Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈഫ് മിഷൻ പദ്ദതിയുടെ പേരിൽ സിപിഎമ്മിന്റെ ഇഷ്ടക്കാരായ ഊരാളുങ്കൽ സൊസൈറ്റിക്കു ടെൻഡർ നൽകി; ചട്ടം പാലിക്കണമെന്ന് പറഞ്ഞ് രണ്ട് ഐ എ എസുകാരെ മാറ്റിനിയമിച്ചിട്ടും വഴങ്ങുന്നില്ല; ബി അശോകനും അദീൽ അബ്ദുള്ളക്കും പിന്നാലെ ഹരികിഷോറിനേയും മാറ്റി; താക്കോൽ സ്ഥാനത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ അതി വിശ്വസ്തനായ ഐ എ എസുകാരനെ നിയമിച്ച് സർക്കാർ

ലൈഫ് മിഷൻ പദ്ദതിയുടെ പേരിൽ സിപിഎമ്മിന്റെ ഇഷ്ടക്കാരായ ഊരാളുങ്കൽ സൊസൈറ്റിക്കു ടെൻഡർ നൽകി; ചട്ടം പാലിക്കണമെന്ന് പറഞ്ഞ് രണ്ട് ഐ എ എസുകാരെ മാറ്റിനിയമിച്ചിട്ടും വഴങ്ങുന്നില്ല; ബി അശോകനും അദീൽ അബ്ദുള്ളക്കും പിന്നാലെ ഹരികിഷോറിനേയും മാറ്റി; താക്കോൽ സ്ഥാനത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ അതി വിശ്വസ്തനായ ഐ എ എസുകാരനെ നിയമിച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇരട്ട ചങ്കുള്ള ഐഎഎസുകാരാണ് ബി അശോകും ആദിൽ അബുദുള്ളയും. ലൈഫ് മിഷനിലും അവർ അത് തെളിയിച്ചു. അതുകൊണ്ട് തന്നെ ഊരാളുങ്കൽ സൊസൈറ്റിയെ താരമാക്കാനുള്ള സിപിഎമ്മിലെ ഉന്നതരുടെ നീക്കങ്ങൾക്ക് ഇരുവരും കുട പിടിച്ചില്ല. ഇതോടെ ഇവർ സർക്കാരിന് കണ്ണിലെ കരടായി. പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു. അപ്പോഴും ലൈഫ് മിഷനെ ഊരാളുങ്കലിന് നൽകാനുള്ള നീക്കങ്ങൾക്ക് വേഗം പോര. ഇതോടെ റിസ്‌ക് എടുക്കാൻ സർക്കാരിനും സിപിഎമ്മിനും മടിയായി. അങ്ങനെ സംസ്ഥാന സർക്കാരിന്റെ ഭവനനിർമ്മാണ പദ്ധതിയുടെ ചുമതല അതി വിശ്വസ്തന് കൈമാറുകയാണ് പിണറായി സർക്കാർ. ഇനി ലൈഫ് മിഷന്റെ ചുമതല ഐഎഎസുകാരനായ എം ശിവശങ്കർ എത്തുന്നു. ഐടി സെക്രട്ടറിയുടെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറാണ് എം ശിവശങ്കർ.

ഇതിലൂടെ തീരുമാനങ്ങൾ മുഖ്യമന്ത്രിക്ക് നേരിട്ട് ഏറ്റെടുക്കാം. പദ്ദതി പ്രതീക്ഷിച്ച വേഗത്തിൽ മുന്നേറാൻ കഴിയാതെ വന്നതോടെയാണ് രണ്ടാഴ്ച മുൻപ് ലൈഫ് മിഷന്റെ ചുമതലയേൽപ്പിച്ച ഐ എ എസ് ഓഫീസർ എസ് ഹരികിഷോറിനെ മാറ്റി യുദ്ധകാലടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ എം ശിവശങ്കറിനെ നിയമിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ലൈഫ് പദ്ദതിയുടെ ആദ്യഘട്ടമായി പ്രഖ്യാപിച്ച എല്ലാ ജില്ലകളിലും ഭവനസമുച്ചയം എന്ന മിഷൻ നിലവിൽ പ്രാവർത്തികമാക്കാൻ സാധിച്ചിട്ടുള്ളതുകൊല്ലം ജില്ലയിൽ മാത്രമാണ്. കൊല്ലം പുനലൂരിലായി നടപ്പിലാക്കിയ പദ്ദതി കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇ എം എസ് ഭവനനിർമ്മാണ പദ്ദതിക്ക് ശേഷം ഇടതു സർക്കാർ വിജയംകാണാനൊരുങ്ങിയ സ്വപ്ന പദ്ദതിയാണ് ലൈഫ് മിഷൻ.

പിണറായി സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഇത് ഉറപ്പു നൽകിയിരുന്നു. പദ്ദതിയുടെ ആദ്യനടത്തിപ്പിൽ എസ് ഹരികിഷോറിന്റെ മേൽനോട്ടത്തിലാണ് പദ്ദതികൾ നടപ്പിലാക്കിയിരുന്നതെങ്കിലും ഇതിൽ ഒട്ടേറെ പാളിച്ചകൾ വന്നെന്നാണ് ആക്ഷേപം. സിപിഎമ്മിന്റെ ഇഷ്ടക്കാരായ ഊരാളുങ്കൽ് സൊസൈറ്റ്ക്ക് ടെൻഡർ പോലും വിളിക്കാതെ കരാർ നടപ്പിലാക്കിയിരുന്നു ആദ്യമുയർന്ന ആക്ഷേപം. ഊരാളുങ്കലിനെ അനുകൂലിക്കാൻ മടിച്ചതിന് പലർക്കും സ്ഥാനം നഷ്ടമായി. ലൈഫ് മിഷൻ പദ്ദതിയുടെ തലപ്പത്ത് എത്തുന്ന ഐ എ എസുകാർക്ക് അധികകാലം തുടരാൻ കഴിഞ്ഞിട്ടില്ല. ആദ്യം ചുമതലയേറ്റ ബി അശോകനും പിന്നീട് ചുമതലയേറ്റ അദീൽ അബ്ദുള്ളക്കും ചുമതല ഒഴിയേണ്ടി വന്നു. മലപ്പുറം ജില്ലയിലെ പെരുന്തൽ മണ്ണയിൽ നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ കരാർ ചട്ടങ്ങൾ പാലിക്കാതെ ഊരാളുങ്കൾ സൊസൈറ്റിക്കു നൽകാനുള്ള താൽപ്പര്യമായിരുന്നു ഇതിനെല്ലാം കാരണം. ഹരിശങ്കർ എത്തിയിട്ടും ഒന്നും ഊരാളുങ്കലിന് അനുകൂലമായില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനെ പദ്ധതി ഏൽപ്പിക്കുന്നത്.

കെ എസ് ആർ ടി സിയിലെ ടിക്കറ്റ് ബുക്കിങ് കരാറും ഈയിടെ ഊരാളുങ്കലിന് നഷ്ടമായിരുന്നു. ടോമിൻ തച്ചങ്കരിയുടെ ഇടപെടലായിരുന്നു ഇതിന് കാരണം. അതുകൊണ്ട് തന്നെ ലൈഫ് മിഷനിലും അവർക്ക് തിരിച്ചടിയുണ്ടാകരുതെന്ന് സിപിഎമ്മിലെ ചില നേതാക്കൾക്ക് നിർബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷനിൽ സിപിഎം നേതാക്കൾ പറഞ്ഞാൽ കേൾക്കുന്ന ഉദ്യോഗസ്ഥനെ നിയമിക്കുന്നത്. ഇതിലൂടെ കാര്യങ്ങൾ ഊരാളുങ്കലിന് അനുകൂലമാകുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ പദ്ധതി കാര്യക്ഷ്മമാക്കാനാണ് ശിവശങ്കറിനെ ചുമതല ഏൽപ്പിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലം പദ്ധതി പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോകുന്നില്ലെന്നു മുഖ്യമന്ത്രി തന്നെ അവലോകനയോഗത്തിൽ കുറ്റപ്പെടുത്തിയിരുന്നത്. പദ്ധതി വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 4.32 ലക്ഷം കുടുംബങ്ങളാണ് ഭവന രഹിതർ. അഞ്ചു വർഷത്തിനുള്ളിൽ സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും വീട് നിർമ്മിച്ചു നൽകുക എന്നതായിരുന്നു ഇടതു സർക്കാർ ലൈഫ് മിഷനിലൂടെ ലക്ഷ്യനമിട്ടത്. 1.58 ലക്ഷം ഭൂമിയില്ലാത്ത ഭവനരഹിതർക്ക് ഭൂമിയുൾപ്പടെ കണ്ടെത്തി ഭവന നിർനമാണമായിരുന്നു ലക്ഷ്യം. പുറം പോക്കിൽ കാലങ്ങളായി താമസിക്കുന്നവരേയും ഈ പദ്ദതിയിൽ പരിഗണിച്ചിരുന്നു. ഭവനരഹിതർ സംസ്ഥാനത്ത് 50 ശതമാനത്തോളം അഞ്ച് കോർപ്പറേഷനുകൾ, 16 മുനിസിപ്പാലിറ്റികൾ, 43 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലും കേന്ദ്രീകരിച്ചിരിക്കുന്നുണ്ട്. ഇവരെയാണ് സർക്കാർ ഗുണഭോക്താക്കളായി പരിഗണിച്ചിരുന്നത്.

പദ്ദതിയിൽ ആദ്യഘട്ടത്തിൽ 1.66 ലക്ഷം പേർക്കാണ് വീട് അനുവദിച്ചിരുന്നത്. എന്നാൽ 10,000 വീടുകൾ നിർമ്മിക്കാൻ വേണ്ട നടപടികൾ പോലും സർക്കാർ നടപ്പിലാക്കിയിട്ടില്ല. പദ്ദതിക്കായി ഹഡ്കോ 4,000 കോടി രൂപയാണ് വായ്പ അനുവദിച്ചിരുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നു സംസ്ഥാന സർക്കാർ വായ്പ തിരിച്ചടയ്ക്കുമെന്നാണു ധാരണ. പലിശ സർക്കാർ തന്നെ വഹിക്കും.മിഷന്റെ പ്രവർത്തനത്തിനായി ജില്ലാതലം മുതൽ ഗ്രാമപഞ്ചായത്ത് തലം വരയെുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു ഗുണഭോക്താക്കളുടെ പട്ടിക സർക്കാർ തയ്യാറാക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP