Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടക്കലിൽ 70 മിറ്റർ നീളത്തിലും മൂന്നടിയോളം വീതിയിലുമായി 10 മീറ്റർ താഴ്‌ച്ചയിൽ ഭൂമിക്ക് വിള്ളൽ; കുഴൽ കിണറുകളുണ്ടാക്കിയ ആഘാതമാകാം വിള്ളലുണ്ടാക്കിയതെന്ന് പ്രാഥമിക നിഗമനം; ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശാനുസരണം സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ച് അധികാരികൾ

കോട്ടക്കലിൽ 70 മിറ്റർ നീളത്തിലും മൂന്നടിയോളം വീതിയിലുമായി 10 മീറ്റർ താഴ്‌ച്ചയിൽ ഭൂമിക്ക് വിള്ളൽ; കുഴൽ കിണറുകളുണ്ടാക്കിയ ആഘാതമാകാം വിള്ളലുണ്ടാക്കിയതെന്ന് പ്രാഥമിക നിഗമനം; ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശാനുസരണം സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ച് അധികാരികൾ

ജാസിം മൊയ്തീൻ

കോട്ടക്കൽ: മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് പെരുമണ്ണ ക്ലാരിയിൽ ഭൂമിയിൽ വിള്ളലുണ്ടാക്കിയതിന് കാരണം കുഴൽ കിണറുകളുണ്ടാക്കിയ ആഘാതമാകാമെന്ന് പ്രധാമിക നിഗമനം. പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ 13ാം വാർഡിലെ കഞ്ഞിക്കുഴിങ്ങരയിലാണ് 70 മിറ്റർ നീളത്തിലും മൂന്നടിയോളം വീതിയിലുമായി 10 മീറ്റർ താഴ്ചയുള്ള വിള്ളൽ രൂപപ്പെട്ടത്. കുഴൽ കിണറുകൾ ഭൂമിക്കടിയിലെ ശിലാപാളികളിൽ ആഘാതം സൃഷ്ടിച്ചതും ചെങ്കൽപാളികൾക്ക് താഴെ നേരത്തെയുണ്ടായിരുന്ന ശൂന്യ അറകളുമായിരിക്കാം ഭൂമി അകന്ന് മാറുന്ന ഈ പ്രതിഭാസം രൂപപ്പെടാൻ കാരണമെന്നാണ് കാലിക്കറ്റ് സർവ്വകലാശാല ജിയോളജി - ചരിത്ര വിഭാഗങ്ങളുടെ സംയുക്ത സംഘം നടത്തിയ പരിശോധനയിലെ പ്രാധമിക വിലയിരുത്തൽ.

വിദഗ്ദ്ധ പഠനത്തിനായി ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ സംഘം ഈ മാസം 15ന് സ്ഥലം സന്ദർശിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന ദുരന്ദനിവാര അഥോറിറ്റി ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തോട് അഭ്യാർത്ഥന നടത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ അഭ്യാർത്ഥന മാനിച്ച് ദേശീയഭൗമ ശാസ്ത്ര കേന്ദ്രത്തിലെ സീനിയർ കൺസൾട്ടന്റ് ജി ശങ്കറും സംഘവുമായിരിക്കും ഈ പ്രതിഭാസം രൂപപ്പെട്ട സ്ഥലം സന്ദർശിക്കുക. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നിലവിൽ ഈ പ്രതിഭാസംകൊണ്ട് നാശം സംഭവിച്ച വീടുകൾക്ക് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നും സഹായം ലഭ്യമാകുക.

സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശാനുസരണം സമീപത്തെ വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഇവിടെ നിന്ന് താമസം മാറിയിട്ടുണ്ട്. ആറ് ദിവസങ്ങൾക്ക് മുമ്പാണ് ഭൂമി അകന്ന് മാറുന്ന പ്രതിഭാസം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വിള്ളലുണ്ടായി തുടങ്ങിയ സമയത്ത് ഇതിനകത്ത് വീണ ആടിനെ രക്ഷിക്കാനായിട്ടുമില്ല. വർഷങ്ങൾക്ക് മുമ്പ് ഇതിന് സമീപത്ത് ഇത്തരം വിള്ളൽ രൂപപ്പെട്ട് വീടുകൾ തകർന്നിരുന്നു. ഇപ്പോൾ വീണ്ടും ഇതേ പ്രതിഭാസം ആവർത്തിച്ചിരിക്കുകയാണ്.

സമീപത്തെ വീടുകൾക്കെല്ലാം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിശദമായ പഠനത്തിന് ശേഷം ഇങ്ങനൊരു പ്രതിഭാസത്തിന്റെ മൂലകാരണം കണ്ടെത്തിയാൽ മാത്രമേ കൂടുതൽ അപകടകരമാണോ എന്ന കാര്യം തീരുമാനിക്കാനാകൂ. അതിന് ശേഷം മാത്രമേ ഈ പ്രദേശത്തെ ആളുകൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തിന്റെ തോതും നിശ്ചയിക്കാനാകൂ. ഇപ്പോൾ തകർന്നിരിക്കുന്ന വീടുകൾ പുനർ നിർമ്മിച്ചതിന് ശേഷം വീണ്ടും ഇതാവർത്തിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ 15ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിൽ നിന്നുള്ള സംഘം വന്ന് പഠനം നടത്തിയതിന് ശേഷമായിരിക്കും ഭാവി കാര്യങ്ങൾ നടപ്പിലാക്കുന്നതും തീരുമാനിക്കന്നതും.

ഇപ്പോൾ തത്കാലം വിള്ളൽ രൂപപ്പെട്ട 70 മീറ്റർ നീളത്തിലും അതിനു ചുറ്റുപാടുമുള്ള വീട്ടുകാരെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. ഇവർക്ക വേണ്ട അത്യാവശ്യ സഹായങ്ങൾ സർക്കാർ തലത്തിൽ ചെയ്യണമെന്നാണ് ആവശ്യം. വിശദ പഠനം നടത്തി റിപ്പോർട്ട് വരുന്നതു വരെ പലരും ബദ്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും മാറാനുള്ള തയ്യാറെടുപ്പിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP