Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീരദേശപരിപാലനനിയമം ലംഘിച്ചു മരട് കായൽ കയ്യേറ്റം; ഫ്‌ളാറ്റുകൾ പണിയാൻ അനുമതി കൊടുത്ത മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ കുടുങ്ങും; വിജിലൻസ് അന്വേഷണത്തിന് ലോകായുക്തയുടെ ഉത്തരവ്

തീരദേശപരിപാലനനിയമം ലംഘിച്ചു മരട് കായൽ കയ്യേറ്റം; ഫ്‌ളാറ്റുകൾ പണിയാൻ അനുമതി കൊടുത്ത മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ കുടുങ്ങും; വിജിലൻസ് അന്വേഷണത്തിന് ലോകായുക്തയുടെ ഉത്തരവ്

കൊച്ചി: തീരദേശപരിപാലന നിയമം കാറ്റിൽ പറത്തി മരട് മുനിസിപ്പാലിറ്റിയുടെ കീഴിൽ ബഹുനില കെട്ടിടങ്ങൾ പണിയാൻ ഉദ്യോഗസ്ഥൻ അനുമതി കൊടുത്തത്തിൽ ചട്ട വിരുദ്ധമായ നടപടിയെന്ന ആരോപണത്തിൽ ലോകായുക്ത വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഫെബ്രുവരി 9നാണ് കൊച്ചി കത്രികടവ് വിജിലൻസ് ഡി.വൈ.എസ്‌പി യോട് അന്വേഷണം നടത്തി 23.3.2016നു മുൻപ് റിപ്പോർട്ട് സമർപ്പിക്കൻ ലോകായുക്ത ഉത്തരവിട്ടത്.

ഒപ്പം തീരദേശ പരിപാലന അഥോറിറ്റി ചെയർമാനോട് നിയമലംഘനം നടത്തിയ എല്ലാ കെട്ടിടങ്ങളുടെയും ലിസ്റ്റ് ഹാജരാക്കാനും ലോകായുക്ത ആവശ്യപ്പെട്ടിരിക്കുകയാണെന്നാണു സൂചന. 2013ൽ ലംഘനം നടത്തി പണിത കെട്ടിടങ്ങൾക്ക് പെർമിറ്റും വാസയോഗ്യ സർട്ടിഫിക്കറ്റും കൊടുത്ത ബിൽഡിങ് ഇൻസ്‌പെക്ടർ മുതൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

കൊച്ചിയിലെ പൊതുപ്രവർത്തകനും കടവന്ത്ര സ്വദേശിയുമായ ചെഷയർ ടാർസൻ സമർപിച്ച പൊതുതാല്പര്യ ഹർജിയിൽ ആണ് ലോകായുക്ത കോടതി ഇതിനായി ഉത്തരവിട്ടത്. ഇതിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു

മരട് മുനിസിപ്പാലിറ്റിയിലെ 9 ഉദ്യോഗസ്ഥർക്കെതിരെയാണ് ആദ്യം അന്വേഷണം നടത്തുന്നത്. 2013നു ശേഷവും തീരദേശ പരിപാലന നിയമ ലംഘനം നടത്തിയ മുഴുവൻ ബിൽഡിങ്ങുകളുടെയും ലിസ്റ്റ് ഹാജരാക്കാൻ ലോകായുക്ത തീരദേശ പരിപാലന അഥോറിറ്റി ചെയർമാനോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയായാൽ മരട് മുനിസിപ്പാലിറ്റിയിലെ കൂടുതൽ ഉദ്യോഗസ്ഥർ കുടുങ്ങാൻ സാദ്ധ്യതയുണ്ട്. എങ്കിൽ വരും ദിവസങ്ങളിൽ കേരളത്തിൽ ഏറ്റവും കുടതൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വൻ അഴിമതി കേസായിരിക്കും മരട് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നടത്തിയ ഈ വൻ അഴിമതി എന്ന് ചെഷയർ ടാർസൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

മരട് കായൽ, വളന്താട് കായൽ, മരടിലൂടെ പോകുന്ന വേമ്പനാട് കായലിന്റെ അതിർത്തി, കാണിയാമ്പുഴ, ചമ്പക്കര കായൽ, ചിലവനൂർ കായൽ, തേവര കായൽ തുടങ്ങി കായലുകളും പുഴകളും ചേർന്ന മരട് മുനിസിപ്പാലിറ്റി സിആർഇസഡ് സോൺ പ്രകാരം 1, 3ൽ പെടുന്ന പരിസ്ഥിതിലോല പ്രദേശമാണ്. അതിനാൽ ഇത് സംരക്ഷിക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് കൊച്ചി നിവാസിയായ താൻ ഇതിനു വേണ്ടി നിരന്തരമായി പോരടുന്നതെന്ന് ചെഷയർ ടാർസൻ പറഞ്ഞു.

ഇതിനു സമാനമായ നിയമലംഘനം നടത്തി അനുമതി കൊടുത്ത കൊച്ചി നഗരസഭയിലെ 20 ഉദ്യോഗസ്ഥർക്കെതിരേയും സമാന രീതിയിലുള്ള അന്വേഷണം ലോകായുക്ത പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി വാർത്തയാക്കിയിരുന്നു. ഇതിനോടൊപ്പം മരടിലെയും തീരഭൂമി കയ്യേറ്റത്തിനു അനുവാദം കൊടുത്ത ഉദ്യോഗസ്ഥന്മാർക്കെതിരെ അന്വേഷണം നടത്താൻ ലോകായുക്ത വിജിലൻസിനോട് ആവശ്യപ്പെടുകയായിരുന്നു. മരടിൽ 17 ബഹുനില കെട്ടിടങ്ങൾക്കെതിരേയും കൊച്ചി നഗരസഭയിൽ 33 ബിൽഡിങ്ങുകൾക്കും ചട്ടലംഘനം നടത്തി പണിയാനും വാസ യോഗ്യമാണെന്നു സ്ഥാപിക്കാനും അനുമതി കൊടുത്തു എന്ന ആരോപണം നേടുന്ന ഉദ്യോഗസ്ഥർകെതിരെയുമാണ് വിജിലൻസ് അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP