Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്ധ്രയിലെ നഴ്‌സിങ് പഠനസ്ഥലത്ത് നിന്ന് നാട്ടിൽ വന്ന് ക്വാറന്റൈൻ തീരുന്ന ദിവസം തന്നെ നോക്കി വച്ചു; അർദ്ധരാത്രിയിൽ വീടിന് പുറത്ത് കാത്ത് നിന്ന കാമുകനൊപ്പം തിരിഞ്ഞുനോക്കാതെ പടിയിറങ്ങി; പൊലീസ് സ്റ്റേഷനിൽ നീ ഞങ്ങളുടെ പൊന്നല്ലേ തിരിച്ചുവാ എന്ന് അച്ഛൻ കെഞ്ചിപ്പറഞ്ഞിട്ടും പാറ പോലെ ഉറച്ചുനിന്നു; കെട്ടിച്ചുതരുന്നെങ്കിൽ ഇതരമതസ്ഥനെ ഇപ്പോൾ തന്നെയെന്ന് യുവതിയുടെ ശാഠ്യം; അച്ഛന്റെയും സഹോദരന്റെയും സങ്കടം കണ്ട് കണ്ണീരൊഴുക്കി കാഞ്ഞിരപ്പള്ളിക്കാരും

ആന്ധ്രയിലെ നഴ്‌സിങ് പഠനസ്ഥലത്ത് നിന്ന് നാട്ടിൽ വന്ന് ക്വാറന്റൈൻ തീരുന്ന ദിവസം തന്നെ നോക്കി വച്ചു; അർദ്ധരാത്രിയിൽ വീടിന് പുറത്ത് കാത്ത് നിന്ന കാമുകനൊപ്പം തിരിഞ്ഞുനോക്കാതെ പടിയിറങ്ങി; പൊലീസ് സ്റ്റേഷനിൽ നീ ഞങ്ങളുടെ പൊന്നല്ലേ തിരിച്ചുവാ എന്ന് അച്ഛൻ കെഞ്ചിപ്പറഞ്ഞിട്ടും പാറ പോലെ ഉറച്ചുനിന്നു; കെട്ടിച്ചുതരുന്നെങ്കിൽ ഇതരമതസ്ഥനെ ഇപ്പോൾ തന്നെയെന്ന് യുവതിയുടെ ശാഠ്യം; അച്ഛന്റെയും സഹോദരന്റെയും സങ്കടം കണ്ട് കണ്ണീരൊഴുക്കി കാഞ്ഞിരപ്പള്ളിക്കാരും

എം മനോജ് കുമാർ

കാഞ്ഞിരപ്പള്ളി: ലോക്ക് ഡൗൺ കാലത്ത് കാഞ്ഞിരപ്പള്ളിയെ ഞെട്ടിച്ചത് യുവമിഥുനങ്ങളുടെ പ്രണയകഥ. ആന്ധ്രയിൽ നഴ്‌സിങ് പഠനം നടത്തുന്ന പെൺകുട്ടിയാണ് ക്വാറന്റൈൻ കഴിയുന്ന ദിവസം അർദ്ധരാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. അച്ഛനും സഹോദരനുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അമ്മ വിദേശത്ത് നഴ്‌സാണ്. പിതാവിന്റെ പരാതിയെ തുടർന്നാണ് പെൺകുട്ടിയെയും കാമുകനെയും പൊലീസ് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ എത്തിച്ചത്. ഡിവൈഎഫ്‌ഐ നേതാവായ ജോലിയില്ലാത്തയാളാണ് കാമുകൻ. അർദ്ധരാത്രി പുറത്ത് കാത്തുനിന്ന കാമുകന്റെ ഒപ്പം പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. മകളെ കാണാതായപ്പോൾ സംശയിച്ച പിതാവാണ് പരാതിയുമായി കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റെഷനിലേക്ക് പോയത്. ഇതോടെയാണ് രണ്ടു പേരെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഈ തിങ്കളാഴ്ച രാത്രിയാണ് പെൺകുട്ടി ഇറങ്ങിപ്പോയത്. ആന്ധ്രയിലാണ് നഴ്‌സിങ് പഠനം തുടരുന്നതിനാൽ വീട്ടിൽ എത്തിയയുടൻ പെൺകുട്ടി ക്വാറന്റൈനിലായിരുന്നു. തിങ്കളാഴ്ച ക്വാറന്റൈൻ തീരുന്ന ദിവസമായിരുന്നു. ഇതേ ദിവസം അർദ്ധ രാത്രി തന്നെയാണ് പെൺകുട്ടി ഇറങ്ങിപ്പോയത്. പത്തൊമ്പത് വയസാണ് പെൺകുട്ടിയുടെ പ്രായം. കാമുകന് ഇരുപത് വയസും.

നാടകീയമായ രംഗങ്ങളാണ് പിതാവും പെൺകുട്ടിയും നേരിൽ കണ്ടതോടെ സ്റ്റേഷനിൽ നടന്നത്. പെൺകുട്ടിയെ കണ്ടതോടെ പിതാവ് വിഷമത്തിലായി. എങ്ങിനെയെങ്കിലും തന്റെ ഒപ്പം വരണമെന്നാണ് പിതാവ് കെഞ്ചിയത്. പെൺകുട്ടിയുടെ അമ്മ വിദേശത്ത് നഴ്‌സ് ആയതിനാൽ പെൺകുട്ടിയുടെ സഹോദരന് ഒപ്പമാണ് പിതാവ് സ്റ്റേഷനിൽ എത്തിയത്. മകളെ കണ്ട പിതാവ് കരഞ്ഞു പറഞ്ഞെങ്കിലും പെൺകുട്ടി കൂസാതെ നിന്നു. വർഷങ്ങളായി അടുപ്പമുള്ള കാമുകന്റെ കൂടെ മാത്രമേ പോകൂ എന്നാണ് പെൺകുട്ടി പറഞ്ഞത്. അന്യസമുദായക്കാരനായ യുവാവിനെക്കൊണ്ട് പിന്നീട് കെട്ടിച്ചു തരാമെന്നു കണ്ണീരോടെ പിതാവ് കെഞ്ചിയെങ്കിലും പെൺകുട്ടി ഇളകിയില്ല. കെട്ടിച്ചു തരണമെങ്കിൽ ഈ നിമിഷം പൊലീസ് സ്റ്റേഷനിൽ വെച്ച് തന്നെ കെട്ടിച്ചു തരണമെന്നാണ് യുവതി പിതാവിനോടു ശഠിച്ചത്. അമ്പരന്നു പോയ പിതാവ് എന്ത് ചെയ്യണമെന്നു അറിയാതെ നിൽക്കുമ്പോൾ പെൺകുട്ടി യുവാവിനൊപ്പം ഇറങ്ങിപ്പോയി. യുവമിഥുനങ്ങൾക്ക് പ്രായപൂർത്തിയായതിനാൽ ഇവർ ഒരുമിച്ച് പോകുന്നത് തടയാൻ പൊലീസിന് കഴിഞ്ഞതുമില്ല. വികാരനിർഭരമായ കുറിപ്പാണ് ഈ സംഭവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൊറോണ കാലത്ത് സോഷ്യൽ ഡിസ്റ്റൻസ് നിർബന്ധമാക്കിയിരിക്കെ പെൺകുട്ടിയും കാമുകനും കാമുകന്റെ വീട്ടിൽ ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പം ഒത്തു ചേർന്ന് നിൽക്കുന്ന ഫോട്ടോകൾക്കൊപ്പമാണ് ഈ കുറിപ്പ് പ്രചരിക്കുന്നത്.

പെൺകുട്ടിയുടെ ഇറങ്ങിപ്പോക്കുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നത് വികാരനിർഭര കുറിപ്പ്:

സ്റ്റേഷനിൽ വെച്ച് പെൺകുട്ടിയെ കണ്ടപ്പോൾ അച്ഛൻ കെഞ്ചി: എന്റെ പൊന്നു മോളെ, നിന്റെ അമ്മയെയും അച്ഛനെയും ഓർത്തെങ്കിലും നീ ഈ ചതിയിൽ വീഴരുത്... നിന്റെ ജീവിതം നീ നശിപ്പിക്കരുത്... നീ അവനോടൊപ്പം പോവരുത്...' ഒന്നല്ല പലവട്ടം ആ മനുഷ്യൻ തന്റെ മകളുടെ മുമ്പിൽ കേണപേക്ഷിച്ചു, ഇത് കണ്ടുനിന്ന നിയമപാലകരുടെ പോലും കണ്ണുനിറഞ്ഞു. പക്ഷേ അപ്പന്റെ ഹൃദയം നുറുങ്ങിയുള്ള കണ്ണീരോ തേങ്ങലോ ആ പെൺകുട്ടിയുടെ കാമുകന്റെയോ അവരോടൊപ്പം വന്ന വർഗീയവാദികളുടെയോ ഹൃദയത്തെ തെല്ലും അസ്വസ്ഥപ്പെടുത്തിയില്ല. അങ്ങനെ ഒരു കുടുംബത്തിന്റെ എല്ലാ സ്വപ്നങ്ങളെയും സമാധാനത്തെയും എന്നന്നേക്കുമായി തകർത്തുകൊണ്ട് അവർ സന്തോഷത്തോടെ ജീവിക്കാൻ തീരുമാനിച്ചു. നമ്മുടെ ലോകവും രാജ്യവും നാടും ഒരുമിച്ച്‌നിന്ന് ഒരു മഹാമാരിയെ നേരിടാൻ ശ്രമിക്കുന്ന ഈ ലോക്ക് ഡൗൺ സമയത്താണ് രാത്രിയിൽ പെൺകുട്ടിയെ അവളുടെ വീട്ടിൽ നിന്ന് മാതാപിതാക്കൾ അറിയാതെ കടത്തി കൊണ്ടുവന്നത്. പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഡിഫി പ്രവർത്തകനായ കാമുകനോടൊപ്പം ഡിഫി പ്രവർത്തകർ മാത്രമല്ല മറ്റ് പാർട്ടിയിലെ ഒരേ മതത്തിൽപ്പെട്ട പ്രവർത്തകരും ഉണ്ടായിരുന്നു എന്നതാണ് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്. ഇതാണോ കേരളത്തിലെ ഇപ്പോഴത്തെ മതേതരത്വം? കുറിപ്പ് ചോദിക്കുന്നു.

ഇത് ഒരു തുറന്നെഴുത്താണ്...പെൺകുട്ടികളെ നഷ്ടപെട്ട അനേകം മാതാപിതാക്കളുടെ കണ്ണുനീരിൽ കുതിർന്ന മഷിയിൽ എഴുതുന്ന വാക്കുകൾ..... ഇനിയും ഒരു അമ്മയുടേയോ അപ്പന്റേയോ കണ്ണിൽ നിന്നും കണ്ണുനീർ വീഴാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ്. പ്രിയ മാതാപിതാക്കളെ, നിങ്ങളുടെ മക്കളെ സംരക്ഷിക്കാൻ ഈ വർത്തമാനലോകത്തിൽ നിങ്ങൾക്ക് മാത്രമേ കഴിയൂ. ജാഗ്രത പുലർത്താൻ ശ്രദ്ധിക്കാം. നാളെ നിങ്ങളുടെ വീട്ടിൽ ഇങ്ങനെ സംഭവിച്ചാലും പ്രതികരിക്കാനോ, നിങ്ങളെ സഹായിക്കാനോ സമൂഹത്തിൽ ഉന്നതരാരും പൊലീസോ, നിങ്ങൾ വോട്ടു നൽകി വിജയിപ്പിച്ച വലത് ഇടത് മുന്നണികളിലെ രാഷ്ട്രീയ നേതാക്കൾ പോലും നിങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തില്ല. കാരണം ഇന്നിവിടെ നടന്നുകൊണ്ടിരിക്കുന്ന ഈ നാടകത്തിന് ഒത്താശ പാടുന്നതും മൗന സമ്മതം നൽകുന്നതും ഇവരൊക്കെ തന്നെയാണ് എന്ന് മനസ്സിലാക്കാം. ചേർത്ത് നിർത്താം കുഞ്ഞുങ്ങളെ നിങ്ങളുടെ ചിറകിൻ കീഴിൽ... നിങ്ങളുടെ മാത്രം ചിറകിൻ കീഴിൽ. പ്രിയ യുവതികളെ, നിങ്ങളുടെ ജീവിതം അപ്പന്റെയും അമ്മയുടെയും അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമാണ്.

ഉന്നത വിദ്യാഭ്യാസം നൽകി ഉയർന്ന നിലയിൽ സന്തോഷത്തോടെ തങ്ങളുടെ മക്കൾ ജീവിക്കുന്നത് കാണണം എന്നാണ് ഓരോ മാതാപിതാക്കളുടെയും ആഗ്രഹം. ഇന്നോ ഇന്നലെയോ മാസങ്ങൾ മാത്രമോ പരിചയം ഉള്ള ഒരാളുടെ കൂടെ പ്രണയത്തിന്റെ വില പറഞ്ഞു, ഇത് എന്റെ ജീവിതമാണെന്ന് അഹങ്കാരത്തോടെ പറഞ്ഞു കൊണ്ട് നടന്നകലുമ്പോൾ, മാതാപിതാക്കളെ വിട്ട് ഇരുട്ടിൽ മറയുമ്പോൾ ഓർക്കുക... നിന്നെ നടക്കാൻ പഠിപ്പിച്ചത്, ഇന്ന് നീ പറയുന്ന നിന്റെ ഈ ജീവിതം നിനക്ക് നൽകിയവരാണ് നിന്റെ അപ്പനും അമ്മയും. മറക്കാതിരിക്കാം മാതാപിതാക്കളുടെ സ്‌നേഹം. നിനക്ക് രൂപം ലഭിക്കും മുൻപേ ഈ ലോകത്തിലേക്ക് വരും മുൻപേ നിന്നെ സ്‌നേഹിച്ചു തുടങ്ങിയവരാണ് മാതാപിതാക്കൾ. നീ പറയുന്ന ഒരു സ്‌നേഹത്തിനും മാതാപിതാക്കളുടെ ത്യാഗത്തിനും സ്‌നേഹത്തിനും മീതെ വില വരില്ല. സ്വന്തം മകളുടെ മുന്നിൽ കണ്ണുനീരോടെ നിൽക്കുന്ന ഓരോ അപ്പനും അമ്മയും നിസ്സഹായരായി യാചിക്കുന്നത് അവരുടെ മകളുടെ ഭാവിക്കുവേണ്ടിയാണ്. സുഹൃത്തുക്കളോടും ഭർത്താവിന്റെ ബന്ധുക്കളോടും ഒപ്പം നീ സന്തോഷിക്കുമ്പോൾ ഹൃദയം മുറിയുന്ന വേദനയിൽ രണ്ടു മനസുകൾ നിനക്കായി കാത്തിരിക്കുന്നുണ്ടാവും. ഒരു പക്ഷെ ഒരിക്കലും നീ തിരിച്ചുവരില്ല എന്നറിഞ്ഞിട്ടുപോലും. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ഒരു സമൂഹത്തിന്റെ ഭാഗമാകാൻ, നിന്റെ ജീവിതം മറ്റൊരുവന് യഥേഷ്ടം ഉപയോഗിക്കാനുള്ള ഒരു വസ്തുവായി നൽകാൻ, തയാറാകും മുൻപ് ഒന്ന് ചിന്തിക്കുക. വിവേകത്തോടെ തീരുമാനമെടുക്കുക. തീരുമാനങ്ങൾ മാതാപിതാക്കളെ മറന്നുകൊണ്ടാവാതിരിക്കട്ടെ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ഡിവൈഎഫ്‌ഐക്കാരനായ കാമുകന്റെ ഒപ്പം ഡിവൈഎഫ്‌ഐ നേതാക്കളും സുഹൃത്തുക്കളും സ്റ്റേഷനിലെത്തി എന്ന വാർത്ത കാഞ്ഞിരപ്പള്ളി പൊലീസ് മറുനാടനോട് നിഷേധിച്ചു. യുവാവിന്റെ അച്ഛനും ബന്ധുവും മാത്രമാണ് സ്റ്റേഷനിൽ എത്തിയത്. വേറെ ആരെങ്കിലും വന്നിരുന്നെങ്കിൽ കേസ് ചാർജ് ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പക്ഷെ യുവാവിന്റെ വീട്ടിൽ യുവാവും പെൺകുട്ടിയും ഒട്ടുവളരെ സുഹൃത്തുക്കളും ഒരുമിച്ച് നിൽക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരാതി കിട്ടിയാൽ ഈ തടിച്ച് കൂടിയവർക്ക് നേരെ കേസ് ചാർജ് ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP