Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നാട്ടുകാർ ഇതു കണ്ടെങ്കിലും വീട്ടിലിരിക്കണം...കൊറോണയുടെ ഗൗരവം ആളുകൾക്ക് ഇനിയും മനസ്സിലായിട്ടില്ല; ദിവസവും നൂറോളം കേസുകൾ എടുത്തിട്ടും ആളുകൾക്ക് വീടിനകത്ത് ഇരിക്കണമെന്നില്ല': ലോക്ഡൗൺ മാനിക്കാതെ നിരത്തിലിറങ്ങിയവരെ ഏത്തമിടീച്ച് യതീഷ് ചന്ദ്രയുടെ പൊലീസ്; കണ്ണൂർ അഴീക്കലിൽ കൂട്ടംകൂടി നിന്നവരെ ഉത്തരേന്ത്യൻ കാടൻ സ്‌റ്റൈലിൽ ഏത്തമിടീച്ചത് വിവാദമാകുന്നു

'നാട്ടുകാർ ഇതു കണ്ടെങ്കിലും വീട്ടിലിരിക്കണം...കൊറോണയുടെ ഗൗരവം ആളുകൾക്ക് ഇനിയും മനസ്സിലായിട്ടില്ല; ദിവസവും നൂറോളം കേസുകൾ എടുത്തിട്ടും ആളുകൾക്ക് വീടിനകത്ത് ഇരിക്കണമെന്നില്ല': ലോക്ഡൗൺ മാനിക്കാതെ നിരത്തിലിറങ്ങിയവരെ ഏത്തമിടീച്ച് യതീഷ് ചന്ദ്രയുടെ പൊലീസ്; കണ്ണൂർ അഴീക്കലിൽ കൂട്ടംകൂടി നിന്നവരെ ഉത്തരേന്ത്യൻ കാടൻ സ്‌റ്റൈലിൽ ഏത്തമിടീച്ചത് വിവാദമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

 കണ്ണൂർ: എന്നും വിവാദ നായകനായ പൊലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായ യതീഷ് ചന്ദ്ര. ശബരിമല സമരക്കാലത്ത് അവിടം സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെ വരെ തടഞ്ഞ് വിവാദ നായകനായ പൊലീസ് ഓഫീസർ. ഈ ലോക് ഡൗൺ കാലത്ത് കൂട്ടം കൂടം നിന്നവരെ പരസമായി ഏത്തമിടീപ്പിച്ചയാണ് യതീഷ് ചന്ദ്ര വിവാദ നായകനാവുന്നത്. വളപട്ടണം സ്റ്റേഷൻ പരിധിയിലെ അഴീക്കലിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

പട്രോളിങ്ങിനിടെയാണ് കടയ്ക്കു മുന്നിൽ ആളുകൾ കൂട്ടംകൂടിയത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇവരിൽ ചിലർ ഓടിരക്ഷപ്പെട്ടു. ബാക്കിയുണ്ടായിരുന്നവരെയാണ് ഏത്തമിടീപ്പിച്ചത്. ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ചതിന് രണ്ടുകേസുകളാണ് കണ്ണൂരിൽ ശനിയാഴ്ച രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിലൊന്ന് മീൻ വാങ്ങാൻ പത്തുകിലോമീറ്റർ അകലേക്ക് പോകാൻ ശ്രമിച്ചതിനാണ്.എല്ലാദിവസവും നൂറോളം കേസുകൾ എടുക്കുന്നുണ്ടെന്നും എന്നാൽ കേസ് എടുത്തിട്ടും ആളുകൾക്ക് വീടിനകത്ത് ഇരിക്കണം എന്നില്ലെന്നും യതീഷ് ചന്ദ്ര പ്രതികരിച്ചു. കൊറോണയുടെ ഗൗരവം ആളുകൾക്ക് ഇനിയും മനസ്സിലായിട്ടില്ല. മൂന്നുനാലുദിവസം വളരെ മാന്യമായി വീടിനു പുറത്തുവരരുതെന്ന് എല്ലാവരോടും പറഞ്ഞു. എന്നാൽ ആർക്കും സീരിയസ്‌നെസ് ഇല്ല. വയസായ ആളുകളായിരുന്നു അവർ. അവരെ അടിച്ചോടിക്കാൻ പറ്റില്ല. അത് ചെയ്യാനും പാടില്ല. അവർ വീട്ടിലിരിക്കുകയും വേണം. നാട്ടുകാർ ഇതു കണ്ടെങ്കിലും വീട്ടിലിരിക്കണം. ആളുകൾ വീട്ടിൽ ഇരിക്കുന്നതേയില്ല. ആളുകൾ ബോധവാന്മാരാകുന്നതിനു വേണ്ടി മാത്രമാണ് ഇങ്ങനെ ചെയതത്- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഉത്തരേന്ത്യൻ പൊലീസിന്റെ കാടൻ രീതി കേരളത്തിൽ അംഗീകരിക്കാനാവില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP