Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൗശലങ്ങൾ പുറത്തെടുത്ത് നിറപുഞ്ചിരിയോടെ ദിവ്യ വിളിച്ചിട്ടും പയ്യൻ മരത്തിൽ നിന്നിറങ്ങിയില്ല; സമരപന്തലിലെ പെൺകുട്ടികളുടെ തോളിൽ തട്ടി ചർച്ച നടത്തിയിട്ട് അവരും മൈൻഡ് ചെയ്തില്ല; മംഗളം വാരികയുടെ കവർഗേളായി തിളങ്ങിയ പുതിയ സബ് കലക്ടറുടെ സമവായ ശ്രമങ്ങൾ പാളിയത് ഇങ്ങനെ

കൗശലങ്ങൾ പുറത്തെടുത്ത് നിറപുഞ്ചിരിയോടെ ദിവ്യ വിളിച്ചിട്ടും പയ്യൻ മരത്തിൽ നിന്നിറങ്ങിയില്ല; സമരപന്തലിലെ പെൺകുട്ടികളുടെ തോളിൽ തട്ടി ചർച്ച നടത്തിയിട്ട് അവരും മൈൻഡ് ചെയ്തില്ല; മംഗളം വാരികയുടെ കവർഗേളായി തിളങ്ങിയ പുതിയ സബ് കലക്ടറുടെ സമവായ ശ്രമങ്ങൾ പാളിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐഎഎസുകാർക്കിടയിലെ കലാകാരിയാണ് ദിവ്യ എസ് അയ്യർ. കോട്ടയത്തെ സബ് കലക്ടറായ ശോഭിച്ച ശേഷമാണ് അവർ തലസ്ഥാന ജില്ലയിലേക്ക് എത്തിയതും. കോട്ടയത്തെ ജോലി ചെയ്യുന്ന വേളയിൽ കാര്യമായ വെല്ലുവിളികളൊന്നും അവർക്ക് നേരിടേണ്ടി വന്നില്ല. കോട്ടയത്ത് മനോരമയുടെയും മംഗളത്തിന്റെയും പ്രിയപുത്രിയായിരുന്നു അവർ. മംഗളം വാരികയിൽ കവർ ഗേളായും ദിവ്യ എസ് അയ്യർ എത്തിയിരുന്നു. എന്നാൽ, തലസ്ഥാനത്ത് നിയമിതയായത് മുതൽ ദിവ്യയ്ക്ക് ജോലിയിൽ ചെറിയ വെല്ലുവിളികളും നേരിടേണ്ടി വരുന്നു. രാഷ്ട്രീയ സമരങ്ങളും മറ്റു എപ്പോഴും നടക്കുന്ന ഇടമെന്ന നിലയിൽ സബ് കലക്ടർക്ക് നേരിട്ട് ഇടപെടേണ്ടി വരുന്നു. എന്നാൽ, എല്ലാറ്റിനെയും നിറപുഞ്ചിരിയോടെ നേരിടുന്നതാണ് ദിവ്യയുടെ ശൈലി.

ലോ അക്കാദമിയുമായി ബന്ധപ്പെട്ട സമരം തീർക്കാനുള്ള ചർച്ചകളിലും ദിവ്യയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ, സമരക്കാർ മുന്നോട്ടു വച്ച കാര്യങ്ങളെല്ലാം അവരുടെ പരിധിക്ക് പുറത്തായതിനാൽ സമവായ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടു. ഇന്നലെ ലോ അക്കാദമി സമരത്തിന്റെ രൂപം മാറിയപ്പോഴും ശരിക്കും വെട്ടിലായത് സബ് കലക്ടറായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഷിമിത്ത് എന്ന വിദ്യാർത്ഥി ആത്മഹത്യാ ഭീഷണി മുഴക്കി കയറുമായി മരത്തിൽ കയറിയത്. ഇതോടെ വിദ്യാർത്ഥിയെ അനുനയിപ്പിച്ച് താഴെയിറക്കാൻ ആദ്യം പൊലീസും പിന്നീട് ഫയർ ഫോഴ്‌സുമെത്തി. എന്നാൽ, ഇവർ നടത്തിയ അനുരഞ്ജന ശ്രമങ്ങളെല്ലാം പരാജപ്പെട്ടു. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് എം.കെ.റഹ്മാൻ സ്ഥലത്തെത്തി വിദ്യാർത്ഥികളോട് സംസാരിച്ചു. പിന്നാലെയാണ് സബ്കളക്ടറുടെ അനുരഞ്ജന ശ്രമം നടത്തിയത്.

ലോ അക്കാദമിക്ക് സമീപത്തെ മരത്തിൽ കയറി വിദ്യാർത്ഥി ആത്മഹത്യാഭീഷണി മുഴക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സബ്കളക്ടറുടെ മധ്യസ്ഥശ്രമം. സമരവേദിയിൽ എത്തിയ ദിവ്യ എസ് അയ്യർ മൈക്കിലൂടെ വിദ്യാർത്ഥിയോട് താഴെയിറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, അത് അതിന് കൂട്ടാക്കിയില്ല. ഇതിനെടി താഴെ നിന്ന സമരക്കാർ ദിവ്യയ്ക്ക് മുന്നിൽ ആവശ്യങ്ങളും ഉന്നയിച്ചു. പ്രിൻസിപ്പലിന്റെ രാജിയാണ് ഇവർ ആവശ്യപ്പെട്ടത്. കൂടാതെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കേസിൽ ലക്ഷ്മി നായരെ അറസ്റ്റു ചെയ്യണെന്ന ആവശ്യവും ഉന്നയിച്ചു. ഇതോടെ ദിവ്യ പ്രതിസന്ധിയിലായി. എല്ലാം പരിഹരിക്കാമെന്ന് പറഞ്ഞു നോക്കിയെങ്കിലും സമരക്കാർക്ക് അത് മാത്രം മതിയായിരുന്നില്ല. ഉറപ്പു വേണമെന്ന് വിദ്യാർത്ഥികൾ ഒറ്റ സ്വരത്തിൽ പറഞ്ഞു. എന്നാൽ, വിദ്യാർത്ഥികൾ ഉന്നയിച്ചിരുന്ന പ്രശ്‌നങ്ങൾ തന്റെ അധികാര പരിധിയിൽ നിൽക്കില്ലെന്ന് ദിവ്യ.എസ്.അയ്യർ അറിയിച്ചു.

വിദ്യാർത്ഥികൾ അറിയിച്ച കാര്യങ്ങൾ മേലുദ്യോഗസ്ഥരുമായും സർക്കാർ പ്രതിനിധികളുമായും ചർച്ച നടത്താമെന്ന് ദിവ്യ എസ് അയ്യർ അറിയിച്ചു. ദളിത് പീഡന നിയമ പ്രകാരം ലക്ഷ്മി നായരുടെ അറസ്റ്റ്, വിദേശത്തേക്ക് കടക്കാതിരിക്കാൻ പാസ്‌പോർട്ട് കണ്ടുകെട്ടണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാൽ, തന്റെപരിധിയിലുള്ള കാര്യങ്ങളല്ല, ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കാമെന്ന് പറഞ്ഞ് തിരിച്ചു വരാമെന്ന് പറഞ്ഞാണ് കലക്ടർ പോയത്.

ഇതിനിടെ മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്ന ഷിജിത്തിന്റെ അമ്മയും അക്കാദമിയിലെത്തി മകനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. മകനെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് ഷിജിത്തിന്റെ അമ്മ പറഞ്ഞു. വിദ്യാർത്ഥികളിൽ ചിലത് അംഗീകരിക്കാമെന്ന ഉറപ്പാണ് പിന്നീട് അധികൃതർ നൽകിയത്. ഇക്കാര്യം അറിയിക്കാൻ സബ്കലക്ടർ എത്തിയിരുന്നില്ല. തന്റെ സമവായ ശ്രമങ്ങൾ പാളിയതു കൊണ്ടാണ് സബ്കലക്ടർ മടങ്ങിയതും. ലോ അക്കാദമിയിലെ സമരക്കാരായിരുന്നെ പെൺകുട്ടികളുമായി സംസാരിച്ച അരുരജ്ഞന ശ്രമത്തിന് ദിവ്യ ശ്രമിച്ചെങ്കിലും അതൊന്നും വേണ്ട വിധത്തിൽ വിജയിക്കാതെ പോകുകയായിരുന്നു.

ഇതിനിടെ അമ്മകൂടി സ്ഥലത്തെത്തിയതോടെയാണ് മരത്തിൽ കയറിയ വിദ്യാർത്ഥി ഇറങ്ങാൻ തയ്യാറായത്. വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടപടി എടുക്കില്ലെന്നും ഉറപ്പ് കിട്ടിയതിനെതുടർന്ന് മരത്തിൽ കയറിയ ഷിമിത് ഇറങ്ങാൻ തയ്യാറായി. ഇതോടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മരത്തിലേക്ക് കയറി. പൊലീസ് അറസ്റ്റ്‌ചെയ്യുകയാണെന്ന് കരുതി വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. അഗ്‌നിശമന സേനാഗംഗങ്ങളാണെന്ന് അറിഞ്ഞതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഷിമിത്തിനെ താഴെ ഇറക്കുന്നതിന് സഹകരിച്ചു.

ഇതിനിടെ ചില കോൺഗ്രസ്സ് പ്രവർത്തകൻ ദേഹത്തേക്ക് പെട്രോൾ ഒഴിച്ചു. കെ. മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റണമെന്നു പറഞ്ഞായിരുന്നു ഇത്. തീപടരാതിരിക്കാൻ അഗ്‌നിശമന സേന അയാളുടെ ദേഹത്തേക്ക് വെള്ളം ചീറ്റി. ജലപീരങ്കിയാണെന്ന് ധരിച്ച കോൺഗ്രസ്സ് പ്രവർത്തകർ അക്രമാസക്തരാകുകയും ചെയ്തു. ഫയർഫോഴ്‌സിനുനേരെയും പൊലീസിന് നേരെയും കല്ലേറ് നടത്തി. അഗ്‌നിശമനസേനാംഗങ്ങളിൽ നിന്നും പൈപ്പ് പിടിച്ചുവാങ്ങി മർദ്ദിച്ചു. ഇതോടെ പൊലീസ് ലാത്തിവീശി. പ്രവർത്തകരും സ്ഥലത്ത് നിന്ന നാട്ടുകാരും ചിതറിയോടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP