Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്രാൻസിനെ തൽകാലം ഉപേക്ഷിച്ച് ഭീകരർ ബ്രിട്ടണിലേക്ക്; ആഴ്ചകൾക്കുള്ളിൽ മൂന്നാമത്തെ ആക്രമണം; ഭീകരാക്രമണത്തിന് ഏറ്റവും കൂടുതൽ ഇരയാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ബ്രിട്ടണും; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് 33 പേർ

ഫ്രാൻസിനെ തൽകാലം ഉപേക്ഷിച്ച് ഭീകരർ ബ്രിട്ടണിലേക്ക്; ആഴ്ചകൾക്കുള്ളിൽ മൂന്നാമത്തെ ആക്രമണം; ഭീകരാക്രമണത്തിന് ഏറ്റവും കൂടുതൽ ഇരയാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ബ്രിട്ടണും; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് 33 പേർ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇസ്ലാമിക തീവ്രവാദികളുടെ പ്രധാന ലക്ഷ്യസ്ഥാനമാവുകയാണ് ബ്രിട്ടൺ. ഇന്ത്യയും അഫ്ഗാനും ബംഗ്ലാദേശിലുമൊക്കെ ഭീതി പടർത്തിയ തീവ്രവാദം ഫ്രാൻസിനെ ആക്രമിച്ചാണ് യൂറോപ്പിനെ വിറപ്പിക്കാൻ തുടങ്ങിയത്. കുടിയേറ്റക്കാരെന്ന വ്യാജേന നുഴഞ്ഞു കയറിയായിരുന്നു തുടക്കം. ഫ്രാൻസിനെ മുൾമുനയിൽ നിർത്തി ചാവേർ ആക്രമണങ്ങളും ബോംബ് സ്‌ഫോടനവുമെല്ലാം ഐസിസ് നടത്തി. ഇതോടെ യൂറോപ്പിലെ സുരക്ഷിതത്വും ചോദ്യത്തിലായി. ഫ്രാൻസിൽ നിന്ന് ബ്രിട്ടണിലേക്ക് ചുവടുമാറുകയാണ് ഇപ്പോൾ തീവ്രവാദികൾ. യുകെയെ നടുക്കി മൂന്ന് ആക്രമണങ്ങളാണ് ആഴ്ചകൾക്കുള്ളിൽ നടന്നത്. ബ്രിട്ടണിലെ നിയമനിർമ്മാണ സഭയ്ക്ക് തൊട്ടടുത്തു പോലും ഭീകർ എത്തുന്നു. ഇതോടെ ഇംഗ്ലീഷുകാർ ആശങ്കയിലുമായി. 

മാഞ്ചസ്റ്റർ അരീനയിൽ സൽമാൻ അബേദിയെന്ന ജിഹാദി നടത്തിയ ചാവേറാക്രമണത്തിൽ നിന്നുമുള്ള ഞെട്ടലിൽ നിന്നും ബ്രിട്ടൻ മോചനം നേടുന്നതിന് മുമ്പാണ് ലണ്ടനിൽ വീണ്ടുമൊരു ഭീകരാക്രമണം നടന്നത്. ലണ്ടൻ ബ്രിഡ്ജിലൂടെ വെള്ള വാൻ ഇരച്ച് കയറ്റി ഇരുപതോളം പേരെ ആക്രമിച്ചു. ഇതിന് പുറമെ 20 പേർക്ക് കത്തിക്കുത്തേറ്റു. ആക്രമണത്തിൽ ആറു പേർ മരിച്ചുവെന്നാണ് സൂചന. 12 ഇഞ്ച് നീളമുള്ള വേട്ടക്കത്തി കൊണ്ട് വാനിലുള്ളവർ വഴിയാത്രക്കാരെ കുത്തുകയായിരുന്നു. ആക്രമണത്തിനിടയിൽ ഇത് അള്ളാഹുവിന് വേണ്ടിയുള്ളതാണെന്ന് ഭീകരർ ഉച്ചത്തിൽ വിളിച്ച് പറഞ്ഞിരുന്നു. ഇത് തീവ്രാവദികൾ ലണ്ടനിൽ സജീവമാണെന്ന ആശങ്ക പരത്താനുള്ള തന്ത്രമാണ്. ഇനിയും ഭീകരർ ബ്രിട്ടണിലുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇവരെ തിരിച്ചറിയാനാവാത്തതും സുരക്ഷാ ആശങ്ക ശക്തമാണ്. ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിലെ തീവ്രവാദികളെ പൊലീസ് വെടിവച്ചു കൊന്നു. ഐസിസ് തീവ്രവാദത്തിന്റെ ഇരയാണ് ബ്രിട്ടണെന്ന് പ്രധാനമന്ത്രി തെരാസാ മേയും തിരിച്ചറിയുന്നു.

രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്ററിൽ സംഗീതനിശക്കിടെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു മാസം മുമ്പാണ് വെസ്റ്റ്മിനിസ്റ്റർ ബ്രിഡ്ജിൽ വാഹനം ആളുകൾക്കിടയിലേക്ക് ഓടിച്ചുകയറ്റിയുണ്ടായ ആക്രമണവും ഏവരേയും ഞെട്ടിച്ചു. ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിന് മുന്നിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് പേരാണ് മരിച്ചത്. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉൾപ്പെടെ നിരവധി എംപിമാർ പാർലമെന്റിനുള്ളിൽ ഉണ്ടായിരുന്ന സമയത്ത് നടന്ന ആക്രമണത്തെ നീതികെട്ടതെന്നതായിരുന്നു പ്രധാനമന്ത്രി തെരേസ മെ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് ജനാധിപത്യ മൂല്യങ്ങളെ തകർക്കാനുള്ള ശ്രമമാണ് നടന്നതെന്നും തെരേസ മെ പറഞ്ഞിരുന്നു. എന്നാൽ ഈ ആക്രമങ്ങളിൽ നിന്നൊന്നും പാഠം പഠിക്കാൻ ബ്രിട്ടണാകുന്നില്ല. നിരന്തരം സുരക്ഷാ വീഴ്ചകളുണ്ടാകുന്നു. ഇതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്.

ബ്രിട്ടീഷ് പാർലമെന്റിനു സമീപമുണ്ടായ ആക്രമണത്തിൽ ആഹ്ളാദം അറിയിച്ച് ഐസിസ് ആക്രമണത്തെ അനുകൂലിച്ചുകൊണ്ട് നിരവധി വീഡിയോകളാണു യൂടൂബിൽ അപ്ലോഡ് ചെയ്തത്. ഐസിസിൽ ചേരാൻ ആഹ്വാനം ചെയ്താണു വീഡിയോ ദൃശ്യങ്ങൾ അവസാനിക്കുന്നത്. ഇത് തന്നെയാണ് ബ്രിട്ടണെ കൂടതൽ ആശങ്കപ്പെടുത്തുന്നത്. ആക്രമങ്ങളിലൂടെ ഭരണകൂടത്തെ വെല്ലുവിളിച്ച് ഐസിസിലേക്ക് ആളെ എത്തിക്കുകയാണ് ഭീകരർ. ഫ്രാൻസിലും ഇത് തന്നെയാണ് സംഭവിച്ചത്. നിരന്തര ആക്രമങ്ങളിലൂടെ യുവ തലമുറയെ ജിഹാദിലേക്ക് അടുപ്പിക്കുകയായിരുന്നു ഐസിസ് ചെയ്തത്. ആക്രമണങ്ങൾ പതിവായതോടെ ഫ്രാൻസിൽ സുരക്ഷ ശക്തമാക്കി. ഇതോടെ ബ്രിട്ടണിലേക്ക് തീവ്രവാദ ആക്രമണങ്ങളും എത്തി.

ലണ്ടനിൽ രണ്ടിടത്ത് ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് അക്രമികളെ വധിച്ചുവെന്ന് പൊലീസ് പറയുന്നു. ഇനിയും ചിലർ സംഘത്തിലുണ്ടെന്നാണ് സംശയം. പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അക്രമികളെ കൂടാതെ ആറ് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ബോറോ മാർക്കറ്റിലുണ്ടായ കത്തിക്കുത്തിൽ പരിക്കേറ്റ ഇരുപതിലധികം പേരെ ആറ് ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി തെരേസ മെ കോബ്ര ഗ്രൂപ്പിന്റെ യോഗം വിളിച്ചിട്ടുണ്ട്. അക്രമികൾക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ആളുകൾ പുറത്തിറങ്ങരുതെന്നും ആക്രമണമുണ്ടായ രണ്ട് സ്ഥലങ്ങളിലേക്ക് ആരും വരരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ആേക്രമണം നടന്ന പ്രദേശത്തെ ഹോട്ടലുകൾ പൊലീസ് ഒഴിപ്പിച്ചു. ഇനിയും ചില അക്രമികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്നാണിത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്ന് പൊലീസ് നിർദ്ദേശം നൽകി.

ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10.08നാണ് ലണ്ടൻ ബ്രിഡ്ജിൽ വാഹനം ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറ്റി ആക്രമണമുണ്ടായത്. ഈ വാഹനത്തിൽ നിന്നിറങ്ങി ഓടിയ സംഘം ബൊറോ മാർക്കറ്റിലെത്തി കത്തിയാക്രമണം നടത്തുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. നിരവധി ബാറുകളും റസ്റ്റോറന്റുകളും പ്രവർത്തിക്കുന്ന മാർക്കറ്റ് വിനോദ സഞ്ചാരികളുടെ കേന്ദ്രമാണ് ഇത്. ഇവിടെ വെടിവയ്‌പ്പുണ്ടായി. കൊല്ലപ്പെട്ട പലരുടെയം കഴുത്ത് അറുക്കപ്പെട്ട നിലയിലാണ്. പബ്ബിലും റസ്റ്റോറന്റുകളിലും കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇനിയും ആക്രമണമുണ്ടാവാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ ജനങ്ങളിൽ ഭീതി വളർത്താനുള്ള ചിലരുടെ നീക്കമാണെന്നും ആരോപണമുണ്ട്. ഭീതി വളർത്തി ജനങ്ങളെ ആശങ്കയിലാക്കാനുള്ള തന്ത്രമാണെന്നാണ് ആക്ഷേപം.

മുസ്ലിംകളുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്നും അവർക്ക് നിരോധനം ഏർപ്പെടുത്തണമെന്നും സെനറ്റർ പോളിൻ ഹാൻസൺ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിൽ നിന്നു മുസ്ലിംകൾ ധാരളമായി ബ്രിട്ടനിലെത്തുന്നുണ്ട്. ഇത് തടഞ്ഞില്ലെങ്കിൽ ആക്രമണം ഇനിയുമുണ്ടാകുമെന്നും അവർ പറഞ്ഞു. ബ്രിട്ടന് എല്ലാ സഹായവും നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. സുരക്ഷ വർധിപ്പിക്കണം. അതിന് വേണ്ടി യാത്രാ നിരോധനം കൊണ്ടുവരണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കയിൽ വീണ്ടും മുസ്ലിം യാത്രാ നിരോധനം കൊണ്ടുവരുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP