Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്‌ച്ച കൂടി നീട്ടിയേക്കും; നാലാംഘട്ട ലോക്ക്ഡൗണിന് സമാനമായി കൂടുതൽ ഇളവുകൾ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും; ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ 11 നഗരങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും; ആരാധനാലയങ്ങൾ നിബന്ധനകളോടെ തുറക്കാനും അനുവദിച്ചേക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തീയറ്ററുകളും അടഞ്ഞുതന്നെ കിടന്നേക്കും; വിശദാംശങ്ങൾ 31ന് രാഷ്ട്രത്തോടു നടത്തുന്ന പ്രഭാഷണത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കും

രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്‌ച്ച കൂടി നീട്ടിയേക്കും; നാലാംഘട്ട ലോക്ക്ഡൗണിന് സമാനമായി കൂടുതൽ ഇളവുകൾ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും; ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ 11 നഗരങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും; ആരാധനാലയങ്ങൾ നിബന്ധനകളോടെ തുറക്കാനും അനുവദിച്ചേക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തീയറ്ററുകളും അടഞ്ഞുതന്നെ കിടന്നേക്കും; വിശദാംശങ്ങൾ 31ന് രാഷ്ട്രത്തോടു നടത്തുന്ന പ്രഭാഷണത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. നാലാം ഘട്ട ലോക്ക്ഡൗൺ കൊണ്ട് ഇന്ത്യയിലെ കോവിഡ് പ്രശ്‌നങ്ങൾ അവസാനിക്കില്ലെന്ന നിലപാടിലാണ് വീണ്ടും ലോക്ക്ഡൗൺ നീട്ടാൻ ആലോചിക്കുന്നത്. കേന്ദ്രമന്ത്രി സഭ ഉപസമിതി കഴിഞ്ഞ ദിവസം വിഷയം ചർച്ച ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുന്നതിനാൽ ലോക്ക്ഡൗൺ പിൻവലിക്കേണ്ടന്നാണ് മന്ത്രിസഭ ഉപസമിതിയുടെ വിലയിരുത്തൽ. അതേസമയം ലോക്ക്ഡൗൺ നീട്ടുന്ന വാർത്ത ചില അഭ്യൂഹങ്ങൾ മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.

നാലാംഘട്ട ലോക്ക്ഡൗണിന് സമാനമായി കൂടുതൽ ഇളവുകൾ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾ നൽകിക്കൊണ്ടാണ് ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ ആലോചിക്കുന്നത്. ലോക്ക്ഡൗൺ സംബന്ധിച്ച ഒരു പൊതുമാർഗ രേഖ മാത്രമായിരിക്കും കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് അഞ്ചാംഘട്ടത്തിലുണ്ടാവുകയെന്നാണ് സൂചന. പൊതുഗതാഗതത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള തീരുമാനവും അഞ്ചാംഘട്ട ലോക്ക്ഡൗൺ മാർഗരേഖയിലുണ്ടായേക്കും. ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങൾക്ക് വിടുമെന്നാണ് ആഭ്യന്ത്ര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന വിവരം.

അഞ്ചാം ഘട്ടം പതിനൊന്നു നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കുമെന്ന് സൂചന. നാലാംഘട്ട ലോക്ക് ഡൗൺ തീരുന്ന ഈ മാസം 31ന് രാഷ്ട്രത്തോടു നടത്തുന്ന പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന്റെ വിശദാംശങ്ങൾ പ്രഖ്യാപിക്കും. ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്കു നീട്ടുമെങ്കിലും പതിനൊന്നു നഗരങ്ങളിലായിരിക്കും കൂടുതൽ നിയന്ത്രണങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. ഡൽഹി, മുംബൈ, ബംഗളൂരു, പൂണെ, താനെ, ഇൻഡോർ, ചെന്നൈ, അഹമ്മദാബാദ്, ജയ്പുർ, സൂറത്ത്, കൊൽക്കത്ത എന്നീ നഗരങ്ങളിലായിരിക്കും നിയന്ത്രണങ്ങൾ. രാജ്യത്തെ കോവിഡ് ബാധിതരുടെ എഴുപതു ശതമാനവും ഈ നഗരങ്ങളിലാണെന്നാണ് കണക്കുകൾ. അഹമ്മദാബാദ്, ഡൽഹി, പൂണെ, കൊൽക്കത്ത, മുംബൈ എന്നീ നഗരങ്ങളിൽനിന്നു മാത്രമായാണ്, കോവിഡ് കേസുകളിൽ അറുപതു ശതമാനവും. ഈ നഗരങ്ങളിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാവുമെന്നാണ് സൂചന.

പതിനൊന്നു നഗരങ്ങൾക്കു പുറത്ത് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ ഉണ്ടാവും. ആരാധനലായങ്ങൾ നിബന്ധനകളോടെ തുറക്കും. ഉത്സവങ്ങളോ മറ്റ് ആഘോഷങ്ങളോ നടത്താൻ അനുവദിക്കില്ല. മാസ്‌ക് നിർബന്ധമാക്കും. സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കണം ആരാധാന നടത്തേണ്ടത്. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ. സിനിമാ ഹാളുകളും മാളുകളും അടഞ്ഞുതന്നെ കിടക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുന്നവരുടെ എണ്ണത്തിനുള്ള നിയന്ത്രണവും തുടർന്നേക്കും. നാലാംഘട്ട ലോക്ക് ഡൗൺ തീരുന്ന 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റേഡിയോയിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. പ്രതിമാസ പരിപാടിയായ മൻകി ബാത്തിലൂടെയാവും അഞ്ചാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിക്കുക എന്നാണ് അറിയുന്ന്ത.

അതേസമയം, സ്‌കൂൾ തുറക്കൽ, അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കൽ എന്നിവ തുടങ്ങുന്നതിന് കേന്ദ്ര തീരുമാനം നിർണായകമാകും. അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് അടുത്ത രണ്ടാഴ്ച കൂടി അനുമതി നൽകാനുള്ള സാധ്യതയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. മെട്രോ സർവീസ് പുനരാരംഭിച്ചേക്കും. ഷോപ്പിങ് കോംപ്ലക്‌സുകൾക്ക് അനുമതിയുണ്ടാകില്ല. കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം ചുരുക്കുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്. രണ്ടുദിവസത്തിനുള്ളിൽ ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിലും ഇളവുകളുടെ കാര്യത്തിലും വ്യക്തതയുണ്ടാവും.

മെയ് 17നാണ് ലോക്ക്ഡൗൺ നാലാംഘട്ടത്തിലേക്ക് നീട്ടിയത്. നാലാംഘട്ട ലോക്ക്ഡൗണിൽ ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി നൽകിയിരുന്നു. ജൂൺ ഒന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാളുകൾ, സിനിമാ തിയറ്ററുകൾ, ജിംനേഷ്യം സെന്ററുകൾ, റസ്റ്ററന്റുകൾ എന്നിവ തുറക്കാനുള്ള അനുമതി നൽകിയേക്കില്ല. ജൂലൈയിലോ, ഓഗസ്റ്റിലോ ആയിരിക്കും സ്‌കൂളുകൾ തുറക്കാൻ അനുവദിക്കുക. എന്നാൽ, ഓരോ സംസ്ഥാനങ്ങളുടെ അവസ്ഥയ്ക്ക് അനുസൃതമായി തീരുമാനമെടുക്കാനും അനുമതി നൽകുമെന്ന് സൂചനയുണ്ട്. കൊവിഡ് കേസുകൾ നിയന്ത്രണ വിധേയമല്ലാതെ വർധിക്കുകയാണെങ്കിൽ ഹോം ക്വാറന്റൈൻ വർധിപ്പിക്കാനും മാർഗ നിർദ്ദേശം പുറപ്പെടുവിക്കാനും സാധ്യതയുണ്ടെന്നും പറയുന്നു.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6387 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,51,767 ആയി ഉയർന്നു. 170 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്, രാജ്യത്ത് മരണസംഖ്യ ഇതോടെ 4337 ആയി ഉയർന്നു. ഇതുവരെ 64426 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. നിലവിൽ 83004 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതൽ രോഗികൾ ഇത് വരെ 54758 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 1792 പേർ മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് 19 ബാധിച്ച് മരിച്ചു.

അതേസമയം കൊവിഡ് പരിശോധനയ്ക്കുള്ള മാനദണ്ഡം ഐ സി എം ആർ വിപുലീകരിച്ചു. ആരോഗ്യ പ്രവർത്തകരെ കൂടാതെ പൊലീസ്, വിമാനത്താവള ജീവനക്കാർ, കച്ചവടക്കാർ എന്നിവരെ കൂടി കൊവിഡ് പരിശോധനക്ക് വിധേയരാക്കാൻ ഐസിഎംആർ നിർദ്ദേശിച്ചു. നേരത്തെ ആരോഗ്യ പ്രവർത്തകരെയും, കുടിയേറ്റ തൊഴിലാളികളെയും പരിശോധിക്കാനായിരുന്നു നിർദ്ദേശം. അതിനിടെ സ്‌കൂളുകളോ ,കോളേജുകളോ തുറക്കാൻ അനുമതിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ആവർത്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയെന്ന റിപ്പോർട്ടുകളും മന്ത്രാലയം തള്ളി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP