Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

14 ന് ലോക്ക്ഡൗൺ പിൻവലിക്കാൻ കാത്തിരിക്കുന്നവർ അറിയുക; മോദി പറഞ്ഞത് എല്ലാ പഴുതുകളും അടച്ച് കൂടുതൽ ശക്തമാക്കുമെന്ന്; ഇന്ത്യയിൽ വരാനിരിക്കുന്നത് അടിയന്തരാവസ്ഥക്ക് തുല്യമായ നിയന്ത്രണങ്ങൾ എന്ന് റിപ്പോർട്ട്; വരാൻ പോകുന്നത് കഠിനമേറിയ ദിനങ്ങൾ; എല്ലാവർക്കും ആഴ്‌ച്ചകളോളം വീട്ടിൽ ഇരിക്കാം; ഇളവ് പ്രതീക്ഷിച്ച് കേരളവും

14 ന് ലോക്ക്ഡൗൺ പിൻവലിക്കാൻ കാത്തിരിക്കുന്നവർ അറിയുക; മോദി പറഞ്ഞത് എല്ലാ പഴുതുകളും അടച്ച് കൂടുതൽ ശക്തമാക്കുമെന്ന്; ഇന്ത്യയിൽ വരാനിരിക്കുന്നത് അടിയന്തരാവസ്ഥക്ക് തുല്യമായ നിയന്ത്രണങ്ങൾ എന്ന് റിപ്പോർട്ട്; വരാൻ പോകുന്നത് കഠിനമേറിയ ദിനങ്ങൾ; എല്ലാവർക്കും ആഴ്‌ച്ചകളോളം വീട്ടിൽ ഇരിക്കാം; ഇളവ് പ്രതീക്ഷിച്ച് കേരളവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മൂന്നാഴ്‌ച്ചത്തെ ലോക്ക്ഡൗൺ തീരാൻ ഇനി ഒരാഴ്ചയിൽ താഴെ മാത്രമുള്ളപ്പോൾ, അത് പിൻവലിക്കാനായി കാത്തിരിക്കുന്നവർക്കായി നൽകാനുള്ളത് അത്ര ശുഭവാർത്തയൊന്നുമല്ല. ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രി പറയാതെ പറഞ്ഞത് ലോക്ക്ഡൗൺ ഏപ്രിൽ 14 ന് ശേഷവും നീട്ടേണ്ടിവരുമെന്ന് തന്നെയാണ്. മാത്രമല്ല, ഇപ്പോൾ ഉള്ളതിലും അധികം നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവരുമെന്നുകൂടി അദ്ദേഹം സൂചിപ്പിക്കുന്നു.

വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായുംജില്ലാ മജിസ്ട്രേറ്റുമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ, ലോക്ക്ഡൗൺ ഒറ്റയടിക്ക് എടുത്തുമാറ്റുന്നതിനോട് അവരെല്ലാവരും എതിർപ്പ് പ്രകടിപ്പിച്ചു എന്നാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. ലോക്ക്ഡൗൺ നീക്കുന്നത് സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ ലോക്ക്ഡൗൺ ആവശ്യമാണെന്നാണ് കോൺഫറൻസിൽ ഉയർന്നുവന്ന പൊതുവികാരം.

ഇത്തരം നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമായി വന്നേക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചതായി, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി അദ്ദേഹം നടത്തിയ ഒരു വീഡിയോ കോൺഫറൻസിന്റെ ലീക്കായത് എന്നു കരുതപ്പെടുന്ന ഒരു ലിങ്കിൽ ഉണ്ടെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

വിഡിയോ ലിങ്ക് ചോർന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഗൗരവത്തിൽ എടുത്തിട്ടുണ്ടെങ്കിലും രാജ്യത്തിലെ സാഹചര്യം ആവശ്യപ്പെടുന്നത് ഒരു ദേശീയ അടിയന്തരാവസ്ഥയാണെന്ന, അദ്ദേഹത്തിന്റേതായി വന്ന അഭിപ്രായം അവർ ഖണ്ഡിക്കുകയോ ശരിവയ്ക്കുകയോ ചെയ്തിട്ടില്ല. എന്നാൽ കേരളം പ്രതീക്ഷയിലാണ്. രോഗത്തെ വരുതിയിലാക്കിയ നിലയ്ക്ക് കേരളത്തിന് പ്രത്യേക ഇളവുകൾ കിട്ടുമെന്നാണ് പ്രതീക്ഷ. എന്നാലും അതിർത്തികൾ അടയ്ക്കും. ജില്ലാ അതിർത്തികൾക്കുള്ളിൽ കൂടുതൽ പ്രവർത്തനങ്ങൾ കേരളത്തിൽ അനുവദിച്ചേക്കും.

രാജ്യത്തിന്റെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് വിലയിരുത്തൽ. മഹാരാഷ്ട്രയിലും ഡൽഹിയിലും തമിഴ്‌നാട്ടിലും കൊറോണ വ്യാപിക്കുകയാണ്. പല അന്താരാഷ്ട്ര വിദഗ്ദരും ഈ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെതിരാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, വിവിധ രാഷ്ട്രീയ നേതാക്കളും നിയന്ത്രണങ്ങൾ നീക്കുവാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത് എന്ന അഭിപ്രായക്കാരാണെന്നും പറഞ്ഞു. പ്രതിപക്ഷ കക്ഷികൾ, ലോക്ക്ഡൗൺ നീക്കം ചെയ്യണമോ എന്ന കാര്യം പൂർണ്ണമായും സർക്കാരിന്റെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്.

ഈ വീഡിയോ സംഭാഷണത്തിന്റെ ഒരു ഭാഗം ചോർന്നത് വലിയൊരു വിവാദത്തിന് വഴി തെളിച്ചിട്ടുണ്ട്. ഇത് ചർച്ചകളുടെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നാണ് ആരോപിക്കപ്പെടുന്നത്. കഴിഞ്ഞ കുറേ ആഴ്‌ച്ചകളായി പ്രധാനമന്ത്രി വിവിധ രാഷ്ട്രീയ നേതാക്കളുമായി സംവേദിക്കുകയും കൊറോണക്കെതിരെ ഒരു ദേശീയ പ്രതിരോധ കെട്ടിപ്പടുക്കുവാൻ ശ്രമിക്കുകയുമാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മുഖ്യമന്ത്രിമാരും ജില്ലാ മജിസ്ട്രേറ്റുമാരുമായുള്ള വിഡീയോ കോൺഫറൻസ്.

മീറ്റിംഗിൽ മിക്ക മുഖ്യമന്ത്രിമാരും നിയന്ത്രണങ്ങൾ നീക്കം ചെയ്യുവാൻ സമയമായിട്ടില്ല എന്ന അഭിപ്രായക്കാരായിരുന്നു. കേരളം വളരെ വിശദമായ ഒരു രൂപരേഖയാണ് മീറ്റിംഗിൽ സമർപ്പിച്ചത്. ഗതാഗത സംവിധാനം വലിയ രീതിയിൽ തുറന്നു കൊടുക്കാതിരിക്കുന്നതുൾപ്പടെ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ നീക്കുന്നതായിരുന്നു പദ്ധതി. ലോക്ക്ഡൗൺ തുടരുമെന്ന് ഗോവ ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് തിരുത്തി, കേന്ദ്ര സർക്കാർ തീരുമാനത്തിനൊപ്പം പോകുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.

സാമ്പത്തികസ്ഥിതി മാത്രം നോക്കി ജനങ്ങളുടെ ജീവൻ പണയപ്പെടുത്തി ലോക്ക്ഡൗൺ നീക്കുന്നതിനോട് യോജിപ്പില്ലെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് ചർച്ചയിൽ പങ്കെടുത്ത രാഷ്ട്രീയനേതാക്കൾ എല്ലാവരും യോജിക്കുകയായിരുന്നു. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ലോക്ക്ഡൗൺ നീട്ടുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചു എന്ന് യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പിനീട് പറഞ്ഞു.

എൻ സി പി നേതാവ് ശരത് പവാർ, എസ്. പി നേതാവ് രാം ഗോപാൽ വർമ്മ, സതീഷ് മിശ്ര (ബി എസ് പി), സുദീപ് ബാന്ധോപാദ്ധ്യായ (ടി എം സി) ;ഇനാകി മിശ്ര (ബി ജെ ഡി), ടി. ആർ ബാലു (ഡി. എം. കെ) എന്നിവരായിരുന്നു ചർച്ചയിൽ പങ്കെടുത്ത മറ്റ് പ്രമുഖ നേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP