1 usd = 70.94 inr 1 gbp = 91.27 inr 1 eur = 78.92 inr 1 aed = 19.31 inr 1 sar = 18.91 inr 1 kwd = 233.69 inr

Oct / 2019
23
Wednesday

മൈക്കാട് പണിക്കൊപ്പം കൂടെ നടന്നിരുന്ന ഏലിയാമ്മയിൽ വർക്കിക്ക് പിറന്ന മകൾ രാജ്യം അറിയുന്ന നടിയായി; നായികയും പ്രിയദർശന്റെ ഭാര്യയുമായി വളർന്നപ്പോൾ അമ്മക്കും മകൾക്കും മൈക്കാട് പണിക്കാരനെ വേണ്ടതായി; പിതാവാണെന്ന് സ്ഥാപിക്കാൻ വേണ്ടി അലഞ്ഞു നടന്നത് വർഷങ്ങൾ: മരണത്തിന് കീഴടങ്ങിയ ലിസിയുടെ പിതാവ് വർക്കിയുടെ കഥ

May 01, 2017 | 01:01 PM IST | Permalinkമൈക്കാട് പണിക്കൊപ്പം കൂടെ നടന്നിരുന്ന ഏലിയാമ്മയിൽ വർക്കിക്ക് പിറന്ന മകൾ രാജ്യം അറിയുന്ന നടിയായി; നായികയും പ്രിയദർശന്റെ ഭാര്യയുമായി വളർന്നപ്പോൾ അമ്മക്കും മകൾക്കും മൈക്കാട് പണിക്കാരനെ വേണ്ടതായി; പിതാവാണെന്ന് സ്ഥാപിക്കാൻ വേണ്ടി അലഞ്ഞു നടന്നത് വർഷങ്ങൾ: മരണത്തിന് കീഴടങ്ങിയ ലിസിയുടെ പിതാവ് വർക്കിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോകം അറിയപ്പെടുന്ന മകൾ ഉണ്ടായിട്ടും മുട്ടിലിഴഞ്ഞ് നരകിച്ചുള്ള അന്ത്യമയിരുന്നു നെല്ലിട്ടിൽ പാപ്പച്ചൻ എന്ന് വിളിപ്പേരുള്ള എൻ ഡി വർക്കിയുടേത്. ലിസിയുടെ പിതാവായ വർക്കി ഇന്നലെയാണ് ദുരിതജീവിതം അവസാനിപ്പിച്ച് യാത്രയായത്. ദ്വീർഘകാലം നിയമപോരാട്ടം നടത്തിയെങ്കിലും തന്നെ കാണാൻ പോലും എത്താതെ മകളുടെ അവഗണനയിൽ ഏറെ മനംനൊന്തിരുന്നു ഈ പിതാവ്. അച്ഛനെന്ന നിലയിൽ യാതൊന്നും ചെയ്യാത്ത വ്യക്തിയി അംഗീകരിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ് ലിസി എപ്പോഴും വർക്കിയെ തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ, തന്റെ മകൾ പ്പോഴെങ്കിലും അപ്പച്ചാ എന്ന് വിളിച്ചു വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ, ആ പ്രതീക്ഷ അവസാനിച്ചു. പ്രതീക്ഷകളില്ലാത്ത ലോകത്തിലേക്ക് ആ പിതാവ് യാത്രയായി.

നാല് വർഷം മുമ്പ് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ലിസി പിതാവിനൊപ്പമല്ല താമസിക്കുന്നതെന്ന വിവരം തന്നെ ലോകം അറിഞ്ഞത്. മകളിൽ നിന്നും ജീവനാംശം ലഭിക്കണം എന്നാവശ്യപ്പെട്ടായിരുന്നു അന്ന് വർക്കി ജില്ലാ ഭരണാധികാരികളെ സമീപിച്ചത്. ഇതിന് ശേഷം വർഷങ്ങൾ കഴിഞ്ഞു പോയിട്ടും ഒന്നും സംഭവിച്ചില്ല. കോടതിയിൽ നിയമപോരാട്ടം നടത്തി പിതാവെന്ന് സ്ഥാപിക്കേണ്ട ഗതികേട് വരെയുണ്ടായി വർക്കിക്ക. പൂക്കാട്ടുപടി സ്വദേശിനി ഏലിയാമ്മയിൽ ജനിച്ച മകളാണ് ലിസി. ഇന്നലെ വിടവാങ്ങിയ ആ പിതാവിന്റെ ജീവിത കഥ ഒരു സിനമാക്കഥയെയും വെല്ലുന്നതാണ്.

ഏലിയാമ്മയുമായി പ്രണയ വിവാഹം, ലിസിയുടെ ജനനം

ആലുവ പൂക്കാട്ടുപടി സ്വദേശിനി ഏലിയാമ്മയിൽ വർക്കിക്ക് ജനിച്ച മകളാണ് ലിസി. കോതമംഗലത്തെ പ്രശസ്തമായ തറവാട്ടായ നെല്ലിക്കാട്ടിലെ അംഗമായിരുന്നു വർക്കി. എന്നാൽ, പിതാവുമായി തെറ്റിയാണ് വർഷങ്ങൾക്കുമുമ്പ് ആലുവയിലെത്തിയത്. കുടുംബസ്വത്ത് ഇല്ലാത്തതിനാൽ കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് അദ്ദേഹം ജീവിതം കരുപിടിപ്പിച്ചത്. ഇതിനിടെ അവിചാരിതമായാണ് ഏലിയാമ്മ എന്ന യുവതിയുമായി അടുക്കുന്നത്. വർക്കിയുടെ കൂടെ ജോലി ചെയ്യാൻ എത്തിയതായിരുന്നു ഏലിയാമ്മ. ഈ അടുപ്പം പ്രണയത്തിന് വഴിമാറിയത് വളരെ എളുപ്പത്തിലായിരുന്നു.

പിതാവിന്റെ എതിർപ്പിനെ മറികടന്നായിരുന്നും വർക്കി ഏലിയാമ്മയെ വിവാഹം ചെയ്തത്. ഏലിയാമ്മയുടെ മാതാവ് മുൻകൈയെടുത്തായിരുന്നു വിവാഹം. പിതാവിന്റെ എതിർപ്പുള്ളതിനാൽ കുടുംബവീട്ടിൽ താമസിക്കാൻ സാധിച്ചില്ല. തുടർന്ന് വർഷങ്ങളോളം അമ്മാവനൊപ്പമായിരുന്നു വർക്കിയും ഭാര്യ ഏലിയാമ്മയും കഴിഞ്ഞത്. ഇതിനിടയിലാണ് ലിസി പിറന്നത്. വെളുത്ത് നീണ്ട മൂക്കുള്ള സുന്ദരിയായ ലിസി പിതാവ് വർക്കിയെപോലെ തന്നെയായിരുന്നു. മകളെ അത്യധികം സ്നേഹിച്ച പിതാവായിരുന്നു അന്ന് വർക്കി. എന്നാൽ, ഇതിനിടെയാണ് മാതാവ് ഏലിയാമ്മക്ക് സിനിമാ മോഹം ഉണ്ടാകുന്നത്. സിനിമ രംഗത്ത് സജീവമായിരുന്ന രാമുവുമായുള്ള അടുപ്പമായിരുന്നു ഏലിയാമ്മയിൽ സിനിമാ മോഹം മുളയ്ക്കാൻ കാരണമെന്നാണ് വർക്കി ഇതേക്കുറിച്ച് പറഞ്ഞിരുന്നത്.

ഭാര്യ ഏലിയാമ്മ സിനിമയിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വർക്കി എതിർത്തു. മകൾക്കും തനിക്കും ഇഷ്ടം സിനിമാക്കാരിയല്ലാത്ത മാതാവിനെ ആണെന്നായിരുന്നു വർക്കിയുടെ പക്ഷം. എന്നാൽ ഈ എതിർപ്പിന്റെ പേരിൽ ഏലിയാമ്മയുടെ സഹോദരങ്ങൾ മർദിച്ചതോടെ ഇനിയും ഈ ബന്ധം തുടരുന്നതിൽ അർത്ഥമില്ലെന്ന് വർക്കിക്ക് തോന്നി. തുടർന്ന് ഒത്തുപോകാൻ സാധിക്കാത്ത വിധത്തിൽ കാര്യങ്ങൾ ആയപ്പോൾ ബന്ധം വേർപിരിയുകയായിരുന്നു.

മകളെ ഒന്നു താലോലിക്കാൻ പോലും അനുവദിക്കാതെയാണ് ഏലിയാമ്മയും സഹോദരങ്ങളും തന്നെ അകറ്റിയതെന്നാണ് വർക്കി പറയുന്നത്. എങ്കിലും മകൾ സ്‌കൂളിൽ പോകുന്ന വേളയിൽ വഴിയരികിൽ ഒളിച്ചുനിന്നും കാണുക പതിവായിരുന്നു. എന്നാൽ, മാതാവിൽ നിന്നും തങ്ങളെ ഉപേക്ഷിച്ചു പോയ പിതാവെന്ന അറിവാണ് ലിസിക്ക് ലഭിച്ചത്. മുതിർന്നപ്പോൽ മകളെ കാണനും വർക്കി ശ്രമിച്ചു. അമ്മ അറിയാതെ ആയിരുന്നു ഇത്തരം കൂടിക്കാഴ്‌ച്ചകൾ. പിന്നീട് സിനിമയിൽ വേഷങ്ങൾ ലഭിച്ചതോടെ വർക്കിയാണ് പാതിവെന്ന് പറയുന്നതിൽ മകൾക്ക് കുറച്ചിലായി കാണുമെന്നാണ് ഈ പിതാവ് പറയുന്നത്. മകൾകൂടി ഉപേക്ഷിച്ചതിനെ തുടർന്ന് തകർന്നുപോയ വർക്കി മദ്യത്തിന് അടിമയായി. പാരമ്പര്യ സ്വത്തായി ലഭിച്ച രണ്ടര ഏക്കറിൽ ഭൂരിഭാഗവും മദ്യപിച്ച് നഷ്ടപ്പെടുത്തി. ബാക്കി വന്ന പത്തു സെന്റ് ചികിൽസക്കായും വിൽക്കേണ്ട വന്നതായി അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പ്രിയനുമായള്ള വിവാഹത്തിന് ലിസി പിതാവിന്റെ സഹായം തേടുന്നു

സിനിമയിൽ നായികയായി അഭിനയം തുടങ്ങിയ ലിസിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ട അവസരം ഉണ്ടായിട്ടില്ല. അക്കാലത്ത് ഭാഗ്യ നായികയായിരുന്നു ലിസി. മകൾ അതിവേഗം പ്രശസ്തിയിലേക്ക് വളരുന്നത് പിതാവ് വർക്കിയും അറിയുന്നുണ്ടായിരുന്നു. എന്നാൽ, മകൾ സിനിമാക്കാരിയാകുന്നതിൽ അദ്ദേഹത്തിന് വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. ഏലിയാമ്മയുടെ നിർബന്ധപ്രകാരമാണ് ലിസി സിനിമയിലെത്തിയതെന്നു വർക്കി പറയുന്നു. മകളെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനോട് എതിർപ്പുണ്ടായിരുന്നെങ്കിലും ഭാര്യയെയും അവരുടെ സഹോദരങ്ങളെയും ഭയന്ന് വർക്കി മിണ്ടാതിരുന്നു. നടിയാകാൻ ഇഷ്ടമില്ലാതിരുന്നിട്ടും കൈനിറയെ അവസരങ്ങൾ ലിസിയെത്തേടിയെത്തി. ഉപനായികയായും നായികയായും വെള്ളിത്തിരയിൽ നിറഞ്ഞുനിന്നു.

ഇങ്ങനെ സിനിമയിൽ ശോഭിച്ചു നിൽക്കുമ്പോഴാണ് പ്രിയദർശനുമായി ലിസി അടുക്കുന്നത്. പ്രിയനുമായി പ്രണയത്തിലാണെന്ന കാര്യം ലിസി പിന്നീട് പിതാവ് വർക്കിയോട് പറയുന്നു. പ്രിയൻ സിനിമകളിൽ അഭിനയിച്ചതിനെ തുടർന്നായിരുന്നു ഇവരുടെ പ്രണയബന്ധം വളർന്നതും. 1984 മുതൽ 90 വരെയുള്ള ആറ് വർഷത്തിനിടയിൽ 14 പ്രിയദർശൻ ചിത്രങ്ങളിലാണ് ലിസി അഭിനയിച്ചത്. ഇതിനിടെയിൽ ഇവർക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ടായി.

ഒരുവേള പ്രണയം വിവാഹത്തിന്റെ വക്കോളമെത്തിയ ശേഷം അകന്നുപോയിരുന്നു. അന്നും ലിസി പിതാവ് വർക്കിയെ വിളിച്ചിരുന്നു. വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരായതിനാൽ ഇരുവീട്ടുകാരിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിടേണ്ടിവന്നു. പ്രണയനൈരാശ്യത്തെ തുടർന്ന് ഒരിക്കൽ കൈഞരമ്പ് മുറിച്ച് ലിസി ആശുപത്രിയിലുമായി. പിന്നീട് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പ്രിയൻ അന്യഭാഷ ചിത്രങ്ങളിലേക്ക് പോയപ്പോഴാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്.

മോഹൻലാൽ അടക്കമുള്ള സുഹൃത്തുക്കൾ ഇടപെട്ടതോടെ പ്രിയൻ ലിസിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. മകന്റെ പിടിവാശിക്കു മുന്നിൽ പ്രിയന്റെ മാതാപിതാക്കൾ വഴങ്ങിയെങ്കിലും ലിസിയുടെ അമ്മ വിവാഹത്തെ എതിർത്തു. അത് വകവയ്ക്കാതെ 1990 ഡിസംബർ 13ന് മൂകാംബിക ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായി. ലിസി മതംമാറി ലക്ഷ്മിയെന്ന പേരും സ്വീകരിച്ചു. വിവാഹത്തോടെ അഭിനയത്തോട് വിടപറയാനും ലിസി തീരുമാനിച്ചു. ഈ അവസരങ്ങളിലൊക്കെ കാഴ്‌ച്ചക്കാരന്റെ റോൾ മാത്രമായിരുന്നു പിതാവ് വർക്കിക്ക്.

വാർദ്ധക്യത്തിന്റെ അവശതയിൽ മകളോട് ജീവനാശം ആവശ്യപ്പെടുന്നു

പ്രിയനുമായുള്ള വിവാഹത്തിന് ശേഷം സിനിമയോട് വിടപറഞ്ഞ് കുടുംബിനിയായി മാറി ലിസി. എന്നാൽ ഈ അവസരങ്ങളിൽ രോഗങ്ങൾ കൊണ്ടും വാർദ്ധക്യത്തിന്റെ അവശതയാലും പൊറുതി മുട്ടുകയായിരുന്നു പിതാവ്. വർഷങ്ങൾക്കു മുമ്പു ലിസിയെ കാണാൻ ചെന്നൈയിലെത്തിയ വർക്കിയെ വീട്ടിലേക്കു കടത്തിവിട്ടില്ല. അന്ന് ഗുണ്ടകളെ വിട്ട് മകളെ മർദ്ദിക്കുകയാണ് മകൾ ചെയ്തത്. ഒടുവിൽ റെയിൽവേ സ്റ്റേഷനിൽ വച്ചു പരിചയപ്പെട്ട മലയാളികളുടെ സഹായത്തിലാണു നാട്ടിലെത്തിയത്. എങ്കിലും മകളോട് പരാതിയില്ല ഈ പിതാവിന്.

ഇതിന് ശേഷവും ജീവിതം തീർത്തും ദുരിതമയമായ വേളയിലാണ് മകളിൽ നിന്നും ജീവനാശം ആവശ്യപ്പെട്ട് വർക്കി ലിസിക്കെതിരെ പരാതി നൽകിയത്. അന്ന് ആർ.ഡി.ഒ. ഉത്തരവിട്ടിട്ടും ലിസി ചെലവിന് നൽകിയില്ല. തുടർന്ന് വർക്കിയുടെ പരാതിയിന്മേൽ ലിസിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അന്നത്തെ എറണാകുളം ജില്ലാ കലക്ടർ പി.ഐ. ഷെയ്ഖ് പരീത് ഉത്തരവിട്ടു. ജില്ലാ കലക്ടർ ലിസിയുടെ അഭിഭാഷകനെ വിളിച്ചു വരുത്തി. എന്നാൽ, ലിസിയുടെ പിതാവല്ല വർക്കിയെന്നായിരുന്നു അഭിഭാഷകൻ അറിയിച്ചത്. വർക്കി പിതാവാണെന്ന് തെളിയിച്ചാൽ മാത്രമേ കേസിന് പ്രാബല്യമുണ്ടാവൂ എന്നും അഭിഭാഷകൻ ബോധിപ്പിച്ചു.

ഇത്രയും കാലത്തെ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ എന്റെ അച്ഛനെ കണ്ടിട്ടില്ല. എനിക്കറിയാത്ത ഒരു വ്യക്തിയെ പരിചരിക്കാനായി ഞാനെന്തിന് പണം നൽകണം? തന്റെ സർട്ടിഫിക്കറ്റുകളിൽ, വർക്കിയെന്നല്ല, ജോർജ് എന്നാണ് അച്ഛന്റെ പേരായി അമ്മ നൽകിയിരിക്കുന്നത്. ഇയാൾ തന്റെ അച്ഛനാണെന്ന് ആദ്യം തെളിയിക്കട്ടെ. ഞാൻ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച് പോയയാളാണ് അച്ഛൻ. എന്നെ വളർത്തിയത് അമ്മയാണ്.' ഇതായിരുന്നു ലിസിയുടെ മറുപടി.

എന്നാൽ, ലിസിയുടെ വാദം ഇങ്ങനെയാണെങ്കിലും കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ടായിരുന്നു. വർക്കി വീണ്ടും അധികൃതരെ സമീപിച്ചതിനെത്തുടർന്നു ലിസി മതിയായ സാമ്പത്തിക സ്ഥിതി ഉള്ളയാളും പിതാവിനെ സംരക്ഷിക്കാൻ ബാധ്യസ്ഥയുമാണെന്ന് ബോധ്യപ്പെട്ട ്രൈടബ്യൂണൽ മുൻ ഉത്തരവ് പുനഃസ്ഥാപിച്ചു. പ്രതിമാസം 5500 രൂപ വീതം 2010 ജനുവരി മുതലുള്ള കുടിശിക സഹിതം നൽകാനാണ് ഉത്തരവെങ്കിലും ഇതു കിട്ടുമെന്നു വർക്കിക്ക് ഉറപ്പില്ല. കാരണം ലിസി ഒന്നിനും തയ്യാറല്ലെന്നതാണ് പ്രശ്നം.

എന്നാൽ, തന്നെ അതേഛായ തന്നെയാണ് ലിസിക്കെന്ന കാര്യമാണ് വർക്കി ചൂണ്ടിക്കാട്ടിയത്. ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടെതെന്നു ഈ പിതാവ് ചോദിച്ചു. ഹൃദയാഘാതവും പക്ഷാഘാതവും തളർത്തിയ ശരീരവും, അപകടത്തെ ത്തുടർന്നു സ്വാധീനം നഷ്ടമായ കാലുകളും വർക്കിയെ പരസഹായമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥയിലെത്തിച്ചിരുന്നു. രോഗാവസ്ഥയിലും മകളെ കാണാൻ ആ പിതാവ് ആഗ്രഹിച്ചിരുന്നു.

മകൾ തള്ളിപ്പറഞ്ഞെങ്കിലും വർക്കി ഇപ്പോഴും പറയുന്നത് ലിസി തന്റെ മകളാണ് എന്നാണ്. മകളേയും ഭാര്യയേയുംപറ്റി ചോദിച്ചാൽ നിറകണ്ണുകളോടെയാണ് വർക്കി മറുപടി നല്കുക. ലിസിയുമായി രൂപ സാദൃശ്യമുള്ള സഹോദരൻ ബാബുവിന്റെ മകൾ അമലയുടെ സാന്നിധ്യമാണ് തനിക്ക് ഏക ആശ്വാസമെന്നുമാണ് വർക്കി പറയുകയും ചെയ്തിരുന്നു. വർഷങ്ങൾക്കു മുമ്പു ലിസിയെ കാണാൻ ചെന്നൈയിലെത്തിയ തന്നെ വിട്ടലേക്കു കടത്തിവിട്ടില്ലെന്ന് മാത്രമല്ല ഗുണ്ടകളെക്കൊണ്ട് ക്രൂരമായി മർദിച്ചതും വർക്കി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഭർത്താവ് പ്രിയദർശനുമായി മകൾ ലിസി ബന്ധം വേർപെടുത്തിയെന്ന വാർത്തകൾ വന്നതും. മകൾ തന്നെ അംഗീകരിച്ചില്ലെങ്കിലും ഈ സംഭവം തന്നെയും വിഷമിച്ചിരുന്നതായി വർക്കി പറഞ്ഞിരുന്നു. അവസാനമായി ഒരു നോക്ക് കാണാൻ മകൾ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു വർക്കി. എന്നാൽ, ആ ആഗ്രഹം നിറവേറാതെയാണ് ഇപ്പോൾ ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഹോസ്റ്റൽ ഫീസായി പ്രതിവർഷം വാങ്ങുന്നത് മൂന്ന് ലക്ഷം രൂപ; കുടിവെള്ളം ചോദിച്ചപ്പോൾ ചന്ദ്രയാന്റെ പരാജയവും രൂപയുടെ മൂല്യം ഇടിഞ്ഞതും പറഞ്ഞ് ഡയറക്ടർ സ്വാമിയുടെ കളിയാക്കൽ; ചെയ്യാത്ത തെറ്റിന് മാപ്പ് എഴുതി നൽകില്ലെന്ന് പറഞ്ഞപ്പോൾ വിശാഖപട്ടണത്തു നിന്നെത്തിയ അച്ഛനെ ഗേറ്റിന് പുറത്തു നിർത്തി പ്രതികാരം; ശ്രീ ഹർഷന്റെ ആത്മഹത്യയ്ക്ക് പിന്നിലുള്ളത് അമൃതാനന്ദ മയീ മഠത്തിന്റെ കോളേജിലെ ക്രൂരതകൾ; 'അമ്മ വന്നേ മതിയാകൂ' എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികളും; വിശ്വവിദ്യാ പീഠം പ്രതിസന്ധിയിൽ
ചലനമറ്റ അഭീലിന്റെ മൃതദേഹം കണ്ട് ഹൃദയം പൊട്ടിക്കരഞ്ഞ് അമ്മ; ഏക മകൻ നഷ്ടമായ ഡാർളിയെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ കണ്ണുനിറച്ച് ചുറ്റും നിന്നവർ; കളിചിരികളുമായി ഇനി അവനില്ലെന്ന സത്യത്തിൽ നെഞ്ചുനീറി നിലവിളിച്ച് സഹപാഠികൾ; മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ഒഴുകി എത്തിയത് അണമുറിയാത്ത ജനസഞ്ചയം; അഭീൽ കടന്നുപോയത് കായിക കേരളത്തിന് മായ്ക്കാനാകാത്ത വേദന നൽകി
അന്നമ്മയുടേയും സിലിയുടേയും ആഭരണം പണയം വച്ചത് ജോൺസൺ; 40 പവനും പുല്ലൂരാംപാറ ധ്യാന കേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്ന ഷാജുവിന്റെ മൊഴി പൊളിഞ്ഞു; കാറിലെ രഹസ്യ അറയിൽ സൂക്ഷമതയോടെ സയനൈഡ് ജോളി കരുതിയത് ശത്രുകളെ ഇനിയും വകവരുത്താൻ; വിവാഹ സ്ഥലത്ത് നിന്നുള്ള ഭക്ഷണമാണ് സിലിയുടെ ജീവനെടുത്തതെന്ന വാദവും പച്ചക്കള്ളം; ഷാജുവിന്റെ ആദ്യ ഭാര്യയ്ക്ക് അന്തത്താഴം നൽകിയതും ജോളി തന്നെ; കൂടത്തായിയിൽ ഭർത്താവിനേയും സുഹൃത്തിനേയും കുടുക്കി ജോളി
മോശം ഭക്ഷണത്തിനും കുടിവെള്ളത്തിനും എതിരെ പ്രതിഷേധിച്ചു; ക്ലാസിൽ കയറ്റാതെ പ്രതികാരം തീർത്തപ്പോൾ ക്യാമ്പസ് ഇന്റർവ്യൂവിലൂടെ ജോലി കിട്ടി; വിളിച്ചു വരുത്തി ഓഫർ ലെറ്റർ വലിച്ചു കീറിയ ക്രൂരതയിൽ തളർന്ന് സ്വയം ജീവനെടുക്കൽ; സ്‌പോട്ട് വൃത്തിയാക്കിയും രക്തക്കറ കഴുകിയും തെളിവു നശിപ്പിക്കൽ; അച്ഛനെ അറിയിച്ചത് മകൻ ഒന്നാം നിലയിൽ നിന്ന് വഴുതി വീണെന്നും; ബംഗളൂരുവിൽ ശ്രീഹർഷയുടെ ആത്മഹത്യയിൽ രോഷം പുകയുന്നു; പ്രതിസ്ഥാനത്ത് അമൃതാനന്ദമയീ മഠത്തിന്റെ വിശ്വ വിദ്യാപീഠം
സെൻകുമാറിന്റെ വാക്ക് കേൾക്കാത്ത ശ്രീചിത്ര ഇന്റസ്റ്റിറ്റിയൂട്ട് ഡയറക്ടർക്ക് പണി കിട്ടും; ഡിപ്പാർട്ട്മെന്റൽ പ്രെമോഷൻ കമ്മറ്റിയിലും സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മറ്റിയിലും പിന്നോക്കക്കാരനായ അംഗത്തെ വെറും കാഴ്ചക്കാരനാക്കി അവഹേളിച്ചതിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന്റെ ഇടപെടൽ; ഡയറക്ടർ ആശാ കിഷോറിന്റെ 'ക്രൂരത' ചൂണ്ടിക്കാട്ടി പുലയർമഹാ സഭയും; മോദിയും കമ്മീഷനും പറഞ്ഞിട്ടും കേൾക്കാതെ തന്നിഷ്ടവഴിയിൽ നീങ്ങിയ തിരുവനന്തപുരത്തെ ഗവേഷണ കേന്ദ്രം ഈ പണി ചോദിച്ചു വാങ്ങിയത് തന്നെ
ശ്രീകുമാർ, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ? അതോ മേനോൻ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണോ? രണ്ടാം വരവിൽ മഞ്ജു വാര്യർക്ക് തൊഴിൽ നൽകിയത് താനാണെന്ന ശ്രീകുമാര മേനോന്റെ പോസ്റ്റിന് മറുപടിയുമായി വിധു വിൻസന്റ്
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
എത്രകോടി രൂപയുടെ ഹവാല പണം വേണമെങ്കിലും അനധികൃതമായി ഇന്ത്യയിൽ എത്തിച്ചു തരാം; വിദേശത്ത് നിന്നും പണം വന്നാൽ ഇവിടെ തുക നൽകാം; കള്ളപ്പണം നാട്ടിൽ എത്തിക്കാൻ വചനപ്രഘോഷകൻ ജോൺ താരുവിന്റെ ബിസിനസ് ഡീൽ ഇങ്ങനെ; എൻആർഐ അക്കൗണ്ട് വഴി കോടികൾ ഒഴുക്കുന്ന രീതി ഒളിക്യാമറയിൽ വെളിപ്പെടുത്തി താരു; എല്ലാറ്റിനും ഒത്താശ ചെയ്ത എൻ ശക്തനും സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി; വിവാദ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയതോടെ ജോൺ താരു കുരുക്കിലേക്ക്
ആദ്യ കാഴ്ചയിൽ തന്നെ പ്രണയം മൊട്ടിട്ടു; പിന്നെ ഭർത്താവ് ജോലിക്കു പോകുന്നതോടെ സമയം ചെലവിടുന്നത് കാമുകനൊപ്പം; മൂന്നു കുട്ടികളുടെ പിതാവായ കാമുകനുമൊത്തുള്ള രഹസ്യ വേഴ്ച ഭർത്താവ് കണ്ടതും ശാസിച്ചതും പകയായി; ഇതോടെ ഭർത്താവിനെ ഇല്ലാതാക്കാൻ പദ്ധതിയൊരുക്കിയത് ഭാര്യ മുന്നിട്ട് തന്നെ; പാർട്ടിക്കെന്ന് പറഞ്ഞു വിളിച്ചു വരുത്തി കുടുപ്പിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് കാമുകൻ; കൊലപാതകികൾ കുടുങ്ങിയത് വൈരുദ്ധ്യ മൊഴികളിൽ
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വെള്ള ഷർട്ടും മുണ്ടുമുടുത്ത് വരൻ; ഗീതു എത്തിയത് ചുവന്ന സാരിയും ബ്ലൗസും ഒറ്റ നെക്ലസും മാത്രം ധരിച്ച്; ബന്ധുക്കളെ വേദിയിലേക്ക് സ്വാഗതം ചെയ്ത് വിഎൻ വാസവൻ; പരസ്പരം റോസാപ്പൂ ഹാരങ്ങൾ അണിയിച്ച് ലളിതമായ ചടങ്ങുകൾ; അതിഥികൾക്ക് കഴിക്കാൻ കാപ്പിയും കേക്കും; സിപിഎം യുവ നേതാവ് ജെയ്ക്ക് സി തോമസ് വിവാഹിതനായി
ദിലീപിന്റെ 'നിയന്ത്രണങ്ങൾ' പൊട്ടിച്ചെറിഞ്ഞപ്പോൾ പരസ്യ ചിത്രങ്ങളുമായി സഹായിച്ചു; എല്ലാം നിയന്ത്രിക്കാൻ സുഹൃത്ത് ശ്രമിച്ചപ്പോൾ ഇനി മറ്റൊരു 'ദിലീപിനെ' വേണ്ടെന്ന് പറഞ്ഞ് സൗഹൃദം ഉപേക്ഷിച്ചു; 1400 രൂപയുമായി വന്ന മഞ്ജുവിന്റെ അക്കൗണ്ടിൽ ഇപ്പോൾ 14 കോടി രൂപയുണ്ടെന്ന കളിയാക്കൽ അസഹനീയമായപ്പോൾ ഡിജിപിക്ക് മുമ്പിൽ പരാതിയുമായെത്തി; വെട്ടിലാകുന്നത് ഫെഫ്കയും അമ്മയും; മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ ഭിന്നതയിൽ ചർച്ച തുടരുമ്പോൾ
അതിർത്തി കടന്നാൽ തിരിച്ചടി ഉറപ്പെന്ന ഇമ്രാന്റെ മുന്നറിയിപ്പ് തള്ളിയ പാക് സൈന്യത്തിന് വമ്പൻ തിരിച്ചടി; രണ്ട് സൈനികരെ കൊന്നതിന് പ്രതികാരമായി ഇന്ത്യൻ സേനയുടെ നിയന്ത്രണ രേഖ കടുന്നുള്ള ആക്രമണം; കൊല്ലപ്പെട്ടത് അഞ്ച് പാക് സൈനികർ; നിരവധി ഭീകരർക്കും പരിക്ക്; തകർത്തത് പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലെ ഭീകരക്യാമ്പ്; താങ്ധർ മേഖലയിൽ ഇന്ത്യ നടത്തിയത് പാക് സൈന്യത്തെ ഞെട്ടിപ്പിച്ച മിന്നലാക്രമണം; രണ്ടും കൽപ്പിച്ച് കരസേന; ഇത് പാക്കിസ്ഥാൻ ചോദിച്ച് വാങ്ങിയ തിരിച്ചടി
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
എല്ലാവരും മരിച്ചതോടെ ഭർത്താവിന്റെ പിതൃസഹോദര പുത്രനെ കെട്ടിയ ഭാര്യ; റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സയനൈഡിന്റെ അംശം മറച്ചു വച്ചത് സംശയങ്ങൾ ബലപ്പെടുത്തി; ഒസ്യത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയതും റോജോയുടെ സംശയത്തിന് ആക്കം കൂട്ടി; മരണം സൈനഡ് കഴിച്ചെങ്കിൽ പല്ലിൽ പറ്റിയ അംശം വർഷങ്ങൾക്കു ശേഷവും നശിക്കില്ല; കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ ഇനി നിർണ്ണായകം ഫോറൻസിക് റിപ്പോർട്ട്; ജോളിയെ സംശയിക്കാൻ കാരണങ്ങൾ ഏറെ