Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചരിത്രമെഴുതി സ്വപ്നനഗരിയിൽ സ്വതന്ത്ര ചിന്തകരുടെ സംഗമം; തെളിവുകൾ നയിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തിയ ലിറ്റ്മസ്-2019 ൽ നിറഞ്ഞ് കവിഞ്ഞ പങ്കാളിത്തം; സവിശേഷതയായത് സമാന്തര വൈദ്യങ്ങളുടെ തട്ടിപ്പുകൾ വെളിപ്പെടുത്തുന്ന അൽ മെഡ് പൊതുജന സമ്പർക്ക പരിപാടി; ഹോമിയോ, ആയുർവേദം, യുനാനി എന്നിവയെ ശാസ്ത്രീയശാഖകളായി കണക്കാക്കാൻ കഴിയില്ലെന്ന് പാനലിസ്റ്റുകൾ; സ്വതന്ത്രചിന്തകരുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചെന്ന് സി.രവിചന്ദ്രൻ

ചരിത്രമെഴുതി സ്വപ്നനഗരിയിൽ സ്വതന്ത്ര ചിന്തകരുടെ സംഗമം; തെളിവുകൾ നയിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തിയ ലിറ്റ്മസ്-2019 ൽ നിറഞ്ഞ് കവിഞ്ഞ പങ്കാളിത്തം; സവിശേഷതയായത് സമാന്തര വൈദ്യങ്ങളുടെ തട്ടിപ്പുകൾ വെളിപ്പെടുത്തുന്ന അൽ മെഡ് പൊതുജന സമ്പർക്ക പരിപാടി; ഹോമിയോ, ആയുർവേദം, യുനാനി എന്നിവയെ ശാസ്ത്രീയശാഖകളായി കണക്കാക്കാൻ കഴിയില്ലെന്ന് പാനലിസ്റ്റുകൾ; സ്വതന്ത്രചിന്തകരുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചെന്ന് സി.രവിചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തെളിവുകൾ നയിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി എസ്സൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്ര-സ്വതന്ത്രചിന്ത സെമിനാർ 'ലിറ്റ്മസ് 2019' കോഴിക്കോട് സ്വപ്നനഗരിയിൽ നിറഞ്ഞ് കവിഞ്ഞ പങ്കാളിത്തം. സരോവരം ബയോ പാർക്കിനടുത്ത് കാലിക്കറ്റ് ട്രേഡ് സെന്ററിൽ എണ്ണായിരത്തോളം പേർ പങ്കെടുത്ത പരിപാടി കേരളത്തിലെ ഏറ്റവും വലിയ ശാസ്ത്ര-സ്വാതന്ത്രചിന്താ പരിപാടിയായാണ് വിലയിരുത്തപ്പെടുന്നത്. രാവിലെ 7 മണി മുതൽ സ്വപ്നനഗരിയിലേക്ക് സ്വതന്ത്രചിന്തകരുടെ ഒഴുക്കായിരുന്നു. പത്ത് മണിയോടെ തിരക്ക് അനിയന്ത്രിതമായതിനാൽ രജിസ്‌ട്രേഷൻ നിർത്തിവെക്കുകയായിരുന്നു. രാവിലെ 9 മണിക്ക് 'എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ധന്യാ ഭാസ്‌കറാണ് ആദ്യ പ്രഭാഷണത്തിന് തുടക്കം കുറിച്ചത്.

തുടർന്ന് രാത്രി 9 മണിക്ക് രവിചന്ദ്രൻ.സി അവസാനത്തെ പ്രഭാഷണം നടത്തുന്നതുവരെ അയ്യായിരത്തിലധികം വരുന്ന ആൾക്കൂട്ടം ഓരോ പ്രഭാഷകനെയും ശ്രവിക്കാൻ ഉണ്ടായിരുന്നു. ഗായത്രി സുരേഷ് (ഷമ്മി ഹീറോ ആടാ), ജോസ് കണ്ടത്തിൽ (ക്രിസ്തുമതം ക്ലാസിക്കൽ യുഗത്തെ നശിപ്പിച്ചത് എങ്ങനെ), മഞ്ജു മനോമോഹൻ (ഒന്നും പറയാനില്ല), ഡോക്ടർ കെ.എം.ശ്രീകുമാർ (വിഷ പുരാണം), സനോജ് കണ്ണൂർ (ഒരിക്കൽ), ശിഹാബുദ്ദീൻ പോയ്ത്തുംകടവ (മാറുന്ന കാലം മാറുന്ന സമൂഹം), സജീവൻ അന്തിക്കാട് ND @10), മനുജ മൈത്രി (പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്), ജാമിതടീച്ചർ (വിചിത്രമായ വെളിപാടുകൾ)' മാസ്റ്റർ അർജുൻ (ഗ്രഹണങ്ങളിലൂടെ ഒരു സഞ്ചാരം), ഡോക്ടർ സാബു ജോസ് (ഓസോൺ തുളകളും ആഗോള താപനവും), ശിവശങ്കർ (പൈഡ് പൈപ്പർ), ജിബിൻ ബോബൻ (വേർ തിരിവുകളില്ലാത്ത സ്‌നേഹം), ഡോക്ടർ ബീന റാണി.എസ് (വീണ്ടെടുക്കുന്നതെല്ലാം) അയ്യൂബ് പി.എം (സയൻസും മത ദർശനങ്ങളും), ജെയിംസ് തോംസൺ (ഗ്രോയിങ്ങ് അപ്പ് വിതൗട്ട് റിലീജിയൻ), ബിജുമോൻ എസ്‌പി (കേരളത്തിലെ അടിമ ജീവിതങ്ങൾ), ശ്രീജിത്ത് (സ്വർഗ്ഗത്തിലെ വിവാഹം), ജെറി (നിറക്കൂട്ട്), രാജൻ ചെറുകാട് (ലോക ബാങ്കിന്റെ ചിരി), വീണ എസ്.വി. (കൃപു), മാവൂരാൻ നാസർ (സർവ്വജ്ഞാനി പ്രതിക്കൂട്ടിൽ), മനു പ്രസാദ്.എം (കളിയാട്ടം), വൈശാഖൻ തമ്പി (തെറ്റും ശരിയും കൂടുതൽ ശരിയും), ഡോക്ടർ അഗസ്റ്റസ് മോറിസ് (സഹോ), രവിചന്ദ്രൻ.സി (നാണ്യവളകൾ) എന്നിവർ സംസാരിച്ചു.

സമാന്തര വൈദ്യങ്ങളുടെ തട്ടിപ്പുകൾ വെളിപ്പെടുത്തുന്ന Al-med എന്ന് പറയുന്ന പൊതുജന സമ്പർക്ക പരിപാടിയായിരുന്നു മീറ്റിലെ ഏറ്റവും വലിയ പ്രത്യേകത. ഡോക്ടർ മനോജ് ബ്രൈറ്റ്, ഡോക്ടർ ദിലീപ് മമ്പള്ളിൽ, കൃഷ്ണ പ്രസാദ്, ഡോക്ടർ രാഗേഷ്, ഡോക്ടർ പ്രവീൺ ഗോപിനാഥ്, ഡോക്ടർ ആരിഫ് ഹുസൈൻ തെരുവത്ത് തുടങ്ങിയവരായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. മോഡറേറ്ററായി ആർ.അജിത് കുമാർ. സദസ്സിൽ നിന്നുള്ള നിരവധി ചോദ്യങ്ങളാണ് ഈ വിഷയത്തിൽ അവർക്ക് നേരിടേണ്ടി വന്നത്. ഹോമിയോ, ആയുർവേദം, യുനാനി തുടങ്ങിയ ശാസ്ത്രശാഖകൾ എന്ന് പറയുന്നവയെ ശാസ്ത്രീയമായി കണക്കാക്കാൻ കഴിയില്ലെന്ന് പാനലിസ്റ്റുകൾ വിശദീകരിച്ചു.

സർക്കാർ അംഗീകരിച്ചു എന്നതുകൊണ്ട് ഒരു കാര്യം ശാസ്ത്രീയമായി കണക്കാക്കാൻ കഴിയില്ലെന്നും, ബിവറേജസ് കോർപ്പറേഷൻ, ദേവസ്വംബോർഡ് എന്നിവ നടത്തുന്നത് ഇതേ സർക്കാർ തന്നെയാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. എസ്സൻസ് യു.കെയുടെ പ്രതിനിധിയായി എത്തിയ ബ്രിട്ടീഷ് പൗരൻ ജെയിംസൺ തോംസണെ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. 2000ൽ മതവിശ്വാസികളുടെ എണ്ണം 77 ശതമാനം ആയിരുന്ന ബ്രിട്ടണിൽ ഇപ്പോൾ അത് വെറും 47 ശതമാനം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. 17 നും 29 നും ഇടയിലുള്ള ബ്രിട്ടണിലെ യുവാക്കളിൽ നടത്തിയ പഠനങ്ങളിൽ കാണുന്നത് 75 ശതമാനം പേർ നാസ്തികരാണ് എന്നതാണ്. 2004 വരെ മതപരമാണ് എന്ന ഒറ്റക്കാരണത്താൽ ഞായറാഴ്ച നിർബന്ധിത അവധിയാക്കിയ ബ്രിട്ടീഷ് സമൂഹത്തിലാണ് ഈ രീതിയിലുള്ള മാറ്റം നടന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

യൂറോപ്യൻ രാജ്യങ്ങളുടെ പുരോഗതിയുടെ അടിസ്ഥാനം മതരഹിത സമൂഹമാണെന്നും ഡോക്ടർ ജെയിംസ് തോംസൺ ചൂണ്ടിക്കാട്ടി. വെറും 11 വയസ്സ് പ്രായം മാത്രമുള്ള മാസ്റ്റർ അർജുൻ, ക്രിസ്ത്യൻ വിമർശനവുമായി കത്തിക്കയറിയ ജോസ് കണ്ടത്തിൽ, ഇസ്ലാമിക മതയുക്തികളെ നിശിതമായി വിമശിച്ച ജമിദ ടീച്ചർ, സ്വതന്ത്രചിന്തകരുടെ ധാരണാപക്ഷപാതിത്വങ്ങൾ വെളിപ്പെടുത്തിയ വൈശാഖൻ തമ്പി, മലയാളിയുടെ രാസവിഷ പേടിയുടെ സത്യങ്ങൾ വെളിപ്പെടുത്തിയ ഡോക്ടർ കെ.എം.ശ്രീകുമാർ തുടങ്ങിയവർ സദസ്സിന്റെ മുക്തകണ്ഠമായ പ്രശംസ നേടി. എസ്സൻസിന്റെ മുഖ്യ പ്രഭാഷകരിൽ ഒരാളായ സി.രവിചന്ദ്രനെ നിറഞ്ഞ കൈയടികളോടെയാണ് ജനം സ്വീകരിച്ചത്. കേരളത്തിലെ സ്വതന്ത്രചിന്തകരുടെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിയിരിക്കുകയാണ് ഈ സമ്മേളനം എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മൂവായിരത്തോളം പേർ അവയവദാനത്തിനുള്ള സമ്മതപത്രം നൽകി. സിസ്റ്റർ ലൂസിക്കുള്ള ഐക്യദാർഡ്യവും ഇതോടൊപ്പം നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP