Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക് ഡൗൺ കാലത്ത് മദ്യക്കച്ചവടത്തിന് 'കോൺഗ്രസ്-ബിജെപി സഖ്യം'! നാലര ലിറ്റർ വിദേശമദ്യവുമായി യൂത്ത് കോൺഗ്രസുകാരനും ബിജെപി പഞ്ചായത്ത് സെക്രട്ടറിയും പിടിയിൽ; ചെങ്ങന്നൂരിലെ ബാറിൽ നിന്നും മദ്യം വാങ്ങിയുള്ള മറിച്ചു വിൽപ്പനയ്ക്ക് പിന്നിൽ ഫിനാൻസ് സ്ഥാപനം ഉടമ; പ്രതികൾക്ക് വേണ്ടി തിരുവല്ല പൊലീസ് സ്റ്റേഷനിൽ വിളിച്ചത് മുൻ എംഎൽഎയായ കോൺഗ്രസ് അഖിലേന്ത്യാ നേതാവ്

ലോക്ക് ഡൗൺ കാലത്ത് മദ്യക്കച്ചവടത്തിന് 'കോൺഗ്രസ്-ബിജെപി സഖ്യം'! നാലര ലിറ്റർ വിദേശമദ്യവുമായി യൂത്ത് കോൺഗ്രസുകാരനും ബിജെപി പഞ്ചായത്ത് സെക്രട്ടറിയും പിടിയിൽ; ചെങ്ങന്നൂരിലെ ബാറിൽ നിന്നും മദ്യം വാങ്ങിയുള്ള മറിച്ചു വിൽപ്പനയ്ക്ക് പിന്നിൽ ഫിനാൻസ് സ്ഥാപനം ഉടമ; പ്രതികൾക്ക് വേണ്ടി തിരുവല്ല പൊലീസ് സ്റ്റേഷനിൽ വിളിച്ചത് മുൻ എംഎൽഎയായ കോൺഗ്രസ് അഖിലേന്ത്യാ നേതാവ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ലോക്ക്ഡൗൺ കാലത്ത് മദ്യ വിതരണത്തിന് വേണ്ടി കോൺഗ്രസ്-ബിജെപി സഹവർത്തിത്വം. കോൺഗ്രസിന്റെ നേതാവ് എടുത്തു കൊടുക്കുന്ന മദ്യം കൊണ്ടുക്കൊടുക്കുന്നത് യൂത്ത് കോൺഗ്രസുകാരൻ. പ്രാദേശിക വിതരണം ബിജെപി നേതാവിനും. ഇന്നലെ രാത്രി പത്തനംതിട്ട എസ്‌പി കെജി സൈമൺ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് രണ്ടു പേരെ നാലര ലിറ്റർ മദ്യവുമായി പൊക്കി.

മുഖ്യസൂത്രധാരൻ ചെങ്ങന്നൂരിലെ ധനകാര്യ സ്ഥാപന നടത്തിപ്പുകാരൻ ആണെന്ന് പൊലീസിന് വിവരം കിട്ടി. ഇയാൾക്കെതിരേയും കേസ് എടുത്തു. ഇതോടെ ഇയാൾക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ചത് മുൻ കോൺഗ്രസ് എംഎൽഎയാണ്. ഇന്നലെ രാത്രി എട്ടു മണിയോടെ ഓതറ പഴയകാവിൽ നിന്ന് ഷാഡോ എസ്ഐ ആർഎസ് രഞ്ജുവിന്റെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്. ബിജെപി ഇരവിപേരൂർ പഞ്ചായത്ത് സെക്രട്ടറി ഈസ്റ്റ് ഓതറ വേട്ടക്കുന്നേൽ സുനിൽ (37), യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ചെങ്ങന്നൂർ പുത്തൻകാവ് കൊച്ചുപ്ലാം മോടിയിൽ ഗോപു(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചെങ്ങന്നൂരിലെ ബാറിൽ നിന്ന് ഇവർക്ക് മദ്യം വാങ്ങി നൽകിയ സുബിൻ എന്നയാളെ കേസിൽ പ്രതിയാക്കിയിട്ടുണ്ട്. ബാർ ജീവനക്കാരുമായി ചേർന്നാണ് ഇവർ മദ്യം കടത്തിയിരുന്നു. മറ്റു ചില സ്ഥലങ്ങളിൽ വ്യാജമദ്യം തയാറാക്കുന്നു എന്നതിനെ കുറിച്ച് ഷാഡോ പൊലീസിന് വിവരം ലഭിച്ചു. ഇത് ആലപ്പുഴ ജില്ലയിൽ ആയതിനാൽ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്ക് എതിരേ നിസാര വകുപ്പിട്ട് കേസ് എടുക്കാൻ വേണ്ടി ശക്തമായ സമ്മർദമാണ് പൊലീസ് മേൽ ഉണ്ടായിരിക്കുന്നത്.

കല്ലിശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മണ്ണ്-മണൽ മാഫിയകളാണ് ഇപ്പോൾ മദ്യക്കച്ചവടത്തിന് പിന്നിലുള്ളത്. ഒരു ഡിവൈഎഫ്ഐ നേതാവിനും ഇതിൽ പങ്കുള്ളതായി പറയപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP