Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

21 ദിവസത്തെ ലോക്ഡൗണിന്റെ അവസാന ദിനത്തിൽ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 9665; 24 മണിക്കൂറിനുള്ളിൽ മരിച്ചത് 51പേർ; ഇതോടെ മൊത്തം മരണസംഖ്യ 358 ആയി ഉയർന്നു; മഹാരാഷ്ട്ര തമിഴ്‌നാട് ഡൽഹി എന്നീ മൂന്നു സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ ആശങ്കാജനകം; ഇന്ന് 9 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്ത മുംബൈ നഗരത്തിൽ മൊത്തം മരണ സംഖ്യ 100 കടന്നു; തമിഴ്‌നാട്ടിൽ പുതുതായി 98 കേസുകൾ കൂടി; ലോക് ഡൗൺ ചെയ്യുമ്പോഴുള്ള 600 രോഗികൾ പതിനായിരത്തോട് അടുത്തതിൽ ഭീതിയോടെ ആരോഗ്യപ്രവർത്തകർ

21 ദിവസത്തെ ലോക്ഡൗണിന്റെ അവസാന ദിനത്തിൽ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 9665;  24 മണിക്കൂറിനുള്ളിൽ മരിച്ചത് 51പേർ; ഇതോടെ മൊത്തം മരണസംഖ്യ 358 ആയി ഉയർന്നു; മഹാരാഷ്ട്ര തമിഴ്‌നാട് ഡൽഹി എന്നീ മൂന്നു സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ ആശങ്കാജനകം; ഇന്ന് 9 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്ത മുംബൈ നഗരത്തിൽ മൊത്തം മരണ സംഖ്യ 100 കടന്നു; തമിഴ്‌നാട്ടിൽ പുതുതായി 98 കേസുകൾ കൂടി; ലോക് ഡൗൺ ചെയ്യുമ്പോഴുള്ള 600 രോഗികൾ പതിനായിരത്തോട് അടുത്തതിൽ ഭീതിയോടെ ആരോഗ്യപ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 21 ദിവസത്തെ ലോക്ക് ഡൗണിന്റെ അവസാനം ദിവസത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തെ കോവിഡ് രോഗികളുടെ പതിനായിരത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 905 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ വൈറസ് ബാധിതരുടെ മൊത്തം സംഖ്യ 9665 ആയി ഉയർന്നു. ലോക് ഡൗൺ ചെയ്യുമ്പോൾ രാജ്യത്ത് വെറും 600 രോഗികൾ ആണ് ഉണ്ടായിരുന്നത്. മഹാരാഷ്ട്ര, തമിഴനാട്, ഡൽഹി എന്നീ മൂന്നു സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗതികൾ ആശങ്കാജനകമായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമ്പത്തിയൊന്ന് പേർ മരിച്ചതോടെ മരണസംഖ്യ 358 ആയി ഉയർന്നു.ഔദ്യോഗിക മരണസംഖ്യ 331 ആണ്.

ഇന്ത്യയിൽ ഇപ്പോൾ കോവിഡിന്റെ ഹോട്ട് സ്പോട്ടായി മാറുന്ന് മുംബൈയാണ്. ഇവിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. ഇന്ന് റിപ്പോർട്ട് ചെയ്തത് ഒമ്പതു മരണങ്ങളാണ്. 150 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ അസുഖം ബാധിച്ചവരുടെ എണ്ണം 1549 ആയി. ധാരാവിയിൽ രണ്ടുപോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇവിടെ 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 2000 കടന്നു.മുംബൈയിലെ ഭാട്ടിയ ആശുപത്രിയിലെ 25 ഓളം സ്റ്റാഫനുകുടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടിൽ തിങ്കളാഴ്ച പുതിയതായി 98 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1173 ആയി. ചികിത്സയിലുള്ള ആറ് പേരുടെ പരിശോധനഫലം കൂടി ഇന്ന് നെഗറ്റീവ് ആയി. ഇതോടെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 50 ആയി. 11 പേരാണ് രോഗം ബാധിച്ച് മരിച്ചത്.സംസ്ഥാനത്ത് ചെന്നൈ, കോയമ്പത്തൂർ ജില്ലകളിലാണ് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെന്നൈയിൽ 208 കേസുകളും കോയമ്പത്തൂരിൽ 126 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ലോക്് ഡൗൺ ഏപ്രിൽ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ലോക് ഡൗൺ നീട്ടാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നതായും മറ്റുപല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇതേ അഭിപ്രായമാണ് ഉണ്ടായിരുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ കേസുകൾ ഏറെയും നിസാമുദ്ദീൻ തബലീഗ് സമ്മേളനത്തിൽനിന്നും വന്നതാണ്.

കൊറോണ വൈറസ്ബാധയെ തുടർന്ന് ചെന്നൈയിൽ ഡോക്ടർ മരിച്ചതും ആശങ്ക ഉയർത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശിയും അസ്ഥിരോഗ വിദഗ്ധനുമായ ഡോ. ലക്ഷ്മിനാരായൺ റെഡ്ഡിയാണ് മരിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.അഞ്ചുദിവസമായി ഐ.സി.യുവിലായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ ഏപ്രിൽ നാലിന് ഡോ.ലക്ഷ്മിനാരായൺ പുതിയ ആശുപത്രി തുറന്നിരുന്നു. നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം മടങ്ങി എത്തിയ ആൾ ഇവിടെ ചികിത്സ തേടി എത്തിയിരുന്നു. ഇയാളിൽ നിന്നാകാം രോഗബാധയുണ്ടായതെന്നാണ് നിഗമനം.

അതേസമയം രോഗബാധ സ്ഥിരീകരിച്ച ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിന് പോലും ആംബുലൻസ് ഡ്രൈവർമാർ വിസമ്മതിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അന്തരിച്ച ഡോക്ടറുടെ ശിശുരോഗവിദഗ്ധയായ ഭാര്യയും രോഗബാധയെത്തുടർന്ന് ചികിത്സയിലാണ്.

ഡൽഹിയിലും അതീവ ജാഗ്രതയാണ് പുലർത്തുന്നത്. ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം 1075 അയിട്ടുണ്ട്. ഇയോടെ ഡൽഹിയിലെ കണ്ടെയ്നർ സോണുകളുടെ എണ്ണം 47 ആയി ഉയർത്തി. ജനം സഹകരിക്കണമെന്നും സമാനകളില്ലാത്ത കാലത്തുകൂടിയാണ് നാം കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്്രവാൾ മാധ്യമങ്ങളോട് പറഞ്ഞു. കേരളം, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാഗാലാൻഡിലെ ആദ്യത്തെ കോവിഡ കസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നിരവധി പ്രദേശങ്ങളും ദിമാപൂർ ഹ ്ല വിലെ ഒരു ആശുപത്രിയും അടച്ചു.തുടർച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് പുതിയ പോസിറ്റീവ് കോവിഡ് -19 കേസുകളൊന്നും പുറത്തുവന്നിട്ടില്ലെന്ന് ഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇന്നലെ വരെ 2,06,212 കോവിഡ് പരിശോധനകൾ നടത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. 'അതിവേഗം ടെസ്റ്റുകൾ നടത്താൻ കഴിയുന്ന സ്റ്റോക്ക് ഇപ്പോൾ ഞങ്ങളുടെ പക്കലുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കുറച്ചുകൂടി ഊർജിതമാവും.'- ഐസിഎംആറിന്റെ ഹെഡ് സയന്റിസ്റ്റ് ഡോ. രാമൻ ആർ ഗംഗാഖേദ്കർ പ്രതിദിന കോവിഡ് അവലോകന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ 10 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈറസ് നേരിടുന്ന പ്രതിസന്ധിയെ നേരിടാനുള്ള തുടർനടപടികളെക്കുറിച്ച് സംസാരിക്കും. കേന്ദ്രമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും തിങ്കളാഴ്ച ഓഫീസുകളിൽ ജോലിയിൽ തിരിച്ചെത്തി. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ജോലി നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP