Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയർ ഹോൺ ഘടിപ്പിക്കുന്നത് ബ്രേക്ക് സിസ്റ്റത്തിലെ വാൽവിൽ; എയർ ലീക്കുണ്ടായി ബ്രേക്ക് തകരാറിലാവാനുള്ള സാധ്യത വളരെ കൂടുതൽ;വാഹനം അപടകരമായ രീതിയിൽ ഓടിച്ചത് വിദ്യാർത്ഥികൾ ആവിശ്യപ്പെട്ടിട്ടെന്ന് മൊഴിയും; അഞ്ചൽ ഈസ്റ്റ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ 'വില്ലൻ' കസ്റ്റഡിയിൽ; ലൂമിയർ ബസിനെ പൊക്കിയത് കണ്ണിൽ എണ്ണയൊഴിച്ചും

എയർ ഹോൺ ഘടിപ്പിക്കുന്നത് ബ്രേക്ക് സിസ്റ്റത്തിലെ വാൽവിൽ; എയർ ലീക്കുണ്ടായി ബ്രേക്ക് തകരാറിലാവാനുള്ള സാധ്യത വളരെ കൂടുതൽ;വാഹനം അപടകരമായ രീതിയിൽ ഓടിച്ചത് വിദ്യാർത്ഥികൾ ആവിശ്യപ്പെട്ടിട്ടെന്ന് മൊഴിയും; അഞ്ചൽ ഈസ്റ്റ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ 'വില്ലൻ' കസ്റ്റഡിയിൽ; ലൂമിയർ ബസിനെ പൊക്കിയത് കണ്ണിൽ എണ്ണയൊഴിച്ചും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വിദ്യാർത്ഥികളെ മൈതാന മധ്യത്ത് നിർത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച് അഭ്യാസ പ്രകടനം നടത്തിയ ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്‌കൂളിലെ മൈതാനത്ത് അഭ്യാസ പ്രകടനം നടത്തിയ ലൂമിയർ എന്ന പേരിലുള്ള രണ്ട് ടൂറിസ്റ്റ് ബസുകളാണ് ഇന്നലെ അർദ്ധ രാത്രിയിൽ കസ്റ്റഡിയിലെടുത്തത്.

വാഹനങ്ങളുടെ ഡ്രൈവർമാരായ നിയാസ് എം സലീം, എസ് ബിനു എന്നിവരുടെ ലൈസൻസുകൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം ജില്ലാ അതിർത്തിയായ ഏനാത്ത് വച്ചാണ് പുനലൂർ സബ്.ആർ.ടി ഓഫീസിലെ എ.എം വിഐമാരായ രാംജി കെ കരൻ, ജി.ആർ രാജേഷ്, സേഫ് കേരള എൻഫോഴ്സ്മെന്റ് എ.എം വിഐ ഡി.ശരത് എന്നിവരാണ് ബസുകൾ കസ്റ്റഡിയിലെടുത്തത്.

ബസുകൾ പരിശോധിച്ചപ്പോൾ അനധികൃതമായി ഘടിപ്പിച്ചിരുന്ന മുഴുവൻ സാധനങ്ങളും അഴിച്ചുമാറ്റിയതായി കണ്ടു. എന്നാൽ ബസ് കേരളത്തിൽ പ്രവേശിച്ചപ്പോൾ തന്നെ ഇവരെ പിൻതുടർന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസിലുണ്ടായിരുന്ന സൗണ്ട് സിസ്റ്റവും ലൈറ്റും എയർ ഹോണും വർക്കഷോപ്പിൽ വച്ച് അഴിച്ചു മാറ്റിയതായി കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. മൂന്നാറിൽ നിന്നും കൊച്ചി വണ്ടർലായിലെത്തിയപ്പോൾ രാവിലെ പതിനൊന്നരയോടെ കുട്ടികളെ ഇറക്കി പുറത്തെ വർക്ക്ഷോപ്പിലേക്ക് കൊണ്ടു പോകുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന നിരോധിത ഉപകരണങ്ങളൊക്കെയും അഴിച്ചു മാറ്റി. ബസ് പരിശോധിച്ചപ്പോൾ ഇവയൊക്കെ വാഹനത്തിനുള്ളിൽ തന്നെയുണ്ടായിരുന്നു.

അഭ്യാസ പ്രകടനം നടത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വാർത്തയാകുകയും ചെയ്തതോടെ വാഹനങ്ങളിലെ ജീവനക്കാർ നാട്ടുകാർ ആക്രമിക്കുമോ എന്ന പേടിയിലായിരുന്നു എന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. വാഹനം അപടകരമായ രീതിയിലാണ് ഓടിച്ചതെന്നും വിദ്യാർത്ഥികൾ ആവിശ്യപ്പെട്ടിട്ടാണ് ചെയ്തതെന്നും അവർ പറഞ്ഞു. പിന്നീട് മോട്ടോർ വാഹന വകുപ്പിന്റെ എസ്‌ക്കോർട്ടോടെ ബസ് അഞ്ചലിലെത്തിക്കുകയും വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അഞ്ചൽ പൊലീസിന് കൈമാറുകയും ചെയ്തു. ഇന്ന് വാഹനം വിശദമായി പരിശോധിക്കും.

ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് അപ്പോൾ തന്നെ ഉദ്യോഗസ്ഥർ റദ്ധ് ചെയ്തു. എയർ ഹോൺ ഘടിപ്പിക്കുന്നത് ബ്രേക്ക് സിസ്റ്റത്തിലെ വാൽവിൽ നിന്നാണ്. ഇത് വളരെ അപകടമാണ്. ഇത്തരത്തിൽ ഇവ ഘടിപ്പിക്കുമ്പോൾ എയർ ലീക്കുണ്ടായി ബ്രേക്ക് തകരാറിലാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാലാണ് എയർ ഹോണുകൾ ഘടിപ്പിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് അപ്പോൾ തന്നെ റദ്ധ് ചെയ്യുന്നത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് അഞ്ചൽ ഈസ്റ്റ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകാനെത്തിയ ടൂറിസ്റ്റ് ബസ് സ്‌കൂൾ വളപ്പിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയത്. അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നോക്കിനിൽക്കെയായിരുന്നു സംഭവം. ക്ലാസ് സമയത്ത് സ്‌കൂൾ ഗ്രൗണ്ടിലെത്തിയ ബസ് ഹോണടിച്ച് ശബ്ദമുണ്ടാക്കിയതോടെ മറ്റ് വിദ്യാർത്ഥികളും ബസ് കാണാനെത്തി. കുറെ വിദ്യാർത്ഥികൾ ഫുട്‌ബോൾ ഗോൾപോസ്റ്റിന് സമീപത്ത് നിൽക്കുമ്പോൾ വളരെവേഗം ബസ് അവർക്കുചുറ്റും കറക്കുകയായിരുന്നു. പൊടിപടലമുയർത്തി രണ്ട് ബസുകളാണ് ഇരമ്പിപ്പാഞ്ഞത്. ഭാഗ്യംകൊണ്ട് അപകടം ഉണ്ടായില്ല.

ടൂറിസ്റ്റ് ബസുകൾ തമ്മിലുള്ള മത്സരമാണ് ഇത്തരം അഭ്യാസ പ്രകടനങ്ങൾക്ക് പിന്നിൽ. വാഹനങ്ങളിൽ അധികമായി സൗണ്ട് സിസ്റ്റം, ലൈറ്റുകൾ, ബലൂണുകൾ എന്നിവവെച്ച് കുട്ടികളെ ആകർഷിക്കുകയാണ് ഇവരുടെ രീതി. ഒരു ബസിന് ഓട്ടംകിട്ടിയില്ലെങ്കിൽ മറ്റ് ബസുകാർ ഗതാഗതവകുപ്പിൽ പരാതിനൽകും. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് മിക്ക സ്‌കൂളുകളിലും വിനോദയാത്രയുടെ സംഘാടനം. വിനോദയാത്രയുടെ തുടക്കം പൊടിപാറിക്കാൻ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ 25000 രൂപയോളം ഈടാക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.

യാത്രയുടെ മുഴുവൻ നിയന്ത്രണങ്ങളും ഇവന്റ് മോനേജ്‌മെന്റ് ഗ്രൂപ്പിനാണ്. സന്ദർശിക്കേണ്ട സ്ഥലങ്ങളും ഹോട്ടലുകളും താമസസ്ഥലങ്ങളും ബുക്ക് ചെയ്യും. സ്വാധീനം ഉണ്ടെങ്കിൽ കുട്ടികൾക്കായി മദ്യകുപ്പികളും ബസുകളിൽ എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP