Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബാപ്പ ഉപേക്ഷിച്ചു പോയതോടെ ഉമ്മയ്ക്ക് താങ്ങാകാൻ ജോലികൾ പലതും ചെയ്തു; ട്യൂഷനെടുത്തും ഡബ്ബിങ് ആർട്ടിസ്റ്റായും ഫ്‌ളവർ ഗേളായും ജൂനിയർ ആർട്ടിസ്റ്റായും പണം സമ്പാദിച്ച് പഠനം തുടർന്നു; ദുരിതം കണ്ടറിഞ്ഞ് സഹായിച്ചവരുടെ കൂട്ടത്തിൽ മുമ്പൻ കലാഭവൻ മണി; ചെവിക്കുള്ള അസുഖത്തിന് ചികിത്സിച്ചത് മണിയുടെ നിർദ്ദേശ പ്രകാരം: മീൻവിൽപ്പനക്കിറങ്ങി സൈബർ ലോകത്തിന്റെ കോപത്തിന് ഇരയായ ഹനാന്റെ ജീവിതകഥ ഇങ്ങനെ

ബാപ്പ ഉപേക്ഷിച്ചു പോയതോടെ ഉമ്മയ്ക്ക് താങ്ങാകാൻ ജോലികൾ പലതും ചെയ്തു; ട്യൂഷനെടുത്തും ഡബ്ബിങ് ആർട്ടിസ്റ്റായും ഫ്‌ളവർ ഗേളായും ജൂനിയർ ആർട്ടിസ്റ്റായും പണം സമ്പാദിച്ച് പഠനം തുടർന്നു; ദുരിതം കണ്ടറിഞ്ഞ് സഹായിച്ചവരുടെ കൂട്ടത്തിൽ മുമ്പൻ കലാഭവൻ മണി; ചെവിക്കുള്ള അസുഖത്തിന് ചികിത്സിച്ചത് മണിയുടെ നിർദ്ദേശ പ്രകാരം: മീൻവിൽപ്പനക്കിറങ്ങി സൈബർ ലോകത്തിന്റെ കോപത്തിന് ഇരയായ ഹനാന്റെ ജീവിതകഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തമ്മനം മീൻ മാർക്കറ്റിൽ മീൻ വിൽക്കാൻ ഇറങ്ങി വാർത്തകളിൽ ഇടംപിടിച്ച് സൈബർ ലോകം വാഴ്‌ത്തുകയും അതുപോലെ ഇകഴ്‌ത്തുകയും ചെയ്ത ഹനാൻ എന്ന പെൺകുട്ടിയുടെ ജീവിതം തീർത്തും ദുരിതപൂർണമായിരുന്നു. തൃശ്ശൂർ സ്വദേശിയാണ് ഹനാൻ. ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ ബന്ധം വേർപെടുത്തിയയപ്പോൾ മുതൽ പട്ടിണിയിലായി ഈ കുടുംബം. അന്ന് മുതൽ പണം ഉണ്ടാക്കാൻ വേണ്ടി ഹനാൻ പല ജോലികളും ചെയ്തു. ഇതിൽ ഏറ്റവും ഒടുവിൽ ചെയ്ത ജോലിയായിരുന്നു മീൻവിൽപ്പന. ആ ജോലിയാണ് സൈബർ മലയാൡകളുടെ കുരുപൊട്ടിച്ചത്.

സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ഒരു കരപറ്റാനായിരുന്നു അവളുടെ ആഗ്രഹം. അതിനു വേണ്ടി പല ജോലികൾ ചെയ്തു. സിനിമയിൽ താൽപ്പര്യമുള്ളതിനാൽ അവസരങ്ങൾ കിട്ടാൻ വേണ്ടിയും പരിശ്രമിച്ചു. എല്ലാം ഉമ്മയെയും പ്ലസ്ടുവിന് പഠിക്കുന്ന അനുജനെയും പോറ്റാൻ വേണ്ടിയും തനിക്കൊരു ഭാവിയും മുന്നിൽകണ്ടായിരുന്നു. സൈബർ ലോകത്ത് വൈറലായി ഈ പെൺകുട്ടി ഇന്ന് ജീവിക്കുന്നത്. എറണാകുളം നഗരത്തിൽ നിന്നും ഏതാനും കിലോ മീറ്റർ അകലെയുള്ള മാടവനയിലെ വാടക ലോഡ്ജിലായിരുന്നു. തീർത്തും ദുരിതപൂർണമായി ജീവിതമായിരുന്നു അവളുതേടെങ്കിലും സ്വാതന്ത്ര്യം മോഹിച്ച പെൺകുട്ടിയിരുന്നു അവൾ. ആ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു അവൾ നിലകൊണ്ടതും.

അച്ഛനും അമ്മയും പണ്ടേ വേർപിരിഞ്ഞ അനേകായിരം കുട്ടികളിൽ ഒരാൾ. അതോടെ അമ്മ മാനസികമായി തളർന്നു. പ്ലസ്ടുവിന് പഠിക്കുന്ന അനിയനെ വളർത്താനും സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായി ഹനാൻ അധ്വാനിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പ്ലസ്ടുവരെ മുത്തുമാലകൾ ഉണ്ടാക്കി വിറ്റും കുട്ടികൾക്ക് ട്യൂഷനെടുത്തുമാണ് ഹനാൻ വീടുപോറ്റിയത്. ഇതിനിടെ വെൽഫെയർ പാർട്ടിയും നെഹ്രു യുവകേന്ദ്രയും ചില സഹായങ്ങൾ അവൾക്ക് നൽകി. ഇതോടെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാൻ സമ്പാദിക്കുന്നത്. തുടർപഠനത്തിനും മറ്റുമായി കുടുംബം തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി.

തൊടുപുഴയിലെ അൽഅസർകോളജിലെ വിദ്യാർത്ഥിനിയാണ് ഹനാൻ. മൂന്നാംവർഷ കെമിസ്ട്രി വിദ്യാർത്ഥിനിയാണ് ഇന്ന് ഹനാൻ. ഇതിനിടെ ജീവിക്കാനുള്ള പരിശ്രമത്തിനിടെ അവൾക്ക് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഈ ആരോഗ്യ പ്രശ്‌നങ്ങൾ മറികടക്കാൻ അവളെ സഹായിച്ചതും മറ്റാരുമായിരുന്നില്ല, അത് മലയാളികളുടെ പ്രിയങ്കരനായ കലാഭവൻ മണിയായിരുന്നു. മീൻവിൽപ്പനക്കുള്ള മീൻ എടുത്ത ശേഷമാണ് ഹനാൻ 60 കിലോമീറ്റർ അകലെയുള്ള കോളേജിലേക്ക് ബസിൽ യാത്ര പോയിരുന്നത്.

എല്ലാ പെൺകുട്ടികളെയും പോലെ അണിഞ്ഞൊരുങ്ങി നടക്കാനായിരുന്നു അവൾക്കും ഇഷ്ടം. സിനിമാ ലോകത്തെ പ്രശസ്തിയും അവൾ മോഹിച്ചിരുന്നു. അതുകൊണ്ടാണ് കലാവാസനയാൽ അവസരങ്ങൾ തേടിയത്. അവതാരികയിയായും ഫളവർഗേളായും മറ്റും അവൾ ജോലി നോക്കി. തന്നാൽ കഴിയതും വിധം ട്യൂഷനെടുത്തും ജീവിച്ചു. ഇതിനിടെ താരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ചിലർ അവൾക്കെതിരെ പലരും ആയുധമാക്കിയത്. ജീനിയർ ആർട്ടിസ്റ്റായിട്ടും പോയിട്ടുണ്ട്. സിനിമാ ഒരുപാട് ഇഷ്ടമുള്ളതുകൊണ്ട് ഇവരെയൊക്കെ അടുത്ത് കാണുമ്പോൾ ഒരു ഫോട്ടോ എടുക്കാൻ കൊതിതോന്നും അങ്ങനെ എടുത്തതാ ഇതൊക്കെയെന്ന് ഹനാൻ പറയുന്നു.

മോഹൻലാലിനൊപ്പം ഫോട്ടോ എടുത്തതിനെ കുറിച്ച് ഹനാൻ പറയുന്നത് ഇങ്ങനെ: ഒപ്പം എന്ന ചിത്രത്തിൽ ഒരു പാട്ട് സീനിൽ കയ്യടിക്കുന്നവരുടെ കൂടെ ഞാനും ഉണ്ട്. അന്ന് ആ സെറ്റിൽ മോഹൻലാലിനൊപ്പം എടുത്ത ഫോട്ടോയാ അത്. ടേക്ക് ഓഫിൽ ഒരു സീനിലും അഭിനയിച്ചിട്ടുണ്ട്. പിന്നെ പറവയുടെ സൈറ്റിലും ഞാൻ പോയിട്ടുണ്ട്. സൗബിൻ ചേട്ടനോട് ചോദിച്ച് നോക്ക്. ചേട്ടനറിയാം എന്നെ. അങ്ങനെ കുറേ ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി. ഇപ്പോൾ ദൈവമായി കൊണ്ട് തന്നെ ചാൻസ് ആണ്.

ഹനാന്റെ ദുരിതം കണ്ടറിഞ്ഞ് സഹായിച്ചവരും ഉണ്ടായിരുന്നു. അതിൽ പ്രധാനി കലാഭവൻ മണിയായിരുന്നു. മരിക്കും വരെ കലാഭവൻ മണി തന്നെ വിളിക്കുമായിരുന്നു എന്നാണ് ഹനാൻ പറയുന്നത്. മോളേ നിനക്ക് എത്ര രൂപ വേണം മണിച്ചേട്ടൻ സഹായിക്കാം... അപ്പോൾ ഞാൻ പറയും മണിച്ചേട്ടാ എനിക്ക് പരിപാടികൾ പിടിച്ചു തന്നാ മതി. പിന്നെ അദ്ദേഹം മരിക്കുന്നത് വരെ എനിക്ക് ഒട്ടേറെ പരിപാടികൾക്ക് വിളിച്ചിട്ടുണ്ട്. കുഞ്ഞുവാവെ എന്നാ മണിച്ചേട്ടൻ എന്നെ വിളിക്കാറ്.- ഹനാൻ വ്യക്തമാക്കുന്നു.

മരിക്കുന്നതിന് മുൻപ് വരെ എന്നെ വിളിച്ച് പാട്ടുപാടിതരുമായിരുന്നു. അന്ന് എന്നോട് ഒരു പാട്ട് പാടി തരാൻ പറഞ്ഞു. 'എനിക്കുമുണ്ടേ അങ്ങേ വീട്ടിൽ ഇഷ്ടത്തിലുള്ളൊരു കുഞ്ഞേട്ടൻ, കുഞ്ഞൻ കരിവണ്ടും തോറ്റ് പോകണ പാവം കരുമാടി കുഞ്ഞേട്ടൻ, പാടി ഉറക്കണ കുഞ്ഞേട്ടൻ..' ഇതു പാടിക്കഴിഞ്ഞപ്പോൾ മണിച്ചേട്ടൻ ചിരിച്ചു. ആ ചിത കത്തുന്നത് വരെ ഞാൻ ആ വീട്ടിലുണ്ടായിരുന്നു. ആ ചിത കത്തിയമരുന്നത് ആ വീട്ടിന്റെ മുകളിൽ ഇരുന്നാ ഞാൻ കണ്ടത്. അദ്ദേഹത്തിന് വേണ്ടി ഞാനൊരു പാട്ടും എഴുതി ചിട്ടപ്പെടുത്തിയിരുന്നു...' ഹനാൻ ഓർക്കുന്നു.

ജീവിക്കാൻ വേണ്ടി മീൻ വിൽക്കുന്ന ഹനാനെ നടൻ കലാഭവൻ മണിയുടെ നിർദ്ദേശപ്രകാരം ചികിത്സിച്ചിരുന്നെന്ന് ആശുപത്രി ഉടമ വിശ്വനാഥനും വ്യക്തമാക്കിയിട്ടുണ്ട്. ഹനാനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും അദ്ദേഹവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കലാഭവൻ മണിയുടെ നിർദ്ദേശപ്രകാരം ആയുർഗ്രഹം എന്ന ആശുപത്രിയിൽ ആറ് മാസമാണ് ഹനാനെ ചികിത്സിച്ചിരുന്നത്. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹനാൻ കഴിഞ്ഞ മൂന്നുമാസമായി മീൻ വിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 4 വർഷമായി ഹനാനെ അറിയാമെന്നും വിശ്വനാഥൻ പറയുന്നു.

ഇപ്പോൾ കടുത്ത സൈബർ ആക്രമണങ്ങൾക്ക് നടക്കാണ് ആ പെൺകുട്ടി. നേരത്തെ ഹനാന് പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. ഹനാനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആക്രമണം ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടതെന്നും കൊച്ചിയിൽ ചെന്നാലുടൻ ഹനാനെ കാണുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. പഠനത്തിനും ജീവിതചെലവിനും വേണ്ടി മത്സ്യം വിറ്റ് ജീവിതമാർഗം കണ്ടെത്തുന്ന ഹനാൻ എന്ന പെൺകുട്ടിക്ക് പിന്തുണയുമായി നടൻ മണികണ്ഠനും രംഗത്തെത്തിയിരുന്നു. അതേസമയം, ഹനാനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP