്‌ട്രേഷൻ ഭൂ മാഫിയയുടെ കള്ളക്കളികൾക്ക് വിലങ്ങാകും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിന്റെ വഴിയെ രാജ്യത്തെ ഭൂമി സ്വത്തു വകകളും ഒരു സുപ്രഭാതത്തിൽ പഴയ നോട്ടു പോലെയാവും. രാജ്യത്തെ എല്ലാ ഭൂ സ്വത്തുക്കളും ഒരു വർഷത്തേക്ക് അസാധുവാക്കി ഇ പ്രോപ്പർട്ടി രജിസ്‌ട്രേഷൻ നടപ്പാക്കുന്നതിനുള്ള ഗൗരവതലത്തിലുള്ള നീക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്നതായാണ് വിവരം.

അധികം വൈകാതെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇ പി പി ബി പ്രോപ്പർട്ടി ആക്ട് എന്ന പേരിലുള്ള ആക്ട് പ്രഖ്യാപിച്ചാൽ പിന്നെ രാജ്യത്തുള്ള എല്ലാ ഭൂമി വകകളും രജിസ്‌ട്രേഷൻ നടത്തേണ്ടി വരും. രജിസ്ട്രാർ ഓഫീസിലെ പുതിയ ഇ പി പി ബി പ്രോപ്പർട്ടിയിൽ രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് തങ്ങളുടെ പാൻ കാർഡ്, ആധാർ കാർഡ് ഉൾപ്പെടെയുള്ളവ ബന്ധിപ്പിച്ച് പുതിയ പാസ് ബുക്ക് അനുവദിക്കും.

ഈ പാസ് ബുക്ക് ലഭ്യമായവർക്കെ പിന്നീട് തങ്ങളുടെ ഭൂമി വിൽക്കാനും കൈമാറ്റം ചെയ്യാനുമെല്ലാം സാധിക്കൂ. ഭൂമിയുടെ ഉടമസ്ഥർ തങ്ങളുടെ പരിധിയിലുള്ള സബ് രജിസ്ട്രാർ ഓഫീസിൽ നികുതിയടച്ച രസീതിയുമായെത്തി ബന്ധപ്പെട്ട ആധാരം ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കിയാലെ പ്രോപ്പർട്ടി പാസ് ബുക്ക് ലഭിക്കൂ.

ഭൂമി അസാധുവാക്കൽ വഴിയുണ്ടാകുന്ന പെട്ടെന്നുള്ള ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും വിവാഹം, ചികിത്സ, പഠനാവശ്യാർത്ഥമുള്ള ലോൺ, വീട് നിർമ്മാണം തുടങ്ങിയ വളരെ അടിയന്തരമായ ആവശ്യങ്ങൾക്കായി ഭൂമി കൈമാറ്റം/വിൽപ്പന എളുപ്പത്തിൽ സാധ്യമാക്കാനും പ്രത്യേക ഓഫീസറുടെ നേതൃത്വത്തിൽ ഓരോ സബ് രജിസ്ട്രാർ ഓഫീസിലും എമർജൻസി കൗണ്ടറുമുണ്ടാവും.

എന്തായാലും ഇ പ്രോപ്പർട്ടി കാർഡ് ഉള്ളവർക്കെ ഭാവിയിൽ ഭൂമി ഉപയോഗിക്കാനും വിൽക്കാനും കൈമാറ്റം ചെയ്യാനും സാധിക്കൂ. അപ്രകാരം കാർഡ്/ പ്രോപ്പർട്ടി പാസ് ബുക്ക് ലഭ്യമല്ലാത്ത ഭൂമിയെല്ലാം സർക്കാർ ഭൂമിയാവും. 2018 മാർച്ചോട് കൂടെ ഈ പ്രോസസ് പൂർത്തിയാക്കും വിധമാണ് കാര്യങ്ങളുടെ പോക്ക്.

വരവിൽ കവിഞ്ഞ ഭൂസ്വത്ത്, കുടുംബ വഴിയുള്ള ഭൂമി ദാനം, ബിനാമി ഇടപാടുകൾ, തട്ടിപ്പു ഭൂമികൾ, മതിയായ രേഖകളില്ലാത്ത ഭൂമി അടക്കമുള്ളവ ഇ പ്രോപ്പർട്ടി പാസ് ബുക്ക് മുഖേന കർശനമായി പരിശോധിക്കാനും നടപടി സ്വീകരിക്കാനും സാധിക്കുമെന്നും അതുവഴി സർക്കാറിനു സാമ്പത്തിക നേട്ടമുണ്ടാക്കാനും സാധിക്കുമെന്നാണ് കേന്ദ്രത്തിന് പ്രതീക്ഷ. ഭൂമാഫിയയ്ക്കു ഒട്ടും പഴുതുകൾ ഉണ്ടാക്കാനാവാത്ത വിധമാണ് നിമയം പ്രാബല്യത്തിൽ വരികയെന്നും അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP