Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡിനെ തുരത്താൻ ഏഴ് വർഷങ്ങൾക്ക് ശേഷം ഡോക്ടറുടെ കുപ്പായം വീണ്ടും അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ; ഡോക്ടർ കുപ്പായം അണിഞ്ഞതിനൊപ്പം ഭാര്യയും മക്കളും സഹോദരങ്ങളും ഉൾപ്പടെയുള്ളവർ മെഡിക്കൽ രംഗത്ത് സജീവം; അയർലൻഡിൽ 21 പേർകൂടി രോഗബാധിതരായി മരിച്ചതോടെ ശുശ്രൂഷകനായി പ്രധാനമന്ത്രി; മാതൃകാ പ്രധാനമന്ത്രിയെന്ന് വാഴ്‌ത്തി ലോകവും

മറുനാടൻ ഡെസ്‌ക്‌

അയർലൻഡ്: കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് വർഷങ്ങൾക്ക് ശേഷം ഡോക്ടറുടെ കുപ്പയമാണിഞ്ഞ് അയർലൻഡ് പ്രധാമന്ത്രി ലിയോ വരദ്കർ. റി രജിസ്‌ട്രേഷൻ ചെയ്താണ് രാജ്യത്തെ ആരോഗ്യപ്രവർത്തകർക്കൊപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കാൻ തൂരുമാനമെടുത്തത്. ആഴ്ചയിലെ ഷിഫ്റ്റിൽ ചേർന്ന് പ്രവർത്തിച്ച് കൊറോണ വ്യാപനത്തിനെതിരായി അദ്ദേഹം പ്രവർത്തിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ജോലിയുടെ ഭാഗമായി ഒരാഴ്ചത്തെ ഷിഫ്റ്റിൽ ചേർനിന്ന് പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനമെടുത്തു. 2003ലാണ് അദ്ദേഹം മെഡിക്കൽ രജിസ്റ്ററിൽ നിന്ന് പിന്മാവാങ്ങിയത്. ശേഷം അദ്ദേഹം സജീവ രാഷ്ട്രീയ രംഗത്ത് നിലകൊള്ളുകയായിരുന്നു. മാർച്ചിൽ വീണ്ടും മെഡിക്കൽ രജിസ്റ്ററിൽ റീ ജോയിന്റ് ചെയ്ത ശേഷം ഹെൽത്ത് സർവീസിന്റെ ഭാഗമായിരിക്കുകയാണ്. തന്റെ പരിശീലന പരിധിയിലുള്ള പ്രദേശങ്ങളിൽ ആഴ്ചയിൽ ഒരു സെഷനായി അയർലണ്ടിലെ ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവിന് തന്റെ സേവനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോഗ്യ സേവനത്തിൽ ജോലി ചെയ്യുന്നു. ചെറിയ രീതിയിൽ പോലും സഹായിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു.- 'അദ്ദേഹത്തിന്റെ ഓഫീസ് വക്താവ് കൂട്ടിച്ചേർത്തു.പകർച്ചവ്യാധിയെ ആരോഗ്യമന്ത്രി 'നിർണായക ആഴ്ച' യായി കണ്ട് കൊണ്ട് തുടക്കത്തിൽ അയർലണ്ട് പ്രതിദിനം 4,500 വരെ കൊറോണ വൈറസ് പരിശോധന നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കോവിഡ് -19 രോഗപശ്ചാത്തലത്തിൽ രാജ്യത്ത് 21 രോഗികൾ കൂടി മരണത്തിന് കീഴടങ്ങി. വൈറസുമായി ബന്ധപ്പെട്ട മരണസംഖ്യ ഇതോടെ അയർലൻഡിൽ 58 കടന്നിരിക്കുകയാണ്.

390 പുതിയ കോവിഡ് കോസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4994 ആയി ഉയർന്നിരിക്കുകയാണ്. വൈറസ് ബാധിച്ചവരെ തുടക്കത്തിൽ ഫോണിലൂടെ ചികിത്സിക്കാനാണ് വരദ്കർ ല്ക്ഷ്യമിടുന്നത്. വരദ്കറിന്റെ മകൻ ആരോഗ്യരംഗത്ത് പ്രവര്ഡത്തിക്കുന്ന ഡോക്ടറാണ്. അദ്ദേഹത്തിന്റെ ഭാര്യയും . സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും അടക്കം ആരോഗ്യ രംഗത്തിന്റെ ഭാഗമാണ്.

കഴിഞ്ഞ മാസം ആരോഗ്യമന്ത്രി സൈമൺ ഹാരിസ് രാജ്യത്തെ ആരോഗ്യ സേവനത്തിനായി ഒരു റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചിരുന്നു. 70,000ത്തിലധികം ആളുകളാണ് സേവന സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP