Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാക്കോബായ സഭയിൽ നേതൃമാറ്റത്തിന്റെ കാറ്റ് വീശുന്നു; സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസും സഭാ സെക്രട്ടറി തമ്പുജോർജ് തുകലനും രാജി വച്ചു; തീരുമാനമായത് പുത്തൻകുരിശിലെ അടിയന്തര സുന്നഹദോസിൽ; ഇരുവരുടെയും സഥാനമാറ്റത്തിന് കളമൊരുങ്ങിയത് മലങ്കര സഭാക്കേസിൽ യാക്കോബായ സഭയ്ക്കുണ്ടായ പരാജയവും ഭരണവീഴ്ചകളും കാട്ടി അൽമായ ഫോറം കലാപ ഭീഷണി മുഴക്കിയതോടെ

യാക്കോബായ സഭയിൽ നേതൃമാറ്റത്തിന്റെ കാറ്റ് വീശുന്നു; സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസും സഭാ സെക്രട്ടറി തമ്പുജോർജ് തുകലനും രാജി വച്ചു; തീരുമാനമായത് പുത്തൻകുരിശിലെ അടിയന്തര സുന്നഹദോസിൽ; ഇരുവരുടെയും സഥാനമാറ്റത്തിന് കളമൊരുങ്ങിയത് മലങ്കര സഭാക്കേസിൽ യാക്കോബായ സഭയ്ക്കുണ്ടായ പരാജയവും ഭരണവീഴ്ചകളും കാട്ടി അൽമായ ഫോറം കലാപ ഭീഷണി മുഴക്കിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

കോലഞ്ചേരി: യാക്കോബായ സഭയുടെ സുന്നഹദോസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ജോസഫ് മാർ ഗ്രീഗോറീയോസും സഭാ സെക്രട്ടറി സ്ഥാനത്തുനിന്ന് തമ്പു ജോർജ് തുകലനും രാജിവച്ചു. ഇരുവരുടെയും രാജി ബുധനാഴ്ച പുത്തൻകുരിശിൽ ചേർന്ന സുന്നഹദോസിൽ അംഗീകരിച്ചു. പള്ളി തർക്കവുമായി ബന്ധപ്പെട്ട കോടതി വിധിക്ക് ശേഷം സഭയിലുണ്ടായ ഭിന്നതകൾ പരിഹരിക്കുന്നതിന്റെ ഭാഗമാണ് രാജിയെന്നാണ് സൂചന.യാക്കോബായ സഭയിൽ നേതൃമാറ്റത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ നടപടി.

നേരത്തെ സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ ചേർന്ന സുന്നഹദോസിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ സഭ നേതൃത്വം തയാറാകണമെന്ന് യാക്കോബായ അൽമായ ഫോറം നേതൃയോഗം ആവശ്യപ്പെട്ടിരുന്നു. ശ്രേഷ്ഠ ബാവയെ മറയാക്കി സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ്, സഭാ ട്രസ്റ്റി തമ്പുജോർജ്, ശ്രേഷ്ഠ ബാവയുടെ സെക്രട്ടറി ഫാ. ഷാനുപൗലോസ് എന്നിവർ ചേർന്ന് തീരുമാനങ്ങൾ അട്ടിമറിക്കുകയാണെന്ന ആരോപണവും സജീവമായി.

സുന്നഹദോസ് സെക്രട്ടറിയെ ബ്ലാക്ക് മെയിൽ ചെയ്താണ് ഇവർ കൂടെ കൂട്ടിയിരിക്കുന്നത്. സഭ സെക്രട്ടറി, ട്രസ്റ്റി, വൈദിക ട്രസ്റ്റി, സുന്നഹദോസ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ അടിയന്തരമായി തെരഞ്ഞെടുക്കണം. മലങ്കര അസോസിയേഷൻ വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് വരെ താൽക്കാലികമായി അഡ്ഹോക് കമ്മിറ്റിയെ ചുമതല ഏൽപിക്കണം. സഭയുടെ കണക്കും ബജറ്റും മിനിറ്റ്സും കൃത്യമാക്കി നിലവിലെ ഭാരവാഹികളിൽനിന്ന് ഏറ്റുവാങ്ങണമെന്നായിരുന്നു അൽമായ ഫോറത്തിന്റെ ആവശ്യം.

നഷ്ടപ്പെട്ട പള്ളികൾ തിരിച്ചുപിടിക്കുമെന്ന് ഒരുവർഷമായി വീരവാദം മുഴക്കുന്ന സഭ നേതൃത്വം ഇക്കാര്യത്തിൽ ആത്മാർഥത തെളിയിക്കണമെന്നും അൽമായ ഫോറം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സുന്നഹദോസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ജോസഫ് മാർ ഗ്രീഗോറീയോസും സഭാ സെക്രട്ടറി സ്ഥാനത്തുനിന്ന് തമ്പു ജോർജ് തുലകലനും രാജിവച്ചത്.മലങ്കര സഭാകേസിൽ യാക്കോബായ സഭയ്ക്കുണ്ടായ പരാജയത്തിന്റെ ഉത്തരവാദികൾ ജോസഫ് മാർ ഗ്രീഗോറീയോസും സഭാ സെക്രട്ടറി സ്ഥാനത്തുനിന്ന് തമ്പു ജോർജ് തുകലനുമാണെന്ന് ആരോപിച്ച് വിശ്വാസികൾ കഴിഞ്ഞ മാസം നടത്താനിരുന്ന സുന്നഹദോസ് തസ്സപ്പെടുത്തിയിരുന്നു.ഇതിനെ തുടർന്ന് കേരളത്തിൽ എത്തിയ പാത്രിയർക്കീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സുന്നഹദോസിൽ നേതൃമാറ്റത്തിന് തീരുമാനമെടുത്തിരുന്നു.ഇതേ തുടർന്നാണ് ഇരുവരുടെയും രാജി.

സഭാ ട്രസ്റ്റിയായ തമ്പു ജോർജ് തുകലന്റെ രാജി സുന്നഹദോസ് അംഗീകരിക്കുന്നതിൽ സഭ ഭരണഘടനപരമായി നിയമസാധുത ഇല്ല. ഇത് വാർഷിക സുന്നഹദോസിന്റെ അനുമതിയോടെ പള്ളി പ്രതിപുരുക്ഷ യോഗത്തിൽ മാത്രമെ അംഗീകരിച്ച് പുതിയ ആളെ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ.ഇപ്പോഴത്തെ സാഹചര്യത്തിൽ ഓഗസ്റ്റ് അവസാന വാരത്തിലോ സെപ്റ്റംബർ പകുതിക്കുള്ളിലോ ഇത് നടക്കാൻ സാധത ഉള്ളൂ. ഇതിന് മുൻപ് വാർഷിക സുന്നഹദോസ് ചേരണം. അതിനായി ഇന്ന് ചേർന്ന അടിയന്തിര സുന്നഹദോസിൽ ഈ മാസം അവസാനവാരത്തിലേയും അടുത്ത മാസം ആദ്യ വാരത്തിലേയും തിയതികൾ നിശ്ചയിച്ച് പാത്രീയർക്കീസിന്റെ അനുമതിക്കായി അയച്ചു.

ഒന്നര പതിറ്റാണ്ടിലധികമായി സുന്നഹദോസ് സെക്രട്ടറിയായി ജോസഫ് മാർ ഗ്രീഗോറിയോസും സഭയുടെ ട്രസ്റ്റി,സെക്രട്ടറി പദവികൾ വഹിച്ചിരുന്ന ആളുമാണ് തമ്പു ജോർജ് തുകലൻ. ഇവരുടെ ഭരണകാലത്താണ് സഭയ്ക്ക് ഏറെ വീഴ്ചകൾ സംഭവിച്ചതെന്ന ആരോപണവും പതിനെട്ട് വർഷത്തോളമായി സഭയുടെ കണക്കുകൾ വേദികളിൽ അവതരിപ്പിച്ചിട്ടില്ലന്നും പറയുന്നു.
ശ്രേഷ്ം കാതോലീക്കാ ബാവയുൾപ്പടെ ഉള്ളവർക്കെതിയുള്ള പരാതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് രണ്ട് രാജി. വ്യാഴാഴ്ച മുതൽ സഭയിലെ ഒരു വിഭാഗം യുവജനങ്ങൾ ഇവരുടെ രാജിക്കായി സഭാ ആസ്ഥാനത്ത് സമരം ചെയ്യും എന്ന് അറിയിച്ചതോടെയാണ് അടിയന്തര സുന്നഹദോസ് വിളിച്ച് ചേർത്തത്.

ഇനി നടക്കുന്ന വാർഷിക സുന്നഹദോസിൽ ശ്രേഷ്ം കാതോലിക്കാ ബാവ തന്റെ മലങ്കര മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനവും സുന്നഹദോസ് പ്രസിഡന്റ് സ്ഥാനവും ഒഴിയുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP