Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഷണം കയ്യോടെ പിടിക്കപ്പെട്ടിട്ടും കവിത തന്റേത് തന്നെയെന്നും കലേഷാണ് മോഷ്ടാവെന്നും പറഞ്ഞു പറ്റിച്ചു; ശ്രീചിത്രന്റെ പച്ചക്കള്ളത്തിന്റെ തെളിവായി വാട്‌സ് ആപ്പ് ചാറ്റുകൾ പുറത്തുവിട്ടു ദീപാ നിശാന്ത്; കുടുംബം തകരുമെന്ന് പറഞ്ഞ് പുറത്തു പറയാതിരുന്ന വിവരം ഒടുവിൽ ദീപാ നിശാന്ത് തന്നെ പുറത്തു വിടുമ്പോൾ വ്യക്തമാകുന്നത് ശ്രീചിത്രന്റെ കുരുട്ടുബുദ്ധിത്തരങ്ങൾ

മോഷണം കയ്യോടെ പിടിക്കപ്പെട്ടിട്ടും കവിത തന്റേത് തന്നെയെന്നും കലേഷാണ് മോഷ്ടാവെന്നും പറഞ്ഞു പറ്റിച്ചു; ശ്രീചിത്രന്റെ പച്ചക്കള്ളത്തിന്റെ തെളിവായി വാട്‌സ് ആപ്പ് ചാറ്റുകൾ പുറത്തുവിട്ടു ദീപാ നിശാന്ത്; കുടുംബം തകരുമെന്ന് പറഞ്ഞ് പുറത്തു പറയാതിരുന്ന വിവരം ഒടുവിൽ ദീപാ നിശാന്ത് തന്നെ പുറത്തു വിടുമ്പോൾ വ്യക്തമാകുന്നത് ശ്രീചിത്രന്റെ കുരുട്ടുബുദ്ധിത്തരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കവിതാ മോഷണ വിവാദത്തിലെ യഥാർത്ഥ കള്ളൻ ഒടുവിൽ പിടിയിലായി. അദ്ധ്യാപകർക്കിടയിൽ പൊങ്ങച്ചം കാണിക്കാൻ സ്വന്തം കവിത എന്ന നിലയിൽ കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപാ നിശാന്തിന് കവിത കലേഷിന്റെ കവിത മോഷ്ടിച്ചു നൽകിയത് സ്വയം പ്രഖ്യാപിത ബുദ്ധിജീവിയായ ശ്രീചിത്രനാണെന്നാണ് വ്യക്തമാകുന്നത്. ഇത് വ്യക്തമാകുന്ന തെളിവുകൾ ദീപാ നിശാന്ത് തന്നെ പുറത്തുവിട്ടു. താനെഴുതിയ കവിതെ എന്നനിലിയിൽ ശ്രീചിത്രനാണ് ദീപ നിശാന്തിന് കവിത നൽകിയത്. ദീപയുടെ പേരിൽ പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചിരുന്നു.

കവിതാ മോഷണം പിടിക്കപ്പെടുകയും സംഭവം വിവാദമാകുകയും ചെയ്ത സാഹചര്യത്തിൽ ദീപ തന്നെ ശ്രീചിത്രനോട് കവിതാ കലേഷിന്റേതല്ലേ എന്ന ചോദ്യം ഉന്നയിച്ചു. വാട്‌സ് ആപ്പ് വഴിയാണ് ചോദിച്ചത്. ഇങ്ങനെ ചോദിച്ചപ്പോഴും ശ്രീചിത്രൻ തന്റെ വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. കലേഷ് തന്റെ കവിത മോഷ്ടിച്ചു എന്നാണ് ദീപാ നിശാന്തിനോട് ശ്രീചിത്രൻ പറഞ്ഞത്. ഇക്കാര്യം വ്യക്തമാക്കുന്ന ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകളാണ് ദീപാ നിശാന്ത് പുറത്തുവിട്ടത്. ന്യൂസ്‌റപ്റ്റ് ഓൺലൈനിനാണ് ദീപ ശ്രീചിത്രനുമായുള്ള ചാറ്റിന്റെ വിവരം പുറത്തുവിട്ടത്.

ശ്രീചിത്രൻ കലേഷിനോട് മാപ്പ് പറഞ്ഞു കൊണ്ടിട്ട പോസ്റ്റിൽ ദീപയെ കള്ളിയാക്കുന്ന വിധത്തിലായിരുന്നു പരാമർശം നടത്തിയത്. ഈ സാഹചര്യത്തിൽ കൂടിയാണ് വാട്‌സ് ആപ്പ് ചാറ്റുകൾ പുറത്തുവിട്ടത്. കവിതാമോഷണ വിവാദം പുറത്തുവന്ന വേളയിലാണ് വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുന്നത്. കവിത എസ് കലേഷിന്റേതാണോ എന്നാണ് ദീപ ശ്രീചിത്രനോട് ചോദിക്കുന്നത്.

അതിന് മറുപടിയായി ശ്രീചിത്രൻ കലേഷിനെ കള്ളനാക്കാനാണ് ശ്രമിച്ചത്. ദീപ പറഞ്ഞത് ഇങ്ങനെ: 'ഈ പ്രശ്നം മുമ്പ് സംസാരിച്ച് തീർത്തതാണ്. ഈ കവിത എപ്പോൾ എഴുതിയതാണെന്നും, എങ്ങനെ എഴുതിയതാണെന്നും ഏറ്റവും കൃത്യമായി അറിയാവുന്ന ആൾ ദീപയാണ്. കലേഷിന്റെ പേരിൽ ഈ കവിത വന്ന ശേഷമുണ്ടായ പ്രശ്നങ്ങളൊക്കെ 2017ലെ സംഭവങ്ങൾ ആണ്. അതുവലിയ പ്രശ്നം ഒക്കെ ആയിരുന്നു. വളരെ വ്യക്തിപരമായ അനുഭവങ്ങളും അതിൽ ഉണ്ടായി.'

തുടർന്നും ചാറ്റ് തുടർന്നപ്പോൾ ഞാൻ എഴുതിയ പലതും ഇങ്ങനെ കയ്യിൽ നിന്നുപോയെന്നാണ് ശ്രീചിത്രൻ പറഞ്ഞത്. ഒരു കാലത്ത് ഒരുപാട് വിഗ്രഹങ്ങൾ തകർന്നു. ഈ കാലത്തിൽ അങ്ങനെ എന്തെല്ലാം സംഭവിച്ചു. പഴയകാലം തന്നെ മറക്കാൻ ശ്രമിക്കുന്നു. അന്നത്തെ നന്മകളും തിന്മകളും അടക്കം. സാരമില്ല. ദീപ അത് ആരുടേതെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. സാരമില്ല. വേറൊരു കവിക്കും/കവിതയ്ക്കും ഈ പ്രശ്നമുണ്ടായി. 'അർദ്ധരാത്രി' എന്ന എന്റെ കവിത 'ശ്രീജിത്ത് അരിയല്ലൂരിന്റെ' പേരിൽ വന്നു.'

ശ്രീചിത്രന്റെ ചാറ്റിന് മറുപടിയായി ഞാൻ മോഷ്ടിച്ചെന്നല്ലേ കരുതൂ. ഞാനെന്താണ് വേണ്ടതെന്ന് ദീപ നിശാന്ത് ശ്രീചിത്രനോട് ചോദിക്കുന്നതും സ്‌ക്രീൻ ഷോട്ടിലുണ്ട്. ഈ സ്‌ക്രീൻഷോട്ട് ന്യൂറപ്റ്റ് ഓൺലൈൻ പുറത്തുവിട്ടതോടെ എസ് കലേഷിനെ കള്ളനാക്കാൻ നടത്തിയ ശ്രമങ്ങൾ കൂടിയാണ് പുറത്തുവരുന്നത്. തന്റെ ഭാഗങ്ങൾ ന്യായീകരിക്കാൻ വേണ്ടി യഥാർത്ഥ ഉടമയെ കള്ളനാക്കാൻ ശ്രമിച്ച ഇടതു ബുദ്ധിജീവിയുടെ പൊയ്മുഖമാണ് പുറത്തുവരുന്നത്.

കവിത വിവാദമായപ്പോൾ തന്നെ ദീപാ നിശാന്തിന് മാപ്പു പറഞ്ഞ് വിഷയത്തിൽ നിന്നും തടിയൂരാമായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ വസ്തുത പുറത്തുപറഞ്ഞാൽ പലർക്കും പ്രശ്‌നങ്ങളുണ്ടാകുമെന്നായിരുന്നു ദീപാ നിശാന്ത് അഭിപ്രായപ്പെട്ടത്. നേരത്തെ കവിതാ മോഷണത്തിലെ മാപ്പ് കലേഷ് തള്ളിയിരുന്നു. കവിതാ മോഷണ വിവാദത്തിൽ മാപ്പ് പറയുകയല്ല വേണ്ടതെന്നും തന്റെ കവിതയുടെ വരികൾ വെട്ടി വഴിയിൽ ഉപേക്ഷിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്നും കവി എസ് കലേഷ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുകയുണ്ടായി.

എസ് കലേഷ് 2011ൽ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാൻ/ നീ' എന്ന കവിതയോട് സാമ്യമുള്ള രചന ദീപ നിശാന്തിന്റേതായി എകെപിസിടിഎ (കോളേജ് അദ്ധ്യാപകരുടെ സംഘടന) മാഗസിനിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് കവിതാവിവാദത്തിന് തുടക്കമാകുന്നത്. തൃശ്ശൂർ കേരള വർമ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരുന്നത്. ദീപ വർഷങ്ങൾക്ക് മുമ്പ് താൻ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കലേഷ് രംഗത്ത് വരികയായിരുന്നു. ഇതോടെയാണ് വിവാദം ഉടലെടുത്തത്.

കടപ്പാട്: ന്യൂസ്‌റപ്റ്റ് ഓൺലൈൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP