Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യയിൽത്തന്നെ അത്യാധുനിക എഫ്-21 മൾട്ടി റോൾ യുദ്ധ വിമാനം ഉണ്ടാക്കാൻ ലോക്ഹീഡ് മാർട്ടിൻ; സഹസ്രകോടികളുടെ യുദ്ധവിമാന കരാർ ഇന്ത്യയുമായി ഉറപ്പിക്കാൻ നിശ്ചയിച്ച് പ്രഖ്യാപനം ബംഗളൂരു എയർ ഷോയിൽ; ടാറ്റയുമായി കൈകോർത്ത് അമേരിക്കൻ പ്രതിരോധ കമ്പനി ഇന്ത്യയിൽ വിമാനം നിർമ്മിക്കുക മെയ്ക്ക് ഇന്ത്യ പദ്ധതി പ്രകാരം; അമേരിക്കൻ സേനയോട് കിടപിടിക്കുന്ന വിമാനങ്ങൾ വരുന്നതോടെ നമ്പർ വൺ ആകാൻ ഇന്ത്യൻ വായുസേന

ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യയിൽത്തന്നെ അത്യാധുനിക എഫ്-21 മൾട്ടി റോൾ യുദ്ധ വിമാനം ഉണ്ടാക്കാൻ ലോക്ഹീഡ് മാർട്ടിൻ; സഹസ്രകോടികളുടെ യുദ്ധവിമാന കരാർ ഇന്ത്യയുമായി ഉറപ്പിക്കാൻ നിശ്ചയിച്ച് പ്രഖ്യാപനം ബംഗളൂരു എയർ ഷോയിൽ; ടാറ്റയുമായി കൈകോർത്ത് അമേരിക്കൻ പ്രതിരോധ കമ്പനി ഇന്ത്യയിൽ വിമാനം നിർമ്മിക്കുക മെയ്ക്ക് ഇന്ത്യ പദ്ധതി പ്രകാരം; അമേരിക്കൻ സേനയോട് കിടപിടിക്കുന്ന വിമാനങ്ങൾ വരുന്നതോടെ നമ്പർ വൺ ആകാൻ ഇന്ത്യൻ വായുസേന

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: ഇന്ത്യയ്ക്കുവേണ്ടി ഇന്ത്യയിൽവച്ചുതന്നെ വിമാനങ്ങൾ നിർമ്മിച്ചുതരാമെന്ന വമ്പൻ പ്രഖ്യാപനവുമായി അമേരിക്കൻ പ്രതിരോധ കമ്പനി ലോക്ഹീഡ് മാർട്ടിൻ. ടാറ്റയുമായി ചേർന്ന് എഫ്-21 മൾട്ടി റോൾ യുദ്ധവിമാനമാണ് ഇന്ത്യയിൽ തന്നെ നിർമ്മിക്കുക. ഇതിനായി ഇന്ത്യയിൽ ടാറ്റയുമായി ചേർന്ന് വൻ വിമാന നിർമ്മാണ ശാലതന്നെ തുടങ്ങും. ഒരുപക്ഷേ, ഭാവിയിൽ ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് വിമാനം വിൽക്കുന്ന സ്ഥിതിപോലും ഉണ്ടാക്കാവുന്ന തരത്തിലാണ് ലോക്ഹീഡ് മാർട്ടിന്റെ പ്രഖ്യാപനം വന്നത്. അമേരിക്കയുടെ അത്യാധുനിക വിമാനങ്ങളോട് കിടപിടിക്കുന്ന എഫ്-21 ലഭിക്കുന്നതോടെ ഇന്ത്യൻ സേന ഇക്കാര്യത്തിലും നമ്പർ വൺ ആകുമെന്നതാണ് മറ്റൊരു പ്രത്യേകത.

എന്നാൽ ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്യുന്ന വിമാനങ്ങളാവും നിർമ്മിക്കുകയെന്നും ഇത് ഇന്ത്യൻ സാഹചര്യങ്ങളുമായി ഏറ്റവുമധികം ഇണങ്ങിച്ചേരുന്നവയാകും എന്നും ആണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമാണ് ലോക്ഹീഡ് മാർട്ടിൻ വിമാന നിർമ്മാണശാല സ്ഥാപിക്കുക. സഹസ്രകോടികളുടെ യുദ്ധവിമാന കരാർ ഇന്ത്യയിൽ നിന്ന് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപവുമായി ലോക്ഡീഡ് മാർട്ടിൻ എത്തുന്നതെന്നാണ് സൂചനകൾ.

ഏതായാലും രാജ്യത്തെ പ്രധാന എയർഷോകളിൽ ഒന്നായ ബംഗളൂരുവിലെ എയ്റോ ഇന്ത്യ എയർ ഷോയിൽ വച്ചാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. ടാറ്റയുടെ പ്രതിരോധ കമ്പനിയായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റവുമായി ചേർന്ന് എഫ്-21 യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി, ഇവിടത്തെ സ്ഥിതിഗതികളും ആവശ്യങ്ങളും അനുസരിച്ച് പ്രത്യേകമായി നിർമ്മിക്കുന്ന എഫ്-21 വിമാനങ്ങളാകും ലോക്ഹീഡ് മാർട്ടിൻ നിർമ്മിക്കുക.

നേരത്തെ എഫ്-16 യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാമെന്നാണ് ലോക്ഹീഡ് മാർട്ടിൻ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പാക്കിസ്ഥാനടക്കമുള്ള രാജ്യങ്ങളുടെ പക്കൽ ഇപ്പോഴേ ഈ വിമാനമുള്ളതിനാൽ ഇതിനോട് ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെയാണ് അത്യാധുനിക എഫ്-21 ഇന്ത്യയിൽ നിർമ്മിക്കാൻ ലോക്ഹീഡ് മാർട്ടിൻ തയ്യാറായത്. ഇതാണെങ്കിൽ അമേരിക്ക ഉൾപ്പെടെ ചുരുക്കം ചില രാജ്യങ്ങൾക്കേ ഉള്ളൂ താനും.

ഇന്ത്യയ്ക്ക് വേണ്ടി ഒരുക്കുന്ന എഫ് -21 പുറത്തും അകത്തും വ്യത്യസതമായിരിക്കും. ഇവിടത്തെ കാലാവസ്ഥയുമായി യോജിച്ച മാറ്റങ്ങളും ഉണ്ടാകും. ഇന്ത്യൻ പർവതമേഖലകളിലൂടെയെല്ലാം പറത്താൻ അനുയോജ്യമായ സവിശേഷതകൾ ഉൾപ്പെടുത്തും. ഇന്ത്യ- യുഎസ് സഹകരണം മെച്ചപ്പെടുത്താൻ ഈ നീക്കം സഹായിക്കുമെന്ന് അമേരിക്കൻ കമ്പനിയായ ലോകഹീഡ് മാർട്ടിൻ വൈസ് പ്രസിഡന്റ് ഡോ. വിവേക് ലാൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP