Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനിച്ച് അഞ്ചു ദിവസം മാത്രമുള്ളപ്പോൾ ശസ്ത്രക്രിയ നടത്തി കരൾ മാറ്റിവച്ച കുട്ടി ഇപ്പോൾ ഇരുപതുകാരിയായ നിയമവിദ്യാർത്ഥിനി; ലോകറെക്കാർഡായി മാറിയ ശസ്ത്രക്രിയ നടത്തിയത് നമ്മുടെ അയൽക്കാരനായ തമിഴ്‌നാട്ടുകാരൻ ഡോക്ടർ മുഹമ്മദ് റെലെ; പുനർജന്മം നല്കിയ ഡോക്ടറേയും നഴ്‌സുമാരേയും കാണാൻ രണ്ടു ദശകത്തിനു ശേഷം ആ സുന്ദരി വീണ്ടും ആശുപത്രിയിലെത്തി; അപൂർവ്വമായ ആ സംഗമവും കൂടിക്കാഴ്ചയും ഇങ്ങനെ

ജനിച്ച് അഞ്ചു ദിവസം മാത്രമുള്ളപ്പോൾ ശസ്ത്രക്രിയ നടത്തി കരൾ മാറ്റിവച്ച കുട്ടി ഇപ്പോൾ ഇരുപതുകാരിയായ നിയമവിദ്യാർത്ഥിനി; ലോകറെക്കാർഡായി മാറിയ ശസ്ത്രക്രിയ നടത്തിയത് നമ്മുടെ അയൽക്കാരനായ തമിഴ്‌നാട്ടുകാരൻ ഡോക്ടർ മുഹമ്മദ് റെലെ; പുനർജന്മം നല്കിയ ഡോക്ടറേയും നഴ്‌സുമാരേയും കാണാൻ രണ്ടു ദശകത്തിനു ശേഷം ആ സുന്ദരി വീണ്ടും ആശുപത്രിയിലെത്തി; അപൂർവ്വമായ ആ സംഗമവും കൂടിക്കാഴ്ചയും ഇങ്ങനെ

മറുനാടൻ മലയാളി ഡസ്‌ക്

ലണ്ടൻ: ഇരുപത് വർഷങ്ങൾക്കു ശേഷമായിരുന്നു അവർ തമ്മിൽ കാണുന്നത്. ലോകപ്രശസ്തനായ സർജനും അദ്ദേഹത്തിന്റെ വിരലുകളിലെ ദൈവസാന്നിദ്ധ്യം ജീവിതം തിരിച്ചു കൊടുത്ത ഇരുപതു കാരിയുമായിരുന്നു അവർ

തമിഴ്‌നാട് സ്വദേശിയെങ്കിലും ബ്രിട്ടീഷ് പൗരനും ലോകത്തിൽ ഏറ്റവും കൂടുതൽ കരൾമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടുള്ള സർജമാരിൽ ഒരാളുമായ ഡോ. മുഹമ്മദ് റെലയും 1997ൽ അദ്ദേഹം ശസ്ത്രക്രിയയിലൂടെ രക്ഷിച്ച ബേയ്ഹൻ ഷാറ്റുമാണ് രണ്ടു ദശകത്തിനു ശേഷം വീണ്ടും കണ്ടു മുട്ടിയത്. ജനിച്ച് അഞ്ചു ദിവസം മാത്രം പ്രായമുള്ളപ്പോൾ നടത്തിയ കരൾമാറ്റ ശസ്ത്രക്രിയയാണ് ഇപ്പോഴും ജീവിക്കാൻ ഷാറ്റിന് അനുഗ്രഹമായത്. ഡോക്ടർ നൽകിയ രണ്ടാം ജന്മത്തിന് നന്ദി പറയാനാവില്ലെങ്കിലും കൺമുന്നിലെ ദൈവസാന്നിദ്ധ്യമറിയാനാണ് ബേയ്ഹൻ ലണ്ടനിലെ കിങ്‌സ് ആശുപത്രിയിൽ എത്തിയത്.

അപൂർവ്വമായ ഒരു കൂടിക്കാഴ്ച. അതിനെ അങ്ങിനെയേ വിശേഷിപ്പിക്കാനാവൂ. ഒരു പക്ഷേ ഒരിക്കലും ഇനി നടക്കാനിടയില്ലാത്തതുമായ ഒരു സന്ദർഭമായിരുന്നു അത്.

ജനിതക തകരാറോടെയാണ് 1997ൽ ബേയ്ഹൻ പിറന്നു വീഴുന്നത്. അപൂർവ്വ കരൾ രോഗം. ജനിതക കാരണങ്ങളാൽ രക്തത്തിലെ ഇരുമ്പിന്റെ അംശത്തെ നിയന്ത്രിക്കാൻ കഴിയാതാകുന്ന അവസ്ഥയിലായിരുന്നു കുഞ്ഞു ബേയ്ഹൻ. കരൾ മാറ്റിവയ്ക്കൽ മാത്രമാണ് അന്ന് ഇതിന്് പരിഹാരം. ബേയ്ഹന്റ മാതാപിതാക്കൾക്ക് ഇതിനുമുമ്പുണ്ടായ രണ്ടു കുട്ടികൾ ഇതേ ജനിതക കാരണത്താൽ മരണത്തിനു കീഴടങ്ങിയിരുന്നു.

രണ്ടു കുട്ടികളും ഒരേ കാരണത്താൽ മരിച്ചപ്പോൾ ഈ രംഗത്ത് വിദഗ്ധ ചികിത്സ നടത്തുന്ന ആശുപത്രിയെ കുറിച്ച് ഇവർ അന്വഷണത്തിലായിരുന്നു. അങ്ങിനെയാണ് അയർലണ്ടിൽ നിന്ന് ലണ്ടനിലെ പ്രശസ്തമായ കിങ്‌സ ആശുപത്രിയിൽ എത്തുന്നത്.

പ്രൊഫ. റെലയാണ് ബേയ്‌ഹെനെ പരിശോധിച്ചത്. കൂടുതൽ ആലോചനയ്‌ക്കോ മറ്റു പോംവഴികൾ തേടാനോ ഏറെ സമയമില്ല. ആ സമയത്തു തന്നൈ അപകടത്തിൽ പെട്ട് മരിച്ച മറ്റൊരു കുട്ടിയുടെ കരൾ ഈ കുഞ്ഞിനു ചേരുന്നതായി തെളിഞ്ഞു. അങ്ങിനെ ആ ശസ്ത്രകക്രിയ നടത്തി. അതി സങകീർണ്ണമായ ഓപ്പറേഷൻ. ജനിച്ച് അഞ്ചു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കീറിമുറിച്ച് മറ്റൊരാളിന്റെ അവയവം തയ്ചു പിടിപ്പിക്കുക എന്ന സാഹസം. ഏറ്റവും പ്രായം കുറഞ്ഞ ആളിൽ നടത്തിയ കരൾമാററ ശസ്ത്രക്രിയ എന്ന പേരിൽ പിന്നീട് മെഡിക്കൽ ചരിത്രത്തിന്റെ ഭാഗമായ ഈ ശസ്ത്രക്രിയ രണ്ടു ദശകങ്ങൾക്കു ശേഷവും ആ ബഹുമതി നിലനിർത്തുന്നു. ഈ സംഭവം ഗിന്നസ് ബുക്കിലും ഇടം നേടിയ ലോകറിക്കോർഡായി .

രണ്ടു ദശാബ്ദത്തിനുശേഷം ശസ്ത്രക്രിയ നടന്ന അതേ ആശുപത്രിയിൽവച്ച് ബേയ്ഹൻ പ്രൊഫ. റെലയെ കണ്ടു. ''ഒരിക്കലും മറക്കാനാവാത്ത ശസ്ത്രക്രിയ ആയിരുന്നു അത്. അന്ന് ശസ്ത്രക്രിയ അല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലായിരുന്നു. ശസ്ത്രക്രിയയുടെ വെല്ലുവിളികളെക്കുറിച്ച് ചിന്തിക്കാൻ എനിക്ക് അപ്പോൾ സമയമില്ലായിരുന്നു. അവയവ മാറ്റ ശസ്ത്രക്രിയ എന്ന ചികിത്സാ സങ്കേതത്തിന്റെ വിജയം തെളിയിക്കുന്ന ജീവിക്കുന്ന ഉദാഹരണമാണിവൾ. ''- 30 വർഷത്തെ കരിയറിൽ നൂറിലധികം കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ പ്രൊഫ. റെല പറയുന്നു.
ഓപ്പറേഷൻ തിയറ്ററിൽ റെലെയെ സഹായിച്ച സംഘത്തിലുള്ള ചിലർ ഇപ്പോഴും ആ ആശുപത്രിയിൽ തന്നെയുണ്ടായിരുന്നു . അവരേയും ബേയ്ഹൻ നേരിട്ടു കണ്ടു.

''വർഷങ്ങൾക്കു മുൻപ് ജീവിതത്തിലേക്ക് മടങ്ങിവന്ന അതേ സ്ഥലത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ബേയ്ഹൻ ഈ കൂടിക്കാഴ്ചയെ പറ്റി പറയുന്നത്. ഡബ്ലിനിൽ നിയമ വിദ്യാർത്ഥിയാണ് ബേയ്‌ഹെൻ ഇപ്പോൾ. എനിക്ക് അവയവം നൽകിയ കുട്ടിയുടെ മാതാപിതാക്കളുടെ മഹാമനസ്‌കതയും പ്രൊഫ.റെലയുടെയയും ടീമിന്റെയും കഴിവുമാണ് ജീവിതത്തിലേക്ക് തന്നെ മടക്കി കൊണ്ടുവന്നതെന്നും ബേയ്‌ഹെൻ പറഞ്ഞു.

ശസ്ത്രക്രിയയ്ക്കു ശേഷം ബേയ്ഹൻ ഷാറ്റ് സുഖം പ്രാപിച്ചതിനെ തുടർന്ന് കിങ്‌സ് കോളേജ് ആശുപത്രിയിൽ് നടന്ന വാർത്താസമ്മേളനം.  (1997)

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP