Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2,14,262 വീടുകളാണ് ലൈഫിൽ നിർമ്മിച്ചത്; ഇതിൽ 52,050 വീട് 2001 മുതൽ നിർമ്മാണം പൂത്തിയാകാത്ത പാതിവഴിയിൽ നിലച്ചവ പൂർത്തീകരിച്ചതും; ഇതിൽ പത്തുവർഷവും യുഡിഎഫിന്റെ കാലം; ആ വീടുകൾ ഇപ്പോൾ പൂർത്തീകരിച്ചതിന്റെ അവകാശം നിങ്ങൾ വേണമെങ്കിൽ എടുത്തോളൂ! ഇത് പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന ഇടുങ്ങിയ മനസ്സ്; ഇതും കൊണ്ടു പ്രതിപക്ഷത്തിന് എങ്ങനെ മുന്നോട്ടു പോകാൻ കഴിയും? ആഞ്ഞെടിച്ച് പിണറായി; തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യ അജണ്ടയായി ലൈഫ് മാറുമ്പോൾ

2,14,262 വീടുകളാണ് ലൈഫിൽ നിർമ്മിച്ചത്; ഇതിൽ 52,050 വീട് 2001 മുതൽ നിർമ്മാണം പൂത്തിയാകാത്ത പാതിവഴിയിൽ നിലച്ചവ പൂർത്തീകരിച്ചതും; ഇതിൽ പത്തുവർഷവും യുഡിഎഫിന്റെ കാലം; ആ വീടുകൾ ഇപ്പോൾ പൂർത്തീകരിച്ചതിന്റെ അവകാശം നിങ്ങൾ വേണമെങ്കിൽ എടുത്തോളൂ! ഇത് പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന ഇടുങ്ങിയ മനസ്സ്; ഇതും കൊണ്ടു പ്രതിപക്ഷത്തിന് എങ്ങനെ മുന്നോട്ടു പോകാൻ കഴിയും? ആഞ്ഞെടിച്ച് പിണറായി; തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യ അജണ്ടയായി ലൈഫ് മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ലൈഫ് പദ്ധതിയിൽ വിവാദം കൊഴുക്കുമ്പോൾ പതിവ് ശൈലിവിട്ട് പ്രതിപക്ഷത്തെ വാക്കുകളിലൂടെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശനങ്ങൾ പരോക്ഷമായി ഉന്നയിക്കുന്ന ശൈലിവിട്ട് കടന്നാക്രമണമാണ് പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി നടത്തുന്നത്. സർക്കാരിനെതിരായ നിരന്തര വിമർശനങ്ങൾക്ക് അതിശക്തമായി മുഖ്യമന്ത്രി രാഷ്ട്രീയ മറുപടി നൽകുകയാണ്. കഞ്ഞിയിൽ മണ്ണുവാരിയിടുന്ന ഇടുങ്ങിയ മനസ്സും കൊണ്ടു പ്രതിപക്ഷത്തിന് എങ്ങനെ മുന്നോട്ടു പോകാൻ കഴിയുന്നെന്നും അവർ നന്നാകുമെന്നു തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ലൈഫ് ഭവന പദ്ധതിയിൽ 2 ലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം നടത്തുമ്പോഴാണു മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. ലോക കേരള സഭ, അസെൻഡ് നിക്ഷേപ സംഗമം, ലൈഫ് പദ്ധതി എന്നിവയ്‌ക്കെതിരായ പ്രതിപക്ഷത്തിന്റെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

52,000 വീടുകൾ യുഡിഎഫ് സർക്കാർ തുടങ്ങിയതാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ലൈഫ് പദ്ധതിയിലൂടെ 2 ലക്ഷം വീടുകൾ നൽകിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തട്ടിപ്പാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ഭവനപദ്ധതിയെ 'ലൈഫ്' എന്ന പേരിലാണു കേരള സർക്കാർ ജനങ്ങളോടു പറയുന്നതെന്നും കേന്ദ്രവിഹിതം എത്രയെന്നു കൂടി വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പറഞ്ഞു. ഇതോടെ വിവാദത്തിന് പുതിയ തലമെത്തി. പിന്നാലെ മുഖ്യമന്ത്രിയുടെ മറുപടിയും. ഈ വർഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുണ്ട്. അതിൽ ഈ വിഷയം ആളി കത്തും. വോട്ട് നേടാൻ ഇടതു മുന്നണിയും വിമർശനത്തിന് പ്രതിപക്ഷവും ലൈഫിനെ ആയുധമാക്കും. അതുകൊണ്ടാണ് മുഖ്യമന്ത്രി നേരിട്ട് മറുപടിയുമായി എത്തുന്നത്.

നാടുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഈ സമീപനമാണു പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്കു വേണ്ടിയുള്ള കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കാൻ കഴിയുന്നില്ലെങ്കിൽ സാമൂഹിക പ്രവർത്തകർ എന്നു പറയുന്നതിൽ എന്താണർഥം. ഈ വേദിയിൽ പ്രതിപക്ഷ നേതാവും തലസ്ഥാനത്തെ എംപിയും ഉണ്ടാകേണ്ടതായിരുന്നു. ഈ പാവങ്ങളോടാണോ ഈ ബഹിഷ്‌കരണം വേണ്ടത്? ഞങ്ങൾ തുടങ്ങിയ ഭവന നിർമ്മാണം നിങ്ങൾ പൂർത്തിയാക്കുകയല്ലേ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിൽ അൽപം പ്രസക്തിയുണ്ട്. അതു ഞങ്ങൾ മറച്ചുവച്ചിട്ടില്ല.

ഞങ്ങൾ അധികാരമേൽക്കുമ്പോൾ 54,237 വീടുകൾ പൂർത്തിയാക്കാനുണ്ടായിരുന്നു. അതിൽ 52,050 വീട് ഞങ്ങൾ പൂർത്തിയാക്കി. അതിന്റെ ക്രെഡിറ്റ് മുഴുവൻ വേണമെങ്കിൽ പ്രതിപക്ഷം എടുത്തോളൂ. പക്ഷേ, ഗുണഭോക്താക്കൾ കൂടി മാനസികമായി യോജിക്കേണ്ടതുണ്ട്. ഈ നാടിനോടും നാടിന്റെ ഭാവിയോടുമാണു പ്രതിപക്ഷം ക്രൂരത കാണിക്കുന്നത്. ഇനിയും സമയം നഷ്ടപ്പെട്ടിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ഒന്നിച്ചു നീങ്ങാൻ കഴിയണം. എൽഡിഎഫ് സർക്കാർ ചെയ്യുന്നതിൽ കുറവുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2,14,262 വീടുകളാണ് ലൈഫിൽ നിർമ്മിച്ചത്. ഇതിൽ 52,050 വീട് പാതിവഴിയിൽ നിലച്ചവ പൂർത്തീകരിച്ചതാണ്. 2001 മുതൽ നിർമ്മാണം പൂത്തിയാകാത്തവയാണിവ. ഇതിൽ പത്തുവർഷവും യുഡിഎഫിന്റെ കാലമാണ്. ആ വീടുകൾ ഇപ്പോൾ പൂർത്തീകരിച്ചതിന്റെ അവകാശം നിങ്ങൾ വേണമെങ്കിൽ എടുത്തോളൂ. എന്നാൽ, ഗുണഭോക്താക്കൾ അത് സമ്മതിക്കില്ല. ആ വീടുകൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കാത്തതും ആവശ്യമായ പണം നൽകാത്തതും ഗുണഭോക്താക്കൾക്ക് ബോധ്യമുണ്ട്. ബാക്കി വീടുകൾ രണ്ടാം ഘട്ടത്തിലും മൂന്നാംഘട്ടത്തിലും പൂർത്തീകരിച്ചതാണ്. അതിന്റെ അവകാശം നിങ്ങൾ ഏറ്റെടുക്കില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര സഹായത്തെക്കുറിച്ചും പറയുന്നുണ്ട്. പിഎംഎവൈ പദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളിൽ 72,000 രൂപയും നഗരങ്ങളിൽ 1,50,000 രൂപയുമാണ് നൽകുന്നത്. ബാക്കി 3,28,000 രൂപയും 2,50,000 രൂപയും സംസ്ഥാനമാണ് നൽകുന്നത്.

ലോക കേരളസഭയിൽ ആദ്യം കൂടെനിന്ന പ്രതിപക്ഷം പിന്നെ ബഹിഷ്‌കരിച്ചു. പ്രവാസികളോട് ആ ക്രൂരസമീപനം സ്വീകരിച്ചതെന്തിനായിരുന്നു. എൽഡിഎഫ് സർക്കാർ വല്ല നേട്ടവും ഉണ്ടാക്കുമോ എന്ന ഭയമായിരുന്നു അതിനുപിന്നിൽ. പ്രകൃതിദുരന്തത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ സർക്കാർ ശ്രമിച്ചപ്പോൾ ജനങ്ങൾ ഒപ്പംനിന്നു. എന്നാൽ, പ്രതിപക്ഷം മാറിനിന്നു. ഈ നാടിനോട് കാട്ടിയ ഏറ്റവും വലിയ ക്രൂരതയാണത്. കേരള പുനർനിർമ്മാണത്തിന്റെ ഭാഗമായാണ് കൊച്ചിയിൽ എസന്റ് 2020 എന്ന പേരിൽ നിക്ഷേപസംഗമം നടത്തിയത്. അതും പ്രതിപക്ഷനേതാവ് ബഹിഷ്‌കരിച്ചു.

രാജ്യത്തിന്റെ നിലനിൽപ്പിന് ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണം. ആ കാര്യത്തിൽ ഒന്നിച്ചുനിൽക്കാമെന്ന് പറഞ്ഞപ്പോൾ ഏയ് തങ്ങളില്ലെന്നുപറഞ്ഞ് അവർ വിട്ടുനിന്നു. നാടിന്റെ പൊതുവികാരത്തിന് എതിരാണ് ഈ സമീപനം. നന്നാകും എന്ന് തോന്നുന്നില്ല. ഒരുപാട് അഭ്യർത്ഥന പരസ്യമായി മുന്നോട്ടുവച്ചതാണ്. എങ്കിലും നന്നാകുമെങ്കിൽ ഇനിയും അഭ്യർത്ഥിക്കുന്നു. സമയം നഷ്ടമായിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ഒന്നിച്ചുനിൽക്കാം-മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറയുന്ന 2 ലക്ഷം വീടുകളിൽ 52,000 വീടുകളും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നിർമ്മാണം ആരംഭിച്ച് 90% പൂർത്തിയാക്കിയവയാണെന്ന് ചെന്നിത്തല പറയുന്നു. 55, 000 വീടുകൾ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 885 കോടി രൂപ ചെലവഴിച്ച് കേന്ദ്ര സർക്കാർ നിർമ്മിച്ചതാണ്. ഈ വീടുകളും സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയുടെ കീഴിൽ കൊണ്ടുവന്നു. സർക്കാർ അവകാശപ്പെടുന്ന ഒരു ലക്ഷത്തിൽ പരം വീടുകൾക്ക് ലൈഫ് പദ്ധതിയുമായി ഒരു ബന്ധവുമില്ല. 3 വർഷത്തിനിടെ 6521 കോടി രൂപ ലൈഫ് പദ്ധതിക്കു ചെലവാക്കിയെന്നാണു സർക്കാർ പറയുന്നത്. ഇതിൽ 20 ശതമാനം തദ്ദേശ സ്വയംഭരണ ഫണ്ട്, ഹഡ്കോ വായ്പ, കേന്ദ്ര ഫണ്ട്, ബജറ്റ് വിഹിതം എന്നിവ ഉൾപ്പെടുന്നതാണെന്നാണ് ചെന്നിത്തലയുടെ വിമർശനം.

ലൈഫിലെ കേന്ദ്രവിഹിതം വ്യക്തമാക്കണമെന്നാണ് കേന്ദ്രമന്ത്രി മുരളീധരന്റെ ആവശ്യം. കേന്ദ്രത്തിന്റെ ഭവനപദ്ധതിയെ 'ലൈഫ്' എന്ന പേരിലാണു കേരള സർക്കാർ ജനങ്ങളോടു പറയുന്നതെന്നും കേന്ദ്രവിഹിതം എത്രയെന്നു കൂടി വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണം. ഒരു വശത്തു കേന്ദ്ര സഹായം ഉപയോഗിച്ചു പദ്ധതികൾ നടപ്പാക്കുകയും മറുവശത്ത് അവഗണിക്കുന്നെന്ന് ആരോപിക്കുകയും ചെയ്യുന്നതു വസ്തുതകൾ മറച്ചു വയ്ക്കലാണ്. കണക്കുകൾ ഹാജരാക്കാതെ കേന്ദ്രം അവഗണിക്കുന്നെന്ന ആരോപണം ഉയർത്തുകയാണു സംസ്ഥാനം. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ നിബന്ധനകളും മാനദണ്ഡങ്ങളും ലംഘിച്ചു നടപ്പാക്കുന്നതു ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും കേന്ദ്ര മന്ത്ി പറഞ്ഞു.

2 ലക്ഷം വീടുകളുടെ മേനി പറച്ചിൽ അൽപത്തമാണെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു പാവപ്പെട്ടവർക്കു നിർമ്മിച്ച വീടുകളുടെ പകുതി എണ്ണം പോലും നിർമ്മിക്കാൻ കഴിയാത്ത പിണറായി സർക്കാർ 2 ലക്ഷം വീടു നിർമ്മിച്ചെന്നു മേനി പറഞ്ഞു കോടികൾ പൊടിച്ചു നടത്തുന്ന ആഘോഷം അൽപത്തമാണ്. ഇരു സർക്കാരുകളുടെയും നേട്ടങ്ങളെക്കുറിച്ചു തുറന്ന സംവാദത്തിനു തയാറാണോ? ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു 90% പണി പൂർത്തിയാക്കിയ 52,000 വീടുകൾ കൂടി ഉൾപ്പെടുത്തിയാണു പിണറായി സർക്കാർ രണ്ടുലക്ഷം വീടുകൾ തികച്ചത്. ഇതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടേത് കൺകെട്ടുവിദ്യയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വിമർശിച്ചു. ലൈഫ് പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു. മുഖ്യമന്ത്രിയുടേതു കൺകെട്ടുവിദ്യയാണ്. ഒരു വീടിനു സംസ്ഥാന സർക്കാരിന് ചെലവ് 50,000 രൂപ മാത്രമാണ്. ലൈഫ് മിഷന്റെ പേരിൽ മുഖ്യമന്ത്രി ഗുണഭോക്താക്കളുടെ സമ്മേളനം വിളിച്ചുകൂട്ടി ആഘോഷിക്കുകയാണ്. കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) അട്ടിമറിച്ചാണ് സംസ്ഥാനം ലൈഫ് പദ്ധതി നടപ്പാക്കുന്നത്. കോടികളുടെ കേന്ദ്രപദ്ധതികൾ നടപ്പാക്കുമ്പോഴും അത് കേന്ദ്രപദ്ധതിയാണെന്നു പരാമർശിക്കുന്നില്ല. കേന്ദ്രസർക്കാർ അവഗണിക്കുന്നുവെന്നു പ്രചാരണം നടത്തുകയും ചെയ്യുന്നതായി സുരേന്ദ്രൻ പറഞ്ഞു.

ലൈഫ് പദ്ധതിയിൽ ഇല്ലാത്തവരെ ഉടൻ കണ്ടെത്തും: മുഖ്യമന്ത്രി

ലൈഫ് പദ്ധതിയുടെ അർഹതാ പട്ടികയിൽ ഇടം കിട്ടാത്തവരെ കണ്ടെത്താൻ ഉടൻ നടപടി ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയിലൂടെ 2 ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും ജില്ലയിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചില സാങ്കേതിക കാരണങ്ങളാൽ പട്ടികയ്ക്കു പുറത്തായ ഒട്ടേറെ പേരുണ്ടാകാം. അവരെ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തും. ഏതു സർക്കാരിന്റെ കാലത്താണു നിർമ്മാണം ആരംഭിച്ചതെന്നു നോക്കിയല്ല വീടുകൾ പൂർത്തീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭവനരഹിതരായി ആരുമില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി എ.സി .മൊയ്തീൻ പറഞ്ഞു. ലൈഫ് മിഷനിലൂടെയും മറ്റു വകുപ്പുകളിലൂടെയും 2,14,262 വീടുകളാണു സർക്കാർ പൂർത്തിയാക്കിയതെന്നു ലൈഫ് സിഇഒ: യു.വി.ജോസ് പറഞ്ഞു. വീടു ലഭിച്ച് എല്ലാവരുടെയും പേരും വിലാസവും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വീടിനു 4 ലക്ഷം രൂപയെന്ന നിരക്കിൽ 6,551 കോടി രൂപ നിർമ്മാണത്തിനു ചെലവിട്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP