Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡൽഹിയിൽ മാത്രം പുതുതായി 27 കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തതോടെ രാജ്യതലസ്ഥാനം സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക്; നാളെ രാവിലെ ആറ് മണി മുതൽ മാർച്ച് 31 വരെ അടച്ചിടൽ പ്രഖ്യാപിച്ചു അരവിന്ദ് കെജ്രിവാൾ; വിമാനത്താവളവും പൂർണമായും അടയ്ക്കും; ട്രെയിൻ ഗതാഗതവും നിർത്തിവെച്ചു; കൊവിഡ് സ്ഥീരികരിച്ച 75 ജില്ലകൾ അടച്ചിടാൻ കേന്ദ്രം നിർദ്ദേശിച്ചതിന് പിന്നാലെ 11 സംസ്ഥാനങ്ങൾ ലോക്ക്ഡൗണിലേക്ക്; കേരളത്തിലെ കാസർകോട് ലോക്ക് ഡൗണിൽ; രാജ്യം പൂർണ്ണ സ്തംഭനത്തിലേക്ക്

ഡൽഹിയിൽ മാത്രം പുതുതായി 27 കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തതോടെ രാജ്യതലസ്ഥാനം സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക്; നാളെ രാവിലെ ആറ് മണി മുതൽ മാർച്ച് 31 വരെ അടച്ചിടൽ പ്രഖ്യാപിച്ചു അരവിന്ദ് കെജ്രിവാൾ; വിമാനത്താവളവും പൂർണമായും അടയ്ക്കും; ട്രെയിൻ ഗതാഗതവും നിർത്തിവെച്ചു; കൊവിഡ് സ്ഥീരികരിച്ച 75 ജില്ലകൾ അടച്ചിടാൻ കേന്ദ്രം നിർദ്ദേശിച്ചതിന് പിന്നാലെ 11 സംസ്ഥാനങ്ങൾ ലോക്ക്ഡൗണിലേക്ക്; കേരളത്തിലെ കാസർകോട് ലോക്ക് ഡൗണിൽ; രാജ്യം പൂർണ്ണ സ്തംഭനത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് 19 വ്യാപനം തടയുന്നതിനെ ചെറുക്കാൻ രാജ്യം പൂർണ്ണമായി ലോക്ക്ഡൗണിലേക്ക് നീങ്ങുന്നു. കോവിഡ് റിപ്പോർട്ടു ചെയ്ത 75 ജില്ലകൾ അടച്ചിടാൻകേന്ദ്രസർക്കാർ നിർദ്ദേശിച്ചതിന് പിന്നാലെ വിവിധ ഇടങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ചില സംസ്ഥാനങ്ങൾ പൂർണമായും അടച്ചിട്ടു വീട്ടിൽ തുടരാൻ ജനങ്ങളോട് നിർദ്ദേശിച്ചു. രാജ്യ തലസ്ഥാനത്തെ കാര്യവും അതീവ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇതോടെ കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് 11 സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

രാജ്യതലസ്ഥാനത്ത് 27 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. ഇതിൽ 21 പേരും വിദേശത്തു നിന്നെത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ ഡൽഹി പൂർണമായി അടച്ചിടാൻ തീരുമാനിച്ചെന്നും അരവിന്ദ് കേജരിവാൾ വ്യക്തമാക്കി. തിങ്കഴാഴ്ച രാവിലെ ആറു മുതൽ ഈ മാസം 31ന് രാത്രി 12 വരെയാണ് ഡൽഹി പൂർണമായും അടച്ചിടുകയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

'ആളുകളോട് സെൽഫ് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുള്ള എല്ലാ വീടുകളും ഡൽഹി സർക്കാർ മാർക്ക് ചെയ്തിട്ടുണ്ട്. അത്തരം കുടുംബങ്ങളെ മാറ്റി നിർത്തരുത്. അവരോട് അനുകമ്പ കാണിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യണം. മാർക്ക് ചെയ്യുന്നത് ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ്,'' കെജ് രിവാൾ ട്വീറ്റ് ചെയ്തു. അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നതും ഡൽഹിയിൽ നിരോധിച്ചിട്ടുണ്ട്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുൻകരുതലിന്റെ ഭാഗമായി കെജ് രിവാൾ വാർ്ത്താ സമ്മേളനങ്ങളൊക്കെ വീഡിയോ കോൺഫറൻസിലൂടെയാക്കിയിരുന്നു.

കൊവിഡ് പടരുന്ന സാഹചര്യത്തിൽ 72 ലക്ഷം പേർക്ക് സൗജന്യ റേഷനും പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം വിധവ പെൻഷൻ, ഭിന്ന ശേഷിക്കാരുടെ പെൻഷൻ, വാർധക്യ പെൻഷൻ തുടങ്ങിയവരുടെ അടുത്ത മാസത്തെ പെൻഷൻ ഇരട്ടിയാക്കാനും കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മഹാരാഷ്ട്രയിലും നാളെ തൊട്ട് നിരോധനാജ്ഞ നടപ്പിലാക്കും. ഇന്ത്യയിൽ ഇന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 14 മണിക്കൂർ നീളുന്ന ജനത കർഫ്യു നാളെ രാവിലെ വരെ നീട്ടുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.ആളുകളോട് സെൽഫ് ക്വാറന്റൈനിൽ പോകാനും താക്കറെ കർശനമായി പറഞ്ഞിട്ടുണ്ട്. മുംബൈയിൽ മാർച്ച് 31ന് മുമ്പ് രാജ്യത്തിന് പുറത്തു നിന്നുള്ള ഒരു വിമാനം പോലും ഇറക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കാനയും

കർണാടകത്തിൽ ഒമ്പത് ജില്ലകൾ അടച്ചിടും

കൊവിഡ് 19 പൊസീറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത കർണാടകയിലെ ഒമ്പത് ജില്ലകൾ അടച്ചിടാനും തീരുമാനിച്ചു. മാർച്ച് 31വരെയാണ് ഈ ജില്ലകൾ അടച്ചിടുകയെന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, മംഗളൂരു, കലബുർഗി, കൂർഗ്, ചിക്കബല്ലാപുര, ബെൽഗാവി, ധാർവാദ് എന്നീ ജില്ലകളാണ് അടച്ചിടുക. രാജ്യത്താകമാനം 75 ജില്ലകൾ അടച്ചിടാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. അതേസമയം ഞായറാഴ്ച മാത്രം രാജ്യത്തുകൊവിഡ് ബാധിച്ച് മൂന്നു മരണം റിപ്പോർട്ടുചെയ്തു.

നാഗാലന്റ് മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് നടപടി. അവശ്യ സർവീസുകൾ മാത്രമായി ചുരുക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ക്യാബിനറ്റ് സെക്രട്ടറിയും, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. രാജ്യത്താകമാനം എഴുപത്തഞ്ച് ജില്ലകൽലാണ് ലോക് ഡൗൺ നിർദ്ദേശിച്ചത്. മധ്യപ്രദേശിലെ ജയ്പൂരിൽ മാർച്ച് 26 വരേയും ദിന്തോരിയിൽ മാർച്ച് 31 വരേയും ഗ്വാളിയാറിൽ മാർത്് 24 വരേയും ഭോപ്പാലിൽ മാർച്ച് 34 വരേയും ഗുണ ജില്ലയിൽ മാർച്ച് 35 വരേയുമാണ് ലോക്ഡൗൺ നിർദ്ദേശിച്ചിട്ടുള്ളത്.ഉത്തരാഖണ്ഡ്,. നാഗാലന്റ് മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ലോക് ഡൗണിലേക്ക് പോകുന്നത്.

മഹാരാഷ്ട്ര

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 74 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 144 പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ വരെ എല്ലാവരും ജനതാ കർഫ്യൂവിനെ പിന്തുണക്കണമെന്നും സംസ്ഥാനത്തുകൊറോണ ബാധിതരുടെ എണ്ണം കൂടി വരികയാണെന്നും ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിൽ 144 പ്രഖ്യാപിക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗങ്ങളില്ലായെന്നും ഉദ്ധവ് താക്കറെ കൂട്ടി ചേർത്തു.

സംസ്ഥാനത്തിനകത്ത് എല്ലാ സ്റ്റേറ്റ് സ്വകാര്യ ബസ് സർവീസുകളും നിർത്തിവച്ചു. അവശ്യസേവനങ്ങളായ പലചരക്ക് കടകൾ, പച്ചക്കറികടകൾ, ബാങ്കുകൾ, മറ്റു പ്രധാന സാമ്പത്തിക സേവനങ്ങൾ എന്നിവയ്ക്കു പ്രവർത്തനാനുമതിയുണ്ടാകും. മുംബൈയിൽ ലോക്കൽ ട്രെയിൻ സർവീസുകൾ ഞായറാഴ്ച അർധരാത്രി മുതൽ ഈ മാസം 31 വരെ നിർത്തിവയ്ക്കാൻ തീരുമാനം. സാധാരണ, പ്രതിദിനം 80 ലക്ഷത്തോളം േപരാണ് മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ സഞ്ചരിക്കുന്നത്.

പഞ്ചാബ്

കൊവിഡ് 19 മുൻകരുതലിന്റെ ഭാഗമായി കർശന നിയന്ത്രണിത്തിലേക്ക് രാജ്യം. ട്രെയിൻ സർവ്വീസുകൾ പൂർണ്ണമായും നിർത്തിവക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്ച വരെയാണ് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കിയത്. അവശ്യ സർവ്വീസുകൾ ഒഴികെ ബാക്കിയെല്ലാം നിയന്ത്രിക്കാനാണ് തീരുമാനം. നിലവിൽ ഓടുന്ന ട്രെയിനുകൾ സർവ്വീസ് പൂർത്തിയാക്കും. ഈമാസം 31വരെ എല്ലാ പാസഞ്ചർ ട്രെയിനുകളും നിർത്തി വച്ചു. സബർബൻ ട്രെയിനുകളും നിർത്തി.

പഞ്ചാബും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യസർവ്വീസ് ഒഴികെയുള്ളവയ്ക്കാണ് ലോക്ക്ഡൗൺ. അവശ്യ സർവ്വീസുകളുടെ വിശദമായ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. അതിനിടെ ഇന്നും രാജ്യത്ത് ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചത്. 63 വയസ്സുണ്ട്. രാജ്യത്ത് എറ്റവും അധികം കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ നിലവിൽ 74 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ 324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസങ്ങൾക്കിടെ വൻ വർധനയാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.

നാഗാലാൻഡ്

കോവിഡ് പശ്ചാത്തലത്തിൽ നാഗാലാൻഡിനും ലോക്ക് ഡൗൺ പ്രഖ്യാപിത്തു. ഈ മാസം 31 വരെയാകും ലോക് ഡൗൺ തുടരുക. അവശ്യ സാധനങ്ങൾ മാത്രമാകും സർവീസ് നടത്തുക.

കേരളവും പശ്ചിമബംഗാളും ഭാഗീകമായി അടയ്ക്കും

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച ഏഴ് ജില്ലകളിലും ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കാസർകോട്ടാണ് നിലവിൽ വലിയ നിയന്ത്രണത്തിലേക്ക് നീങ്ങുന്ന്ത. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളാണ് അടച്ചിടാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിൽ തീരുമാനം കേരളം കൈക്കൊണ്ടിട്ടില്ല. പശ്ചിമ ബംഗാളിലെ എല്ലാ മുനിസിപ്പൽ ടൗണുകളും മാർച്ച് 31 നരെ അടച്ചിടാൻ സംസ്ഥാന സർക്കാരും നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാളിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ കൃത്യമായി മെഡിക്കൽ ചെക്ക് അപ്പിന് വിധേയമാക്കാതെയാണ് റെയിവേ കടത്തിവിടുന്നതെന്നാണ് മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു.

പ്രത്യേകിച്ചും മഹാരാഷ്ട്രയിൽ നിന്നും ഇവിടേക്കെത്തുന്നു തൊഴിലാളികളെയാണെന്നും മമത ചൂണ്ടികാട്ടി.സംസ്ഥാനത്ത് ഇതുവരേയും അഞ്ച്് പേർക്കാണ് കൊറോണ സ്ഥീരീകരിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ 7.85 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാനാണ് സർക്കാരിന്റെ തീരുമാനം. ഒരുമാസത്തേക്ക് അഞ്ച് കിലോ വീതം അരിയും ഗോതമ്പും നൽകാനാണ് സർക്കാരിന്റെ തീരുമാനം.

തമിഴ്‌നാട്ടിൽ മൂന്ന് ജില്ലകൾ അടച്ചിടും

മധ്യപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥരോട് മാർച്ച് 31 വരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദ്ദേശിച്ചു. എന്നാൽ ആരോഗ്യം, പൊലീസ്, അഗ്‌നിരക്ഷാസേന, വൈദ്യുതി, ശുചീകരണ വകുപ്പുകൾക്ക് ഇതു ബാധകമല്ല. ഗോവയിൽ ഞായറാഴ്ചയ്ക്കു ശേഷവും ലോക്ക് ഡൗൺ തുടരുന്ന കാര്യം ചർച്ച ചെയ്യാൻ യോഗം ചേരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. കേന്ദ്ര നിർദ്ദേശപ്രകാരം തമിഴ്‌നാട്ടിലെ മൂന്നു ജില്ലകൾ 31 വരെ അടച്ചിടും. ചെന്നൈ, കാഞ്ചീപുരം, ഈറോഡ് ജില്ലകളാണ് അടച്ചിടുന്നത്.

ഉത്തരാഖണ്ഡിൽ 31 വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മരുന്നുകൾ, പച്ചക്കറി, ധാന്യങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആവശ്യത്തിനു ഭക്ഷ്യവസ്തുക്കളും മരുന്നുകളും സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്നു മേഘാലയയിലേക്കുള്ള പ്രവേശനത്തിനു സർക്കാർ വിലക്കേർപ്പെടുത്തി. മേഘാലയ വഴി മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നതിനും വിലക്കുണ്ട്. എന്നാൽ സംസ്ഥാനത്തെ 11 ഇടത്ത് കോവിഡ് പരിശോധനയ്ക്കു ശേഷം പ്രവേശനത്തിന് അനുമതിയുണ്ട്.

കോവിഡ് മോണിറ്ററിങ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്താൽ മാത്രമാണ് യാത്രാനുമതി. സംസ്ഥാനത്തിനകത്ത് ജനങ്ങൾക്ക് സഞ്ചാരവിലക്ക് ഉൾപ്പെടെ ഇല്ലെന്നും സർക്കാർ വ്യക്തമാക്കി. ബംഗാളിൽ ഒട്ടേറെ പ്രദേശങ്ങൾ 23ന് വൈകിട്ട് അഞ്ചു മുതൽ മാർച്ച് 27 വരെ അടച്ചിടുമെന്ന് സർക്കാർ അറിയിച്ചു. അവശ്യ സേവനങ്ങൾ മാത്രമേ ഈ കാലയളവിൽ പ്രവർത്തിക്കൂ. മാർച്ച് 31 വരെ അന്തർ സംസ്ഥാന ബസ് സർവീസുകൾ നിർത്തിവയ്ക്കാനും കേന്ദ്രം നിർദ്ദേശം നൽകി.

എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ക്യാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. അവശ്യസർവീസുകളല്ലാതെയുള്ള അന്തർ സംസ്ഥാന യാത്രാ ബസുകളെല്ലാം മാർച്ച് 31 വരെ നിർത്തിവയ്ക്കാനും യോഗത്തിലാണു തീരുമാനിച്ചത്. 75 ജില്ലകളിലും അവശ്യ സർവീസുകൾ മാത്രം മതിയെന്ന നിർദ്ദേശം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ നൽകുമെന്നും യോഗം അറിയിച്ചു.

റദ്ദാക്കിയ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും മടക്കിലഭിക്കും

കൊറോണയുടെ പശ്ചാത്തലത്തിൽ റദ്ദാക്കിയ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും മടക്കിനൽകും. മാർച്ച് 22 മുതൽ 31 വരെ റദ്ദാക്കിയ ട്രെയിനുകളിൽ ടിക്കറ്റ് ബുക്കിങ് നടത്തിയവർക്ക് പണം മുഴുവൻ തിരിച്ചുനൽകാനാണ് തീരുമാനം. ടിക്കറ്റുകൾ റദ്ദാക്കാൻ ജൂൺ 21 വരെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇന്നു മുതൽ 31 വരെ ട്രെയിൻ സർവീസുകൾ സമ്പൂർണമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ചരക്ക് തീവണ്ടികൾക്ക് തടസമില്ല.

റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിംഗിലാണു സർവീസ് നിർത്തിവയ്ക്കാൻ തീരുമാനമായത്. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. സബർബൻ ട്രെയിനുകൾ, കോൽക്കത്ത മെട്രോ എന്നിവ ഇന്ന് രാത്രി വരെ ഓടും. അതേസമയം, നിലവിൽ ഓടുന്ന ട്രെയിനുകൾ സർവീസ് പൂർത്തിയാക്കും. ജനതാ കർഫ്യൂവിന്റെ ഭാഗമായി ഇന്ന് നിലവിൽ ട്രെയിൻ സർവീസുകൾ ഇല്ല. ഇതോടെ ഇന്നു മുതൽ 31 വരെ ട്രെയിൻ രാജ്യത്ത് യാത്രാ ട്രെയിനുകൾ ഓടില്ല. ഇന്ന് രാത്രി 12 ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP