Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹണി റോസിന്റേയും രചനാ നാരായണൻകുട്ടിയുടേയും ഹർജിയിലെ തന്ത്രം ഒരുങ്ങിയത് 'ലൂസിഫറിന്റെ' സെറ്റിൽ; അവൾക്കൊപ്പം നിന്നേ മതിയാകൂവെന്ന മഞ്ജു വാര്യരുടെ നിലപാട് നിർണ്ണായകമായി; പൃഥിരാജിന്റെ ഉറച്ച നിലപാടും കണ്ണ് തുറപ്പിച്ചു; 'എഎംഎംഎ'യെ പിളരാതിരിക്കാൻ നിർണ്ണായക വിട്ടുവീഴ്ചയ്ക്ക് സമ്മതിച്ച് മോഹൻലാൽ; വനിതാ കൂട്ടായ്മയിലെ എതിർപ്പുകളെ ആളിക്കത്തിക്കുമെന്ന പ്രതീക്ഷയിൽ പുതു ചുവട് വയ്‌പ്പ്; ദിലീപിനെതിരെ താരസംഘടന കോടതിയിലെത്തിയതിന് പിന്നിലെ കഥ ഇങ്ങനെ

ഹണി റോസിന്റേയും രചനാ നാരായണൻകുട്ടിയുടേയും ഹർജിയിലെ തന്ത്രം ഒരുങ്ങിയത് 'ലൂസിഫറിന്റെ' സെറ്റിൽ; അവൾക്കൊപ്പം നിന്നേ മതിയാകൂവെന്ന മഞ്ജു വാര്യരുടെ നിലപാട് നിർണ്ണായകമായി; പൃഥിരാജിന്റെ ഉറച്ച നിലപാടും കണ്ണ് തുറപ്പിച്ചു; 'എഎംഎംഎ'യെ പിളരാതിരിക്കാൻ നിർണ്ണായക വിട്ടുവീഴ്ചയ്ക്ക് സമ്മതിച്ച് മോഹൻലാൽ; വനിതാ കൂട്ടായ്മയിലെ എതിർപ്പുകളെ ആളിക്കത്തിക്കുമെന്ന പ്രതീക്ഷയിൽ പുതു ചുവട് വയ്‌പ്പ്; ദിലീപിനെതിരെ താരസംഘടന കോടതിയിലെത്തിയതിന് പിന്നിലെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇരയ്‌ക്കൊപ്പം നിന്ന് നടന് വേണ്ടി പ്രാർത്ഥിക്കുന്ന നയതന്ത്രം കേരളത്തിൽ നടക്കില്ലെന്ന് മോഹൻലാൽ തിരിച്ചറിഞ്ഞു. ഇരയെ സംരക്ഷിച്ചില്ലെങ്കിൽ പൊതു സമൂഹത്തിൽ ഒറ്റപ്പെടുമെന്ന് എഎംഎംഎയും തിരിച്ചറിഞ്ഞു. ഇതിന്റെ ഭാഗമായാണ് എഎംഎംഎയുടെ പുതിയ ഇടപെടൽ. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കക്ഷിചേരാൻ താരസംഘടനയിലെ വനിതാ ഭാരവാഹികളായ ഹണിറോസും രചനാ നാരായണൻകുട്ടിയും മുന്നിട്ടിറങ്ങിയത് എഎംഎംഎയുടെ അധ്യക്ഷൻ കൂടിയ മോഹൻലാലിന്റെ നിർദ്ദേശ പ്രകാരമാണെന്നാണ് സൂചന. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിൽ പ്രതിഷേധിച്ച വനിതാ അംഗങ്ങളെ എഎംഎംഎ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അടുത്തയാഴ്ചയാണ് ചർച്ച. ഈ ചർച്ചയിൽ തങ്ങൾ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് വരുത്താനാണ് പുതിയ നീക്കം.

വനിതാ കൂട്ടായ്മയിൽ നിന്ന് പിൻവാങ്ങിയ മഞ്ജു വാര്യർ അമ്മയ്‌ക്കൊപ്പം ഉറച്ചു നിൽക്കുകയാണ്. പക്ഷേ ദിലീപിനെ അനുകൂലിച്ച തീരുമാനത്തിൽ മഞ്ജു തൃപ്തയുമല്ല. ഇത് തന്നെയാണ് പൃഥ്വിരാജിന്റേയും അവസ്ഥ. മോഹൻലാലിന്റെ ലൂസിഫറിന്റെ സംവിധായകൻ കൂടിയാണ് പൃഥ്വി രാജ്. ദിലീപ് വിഷയത്തിലെ അതൃപ്തി പൃഥ്വിരാജും മോഹൻലാലിനോട് പങ്കുവച്ചിട്ടുണ്ട്. മഞ്ജുവാണ് ലൂസിഫറിലെ നായിക. ഈ സാഹചര്യങ്ങളും എഎംഎംഎയുടെ പുതിയ നീക്കത്തെ സ്വാധീനിച്ചിട്ടുണ്ട്. എഎംഎംഎയെ പിളർത്താനുള്ള വനിതാ കൂട്ടായ്മയുടെ ശ്രമത്തെ തകർക്കാൻ കൂടിയാണ് ലാൽ തുറുപ്പു ചീട്ടുമായി എത്തുന്നത്. എല്ലാവരുമായി യോജിച്ചെടുത്ത തീരുമാനമാണ് ഇതെന്നാണ് സൂചന. ഹണി റോസിന്റേയും രചനാ നാരണൻ കുട്ടിയുടേയും ഹർജി കോടതി തള്ളാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കോടതിയിൽ ദിലീപിനെതിരെ ഒന്നും മിണ്ടാതെ പ്രശ്‌നത്തിൽ സംഘടനയ്ക്ക് സൽപേര് വീണ്ടെടുക്കാനും കഴിയും.

സിനിമയിലെ വനിതാ കൂട്ടായ്മയിൽ പൊട്ടിത്തെറി രൂക്ഷമാണ്. മോഹൻലാലിനെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മുഖ്യാഥിതിയാക്കിയതായിരുന്നു പ്രശ്‌നത്തിന് കാരണം. ഈ വിഷയത്തിൽ ചലച്ചിത്ര അക്കാദമിക്ക് കത്തെഴുതി പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ ലാലിനൊപ്പമായിരുന്നു സർക്കാരും അക്കാദമിയും. ഇതിൽ പ്രതിഷേധിച്ച് കത്തിൽ ഒപ്പിട്ട് നിരൂപുകനായ എച്ച് വെങ്കിടേഷ് രാജിവച്ചു. എന്നാൽ അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായ ബീനാ പോളും സജിതാ മഠത്തിലും ദീദി ദാമോദരനും ഇപ്പോഴും അക്കാദമിയുടെ ഭാഗമാണ്. എഎംഎംഎയിൽ നിന്നും ഗീതു മോഹൻദാസിനേയും റിമാ കല്ലിങ്കലിനേയും രമ്യാ നമ്പീശനേയും രാജി വയ്‌പ്പിച്ചത് വനിതാ കൂട്ടായ്മയുടെ ബുദ്ധിയായിരുന്നു. എന്നാൽ ബുദ്ധി കേന്ദ്രങ്ങൾ അവരുടെ അധികാര സ്ഥാനങ്ങൾ കൈവിടാൻ തയ്യാറാകാത്തത് വലിയ ചർച്ചയായിട്ടുണ്ട്.

വനിതാ കൂട്ടായ്മയിൽ ഇതുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങളും പൊട്ടി പുറപ്പെട്ടു. മഞ്ജു വാര്യരിന് പിന്നാലെ പലരും ഈ കൂട്ടായ്മയുമായി ബന്ധം വിച്ഛേദിക്കാനും തയ്യാറാണ്. എന്നാൽ എഎംഎംഎ ദിലീപ് വിഷയത്തിൽ നടിക്കായി എന്തെങ്കിലും ചെയ്യണമെന്നതാണ് അവരുടെ ആവശ്യം. ഇത് കൂടി മനസ്സിലാക്കിയാണ് നടിക്ക് നിയമപോരാട്ടത്തിൽ പിന്തുണ നൽകാൻ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള എഎംഎംഎ തീരുമാനിക്കുന്നത്. ഇതിലൂടെ കേസിൽ ദിലീപ് ശിക്ഷപ്പെക്കപ്പെട്ടാൽ തങ്ങൾ ഇരയ്‌ക്കൊപ്പമാണെന്ന് വരുത്താൻ കഴിയും. അല്ലാത്ത സാഹചര്യത്തിൽ ദിലീപ് ശിക്ഷക്കപ്പെട്ടാൽ അത് താര സംഘടനയ്ക്ക് തീരാകളങ്കമാകും. ഇതിനൊപ്പം മോഹൻലാലന് പ്രതിച്ഛായ നഷ്ടം ഉണ്ടാകാതിരിക്കാനും കേസിൽ നിർണ്ണായക ഇടപെടൽ അനിവാര്യമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹർജിയിൽ കക്ഷിചേരുവാൻ ഹണി റോസും രചനാ നാരായണൻകുട്ടിയും അപേക്ഷ നൽകിയത്.

വനിതാ സിനിമാ പ്രവർത്തകർ സാക്ഷികളാണെന്നും അതുകൊണ്ട് വനിതാ ജഡ്ജി അനിവാര്യമാണെന്നും വ്യക്തമാക്കിയാകും ഇടപെടൽ. കേസിൽ വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന നിലപാടാണ് സർക്കാരിനും. അതുകൊണ്ട് തന്നെ തൃശൂരിലെ സീനിയറായ വനിതാ ജഡ്ജിക്ക് കേസിന്റെ വിചാരണ കൈമാറാനാണ് സാധ്യത. കേസ് വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹർജി സെഷൻസ് കോടതി തള്ളിയിരുന്നു. തങ്ങളുടെ പരിധിയിൽ വനിതാ ജഡ്ജിമാരില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്ന് ഹൈക്കോടതിയിൽ ആക്രമിക്കപ്പെട്ട നടി ഹർജി നൽകി. ഈ ഹർജിയിൽ കക്ഷിചേരാനാണ് എഎംഎംഎ ഭാരവാഹികൾ അപേക്ഷ നൽകിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണവിധേയനായ നടൻ ദിലീപിനെ താരസംഘടന കഴിഞ്ഞ ജനറൽ ബോഡിയിൽ തിരിച്ചെടുത്തിരുന്നു.

തുടർന്ന് ആക്രമിക്കപ്പെട്ട നടിയും മറ്റ് അംഗങ്ങളായ റിമ കല്ലിങ്ങൽ, ഗീതുമോഹൻദാസ്, രമ്യ നമ്പീശൻ എന്നിവർ സംഘടനയിൽനിന്ന് രാജിവെച്ചു.ആക്രമിക്കപ്പെട്ട നടിയേക്കാൾ ആരോപണവിധേയനായ നടനെ സംരക്ഷിക്കുന്ന സംഘടനയുടെ നിലപാട് പരസ്യമായി വിമർശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടിയുടെ ഹർജിയിൽ പുതിയ വനിതാ എക്സിക്യുട്ടീവ് അംഗങ്ങൾ കക്ഷിചേരുന്നചും വിഷയത്തിൽ എഎംഎംഎയ്ക്കുണ്ടായ പ്രതിച്ഛായ നഷ്ടം നികത്താൻ ശ്രമിക്കുന്നതും. ഇതിനിടെ സംഘടനയിലെ ദിലീപ് അനുകൂലികൾ ഈ നീക്കത്തിൽ അതൃപ്തരാണ്. സംഘടനയിലെ രണ്ട് അംഗങ്ങൾ തമ്മിലുള്ള വിഷയത്തിൽ മൗനം പാലിക്കണമെന്നാണ് ഇവരുടെ നിലപാട്. എന്നാൽ വിഷയം കൈവിട്ടു പോകുമെന്നതിനാൽ അത് പറ്റില്ലെന്ന നിലപാട് മോഹൻലാൽ എടുക്കുകയായിരുന്നു.

ഇന്നസെന്റിന്റെ കഴിഞ്ഞ ഭരണ സമിതി ദിലീപിന് അനുകൂലമായി നിലപാടാണ് എടുത്തത്. ഇതേ തുടർന്ന് പൊതു വികാരം ഉയർന്നു. ഈ സാഹചര്യത്തിലാണ് ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞത്. മോഹൻലാലിന്റെ ചുമതലയേറ്റ ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിലും ദിലീപിനെ പിന്തുണച്ചുവെന്ന ആക്ഷേപം ഉയർന്നു. നടിക്കൊപ്പം നിന്നുകൊണ്ട് ദിലീപിനായി പ്രാർത്ഥിക്കുന്നുവെന്ന മോഹൻലാലിന്റെ വാക്കുകൾ ഏറെ ചർച്ചയായി. തുടർന്ന് ഇറങ്ങിയ മോഹൻലാൽ ചിത്രമായ നീരാളിക്ക് ഇനിഷ്യൽ കളക്ഷൻ പോലും നേടാനായില്ല. താരരാജാവിന്റെ പ്രതിച്ഛായയെ ഈ വിഷയം ബാധിച്ചെന്ന വിലയിരുത്തലുമെത്തി. ഇതിനൊപ്പമാണ് ചർച്ചയ്‌ക്കെത്തുന്ന വനിതാ പ്രതിനിധികളെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കേണ്ട അവസ്ഥയും എത്തിയത്. രേവതിയും പത്മപ്രിയയും പാർവ്വതിയും കാര്യങ്ങൾ സംസാരിക്കാനിറങ്ങുമ്പോൾ ചൂണ്ടിക്കാണിക്കാൻ വേണ്ടി കൂടിയാണ് കേസ് കൊടുക്കൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP