1 usd = 71.15 inr 1 gbp = 88.85 inr 1 eur = 78.40 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 234.25 inr

Sep / 2019
21
Saturday

എംഎം ലോറൻസും ദിനേശ് മണിയും പി രാജീവും ചന്ദ്രൻപിള്ളയും എതിർപ്പുമായി രംഗത്തെത്തിയതോടെ പാർട്ടിയോട് പിണങ്ങി യൂസഫലി; ബോൾഗാട്ടി കൺവെൻഷൻ സെന്റർ ഉപേക്ഷിക്കുന്നു എന്ന് പ്രഖ്യാപിച്ച ലുലു മുതലാളിയെ അനുനയിപ്പിക്കാൻ എതിർപ്പുകളെ വിരട്ടിയൊതുക്കി പിണറായി; സിപിഎം എതിർത്ത പദ്ധതിയെ പിണറായി ഭരിക്കുമ്പോൾ തന്നെ ഉദ്ഘാടനത്തിന് ഒരുക്കി പ്രവാസി വ്യവസായി; കേരളത്തിൽ 6030 കോടിയുടെ വൻ പദ്ധതികൾ കൊണ്ടുവരുന്നുവെന്നും പ്രഖ്യാപനം

April 23, 2018 | 05:17 PM IST | Permalink



എംഎം ലോറൻസും ദിനേശ് മണിയും പി രാജീവും ചന്ദ്രൻപിള്ളയും എതിർപ്പുമായി രംഗത്തെത്തിയതോടെ പാർട്ടിയോട് പിണങ്ങി യൂസഫലി; ബോൾഗാട്ടി കൺവെൻഷൻ സെന്റർ ഉപേക്ഷിക്കുന്നു എന്ന് പ്രഖ്യാപിച്ച ലുലു മുതലാളിയെ അനുനയിപ്പിക്കാൻ എതിർപ്പുകളെ വിരട്ടിയൊതുക്കി പിണറായി; സിപിഎം എതിർത്ത പദ്ധതിയെ പിണറായി ഭരിക്കുമ്പോൾ തന്നെ ഉദ്ഘാടനത്തിന് ഒരുക്കി പ്രവാസി വ്യവസായി; കേരളത്തിൽ 6030 കോടിയുടെ വൻ പദ്ധതികൾ കൊണ്ടുവരുന്നുവെന്നും പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി നഖശിഖാന്തം എതിർത്ത ബോൾഗാട്ടി കൺവെൻഷൻ സെന്റർ സിപിഎം ഭരിക്കുമ്പോൾതന്നെ ഉദ്ഘാടനത്തിന് ഒരുക്കി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എം എ യൂസഫലി. പിണറായിയുടെ ഇടപെടലോടെ പാർട്ടിയിലെ എതിർപ്പുകൾ കെട്ടടങ്ങുകയും സംസ്ഥാനത്ത് കൂടുതൽ നിക്ഷേപത്തിന് പിണറായി സർക്കാർ തന്നെ സൗകര്യങ്ങൾ നൽകുമെന്ന ഉറപ്പുനൽകുകയും ചെയ്തതോടെ ലുലുഗ്രൂപ്പ് കേരളത്തിൽ 6030 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങുകയാണ്.

ഒരു ഘട്ടത്തിൽ സിപിഎമ്മിൽ നിന്ന് വൻ എതിർപ്പുകൾ നേരിടുകയും ബോൾഗാട്ടിയിലെ കൺവെൻഷൻ സെന്ററിന് സ്ഥലം നൽകിയ വിഷയം കോടതികയറുകയും ചെയ്തതോടെ ഈ സംരംഭത്തിൽ നിന്നുതന്നെ പിന്മാറുന്നുവെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സിഐടിയു നേതാവ് എംഎം ലോറൻസിൽ നിന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ നിന്നും ഉയർന്ന എതിർപ്പുകൾ ഇല്ലാതായതോടെ വീണ്ടും കൺവെൻഷൻ സെന്റർ സജീവമാക്കി പ്രവാസി വ്യവസായി ഇപ്പോൾ അതിനെ പൂർണതയിൽ എത്തിച്ചിരിക്കുകയാണ്.

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്നും പാട്ടത്തിനെടുത്ത ബോൾഗാട്ടിയിലെ 27 ഏക്കർ ഭൂമിയിൽ 800 കോടി ചെലവിട്ട് രാജ്യാന്തര കൺവെൻഷൻ സെന്റർ സ്ഥാപിക്കാനായിരുന്നു ലുലു പദ്ധതിയിട്ടിരുന്നത്.

എന്നാൽ 2013ൽ ലുലു മാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഐ.എം ആക്ഷേപവുമായി രംഗത്തു വരികയും പദ്ധതി വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലുലു ഗ്രൂപ്പ് പദ്ധതി ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചത്. ലുലു മാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ ഏറെ വിഷമിപ്പിച്ചതായും അതിനാലാണ് പിന്മാറ്റമെന്നും യൂസഫലി ദുബായിൽ വ്യക്തമാക്കുകയും ചെയ്തു.

ലുലു മാൾ പ്രവർത്തനം തുടങ്ങിയ ശേഷമാണ് സിപിഎം ആരോപണവുമായി രംഗത്തെത്തിയത്. അപ്പോഴേക്കും തന്നെ ബോൾഗാട്ടി കൺവെൻഷൻ സെന്ററിന് വേണ്ടി ലുലു കോടികൾ ചെലവഴിച്ചിരുന്നു. ചെലവഴിച്ച തുകയുടെ നഷ്ടം കണക്കാക്കുന്നില്ലെന്നും പദ്ധതിയിൽ നിന്നും പിന്മാറാൻ തന്നെയാണ് തീരുമാനമെന്നും ആയിരുന്നു യൂസഫലി അന്ന് പ്രഖ്യാപിച്ചത്.

ആഗോള ടെണ്ടറിലൂടെ 72 കോടി രൂപക്കാണ് 2010ൽ ലുലു ഗ്രൂപ്പ് ബോൾഗാട്ടിയിലെ ഭൂമി പാട്ടത്തിനെടുത്തത്. 30വർഷത്തേക്കായിരുന്നു പാട്ടക്കാലാവധി. എന്നാൽ ബോൾഗാട്ടിയിലെ ഭൂമി ലുലുവിന് പാട്ടത്തിന് നൽകിയത് വ്യവസ്ഥകൾ ലംഘിച്ചാണെന്നും കരാർ റദ്ദാക്കണമെന്നും ആരോപിച്ചും സിഐ.ടി.യു പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുംയ സിപിഐ.എം നേതാവ് എം.എം ലോറൻസ് രംഗത്തുവന്നു. ഇതോടെ പദ്ധതി ബംഗളൂരുവിലേക്ക് മാറ്റാൻ ലുലു ആലോചിക്കുന്നു എന്നതരത്തിലും വാർത്തകൾ വന്നു.

ഇതിന് പിന്നാലെ വീണ്ടും ആക്ഷേപങ്ങളുമായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയും എത്തി. ലുലു ഷോപ്പിങ് മാൾ സർക്കാർ ഭൂമി കയ്യേറിയെന്നും ബോൾഗാട്ടി കൺവെൻഷൻ സെന്ററിന് ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടന്നെന്നും കെ ചന്ദ്രൻ പിള്ളയും പി രാജീവും അന്വേഷിച്ച് റിപ്പോർട്ടും നൽകി. എന്നാൽ റിപ്പോർട്ട് സംസ്ഥാന സമിതി തള്ളി. ലുലു സെന്റർ നിർമ്മിച്ചത് തോട് കയ്യേറി ആണെന്നും ബോൾഗാട്ടിയിലെ ഭൂമി സ്വാധീനം ഉപയോഗിച്ച് ചുളുവിലയ്ക്ക് സ്വന്തമാക്കിയെന്നും ആയിരുന്നു ആരോപണങ്ങൾ.

സിപിഎം ജില്ലാ സെക്രട്ടറി ദിനേശ് മണിയുൾപ്പെടെ ലുലുവിനെതിരെ നിലകൊണ്ടതോടെ വിഷയം പാർട്ടിയിലെ വിഭാഗീയത എന്ന നിലയിലാണ് കൈകാര്യം ചെയ്യപ്പെട്ടത്. എന്നാൽ സംസ്ഥാന സമിതിയിൽ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി തന്നെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാദങ്ങളും റിപ്പോർട്ടും തള്ളി. അറിയപ്പെടുന്ന വ്യവസായിയായ യൂസഫലിക്ക് എതിരെ ആരും ശത്രുതയുമായി ഇറങ്ങരുതെന്നും ഇനി ഇത് ആവർത്തിക്കരുതെന്നും പിണറായി താക്കീതുനൽകിയതോടെ സിപിഎമ്മിലെ വിവാദങ്ങൾ കെട്ടടങ്ങി.

ഇതിന് പിന്നാലെയാണ് 2015 ഡിസംബറിൽ ബോൾഗാട്ടിയിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന് കീഴിലെ സ്ഥലത്ത് നിർമ്മിക്കുന്ന ലുലു കൺവെൻഷൻ സെന്ററിനെതിരെ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളുന്നത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് ഉടമസ്ഥതയില്ലാത്ത സ്ഥലമാണ് ലുലുവിന് പാട്ടത്തിന് നൽകിയതെന്നും ടെൻഡർ നടപടികളിൽ ക്രമക്കേടുണ്ടെന്നും ആരോപിച്ച് പരിസ്ഥിതി സംഘടന ഭാരവാഹിയായ എൻ. രാമചന്ദ്രൻ, കെ.എം. പ്രസാദ് എന്നിവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് പി.വി. ആശ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.

പോർട്ട് പാട്ടത്തിന് നൽകിയ സ്ഥലത്ത് ലുലു ഗ്രൂപ് നടത്തുന്ന നിർമ്മാണം നിയമപ്രകാരമാണെന്നും പാരിസ്ഥിതിക അനുമതിയടക്കമുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിച്ചാണ് നിർമ്മാണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. നിർമ്മാണം നടക്കുന്ന ഭൂമി സർക്കാറിൻേറതാണന്നായിരുന്നു ഹരജിയിലെ വാദം. ലുലു കൺവെൻഷൻ സെന്റർ മാനേജിങ് ഡയറക്ടറായ എം.എ. യൂസുഫലി മാത്രമാണ് ലേലത്തിൽ പങ്കെടുത്തതെന്നും നിയമവിരുദ്ധ നിർമ്മാണം തടയണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ഹർജി കോടതി തള്ളി. ഇതോടെയാണ് ബോൾഗാട്ടി കൺവെൻഷൻ സെന്ററിനായി ലുലു പ്രവർത്തനങ്ങൾ വീണ്ടും ഊർജിതമാക്കുന്നത്.

സിപിഎമ്മിന്റെ കൂടെ പിന്തുണ ഉറപ്പാകുകയും പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പുലഭിക്കുകയും ഇതോടെയാണ് കേരളത്തിൽ വൻ നിക്ഷേപത്തിന് യൂസഫലി തയ്യാറായത്. ഷോപ്പിങ് മാളുകൾക്ക് അപ്പുറത്ത് നിരവധിപേർക്ക് തൊഴിൽ നൽകുന്ന നിരവധി സംരംഭങ്ങൾ കൊണ്ടുവരുമെന്നാണ് യൂസഫലി പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരത്തും കോഴിക്കോട്ടും നാട്ടികയിലും ലുലു മാൾ, കൊച്ചി ഇൻഫോ പാർക്കിലെ ലുലു സൈബർ ടവർ തുടങ്ങിയവയാണ് ലുലു ഇനി നടപ്പാക്കാൻ പ്രഖ്യാപിച്ച പദ്ധതികൾ. 1800 കോടി മുതൽ മുടക്കിൽ ബോൾഗാട്ടിയിൽ സ്ഥാപിച്ച ലുലു കൺവൻഷൻ സെന്ററും ഗ്രാൻഡ് ഹയാത്ത് ഹോട്ടലും സമ്മേളന ടൂറിസം ലക്ഷ്യമിട്ടാണ്. ഈ മാസം തന്നെ ഇതിന്റെ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ് ലുലുവും യൂസഫലിയും.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കേസ് അന്വേഷിക്കാൻ വന്ന എസ്‌ഐക്ക് നേരേ തോക്ക് ചൂണ്ടി തട്ടിക്കളയുമെന്ന് ഭീഷണി; തൊഴിലാളികളെ അടക്കം തോക്കിൻ മുനയിൽ നിർത്തിയത് മണിക്കൂറുകൾ; ആദ്യം പിന്മാറിയെങ്കിലും അക്രമിയെ സാഹസികമായി പിടികൂടി പൊലീസ്; കൊല്ലം അരിപ്പ ഓയിൽ പാം എസ്റ്റേറ്റ് മാനേജർ പ്രതീഷിനെ വരുതിയിലാക്കിയത് ക്വാർട്ടേഴ്‌സിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച്; നാടകീയ രംഗങ്ങൾ അരങ്ങേറിയിട്ടും തിരിഞ്ഞുപോലും നോക്കാതെ ഓയിൽ പാം മാനേജ്‌മെന്റ്
പ്രധാനമന്ത്രി പറഞ്ഞാൽ പോലും കേൾക്കില്ല; മുത്തൂറ്റിൽ യൂണിയൻ ഒരുകാരണവശാലും അനുവദിക്കില്ല; മോനേ രമേശാ നിങ്ങൾ ഭരിച്ചാലും ഐഎൻടിയുസിയെ മുത്തൂറ്റിൽ കയറ്റില്ല; യൂണിയനിൽ ഉള്ളത് മുഴുവൻ ചെകുത്താന്മാർ; പിണറായിയെ വിളിക്കുന്നത് പിണറായി ചേട്ടൻ എന്ന്; സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടുവരാൻ പിണറായിയുടെ അനൗദ്യോഗിക ഉപദേഷ്ടാവ്': ഇരട്ടച്ചങ്കനെയും വിരൽ തുമ്പിൽ നിർത്തുന്ന ജോർജ് മുത്തൂറ്റിന്റെ അഹങ്കാരം കണ്ട് ഞെട്ടി സഖാക്കൾ; സമരത്തിന് കാരണം വല്ലോം തപ്പണോയെന്ന് ജീവനക്കാരും
പെൻഷൻ കിട്ടിയ 1000 രൂപയിൽ 200 വീതം രണ്ട് മക്കൾക്കും കൊടുത്തിട്ടും മതിയാവാത്ത ഒരുത്തൻ 100 രൂപ കൂടി ചോദിച്ചു കൊത്തിയെടുത്തത് അപ്പന്റെ ജീവൻ തന്നെ; ഇരട്ട സഹോദരൻ ഉറങ്ങുമ്പോൾ മറ്റേയാൾ പിതാവിനെ ഭിത്തിയിൽ ഇടിച്ചും കഴുത്തിന് ഞെരിച്ചും കൊന്നു; സ്വാഭാവിക മരണമായി കണ്ടതുകൊലപാതകമായത് നാട്ടുകാരിൽ ഒരാൾക്ക് സംശയം തോന്നിയപ്പോൾ: പായിപ്പാട്ടെ ക്രൂര കൊലപാതകത്തിന്റെ ചുരുൾ അഴിയുമ്പോൾ
പ്രതിപക്ഷ എംപിയെന്ന നിലയിൽ മോദിയുടെ തെറ്റുകുറ്റങ്ങൾ എനിക്ക് തുറന്നുകാട്ടാം വിമർശിക്കാം; വിദേശത്ത് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലാണ് പോകുന്നത്; എല്ലാ നല്ല സ്വീകരണവും ആദരവും അദ്ദേഹം ഏറ്റുവാങ്ങണം; യുഎസിലെ ഹൂസ്റ്റണിൽ നടക്കുന്ന ഹൗഡി മോദി പരിപാടി വെറും ധൂർത്തെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ തിരുത്തി ശശി തരൂർ വീണ്ടും വിവാദച്ചുഴിയിൽ
ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് താമസം മാറ്റിയപ്പോൾ ഫെഡറൽ ബാങ്കിൽ നിന്നും ലോണെടുത്ത് വാങ്ങിയതാണ് ആ ഫ്ളാറ്റ്; ആദായനികുതി റിട്ടേണിൽ ഫ്ളാറ്റ് വാടക കാണിക്കുന്നുണ്ട്; ഇടപെടാമെങ്കിൽ സർക്കാർ നിയമിച്ച വിദഗ്ധ കമ്മിറ്റിയുടെ മേൽ ആയിരുന്നില്ലേ ഇടപെടേണ്ടിയിരുന്നത്; എന്നെ പറ്റിച്ച ബിൽഡേഴ്സിനും ബാങ്കിനും എതിരെ നിയമ നടപടി എടുക്കും; മരടിലെ ഹോളി ഫെയ്ത്ത് ഫ്ളാറ്റിലെ ഉടമസ്ഥാവകാശത്തെ കുറിച്ചു ജോൺ ബ്രിട്ടാസിന് പറയാനുള്ളത്
കാൽമുട്ട് വേദനക്ക് ചികിത്സ തേടിയപ്പോൾ ഡോക്ടർ നൽകിയത് സ്റ്റിറോയ്ഡ് ഇൻഞ്ചക്ഷൻ; ശേഷം ഇൻഫക്ഷൻ വന്നു മുട്ട് പഴുത്തിട്ടും ഗൗനിക്കാതെ മരുന്നെഴുതി തുടർചികിത്സ; മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശം; പഴുപ്പ് നീക്കാൻ വേണ്ടി വന്നത് രണ്ടു ആശുപത്രികളിലെ സർജറികൾ; ചെലവായത് അഞ്ച് ലക്ഷത്തിലധികം രൂപ; പയ്യാവൂർ കാരിത്താസ് ആശുപത്രിയിലെ ചികിത്സാ പിഴവിനെതിരെ ക്രിമിനൽ കേസുമായി ലൂസി മാത്യുവിന്റെ കുടുംബം; ആരോപണങ്ങൾ നിഷേധിച്ച് കാരിത്താസും
അവസാന നിമിഷം വരെ കൈയും കെട്ടിയിരുന്ന ശേഷം ഒടുവിൽ പൊളിച്ചു തുടങ്ങിയെന്ന് റിപ്പോർട്ട് കൊടുത്താലും കോടതി ക്ഷോഭിക്കുമെന്നറിഞ്ഞ് മാപ്പപേക്ഷ കൂടി ചേർത്തു; എന്നിട്ടും കോടതി തണുത്തില്ലെങ്കിൽ സർക്കാരിന്റെ വാക്കു പാഴ് വാക്കാക്കി പൊളിക്കാനുള്ള കരാർ കൊടുത്തേ മതിയാകൂ; സർക്കാറിൽ വിശ്വസിച്ചു ഫ്‌ളാറ്റ് ഉടമകൾ കഴിയുന്നത് വെറുതേയാകും; പൊളിഞ്ഞടുങ്ങാൻ പോകുന്നത് ബ്ലെസ്സി, സൗബിൻ, ആൻ, ജോൺ ബ്രിട്ടാസ്, മേജർ രവി തുടങ്ങിയവർ ഉൾപ്പെടെയുള്ള 350 ഫ്‌ളാറ്റ് സമുച്ചയങ്ങൾ
സൂര്യയുടെയും ലാലേട്ടന്റേയും വില കളയിക്കാനായിട്ടൊരു കാപ്പാൻ! ഇത് കേട്ടറിവ് പോലുമില്ലാത്ത ഉട്ടോപ്യൻ തിരക്കഥയിലൊരുക്കിയ ഓലപ്പടക്കം; ആദ്യപകുതിയിലെ ലാലേട്ടന്റെ പ്രസൻസും സൂര്യയുടെ മിലിട്ടറി വേഷവും ആശ്വാസം; ലോജിക്കില്ലായ്മ സിനിമയുടെ രസം കൊല്ലിയാകുമ്പോൾ ഒപ്പം മാരക കത്തിയുമായി രണ്ടാംപകുതിയും; നടനവിസ്മയവും നടിപ്പിൻ മന്നനും ഒരുപടി മുന്നിൽ നിൽക്കുമ്പോൾ കഥയെഴുതിയവനെ കണ്ടം വഴി ഓടിക്കണം; പ്രേക്ഷകനെ ആപ്പിലാക്കുന്ന 'കാപ്പാൻ'
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ