Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടു; മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയ്ക്ക് പോകുന്നത് തടയാനുള്ള ശ്രമമെന്ന് സിസ്റ്റർ ലൂസി; അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവം, തന്നെ തടങ്കലിലാക്കാൻ ശ്രമിക്കുന്നുവെന്നും സിസ്റ്റർ ലൂസി കളപ്പുര; വാതിൽ തുറന്നു നൽകിയത് പൊലീസെത്തി; മഠത്തിൽ നിന്നും പുറത്താക്കിയ കന്യാസ്ത്രീയെ പടിയിറക്കാൻ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസി മഠത്തിന്റെ തന്ത്രങ്ങൾ ഇങ്ങനെ

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടു; മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയ്ക്ക് പോകുന്നത് തടയാനുള്ള ശ്രമമെന്ന് സിസ്റ്റർ ലൂസി; അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവം, തന്നെ തടങ്കലിലാക്കാൻ ശ്രമിക്കുന്നുവെന്നും സിസ്റ്റർ ലൂസി കളപ്പുര; വാതിൽ തുറന്നു നൽകിയത് പൊലീസെത്തി; മഠത്തിൽ നിന്നും പുറത്താക്കിയ കന്യാസ്ത്രീയെ പടിയിറക്കാൻ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസി മഠത്തിന്റെ തന്ത്രങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: സഭാവിരുദ്ധ പ്രവർത്തനം ആരോപിച്ചു സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയതിന് പിന്നാലെ കന്യാസ്ത്രീയെ മഠത്ിതൽ പൂട്ടിയിട്ടതായും പരാതി. മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയ്ക്ക് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് സിസ്റ്റർ ലൂസി ആരോപിച്ചു. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവമാണ് ഉണ്ടായതെന്നും തന്നെ തടങ്കലിലാക്കാൻ ശ്രമിക്കുന്നുവെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ ആരോപിച്ചു.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്. പള്ളിയിൽ കുറുബാനയ്ക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് വാതിൽ പൂട്ടിതായി കണ്ടത്. ഇതോടെ മറ്റു മാർഗ്ഗങ്ങളില്ലാതെ സിസ്റ്റർ വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ വിളിച്ചു. പൊലീസെത്തിയാണ് വാതിൽ തുറന്നത്. സംഭവത്തിൽ കേസെടുക്കുമെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് സിസ്റ്റർ ലൂസിയെ മഠത്തിൽ നിന്ന് പുറത്താക്കിയതായി ഔദ്യോഗിക അറിയിപ്പെത്തിയത്.

മകളെ മഠത്തിൽ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‌സിസി) കത്തയയ്ക്കുകയും ചെയ്തിരുന്നു. ലൂസിക്ക് ഒരു അവകാശവും നൽകില്ലെന്നും ഈ കത്തിൽ വ്യക്തമാക്കിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസിൽ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് ശക്തമായ പിന്തുണ നൽകിയ വ്യക്തിയാണ് സിസ്റ്റർ ലൂസി കളപ്പുര.

മെയ് 11 ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നൽകിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറയുന്നു. കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നൽകിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു.

സഭാ നിയമങ്ങൾക്ക് വിരുദ്ധമായി സിസ്റ്റർ ലൂസി സന്യാസി വ്രതം വ്യതിചലിച്ച് സഞ്ചരിച്ചു. സഭയെ അപകീർത്തിപ്പെടുത്തും വിധത്തിലുള്ള കാര്യങ്ങൾചയ്തു. കാറുവാങ്ങി. ടെലിവിഷനിൽ സഭയെ അപകീർത്തിപ്പെടുത്തി സംസാരിച്ചു തുടങ്ങിയ കാരണങ്ങളാണ് പുറത്താക്കലിന് കാരണമായ കത്തിൽ സഭ ചൂണ്ടിക്കാട്ടിയത്. ലൂസിക്ക് ഒരു അവകാശവും നൽകില്ലെന്നും സഭ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മഠത്തിൽനിന്ന് തന്നെ ഇറക്കിവിടാൻ സന്യാസി സമൂഹത്തിന് നിയമപരമായി കഴിയില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. സഭയിൽ നിന്ന് തന്നെ പുറത്താക്കിയ തീരുമാനത്തിൽ അപ്പീൽ നടപടികളുമായി മുമ്പോട്ട് പോകുകയാണ്. വത്തിക്കാനിലേക്ക് അപ്പീൽ അയച്ചിട്ടുണ്ട്. മഠത്തിൽ നിന്ന് നിർബന്ധിച്ച് ഇറക്കിവിടാനാവില്ലെന്നും ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു. മകളെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് 85 വയസ്സുള്ള തന്റെ അമ്മയ്ക്ക് കത്തയച്ചത് ശരിയായ നടപടിയല്ലെന്ന് ലൂസി കളപ്പുര പറഞ്ഞ.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാക്രമണ പരാതിയിലും തുടർന്ന് നടന്ന കന്യാസ്ത്രീ സമരത്തിലും പങ്കെടുത്തതും ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളിൽനിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് പുറത്താക്കുന്നതിന്റെ ഭാഗമായി ലൂസി കളപ്പുരയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. ഇക്കാര്യങ്ങൾ ചെയ്തതിൽ നിന്നും സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നൽകുന്നതിൽ സിസ്റ്റർ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP