Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്ങനെ ജില്ലാ ട്രഷറിയും ക്ഷേത്രമാവുന്നു! തർക്കത്തെതുടർന്ന് പുഴയിൽനിന്ന് കിട്ടിയ വിഗ്രഹം അധികൃതർ ജില്ലാ ട്രഷറിയിലേക്ക് മാറ്റിയത് അംഗീകരിക്കില്ലെന്ന് ഹൈന്ദവ സംഘടനകൾ; ട്രഷറി ആരാധന കേന്ദ്രമാക്കുമെന്ന് ഹിന്ദു ഐക്യവേദി: കോഴിക്കോട്ടു നിന്ന് ഇതാ വിചിത്രമായൊരു ആരാധനാ വിവാദം

അങ്ങനെ ജില്ലാ ട്രഷറിയും ക്ഷേത്രമാവുന്നു! തർക്കത്തെതുടർന്ന് പുഴയിൽനിന്ന് കിട്ടിയ വിഗ്രഹം അധികൃതർ ജില്ലാ ട്രഷറിയിലേക്ക് മാറ്റിയത് അംഗീകരിക്കില്ലെന്ന് ഹൈന്ദവ സംഘടനകൾ; ട്രഷറി ആരാധന കേന്ദ്രമാക്കുമെന്ന് ഹിന്ദു ഐക്യവേദി: കോഴിക്കോട്ടു നിന്ന് ഇതാ വിചിത്രമായൊരു ആരാധനാ വിവാദം

കെ വി നിരഞ്ജൻ

കോഴിക്കോട്: മൂന്നുവർഷംമുമ്പ് പുഴയിൽനിന്ന് ഒരു വിഷ്ണുവിഗ്രഹം കിട്ടയത് ഇത്രയേറെ പ്രശ്‌നമാവുമെന്ന് കോഴിക്കോട് മൂഴിക്കൽ നിവാസികൾ കരുതിയിട്ടുണ്ടാവില്ല. ഒരു നാടിന്റെ സമാധാനം തകർക്കുന്ന പ്രശ്‌നമായി ഇപ്പോൾ ഇത് വളർന്നരിക്കയാണ്.

വിഗ്രഹം കിട്ടിയതോടെ മൂഴിക്കലിലേക്ക് കുതിച്ചത്തെിയ തീവ്ര ഹിന്ദുത്വ സംഘടനകൾ അവിടെ ക്ഷേത്രം പണിയുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രശ്‌നവശാൽ അവർ കണ്ട സ്ഥലം ഇന്ന് വാട്ടർ അതോരിററിയുടെ ഓഫീസും പമ്പ് ഹൗസുമാണ്. പണ്ട് ഇവിടെ ക്ഷേത്രമായിരുന്നെന്നും അത് തകർത്താണ് വാട്ടർ അതോരിറ്റിയുടെ ഓഫീസ് സ്ഥാപിച്ചെതെമായി അതോടെ പ്രചാരണം. അതുകൊണ്ടുതന്നെ വാട്ടർ അതോരിറ്റിയുടെ പമ്പ് ഹൗസിനോട് ചേർന്ന് വിഗ്രഹം വച്ച് ഒരു വിഭാഗം ആരാധനയും തുടങ്ങി.

എന്നാൽ വാട്ടർ അതോരിറ്റിയുടെ സ്ഥലത്തൊന്നും ഒരുക്ഷേത്രമുള്ളതായി തങ്ങൾക്കാർക്കും അറിവില്‌ളെന്ന് പ്രദേശത്തെ വിശ്വാസികൾ പറഞ്ഞെങ്കെിലും പുറമെ നിന്നത്തെിയവർ അതൊന്നും കണക്കിലെടുത്തില്ല. ശശികല ടീച്ചറെപ്പോലുള്ളവർ പ്രദേശത്തുവന്ന് ക്ഷേത്രത്തിനായി രൂക്ഷമായ പ്രസംഗങ്ങളും നടത്തിയതോടെ പ്രശ്‌നങ്ങൾ വഷളായി. അന്ന് കേരളം ഭരിച്ചിരുന്ന ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ആവട്ടെ പ്രശ്‌നത്തിൽ കൃത്യമായ നിലപാട് എടുത്തതുമില്ല.ഇതോടെ സമരക്കാരും പൊലീസുമൊക്കെയായി നാട്ടുകാരുടെ സ്വൈര്യജീവിതം നഷ്ടമായി. ഇതോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ട് തർക്കങ്ങൾ പരിഹരിക്കുന്നതുവരെ വിഗ്രഹം ജില്ലാട്രഷറിയിൽ സൂക്ഷിക്കാൻ ധാരണയായത്. കഴിഞ്ഞ രണ്ടുവർഷമായി അത് അങ്ങനെ തന്നെ തുടരുകയാണ്.

എന്നാൽ മൂന്നാം വർഷത്തിൽ ഹിന്ദുഐക്യവേദി നിലപാട്മാറ്റി. വിഷ്ണുവിഗ്രഹം സൂക്ഷിച്ചിരിക്കുന്ന കലക്ടറേറ്റിലെ ജില്ലാ ട്രഷറി ആരാധനാകേന്ദ്രമാക്കി മാറ്റുമെന്നാണ് ഇപ്പോൾ അവർ പറയുന്നത്. മൂഴിക്കൽ പാലത്തിന് സമീപം തീർത്ത താൽക്കാലിക മണ്ഡപത്തിൽ പ്രതീകാത്മക ക്ഷേത്രപൂജ നടത്തി സംസാരിക്കവെ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ. ഷൈജുവാണ് ഇക്കാര്യം പ്രസ്താവിച്ചത്. വിഗ്രഹം എവിടെയിരക്കുന്നോ അവിടെയാണ് ഈശ്വര ചൈതന്യം ഉണ്ടാവുകയെന്നും അതിനാൽ കഴിഞ്ഞ രണ്ടുവർഷമായി വിഗ്രഹം ഇരിക്കുന്നതിനാൽ ജില്ലാട്രഷറി ക്ഷേത്രമാണെന്നുമാണ് ഹിന്ദു ഐക്യവേദിയുടെ അഭിപ്രായം. ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയായെ അമ്പരന്ന് നിൽക്കയാണ് ജില്ലാഭരണകൂടം. ഹിന്ദുഐക്യവേദിയാവട്ടെ വൈകാതെ തന്നെ ട്രഷറിക്കുമുന്നിൽ ആരാധന നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

വിഗ്രഹം മാറ്റിയതിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച മൂഴിക്കൽ തയ്യിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയും നടന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി ചേറ്റൂർ മാധവൻ നായർ, പി.എം. സുരേഷ്, വി.കെ. ഷൈജു എന്നിവർ സംസാരിച്ചു. സമീപപ്രദേശത്തെ ക്ഷേത്രങ്ങളിലെ രക്ഷാധികാരികളെ ആദരിച്ചു. ചേവായൂർ സി.ഐ കെ.കെ. ബിജു, എസ്.ഐമാരായ യു.കെ. ഷാജഹാൻ, ഭാസ്‌കരൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തത്തെി.പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതോടെ നാട്ടുകാരും ഭീതിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP