Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമ്മിൽത്തല്ലു മറന്നേക്കൂ; ഇനി കൂട്ടാകാം; സംസ്ഥാനത്തിനു മാതൃകയായി തിരൂരിൽ അഭിഭാഷക-മാദ്ധ്യമ സൗഹൃദക്കൂട്ടായ്മ; റിപ്പോർട്ടിങ് തടയാത്ത തിരൂരിലെ അഭിഭാഷകർ മാദ്ധ്യമ പ്രവർത്തകർക്കു നൽകുന്നതു പൂർണ പിന്തുണ

തമ്മിൽത്തല്ലു മറന്നേക്കൂ; ഇനി കൂട്ടാകാം; സംസ്ഥാനത്തിനു മാതൃകയായി തിരൂരിൽ അഭിഭാഷക-മാദ്ധ്യമ സൗഹൃദക്കൂട്ടായ്മ; റിപ്പോർട്ടിങ് തടയാത്ത തിരൂരിലെ അഭിഭാഷകർ മാദ്ധ്യമ പ്രവർത്തകർക്കു നൽകുന്നതു പൂർണ പിന്തുണ

എം പി റാഫി

തിരൂർ: മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘട്ടനങ്ങളുടെയും ചേരിപ്പോരുകളുടെയും അലയൊലികൾ കെട്ടടങ്ങുന്നതേയുള്ളു... എന്നാൽ ഇതാ മാദ്ധ്യമ-അഭിഭാഷകരിൽ നിന്നും നല്ലൊരു വാർത്ത. അഭിഭാഷകരെ അണിനിരത്തി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചാണ് സംസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർക്കും അഭിഭാഷകർക്കും തിരൂർ പ്രസ് ക്ലബ്ബ് മാതൃകയായിരിക്കുന്നത്.

കൊച്ചിയിൽ നിന്നും തുടങ്ങി തിരുവനന്തപുരം വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും അവസാനം കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ സംഭവങ്ങളിൽ കലാശിക്കുകയും ചെയ്ത മാദ്ധ്യമ-അഭിഭാഷക ചേരിപ്പോരിന് അറുതിയുണ്ടാകുമോയെന്ന് പൊതു ജനം കാതോർക്കുമ്പോഴാണ് നല്ലൊരു വാർത്ത തീരൂരിൽ നിന്നും പുറത്തു വന്നിരിക്കുന്നത്.

ജനാധിപത്യത്തിന്റെ സ്തൂപങ്ങൾ തമ്മിൽ കലഹിക്കേണ്ടവരല്ല, കൈകോർക്കേണ്ടവരാണ് എന്ന പ്രമേയത്തിലായിരുന്നു തിരൂർ പ്രസ് ക്ലബ് ഇന്ന് വൈകിട്ട് അഞ്ചിന് സൗഹൃദ സംഗമം സംഘടിപ്പിച്ചത്. തിരൂർ വാഗൺട്രാജഡി സ്മാരക മുനിസിപ്പൽ ടൗൺഹാൾ പരിസരത്താണ് സംഗമം നടന്നത്. അഭിഭാഷക -മാദ്ധ്യമ സംഘടനങ്ങളിലെ മുറിവുണങ്ങും മുമ്പ് ഇത്തരമൊരു പരിപാടി തിരൂർ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ചതിൽ ഏറെ ജനപിന്തുണ ലഭിക്കുകയുണ്ടായി. അഭിഭാഷക മാദ്ധ്യമ സംഘട്ടനങ്ങൾ വിവിധ കോണുകളിൽ ഉടലെടുത്തെങ്കിലും ഇവിടത്തെ മാദ്ധ്യമ-അഭിഭാഷക സൗഹൃദമായിരുന്നു ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചത്. ജില്ലാ കോടതിയടക്കമുള്ള നീതിന്യായ സ്ഥാപനങ്ങൾ നിലകൊള്ളുന്ന തിരൂരിൽ മാദ്ധ്യമ പ്രവർത്തകർക്ക് റിപ്പോർട്ടിംങിന് വിലക്കില്ലെന്നു മാത്രമല്ല, അഭിഭാഷകരുടെ പിന്തുണയുണ്ടെന്നതും ഇവിടത്തെ പ്രത്യേകതയാണ്.

കൊച്ചിയിലും തിരുവനന്തപുരത്തുമുണ്ടായ അഭിഭാഷക-മാദ്ധ്യമ കൂട്ടസംഘട്ടനത്തിനു പിന്നാലെ ഹൈക്കോടതിയിൽ നിന്നടക്കമുള്ള പല വാർത്തകളും പുറം ലോകമറിയാതെ പോയിരുന്നു. റിപ്പോർട്ടിംങിനായി കോടതികളിൽ നിന്നുള്ള ഈ മാദ്ധ്യമ പ്രവർത്തകരുടെ വിലക്ക് പൂർണമായി ഇപ്പോഴും തീർന്നില്ല. പരസ്പര നിയമ പോരാട്ടങ്ങളും ചെളിവാരലുകളും നടക്കുമ്പോഴും ജനാധിപത്യത്തിന്റെ തൂണുകൾ സൗഹൃദം ഉൂട്ടിയുറപ്പിക്കുകയാണ് തിരൂരിൽ.

എംപി അബ്ദുസമദ് സമദാനി സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. തന്റെ മാദ്ധ്യമ പ്രവർത്തന അനുഭവം പങ്കുവച്ചായിരുന്നു സമദാനി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ഇത്തരത്തിലുള്ള സംഗമങ്ങൾ ജനാധിപത്യ ത്തെ സംരക്ഷിക്കാനും ഊട്ടിയുറപ്പിക്കാനും സഹായകമാരുന്നെന്നും സൗഹൃദ സംഗമം ഏറെ പ്രാധാന്യമർഹിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. എംഎ‍ൽഎ, വി. അബ്ദുറഹ്മാൻ, തിരൂർ നഗരസഭാധ്യക്ഷൻ അഡ്വ.എസ്. ഗിരീഷ്, തിരൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം.കെ. മൂസക്കുട്ടി, മലയാള സർവകലാശാല പി.ആർ.ഒ ടി. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. അഭിഭാഷക സംഘടനാ പ്രതിനിധികൾ മാദ്ധ്യമ സംപ്രതിനിധികൾ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കാൾ ചടങ്ങിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP