Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനോരമയും മറുനാടനും കൊന്നുവെന്ന ആരോപണവുമായി ദേശാഭിമാനി രംഗത്തിറങ്ങുമ്പോഴും ഡൽഹി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ അമ്മയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തുവെന്ന് സംശയിച്ച് ഡൽഹി പൊലീസ്; ഖത്തറിലെ വ്യവസായിയുടെ മരണത്തിൽ സംശയം ഉയർത്തി ബന്ധുക്കൾ പരാതി നൽകിതിനെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് എടുത്ത വിവരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രണ്ടാം ഭാര്യയും മകനും മരിച്ച സംഭവം വഴിത്തിരിവിലേക്ക്; അമ്മയുടെ മൃതദേഹം കൈകൾ ബന്ധിപ്പിച്ച ശേഷം വായിൽ തുണി തിരുകിയ നിലയിൽ

മനോരമയും മറുനാടനും കൊന്നുവെന്ന ആരോപണവുമായി ദേശാഭിമാനി രംഗത്തിറങ്ങുമ്പോഴും ഡൽഹി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ അമ്മയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തുവെന്ന് സംശയിച്ച് ഡൽഹി പൊലീസ്; ഖത്തറിലെ വ്യവസായിയുടെ മരണത്തിൽ സംശയം ഉയർത്തി ബന്ധുക്കൾ പരാതി നൽകിതിനെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് എടുത്ത വിവരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രണ്ടാം ഭാര്യയും മകനും മരിച്ച സംഭവം വഴിത്തിരിവിലേക്ക്; അമ്മയുടെ മൃതദേഹം കൈകൾ ബന്ധിപ്പിച്ച ശേഷം വായിൽ തുണി തിരുകിയ നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 'മനോരമയും മറുനാടനും കൊന്നതാണ് അവനെയും അമ്മയെയും; മരിച്ചിട്ടും വെറുതെ വിടുന്നില്ല'-ഇതായിരുന്നു ദേശാഭിമാനിയുടെ പ്രഖ്യാപനം. തൊട്ട് പിന്നാലെ സൈബർ സഖാക്കളും വിമർശനവുമായി സജീവമായി. കോട്ടയം പാമ്പാടി സ്വദേശി ലിസി (62), മകനും കോളേജ് അദ്ധ്യാപകനുമായ അലൻ സ്റ്റാൻലി (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭർത്താവ് തൊടുപുഴ സ്വദേശിയായ ജോൺ വിത്സന്റെ മരണത്തെ സംബന്ധിച്ച് 'മലയാള മനോരമ'യും ഓൺലൈൻ പോർട്ടലായ 'മറുനാടൻ മലയാളി'യും നിരന്തരം വ്യാജവാർത്തകൾ നൽകിയിരുന്നുവെന്നും ഇത് മൂലം ലിസിയും അലനും ആത്മഹത്യ ചെയ്തതാണെന്നും അലന്റെ സുഹൃത്തുക്കൾ ആരോപിച്ചുവെന്നായിരുന്നു ദേശാഭിമാനിയുടെ റിപ്പോർട്ട്. എന്നാൽ സത്യം ദേശാഭിമാനി കൊടുത്തതുമില്ല. എങ്ങനേയും മറുനാടനെ താറടിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

മലയാളിയായ അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ മരണത്തിൽ അസ്വഭാവിക മരണത്തിനു ഡൽഹി പൊലീസ് കേസെടുത്തിരിക്കുകയാണ്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തതാകാമെന്നാണു സഡൽഹി പൊലീസിന്റെ നിഗമനം. അല്ലാതെ മറുനാടൻ വാർത്ത കാരണം അമ്മ ആത്മഹത്യ ചെയ്തതല്ലെന്നാണ് ഡൽഹി പൊലീസും സംശയിക്കുന്നത്. കോട്ടയം പാമ്പാടി സ്വദേശി ലിസി, മകൻ ഡൽഹിയിലെ സ്വകാര്യ കോളജിൽ അദ്ധ്യാപകനായ അലൻ സ്റ്റാൻലി(27) എന്നിവരെയാണു കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടത്. പിതംപുരയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസി. സരായ് കാലെഖാനിൽ റെയിൽവേ പാളത്തിൽനിന്നാണ് അലന്റെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച അമ്മയുടെ കൈകൾ ബന്ധിപ്പിച്ച നിലയിലായിരുന്നു. വായിൽ തുണിയും തിരുകിയിരുന്നു. ആസൂത്രിത കൊലപാതകത്തിന്റെ സൂചനയാണ് ഈ തൂങ്ങിമരണത്തിലുള്ളത്.

ഡൽഹി ഐ.ഐ.ടിയിൽ ഫിലോസഫിയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന അലൻ കഴിഞ്ഞ വർഷമാണു സ്വകാര്യ കോളജിൽ അദ്ധ്യാപകനായി പ്രവേശിച്ചത്. അലൻ അഞ്ചു ദിവസം മുമ്പ് ലിസിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചിരുന്നതായി അയാളുടെ സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ലിസി വിസമ്മതിക്കുകയായിരുന്നു. അലന്റെ മൃതദേഹത്തിനു സമീപത്തുനിന്നും ഡ്രൈവിങ് ലൈസൻസ്, ഏതാനും രേഖകൾ എന്നിവ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതൊന്നും പക്ഷേ ദേശാഭിമാനി അറിഞ്ഞില്ല. അവർക്ക് ഇത് മറുനാടൻ വാർത്ത നൽകിയ കൊലപാതകമായിരുന്നു. മലയാളികളായ അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാവാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫ്്‌ലാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

രണ്ടു മാസം മുൻപു ലിസി ഡൽഹിയിലെത്തിയ ശേഷമാണു പിതംപുരയിൽ ഫ്ളാറ്റെടുത്ത് ഇരുവരും താമസമാരംഭിച്ചത്. അലന്റെ സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം ഫ്ളാറ്റിലെത്തിയപ്പോഴാണു ലിസിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണു അലനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തൊടുപുഴ മങ്ങാട്ടുകവലയിൽ താമസിച്ചിരുന്ന നെയ്യശേരി കുളങ്ങരത്തൊട്ടിയിൽ കെ. ജോൺ വിൽസന്റെ രണ്ടാം ഭാര്യയും മകനുമാണു മരിച്ചത്. ജോൺ വിൽസനെ കഴിഞ്ഞ വർഷം ഡിസംബറിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണു ലിസിയുടെയും അലന്റെയും മരണം. ഈ കേസിൽ ലിസിയും പ്രതിസ്ഥാനത്തായിരുന്നു. ജോൺ വിൽസന്റെ മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ഇടുക്കി ക്രൈംബ്രാഞ്ച് നടത്തിവരുന്ന അന്വേഷണം തുടരുമെന്നും അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി: ടി. എ. ആന്റണി പറഞ്ഞു. അന്വേഷണ പുരോഗതി സംബന്ധിച്ച് ഹൈക്കോടതിക്കു റിപ്പോർട്ട് നൽകും.

ജോൺ വിൽസന്റെ ആദ്യ ഭാര്യയിലെ മക്കൾ നൽകിയ പരാതിയിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടന്നു വരികയാണെന്നും പറഞ്ഞു. ജോൺ വിൽസന്റെ രണ്ടാം ഭാര്യയായ ലിസിയും മകൻ അലൻ സ്റ്റാൻലിയും മരിച്ചതു സംബന്ധിച്ച വിവരങ്ങൾ ഡൽഹി പൊലീസ് കൈമാറിയിട്ടില്ല. ഇതിനിടെയാണ് മറുനാടനെതിരെ ദേശാഭിമാനി വാർത്ത എഴുതുന്നത്. വിൽസന്റെ മരണത്തിൽ പ്രതിസ്ഥാനത്ത് നേവി ഉദ്യോഗസ്ഥനുമുണ്ട്. ലിസിയുമായി അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് ഇത്. ഈ ഉദ്യോഗസ്ഥന് വേണ്ടിയാണ് മറുനാടനെ കുറ്റപ്പെടുത്തുന്നതെന്ന സൂചനയും ഉണ്ട്. വിൽസൺ കേസിൽ അന്വേഷണം തുടർന്നാൽ കുടുങ്ങുക ഇയാൾ മാത്രമായിരിക്കും. അതുകൊണ്ടാണ് വിൽസണിന്റെ സ്വത്ത് തട്ടലുമായി ബന്ധപ്പെട്ട് മക്കളുടെ പരാതിയെ മറച്ചു പിടിക്കാൻ മറുനാടനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. ഖത്തറിൽ നല്ല ജോലി ചെയ്തിരുന്ന ജോൺ വിത്സന്റെ ആദ്യഭാര്യ വത്സമ്മ രോഗബാധിതയായി 11 വർഷം മുൻപ് മരിച്ചിരുന്നു. ജോലി വിരമിച്ചശേഷം ജോൺ നാട്ടിലെത്തി ലിസിയെ പുനർവിവാഹം ചെയ്തു. ലിസിയുടെ ആദ്യ ഭർത്താവ് മരിച്ചിരുന്നു. എന്നാൽ 2018 ഡിസംബർ 31ന് വിൽസണെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഈ ആത്മഹത്യയ്ക്കു കാരണം വിഷാദ രോഗമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആദ്യഭാര്യയിലെ മകൾ ഹൈക്കോടതിയിൽ പരാതി നൽകി. തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു കോടതി ഉത്തരവിട്ടു. ഇതിനിടെയാണു കൂടത്തായി കേസ് വരുന്നത്. ഇതുമായി ഈ കേസിന് സാമ്യങ്ങൾ ഏറെയായിരുന്നു. സ്വത്ത് തട്ടാൻ വേണ്ടി നടത്തിയ ആസൂത്രിത കൊലപാതകമാണ് കൂടത്തായിയിലേത്. വിൽസണിന്റെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി മാറ്റിയതും ഈ കേസിനും സമാന സംശയം നൽകി. ഈ കേസ് അന്വേഷണം പുതിയ തലത്തിലെത്തിയപ്പോഴാണ് അമ്മയും മകനും ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്.

മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. രണ്ടാം ഭർത്താവിന്റെ മരണത്തിന് പിന്നാലെ ബന്ധുക്കളിൽ ചിലർ വേട്ടയാടുകയാണ്. കള്ളക്കേസ് നൽകി. വാർത്ത നൽകിയവരുൾപ്പടെ പന്ത്രണ്ടിലേറെപ്പേർ മരണത്തിന് ഉത്തരവാദികളാണെന്നും കുറിപ്പ് പറയുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ലിസിയുടെ മുറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. പുറത്തു വരുന്ന വിവരങ്ങൾ പരിശോധിക്കുമ്പോൾ ഡൽഹി പൊലീസിന് ഈ ആത്മഹത്യാ കുറിപ്പിലും സംശയമുണ്ട്. അമ്മയെ കൊന്നതിന് മുമ്പ് മകൻ എഴുതിയതാണോ ഇതെന്നതാണ് സംശയം. ഇതും പരിശോധിക്കും. വിശദമായ അന്വേഷണത്തിനാണ് ഡൽഹി പൊലീസ് തയ്യാറെടുക്കുന്നത്. ദേശാഭിമാനിയിൽ ഒരിടത്തും ഇതൊന്നും കാണാനില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP