Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂടുതൽ ഇളവുകളുമായി രാജ്യം അഞ്ചാംഘട്ട ലോക്ക് ഡൗണിലേക്ക്; കണ്ടെയ്ന്മെന്റ് സോണുകൾ ഒഴികെയുള്ള ഇടങ്ങളിൽ ജൂൺ എട്ടു മുതൽ വലിയ ഇളവുകൾ; എട്ടാം തീയ്യതി മുതൽ ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും തുറക്കാം; അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കില്ല; സ്‌കൂൾ തുറക്കുന്നത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം മാത്രം; അന്താരാഷ്ട്ര വിമാന സർവീസുകളും ഉണ്ടാകില്ല; സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയ അടഞ്ഞു കിടക്കും; നൈറ്റ് കർഫ്യൂ നിലനിർത്തിക്കൊണ്ട് രാത്രിയാത്രാ ഇളവുകളും

കൂടുതൽ ഇളവുകളുമായി രാജ്യം അഞ്ചാംഘട്ട ലോക്ക് ഡൗണിലേക്ക്; കണ്ടെയ്ന്മെന്റ് സോണുകൾ ഒഴികെയുള്ള ഇടങ്ങളിൽ ജൂൺ എട്ടു മുതൽ വലിയ ഇളവുകൾ; എട്ടാം തീയ്യതി മുതൽ ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും തുറക്കാം; അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കില്ല; സ്‌കൂൾ തുറക്കുന്നത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം മാത്രം; അന്താരാഷ്ട്ര വിമാന സർവീസുകളും ഉണ്ടാകില്ല; സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയ അടഞ്ഞു കിടക്കും; നൈറ്റ് കർഫ്യൂ നിലനിർത്തിക്കൊണ്ട് രാത്രിയാത്രാ ഇളവുകളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുന്നു. രാജ്യവ്യാപകമായി കോവിഡ് തീവ്രബാധിതമേഖലകളിൽ മാത്രം കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തി ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കുന്ന വിധത്തിലേക്കാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്. ജൂൺ 30 വരെ കണ്ടെയ്ന്മെന്റ് സോണുകൾ അഥവാ ഹോട്ട്‌സ്‌പോട്ടുകളിൽ മാത്രം കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്ര തീരുമാനം. കണ്ടെയ്ന്മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിൽ ജൂൺ 8-ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവ ജൂൺ 8 മുതൽ തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ന്മെന്റ് സോണുകളല്ലാത്ത ഇടങ്ങളിൽ മാത്രമാണ് ഈ ഇളവുകളുണ്ടാകുക. ആദ്യഘട്ടത്തിലാണ് ഈ ഇളവുകളുണ്ടാകുക. രണ്ടാംഘട്ടത്തിൽ സ്‌കൂളുകൾ അടക്കം സംസ്ഥാനങ്ങളോട് ആലോചിച്ച് തുറക്കും. ജൂലൈ മാസത്തോടെ സ്‌കൂളുകൾ തുറന്നേക്കും. അന്താരാഷ്ട്ര വിമാന സർവീസുകളുടെ കാര്യത്തിൽ പിന്നീട് തീരുമാനം വരും. ഇപ്പോൾ തീരുമാനമായിട്ടില്ല.

നൈറ്റ് കർഫ്യൂ നിലവിൽ രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാക്കി ഇളവ് നൽകി. നിലവിൽ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയായിരുന്നു നൈറ്റ് കർഫ്യൂ. നേരത്തെ കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മധ്യപ്രദേശ് സർക്കാർ നീട്ടിയിരുന്നു. ജൂൺ 15 വരെ നീട്ടിയതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ അടക്കം ഇനിയും കൂടുതൽ തീരുമാനം വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറുകളുമായി ആലോചിച്ചായിരിക്കും നടപടികൾ. സംസ്ഥാനം കടന്നും ജില്ല കടന്നുമുള്ള യാത്രയ്ക്കും അനുമതി നൽകും. ഇതിന് മുൻകൂർ അനുമതിയോ ഇപാസോ ആവശ്യമില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ അതത് സംസ്ഥാന സർക്കാരുകൾക്കു സാഹചര്യം വിലയിരുത്തി നിയന്ത്രണം ഏർപ്പെടുത്താം. അതേസമയം രാത്രിയാത്രാ നിരോധനം തുടരും.

രാത്രി 9 മുതൽ രാവിലെ 5 മണിവരെ യാത്രാ നിരോധനം ആയിരിക്കും. 65 വയസ്സിനു മുകളിലും 10 വയസ്സിൽ താഴെയും പ്രായമുള്ളവർ വീടുകളിൽ തന്നെ കഴിയണം. അടിയന്തര ആവശ്യങ്ങൾക്കു മാത്രം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇവർക്കു പുറത്തിറങ്ങാം. രാജ്യാന്തര യാത്ര സർവീസുകൾ അനുവദിക്കുന്നതു മൂന്നാം ഘട്ടത്തിലായിരിക്കും. മെട്രോ റെയിൽ പ്രവർത്തനം, സിനിമാ തിയറ്റർ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, വിനോദ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങൾ പരിശോധിച്ച് മൂന്നാം ഘട്ടത്തിൽ തീരുമാനിക്കാം.

പൊതുസ്ഥലങ്ങൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചർച്ചചെയ്ത് ആഭ്യന്തരമന്ത്രാലയം ഉടൻ പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. സംസ്ഥാന സർക്കാരുകൾ സ്ഥാപനങ്ങളുമായും രക്ഷിതാക്കളുമായും കൂടിയാലോചന നടത്തി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കണ്ടെയിന്മെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ക് ഡൗൺ തുടരും.

കണ്ടെയിന്മെന്റ് സോണുകളിൽ അവശ്യസർവീസുകൾക്ക് മാത്രം അനുമതി. ഈ മേഖലകളിലേക്കോ, മേഖലകളിൽ നിന്നോ ഉള്ള യാത്രകൾക്ക് നിരോധനം. അവശ്യസർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല. വീടുകയറിയുള്ള നിരീക്ഷണം, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, ആരോഗ്യപ്രവർത്തകരുടെ ഇടപെടൽ എന്നിവ ഈ മേഖലയിൽ തുടരണം. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കണ്ടെയിന്മെന്റ് സോണുകൾക്ക് പുറമേയുള്ള ബഫർ സോണുകൾ കണ്ടെത്തണം. ആവശ്യമെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തണം. ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേക്ക് കടക്കുമ്പോൾ നിയന്ത്രണം കണ്ടെയ്ന്മെന്റ് സോണുകളിൽ മാത്രമായി ഒതുങ്ങുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP