Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലീവെടുക്കാതെയും ഡിപ്പാർട്ടുമെന്റിൽ അറിയിക്കാതെയും പൂണെയിൽ എൽഎൽബി പഠനം; കള്ള ഒപ്പിട്ട് ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയതോടെ പിടിയിലായി; തെറ്റു സമ്മതിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ ശുപാർശ ചെയ്ത് പിഎസ്‌സിയും; ഡെന്റൽ കോളേജിലെ പഴയ നൈറ്റ് വാച്ച്മാനെ ഇനി ഡെപ്യൂട്ടി സെക്രട്ടറിയാക്കും; ജേക്കബ് തോമസിനെ പുറത്തു നിർത്തുന്ന പിണറായി ഗിരീഷ് കുമാറിന് നൽകുന്നത് നവോത്ഥാനം: സെക്രട്ടറിയേറ്റിലെ 'ഒരു മിടുമിടുക്കൻ നേതാവിന്റെ' വളർച്ചയുടെ കഥ

ലീവെടുക്കാതെയും ഡിപ്പാർട്ടുമെന്റിൽ അറിയിക്കാതെയും പൂണെയിൽ എൽഎൽബി പഠനം; കള്ള ഒപ്പിട്ട് ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയതോടെ പിടിയിലായി; തെറ്റു സമ്മതിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ ശുപാർശ ചെയ്ത് പിഎസ്‌സിയും; ഡെന്റൽ കോളേജിലെ പഴയ നൈറ്റ് വാച്ച്മാനെ ഇനി ഡെപ്യൂട്ടി സെക്രട്ടറിയാക്കും; ജേക്കബ് തോമസിനെ പുറത്തു നിർത്തുന്ന പിണറായി ഗിരീഷ് കുമാറിന് നൽകുന്നത് നവോത്ഥാനം: സെക്രട്ടറിയേറ്റിലെ 'ഒരു മിടുമിടുക്കൻ നേതാവിന്റെ' വളർച്ചയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് നിയമന അട്ടിമറിക്കു പിന്നാലെ, വ്യാജ സർട്ടിഫിക്കറ്റ് പ്രശ്‌നത്തിൽ പിരിച്ചുവിടാൻ പിഎസ്‌സി ശുപാർശ ചെയ്തയാളെ ഡപ്യൂട്ടി സെക്രട്ടറിയാക്കാൻ നീക്കം. ഇതാണ് യഥാർത്ഥ നവോത്ഥാനം. പുണെയിലെ ഭാരതീയ വിദ്യാപീഠം ഡീംഡ് യൂണിവേഴ്‌സിറ്റിയിൽനിന്നു നിയമബിരുദം എടുത്തതായാണു ഈ ഉദ്യോഗസ്ഥന്റെ രേഖയിൽ. കോളജിൽ റഗുലർ വിദ്യാർത്ഥിയായി പഠിച്ചെന്നു രേഖയിൽ പറയുന്ന അതേകാലത്തു കേരളത്തിൽ സർക്കാർ സർവീസിൽ ഇദ്ദേഹം ജോലി ചെയ്തു ശമ്പളം വാങ്ങിയിരുന്നതായി കണ്ടെത്തി. തുടർന്നാണു പിരിച്ചുവിടാൻ പിഎസ്‌സി ശുപാർശ ചെയ്തത്. അതായത് പൂണയിൽ പോകാതെ സർട്ടിഫിക്കറ്റ് വാങ്ങിയെന്ന് സാരം.

വിജലൻസ് ഡയറക്ടറായിരുന്ന സംസ്ഥാനത്തെ മുതിർന്ന ഐപിഎസുകാരനായ ജേക്കബ് തോമസിനെ ഒതുക്കാൻ പിണറായി സർക്കാർ തന്നെ കണ്ടെത്തിയ ന്യായമുണ്ട്. ലീവെടുത്ത് സ്വകാര്യ കോളേജിൽ ക്ലാസെടുക്കാൻ പോയി എന്നതാണ് കുറ്റം. സർക്കാർ സർവ്വീസിലിരിക്കെ മറ്റ് ഇടപാടുകൾ ചെയ്യരുതെന്നാണ് ചട്ടം. ഇതുകൊണ്ടാണ് ജേക്കബ് തോമസിനെ തകർക്കാൻ ഇത് ആയുധമാക്കിയത്. എന്നാൽ തിരുവനന്തപുരത്തുകാരനായ ഗിരീഷ് കുമാർ ജോലിയിൽ അവധി പോലും എടുക്കാതെ മുഴുവൻ സമയ ക്ലാസിന് പോയി. അതായത് കള്ള ഒപ്പിട്ട് ജോലി ചെയ്തില്ലെന്ന് അർത്ഥം. എന്നിട്ടും നാമമാത്രമായ നടപടി. അടിക്കടി പ്രെമോഷൻ.

തസ്തികമാറ്റം വഴി ലാസ്റ്റ് ഗ്രേഡ് തസ്തികയിൽനിന്നു ലീഗൽ അസിസ്റ്റന്റ് ആയി നിയമനം ലഭിച്ച വിരുതനാണ് ഗിരീഷ് കുമാർ. അതിനായി ഹാജരാക്കിയതു വ്യാജ മാർഗത്തിലൂടെ നേടിയ എൽഎൽബി സർട്ടിഫിക്കറ്റാണെന്ന് പിഎസ്‌സി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പിരിച്ചുവിടാൻ ശുപാർശ. എന്നാൽ ഇടതു യൂണിയൻ നേതാവായ ഇദ്ദേഹത്തിനെതിരെ നടപടി ഉണ്ടായില്ല. എന്നു മാത്രമല്ല 2016 ൽ ഡബിൾ പ്രമോഷൻ നൽകി അണ്ടർ സെക്രട്ടറിയാക്കി. ഇപ്പോൾ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാനുള്ള സിലക്ട് ലിസ്റ്റിലും ഉൾപ്പെടുത്തി. സർക്കാരിനെ പറ്റിച്ച് റെഗുലർ കോഴ്‌സ് ചെയ്യുകയും നിയമപരമായി ലീവെടുക്കാതെ ശമ്പളവും മറ്റ് ആനുകൂല്യവും കൈപ്പറ്റുകയും ചെയ്ത ഇടതു യൂണിയൻ നേതാവിനെതിരെ നടപടിയെടുത്തില്ലെന്ന് മാത്രമല്ല പ്രൊമോഷനും നൽകി സർക്കാരിന്റെ 'സ്നേഹപ്രകടനം' പിണറായി സർക്കാർ തുടരുകയാണ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ തിരുവനന്തപുരം ഡെന്റൽ കോളേജിലെ നൈറ്റ് വാച്ച് മാൻ തസ്തികയിൽ ജോലി ആരംഭിച്ച തിരുവനന്തപുരം സ്വദേശി ഗിരീഷ്‌കുമാറിനോടാണ് ഈ സ്നേഹം. ഇപ്പോൾ സംസ്ഥാന നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറിയായി ജോലി ചെയ്യുകയാണ് ഗിരീഷ്. സർകാരിനെ പറ്റിച്ച് റെഗുലർ കോഴ്‌സ് ചെയ്ത ഇയാളെ സർവ്വീസിൽ നിന്ന് പുറത്താക്കാൻ പിഎസ്‌സി ശുപാർശ ചെയ്തിട്ടും സർക്കാർ അതിന് തയ്യാറായില്ല.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2010ൽ ആണ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ പിഎസ്‌സി ശുപാർശ ചെയ്യുന്നത്. സർക്കാരിനെ പറ്റിച്ച് ഉപരിപഠനത്തിന് പോയ സമയത്ത് കൈപ്പറ്റിയ ശമ്പളം പോലും തെറ്റ് സമ്മതിച്ച ഗിരീഷ്‌കുമാറിൽ നിന്ന് ഈടാക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ല. സ്വന്തം പാർട്ടിയുടെ യൂണിയൻ നേതാവ് നടത്തിയ ക്രമക്കേടിന് നേരെ കണ്ണടച്ച് ഇപ്പോൾ പ്രൊമോഷനും കൂടി നൽകിയതോടെ ഇക്കാര്യം ഉദ്യോഗസ്ഥർക്കിടയിൽ വലിയ ചർച്ചയായി. സർക്കാർ സർവ്വീസിൽ കയറിയാൽ യൂണിയൻ പ്രവർത്തനം ഒക്കെ വേണം. യൂണിയൻ നേതാവായാൽ പിന്നെ എന്ത് വേണമെങ്കിലും ആകാമെന്നും ഒരു ചൊല്ലുണ്ട് സർക്കാർ ജീവനക്കാരെക്കുറിച്ച്. യൂണിയൻ നേതാക്കൾക്ക് എല്ലാ ശരിയാക്കിയെടുക്കാൻ ഒരു നിയമവും തടസമല്ലെന്ന് നിയമവകുപ്പിലെ തന്നെ ഈ നിയമലംഘനം സൂചിപ്പിക്കുന്നു.

2000 നവംബറിൽ ബികോം ബിരുദവുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ തിരുവനന്തപുരം ഡെന്റൽ കോളേജിലെ നൈറ്റ് വാച്ച് മാൻ തസ്തികയിലാണ് ജോലിയിൽ പ്രവേശിക്കുന്നത്. തിരുവനന്തപുരം ജില്ലാ പിഎസ്‌സി ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. പ്യൂൺ തസ്തികയിലേക്ക് ഇന്റർ ചെയ്ഞ്ച് ചെയ്യാവുന്ന ഒന്നാണ് നൈറ്റ് വാച്ച്മാൻ തസ്തിക. അതിന്റെ അടിസ്ഥാനത്തിൽ ഗിരീഷിനെ പിന്നീട് ഡെന്റൽ കോളേജിൽ പ്യൂൺ തസ്തികയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 2005 മെയ് 31ന് സർക്കാർ ഓർഡർ അനുസരിച്ച് സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലെ പ്യൂൺ തസ്തികയിലേക്ക് മാറ്റം ലഭിച്ചു.

സെക്ട്രട്ടേറിയറ്റിലേക്ക് എത്തിയ ശേഷമാണ് ഗിരീഷ് കുമാർ തന്റെ നിയമലംഘനങ്ങൾ ആരംഭിക്കുന്നത്. സെക്രട്ടേറിയറ്റിലെത്തി 2 വർഷം കഴിഞ്ഞപ്പോൾ ലീഗൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് സർവ്വീസിൽ മൂന്ന് വർഷത്തെയെങ്കിലും പ്രവൃത്തി പരിചയം വേണമെന്നരിക്കെയാണ് ഉന്നത സ്വാധീനമുപയോഗിച്ച് ഇയാൾ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വച്ച് ലീഗൽ അസിസ്റ്റന്റ്
തസ്തികയിലേക്ക് അപേക്ഷ അയക്കുന്നത്. ഇവിടെ ഈ തസ്തികയിൽ ജോലി ചെയ്യുമ്പോഴാണ് സർക്കാർ ചട്ടങ്ങളെ ലംഘിച്ച് ലീവ് എടുക്കാതെ ഇയാൾ റെഗുലർ ബാച്ചിൽ എൽഎൽബിക്ക് ചേരുന്നത്. 2001-04 കാലയളവിൽ സർക്കാർ ജോലി ചെയ്യുന്ന സമയത്ത് ഇയാൾ ലീവെടുക്കാതെയും ഉപരി പഠനത്തിന്റെ കാര്യം ഡിപ്പാർട്‌മെന്റിൽ അറിയിക്കാതെയും ചട്ടങ്ങൾ ലംഘിച്ച് പൂണയിലെ ഭാരതി യൂണിവേഴ്‌സിറ്റിയിൽ മുഴുവൻ സമയ എൽഎൽബി കോഴ്‌സ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാൾ തന്നെ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.

സർക്കാരിനെ കബളിപ്പിച്ച് ശമ്പളം വാങ്ങുകയും അതേ സമയം തന്നെ മുഴുവൻ സമയമായി കോഴ്‌സ് ചെയ്യുകയും ചെയ്തുവെന്നതാണ് കുറ്റം. ഇന്ത്യയിലെ ഏതൊരു യൂണിവേഴ്‌സിറ്റിയിലും പൊതു പരീക്ഷ എഴുതണമെങ്കിൽ കുറഞ്ഞത് 60 ശതമാനം എങ്കിലും ഹാജർ വേണമെന്നിരിക്കെ വ്യാജമായ ഡിഗ്രിയാണോ അതോ ലീവെടുക്കാതെ സർക്കാരിനെ കബളിപ്പിച്ചതാണോ എന്ന ചോദ്യത്തിൽ റെഗുലറായി പഠിച്ചതാണെന്ന് ഗിരീഷ് തന്നെ സമ്മതിക്കുകയായിരുന്നു. റെഗുലർ കോഴ്‌സ് ചെയ്തത് സംബന്ധിച്ച് നടന്ന വകുപ്പ്തല അന്വേഷണത്തിലാണ് ഇയാൾ കൃത്രിമ രേഖയുണ്ടാക്കിയതായും ഒരുമിച്ച് ഒപ്പിട്ട് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായും തെളിഞ്ഞത്. ഇയളെ പറത്താക്കാതിരിക്കാൻ ഒരു കാരണവുമില്ലെന്നിരിക്കെ 2010ൽ സസ്‌പെൻഷൻ നൽകിയെങ്കിലും സ്വാധീനമുപയോഗിച്ച് ഇയാൾ തിരിച്ചുവരികയും ചെയ്തു.

ഒരു ഇൻക്രിമെന്റ് തടഞ്ഞതല്ലാതെ മറ്റ് നടപടികളും ഇയാൾക്കെതിരെ ഉണ്ടായില്ല. നിയമ വകുപ്പിൽ നിന്ന് തന്നെ നിയമലംഘനമുണ്ടാകുന്ന വിചിത്ര സംഭവമുണ്ടായിട്ടും ആരോപണവധേയൻ ഒരു പ്യൂണായി ജോലി തുടങ്ങി ഇപ്പോൾ അണ്ടർ സെക്രട്ടറിയായി
മാറുന്നു. ഇതാണ് സെക്രട്ടറിയേറ്റിലെ പിണറായി നവോത്ഥാനം. സർവീസ് ചട്ടലംഘനവും ക്രിമിനൽ കുറ്റവും ചെയ്തയാളെ സർവീസിൽ തുടരാൻ അനുവദിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കെയാണു പുതിയ സ്ഥാനക്കയറ്റ നീക്കം. തസ്തികമാറ്റം വഴി നിയമിക്കാൻ നിലവിലെ തസ്തികയിൽ 3 വർഷമെങ്കിലും സർവീസ് വേണമെന്നുണ്ട്. എന്നാൽ ആരോപണവിധേയനായ ഉദ്യോഗസ്ഥന് അതില്ല. ലീഗൽ അസിസ്റ്റന്റായ നേതാവ് 2 വർഷത്തിനുള്ളിലാണ് അണ്ടർ സെക്രട്ടറിയായതും ഇപ്പോൾ ഡപ്യൂട്ടി സെക്രട്ടറിയാകാൻ പോകുന്നതും.

ഇതിനിടെ സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിൽ അസിസ്റ്റന്റായി നിയമനം ലഭിച്ച നേതാവിന്റെ അടിസ്ഥാന യോഗ്യതയും വിജിലൻസ് പരിശോധിക്കുന്നു. ടൈപ്പിസ്റ്റായി ജോലി ചെയ്യുമ്പോഴാണു തസ്തികമാറ്റം വഴി അസിസ്റ്റന്റായത്. എന്നാൽ ടൈപ്പിസ്റ്റായി നിയമിക്കുമ്പോൾ സർവീസ് ബുക്കിൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് മാത്രമേയുള്ളൂ. ഇദ്ദേഹം പിന്നീടു ബിരുദമെടുത്തതായി കാണുന്നു. എന്നാൽ പ്രീഡിഗ്രി ജയിച്ചതിന്റെ രേഖയില്ല. പ്രീഡിഗ്രി ഇല്ലാതെ എങ്ങനെ ബിരുദമെടുത്തു എന്നാണു വിജിലൻസ് അന്വേഷിക്കുന്നത്. ബിരുദം തന്നെ വ്യാജമാണെന്നു സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP