1 usd = 76.42 inr 1 gbp = 93.74 inr 1 eur = 82.57 inr 1 aed = 20.81 inr 1 sar = 20.32 inr 1 kwd = 245.63 inr

Apr / 2020
04
Saturday

'ഗൾഫിലെ പ്രവാസികളാരും പട്ടിണി കിടക്കുന്നവരല്ല; കേരളത്തിന്റെ നട്ടെല്ല് തന്നെ പ്രവാസികൾ; അവരുടെ സമ്പാദ്യമാണ് കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സ്; പ്രവാസികളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സമ്മേളനമാണ് നടന്നത്; ഭക്ഷണവിലയുടെ കാര്യത്തിൽ നടക്കുന്ന കോലാഹലങ്ങൾ പ്രവാസികളോടുള്ള അവഹേളനം; ഞാൻ സമ്മേളനത്തിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ല': ലോക കേരള സഭാ വിവാദത്തിൽ പ്രതികരിച്ച് എം എ യുസഫലി

February 18, 2020 | 09:50 PM IST | Permalink



'ഗൾഫിലെ പ്രവാസികളാരും പട്ടിണി കിടക്കുന്നവരല്ല; കേരളത്തിന്റെ നട്ടെല്ല് തന്നെ പ്രവാസികൾ; അവരുടെ സമ്പാദ്യമാണ് കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സ്; പ്രവാസികളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സമ്മേളനമാണ് നടന്നത്; ഭക്ഷണവിലയുടെ കാര്യത്തിൽ നടക്കുന്ന കോലാഹലങ്ങൾ പ്രവാസികളോടുള്ള അവഹേളനം; ഞാൻ സമ്മേളനത്തിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ല': ലോക കേരള സഭാ വിവാദത്തിൽ പ്രതികരിച്ച് എം എ യുസഫലി

മറുനാടൻ ഡെസ്‌ക്‌

 ദുബൈ: പ്രവാസികളുടെ ഉന്നതിക്കായി തിരുവനന്തപുരത്ത് നടത്തിയ ലോക കേരള സഭയിൽ ഒരാൾക്ക് 2500 രൂപയോളം വില വരുന്ന ഭക്ഷണം നൽകിയതുമായി ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി.ഗൾഫിലെ പ്രവാസികളാരും പട്ടിണി കിടക്കുന്നവരല്ലെന്നും തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയിലെ ഭക്ഷണവിലയുടെ കാര്യത്തിൽ നടക്കുന്ന കോലാഹലങ്ങൾ പ്രവാസികളോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ഗൾഫുഡ് സന്ദർശിക്കവെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേരളത്തിന്റെ നട്ടെല്ല് തന്നെ പ്രവാസികളാണ്. അവരുടെ സമ്പാദ്യമാണ് കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സ്. പ്രവാസ ലോകവുമായി ബന്ധമില്ലാത്ത ഒരു വീടുപോലും കേരളത്തിലുണ്ടായിരിക്കുകയില്ല. എത്ര വലിയ ആൾക്കാരായാലും പ്രവാസ ലോകത്ത് അധ്വാനിക്കുന്നത് കേരളത്തിന് വേണ്ടിയും അവിടെയുള്ള കുടുംബങ്ങൾക്കു വേണ്ടിയുമാണ്. ഈ പ്രവാസികളുടെയും അവരുടെ അടുത്ത തലമുറയുടെയും ഉന്നതിയെപ്പറ്റി ചർച്ച ചെയ്യുകയും തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള സമ്മേളനമാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന് ലോക കേരള സഭയിൽ പങ്കെടുത്ത പ്രവാസികളാരും പട്ടിണി കിടക്കുന്നവരല്ല.'- യൂസഫലി വ്യക്തമാക്കി. താൻ സമ്മേളനത്തിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം ലോക കേരളസഭയിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും വൻതുക ചെലവായെന്ന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ സർക്കാറിനെ വെട്ടിലാക്കിയ പ്രതികരണവുമായി സഭയിൽ പങ്കെടുത്ത സംവിധായകനും ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹൻ റോയ് രംഗത്തെത്തിയിരുന്നു. ഭക്ഷണത്തിന് വേണ്ടി ഇത്രയധികം തുക ചെലവാക്കിയെങ്കിൽ ആ പണം താൻ തിരികെ നൽകാൻ തയ്യാറാണെന്ന് സോഹൻ റോയി പ്രതികരിച്ചു. ആയിരക്കണക്കിനു രൂപ ചെലവു വരുന്നതാണ് നൽകിയ ഭക്ഷണമെന്നറിഞ്ഞിരുന്നുവെങ്കിൽ അത് വേണ്ടെന്ന് വച്ചേനെയെന്നും താൻ വരുത്തിയ നഷ്ടം നികത്തുന്നതിനായി രണ്ടായിരത്തി അഞ്ഞൂറ് രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും സോഹൻ റോയ് ഫേസ്‌ബുക്കിൽ കുറിച്ചു.സർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്ന കരുതി മറ്റ് അതിഥികൾക്ക് നൽകിയ ഫൈവ് സ്റ്റാർ താമസ സൗകര്യം നിരസിച്ചിരുന്നു, ആദ്യ ദിവസം രാത്രിയിൽ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരൽ വളരെ വൈകിയതു കൊണ്ട് നിന്ന് ഭക്ഷണം കഴിച്ചു. ആരോ സ്പോൺസർ ചെയ്ത ഭക്ഷണമെന്നാണു കരുതിയതെന്നും അഞ്ഞൂറു രൂപയ്ക്കു താഴെ അതു നൽകാൻ കഴിയുന്ന നിരവധി കാറ്ററിങ് കമ്പനികൾ കേരളത്തിലുണ്ടെന്നും കുറിപ്പിൽ പറയുന്നു.

ആയിരക്കണക്കിനു രൂപ ചിലവു വരുമെന്നറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നു. കഴിച്ചതിനി തിരിച്ചെടുക്കാൻ നിർവ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങൾക്ക് ഞാൻ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി രണ്ടായിരത്തി അഞ്ഞൂറു രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാൻ വകുപ്പില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതായിരിക്കും- സോഹൻ റോയ് വ്യക്തമാക്കി.രണ്ടാം ലോക കേരള സഭയിൽ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും മാത്രം 83 ലക്ഷത്തിലധികം രൂപയാണ് ചെലവായതെന്ന കണക്കുൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജനുവരി ഒന്ന് മുതൽ മൂന്ന് വരെ തിരുവനന്തപുരത്തുവച്ചായിരുന്നു പരിപാടി. ഭരണപക്ഷത്ത് നിന്നുള്ള നിയമസഭ-ലോകസഭ അംഗങ്ങൾക്ക് പുറമെ 178 പ്രവാസി പ്രതിനിധികളാണ് പങ്കെടുത്തത്. ഒരാളുടെ പ്രഭാത ഭക്ഷണത്തിന് വേണ്ടി മുടക്കിയത് 550 രൂപയിലധികമാണ് (550+ നികുതി). ഉച്ചഭക്ഷണത്തിന് 1900+നികുതി, രാത്രി ഭക്ഷണത്തിന് 1700+നികുതി എന്നിങ്ങനെയാണ് കണക്കുകൾ. 700 പേർക്കാണ് ഈ നിരക്കിൽ ഉച്ചഭക്ഷണം ഏർപ്പെടുത്തിയത്. 600 പേർക്ക് അത്താഴവും 400 പേർക്ക് പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു.

അവസാന നിമിഷം കോവളം റാവിസ് ഗ്രൂപ്പിന് കൈമാറിയ ഭക്ഷണ കരാറിന് മാത്രം അര കോടിയിലേറെ രൂപയാണ് ചെലവായത്. ആഡംബര ഹോട്ടലിലായിരുന്നു പ്രതിനിധികളുടെ താമസം. സമ്മേനത്തിൽ ചില പ്രതിനിധികൾ നേരത്തെ എത്തിയെന്നും ചിലർ വൈകി മാത്രമാണ് മടങ്ങിയതെന്നും പുറത്തുവന്ന ഹോട്ടൽ ബില്ലുകൾ വ്യക്തമാക്കുന്നു. ലോക കേരള സഭയിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനും മാത്രമായി ചിലവഴിച്ചത് 83 ലക്ഷം രൂപയാണ്. ഭക്ഷണത്തിനു വേണ്ടി മൂന്നുദിവസത്തേക്ക് അറുപതുലക്ഷത്തോളം രൂപ ചെലവാക്കിയിട്ടുണ്ട്. താമസത്തിന് 23ലക്ഷത്തോളം രൂപയും ചിലവഴിച്ചു. 47 രാജ്യങ്ങളിൽ നിന്നുള്ള 351 പ്രതിനിധികളാണ് ലോക കേരള സഭയിൽ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടത്.താമസവും ഭക്ഷണവുമെല്ലാം പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നായിരുന്നു. പ്രഭാതഭക്ഷണത്തിന് മാത്രമായി ഒരാൾക്ക് ചെലവായത് 550രൂപയും ടാക്സുമാണ്. ഉച്ചഭക്ഷണത്തിന് 1900+നികുതി, രാത്രിഭക്ഷണത്തിനു 1700രൂപ+നികുതി എന്നിങ്ങനെയാണ് കണക്ക്. ഫൈവ് സ്റ്റാർ ഫുഡ് ആയതിനാലാണ് ഇത്രയും ഉയർന്നതുക ചെലവായത്. 700പേർക്കാണ് ഈ നിരക്കിൽ ഉച്ചഭക്ഷണം ഏർപ്പെടുത്തിയത്. 600 പേർക്ക് അത്താഴവും 400 പേർക്ക് പ്രഭാതഭക്ഷണവും ഈ നിരക്കിൽ ഒരുക്കിയിരുന്നു. സർക്കാർ ഗസ്റ്റ് ഹൗസുകൾ,മാസ്‌കറ്റ് ഹോട്ടൽ, തിരുവനന്തപുരത്തെ വൻകിട ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് പ്രതിനിധികൾക്കു വേണ്ടി താമസസൗകര്യം ഒരുക്കിയിരുന്നത്.

കോവളം റാവീസിൽ നിന്നാണ് പ്രതിനിധികൾക്കുള്ള ഭക്ഷണം എത്തിച്ചത്. ലോക കേരള സഭ നടന്ന നിയമസഭാ സമുച്ചയത്തിനകത്ത് തന്നെ ഇന്ത്യൻ കോഫീ ഹൗസും, തൊട്ടടുത്തുള്ള എംഎൽഎ ഹോസ്റ്റലിൽ മറ്റൊരു ഇന്ത്യൻ കോഫീ ഹൗസും കുടുംബ ശ്രീ പ്രവർത്തകർ നടത്തുന്ന ക്യാന്റീനും ഉള്ളപ്പോഴാണ് റാവീസിലെ പഞ്ചനക്ഷത്ര ഭക്ഷണം പൊന്നുംവില നൽകി പ്രതിനിധികൾക്ക് വിളമ്പിയത്. ഇതൊന്നും പുറംനാട്ടിൽ നിന്നെത്തിയ പ്രതിനിധികൾക്ക് പിടിക്കില്ലെങ്കിൽ നിയമസഭയുടെ തൊട്ടടുത്തുള്ള മാസ്‌കറ്റ് ഹോട്ടലിൽ നിന്നും ഭക്ഷണം ഏർപ്പാടാക്കിയിരുന്നെങ്കിലും ഇത്രയും പണം ആകുമായിരുന്നില്ല.ജനുവരി ഒന്നു മുതൽ മൂന്നുവരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടന്നത്. വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയ പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവരുടെ താമസത്തിന്റെയും ഒരുക്കിയ ഭക്ഷണത്തിന്റെയും ചിലവു സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പരിപാടി നടന്നത് ജനുവരി ഒന്നു മുതൽ മൂന്നുവരെയാണെങ്കിലും ഡിസംബർ 31 മുതൽ ജനുവരി നാലുവരെ താമസിക്കാനുള്ള സൗകര്യം പ്രതിനിധികൾക്ക് ഒരുക്കിയിരുന്നു. ഡ്രൈവർമാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും ചിലവു സംബന്ധിച്ച നാലരലക്ഷത്തോളം രൂപയുടെ ബില്ലും പാസാക്കിയിട്ടുണ്ട്.

ടൂറിസം വകുപ്പിന് കീഴിലുള്ള മാസ്‌കറ്റ് ഹോട്ടലിൽ 50 മുറികളാണ് പ്രതിനിധികൾക്കായി ഒരുക്കിയത്. ഇതിന് 3,88,660 രൂപയാണ് ചെലവായത്. അപ്പോളോ ഡിമോറയിലെ 75 മുറികൾക്കായി 5,49,914 രൂപയും ഹിൽട്ടൺ ഗാർഡനിലെ 60 മുറികൾക്കായി 7,60,620 രൂപയും ചെലവായി. ഹൈസിന്തിലെ 30 മുറികൾക്കായി 2,31,400 രൂപയും എസ്‌പി ഗ്രാൻഡ് ഡേയ്സിൽ 15 മുറികൾക്കായി 45,808 രൂപയും, സെൻട്രൽ റെസിഡൻസിയിലെ 25 മുറികൾക്കായി ചെലവാക്കിയത് 1,45,600 രൂപയുമാണ്. റസിഡൻസി ടവറിലെ 40 മുറികൾക്കായി വാടകയിനത്തിൽ നൽകിയത് 1,96,000 രൂപയാണ്. ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ 13 മുറികൾക്കായി 21,123 രൂപയും റസ്റ്റ് ഹൗസിലെ 4 മുറികൾക്കായി 3,600 രൂപയുമാണ് ചെലവാക്കിയത്.

ഭക്ഷണം എത്ര പേർക്ക് കരുതണം, എത്ര അളവ് വേണം എന്നതിൽ അന്തിമ തീരുമാനം ആകാത്തതിനാൽ ഇവന്റ് മാനേജ്‌മെന്റ് ഏജൻസി തന്നെ ഇക്കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു ഡിസംബർ 20ന് ചേർന്ന് ഉന്നതാധികാര സമിതി തീരുമാനിച്ചത്. എന്നാൽ, അവർ അസൗകര്യം അറിയിച്ചതോടെ അവസാനനിമിഷം കോവളം റാവിസ് ഹോട്ടലിനെ ഭക്ഷ വിതരണ ചുമതല ഏൽപിച്ചു. ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് സമിതി കഴിഞ്ഞ മാസം 28ന് വിലയിരുത്തി. തുടർന്ന് ഹോട്ടലധികൃതരുമായി ചർച്ച നടത്തി ഓരോ നേരത്തേയും ഭക്ഷണത്തിനുള്ള തുകയും എണ്ണവും നിജപ്പെടുത്തി അന്തിമ ബില്ല് തയ്യാറാക്കി. ഇതനുസരിച്ച് 59,82,600 രൂപയാണ് ഭക്ഷണ ബില്ലായി അംഗീകരിച്ചത്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കുടുംബാസൂത്രണ മാർഗങ്ങളെ അനിസ്ലാമികമായി കണ്ടതോടെ ഒന്നിനു പിറകെ ഒന്നായി പിറന്നത് എട്ട് കുട്ടികൾ; പെൺകുട്ടികൾ പഠിക്കുന്നതും അനിസ്ലാമികം ആയതിനാൽ അവരുടെ പാഠപുസ്തകങ്ങൾ തീയിട്ടു; രോഗം വന്നാൽ ഉപയോഗിച്ചിരുന്നത് നബിചര്യ പ്രകാരമുള്ള കരിഞ്ചീരകം മാത്രം; കാൻസർ വന്നിട്ടും ചികിൽസയെടുക്കാതെ ഒടുവിൽ അകാല മരണം; പുരോഗന ആശയക്കാരനായ ഒരു എഞ്ചിനിയറിങ്ങ് കോളേജ് അദ്ധ്യാപകൻ തബ്ലീഗിന്റെ വലയിൽ കൂടുങ്ങിയപ്പോൾ സംഭവിച്ചത് ഇങ്ങനെ
കോവിഡിനെ വകവെക്കാതെ വെള്ളിയാഴ്‌ച്ചത്തെ ജുമുഅ നമസ്‌ക്കാരത്തിന് എത്തിയത് ആയിരങ്ങൾ; തടയാൻ ശ്രമിച്ച പൊലീസുകാരെ വളഞ്ഞിട്ടു ആക്രമിച്ചു മതഭ്രാന്തന്മാരായ ജനക്കൂട്ടം; മതം തൊട്ടാൽപൊട്ടുന്ന പാക്കിസ്ഥാനിൽ കോവിഡിനെതിരെ ചെറുവിരൽ അനക്കാൻ ഇമ്രാൻഖാൻ സർക്കാറിന് സാധിക്കുന്നില്ല; നിസാമൂദ്ദീൻ മോഡലിൽ പാക്കിസ്ഥാനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത് രണ്ടരലക്ഷം പേരെന്ന കണക്കിലും ഞെട്ടൽ; ഇറാനും ഇറ്റലിക്കും ശേഷം കോവിഡിന്റെ അടുത്ത വിളയാട്ടു കേന്ദ്രം പാക്കിസ്ഥാനോ?
ദുബായിൽ നിന്നെത്തിയ യുവാവ് അമ്മയുടെ ഓർമ്മ ദിനത്തിൽ സംഘടിപ്പിച്ചത് സമൂഹ സദ്യ; സദ്യയിൽ പങ്കെടുത്തത് 1500 പേർ; ദുബായിക്കാരന് തൊണ്ടവേദനയും പനിയും പിടിപെട്ട് അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയിൽ സഥിരീകരിച്ചതു കൊറോണ ബാധിതനെന്നും; ബന്ധുക്കളായ പതിനൊന്ന് പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചതോടെ ഒരു ഗ്രാമം തന്നെ അടച്ചുപൂട്ടി അധികൃതർ; മധ്യപ്രദേശിലെ കോവിഡ് ഹോട്ട് സ്‌പോട്ടായി മൊറേന ജില്ലയിലെ ഗ്രാമം
ഭാര്യമാരോട് ബിസിനസ് ആവശ്യത്തിന് ബാംഗ്ലൂർ പോകുകയാണെന്ന് കളവ് പറഞ്ഞഞ്ഞ് മുങ്ങിയത് പട്ടായയും ബാങ്കോങ്ങും അടിച്ച് പൊളിക്കാൻ; തിരകെ എത്തിയപ്പോൾ കള്ളഭർത്താക്കന്മാർക്ക് കിട്ടിയത് എട്ടിന്റെ പണി; ടൂർ കഴിഞ്ഞ് വന്നതിന് പിന്നാലെ വീടിന്റെ ചുമരിൽ പൊലീസ് നോട്ടീസ്; വിദേശത്ത് പോയവർ ഹോംക്വാറന്റൈൻ കഴിയാൻ നിർദേശിച്ചതോടെ കുടുംബം കലങ്ങി; കൊറോണ കാലത്തെ തട്ടിപ്പ് പൊളിഞ്ഞത് ഇങ്ങനെ
11 നഴ്‌സുമാരെ പിരിച്ചുവിട്ട് ആദ്യം തുടക്കമിട്ടത് തലസ്ഥാനത്തെ എസ്‌കെ ആശുപത്രി; ജീവനക്കാരുടെ ശമ്പളം മൂന്നിലൊന്നായി വെട്ടിക്കുറച്ച് ബേബി മെമോറിയൽ ആശുപത്രി; കടുംവെട്ടുമായി ആസ്റ്റർ മെഡിസിറ്റി; മൂന്നിൽ രണ്ടു ഭാഗം മാത്രം ശമ്പളമെന്ന് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി; പകുതി ശമ്പളം മാത്രമെന്ന് കെ.പി.യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ചും; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിലക്കിയിട്ടും കൊറോണ കാലത്ത് ജീവനക്കാരെ പാഠം പഠിപ്പിക്കാൻ സ്വകാര്യ ആശുപത്രികൾ
കൊറോണയെ കരുതാൻ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടും കൊല്ലം കളക്ടർ വിളിച്ചുകൂട്ടിയ യോഗത്തിൽ വൻആൾക്കൂട്ടം; സാമൂഹിക അകലം പാലിക്കേണ്ട സമയത്തെ ആൾക്കൂട്ടത്തെ ചോദ്യം ചെയ്ത് അഭിഭാഷകന്റെ എഫ്ബി പോസ്റ്റ്; കൂട്ടത്തിൽ ഒരുകൊറോണ രോഗി ഉണ്ടായിരുന്നെങ്കിൽ കൊല്ലത്തിന്റെ അവസ്ഥ എന്തെന്ന് ബോറിസ് പോൾ; പ്രകോപിതനായി അഭിഭാഷകനെതിരെ ജാമ്യമില്ലാ കെസ് എടുത്ത് കളക്ടർ അബ്ദുൾ നാസർ; വ്യക്തിവിരോധം തീർക്കുന്നുവെന്ന് മുഖ്യമന്ത്രിക്ക് ബോറിസിന്റെ പരാതിയും
ന്യൂയോർക്കിലടക്കം ജനം മരിച്ചുവീഴുന്നതോടെ ലോക പൊലീസായ അമേരിക്ക മാസ്‌ക്ക് 'കൊള്ള ചെയ്യുന്നു'; ജർമ്മനി ഓർഡർ ചെയ്ത രണ്ടു ലക്ഷം മാസ്‌ക്കുകൾ അമേരിക്ക തട്ടിയെടുത്ത് വലിയ വാർത്തയാക്കി ലോക മാധ്യമങ്ങൾ; ട്രംപിന്റെ തലതരിഞ്ഞ നയങ്ങൾ വില കുത്തനെ ഉയർത്തുന്നു; തക്കം മുതലാക്കി 'കോവിഡ് ആക്സസറീസ്' വിറ്റ് കോടികൾ കൊയ്യാൻ ചൈനയും; മിക്ക ചൈനീസ് ഫാക്ടറികളിലും മാസ്‌ക്ക് നിർമ്മാണം പൊടിപൊടിക്കുന്നു; മാസ്‌ക്കിനു വേണ്ടി ലോകയുദ്ധമോ?
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ