1 usd = 71.42 inr 1 gbp = 93.19 inr 1 eur = 77.42 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.32 inr

Feb / 2020
17
Monday

ആദ്യം ഒരു കോടി നൽകി... പിന്നാലെ 65 ലക്ഷം കൊടുത്തു വിട്ടു..... കഴിഞ്ഞ നോമ്പിന് നൽകിയത് 40 ലക്ഷം... 25 ലക്ഷം വീതം വർഷം തോറും കൊടുക്കുമെന്ന് പറഞ്ഞത് ഒരു കോടി വീതമാക്കി; ഒടുവിൽ ഇതാ നോമ്പ് സമ്മാനവുമായി ചെന്ന യൂസഫലി പറയുന്നു മക്കൾ ഉപേക്ഷിച്ച അമ്മമാരെ നോക്കാൻ അഞ്ച് കോടി മുടക്കി ഞാൻ ഒരു കെട്ടിടം പണിയുമെന്ന്; ഭൂമിയിലെ സ്വർഗ്ഗത്തിൽ വീണ്ടും ആഹ്ലാദത്തിന്റെ നിമിഷങ്ങൾ

May 19, 2018 | 12:56 PM IST | Permalink



ആദ്യം ഒരു കോടി നൽകി... പിന്നാലെ 65 ലക്ഷം കൊടുത്തു വിട്ടു..... കഴിഞ്ഞ നോമ്പിന് നൽകിയത് 40 ലക്ഷം... 25 ലക്ഷം വീതം വർഷം തോറും കൊടുക്കുമെന്ന് പറഞ്ഞത് ഒരു കോടി വീതമാക്കി; ഒടുവിൽ ഇതാ നോമ്പ് സമ്മാനവുമായി ചെന്ന യൂസഫലി പറയുന്നു മക്കൾ ഉപേക്ഷിച്ച അമ്മമാരെ നോക്കാൻ അഞ്ച് കോടി മുടക്കി ഞാൻ ഒരു കെട്ടിടം പണിയുമെന്ന്; ഭൂമിയിലെ സ്വർഗ്ഗത്തിൽ വീണ്ടും ആഹ്ലാദത്തിന്റെ നിമിഷങ്ങൾ

ആവണി ഗോപാൽ

കൊല്ലം : ഭൂമിയിലെ സ്വർഗ്ഗമാണ് പത്തനാപുരത്തെ ഗാന്ധിഭവൻ. ആരുമില്ലാത്തവർക്ക് ആശ്വാസമാകുന്ന അശരണരുടെ കേന്ദ്രം. ഇവിടേക്ക് വീണ്ടും കാരുണ്യവുമായി എത്തുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. പരിശുദ്ധ റംസാൻ വ്രതാനുഷ്ഠാനത്തിന്റെ ആരംഭദിനത്തിൽ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് യൂസഫലിയുടെ കാരുണ്യവർഷം എത്തുകയാണ്. മുമ്പും പത്താനാപുരം ഗാന്ധിഭവനെ യൂസഫലി കൈയയച്ച് സഹായിച്ചിരുന്നു. ലോകത്തെ അതിസമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ പാവങ്ങൾക്ക് താങ്ങാവാൻ യൂസഫലി എന്നും താൽപ്പര്യം കാട്ടുന്നു. ഇതാണ് വീണ്ടും പത്താനാപുരത്തെ അശരണരുടെ കേന്ദ്രത്തിന് തുണയാകുന്നത്.

ഗാന്ധിഭവനിലെ അന്തേവാസികളായ 200 അമ്മമാർക്ക് താമസിക്കുവാനായി അഞ്ചുകോടി രൂപ ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനിലകെട്ടിടം നിർമ്മിച്ചുനൽകും. കൂടാതെ റംസാൻ സമ്മാനമായി 50 ലക്ഷം രൂപയും ലുലു ഗ്രൂപ്പ് ഗാന്ധിഭവന് സമ്മാനിച്ചു. രണ്ടുവർഷം മുമ്പ് ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ അവിടുത്തെ അമ്മമാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ തന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയെന്നും, മക്കളുപേക്ഷിച്ച അമ്മമാരുടെ വേദനയാണ് ലോകത്തിലെ ഏറ്റവും വലിയ ദുഃഖമെന്നും എം.എ. യൂസഫലി പറഞ്ഞിരുന്നു. ഏത് പ്രാഞ്ചിയേട്ടനും പറയുന്നത് പോലെ വാക്കുകളിലേക്ക് മാത്രം ഈ പ്രസ്താവന ലുലു മുതലാളി ഒതുക്കിയില്ല. പകരം പറഞ്ഞതു പോലെ പ്രവർത്തിച്ചു. സഹായങ്ങൾ ഗാന്ധിഭവനിലേക്ക് ഒഴുക്കി. ഇതിന്റെ തുടർച്ചയാണ് അപ്രതീക്ഷിത റംസാൻ സമ്മാനവും.

ദൈനംദിനം നിരവധി പേർ അഭയം തേടിയെത്തുന്ന ഗാന്ധിഭവനിൽ ആയിരത്തിലേറെ അന്തേവാസികളും ഇരുനൂറിലധികം സേവനപ്രവർത്തകരുമുണ്ട്. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് ഈ അപര്യാപ്തത മനസ്സിലാക്കി യൂസഫലിയുടെ സഹായഹസ്തം വീണ്ടും എത്തിയത്. ഇതിനുമുമ്പ് പലപ്പോഴായി മൂന്നുകോടിയിലധികം രൂപയുടെ സഹായങ്ങളും ലുലു ഗ്രൂപ്പ് ഗാന്ധിഭവന് നൽകിയിരുന്നു. പ്രതിവർഷം ഗാന്ധിഭവന് നൽകുന്ന ഒരു കോടി രൂപയുടെ ഗ്രാന്റ് കൂടാതെയാണ് ഇപ്പോഴത്തെ ഈ സഹായപ്രഖ്യാപനം. അങ്ങനെ അശരണരെ സഹായിക്കുന്നതിൽ പുതിയ മാതൃക സൃഷ്ടിക്കുകയാണ് യൂസഫലി.

ആദ്യസന്ദർശനവേളയിൽ ഗാന്ധിഭവനിൽ ഒരു കെട്ടിടം നിർമ്മിക്കാനായി ഒരു കോടി രൂപ യൂസഫലി സമ്മാനിച്ചിരുന്നു. കിടപ്പുരോഗികൾ ഉൾപ്പെടെ അവശതയുള്ള അമ്മമാർക്ക് എല്ലാ സൗകര്യങ്ങളോടും കൂടി താമസിക്കുവാനുള്ള സംവിധാനങ്ങളാണ് 5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ ഏർപ്പെടുത്തുന്നത്. ഉറ്റവർ കൈവിട്ട് തെരുവിൽ കഴിയേണ്ടിവന്ന അമ്മമാർ ജീവിതാവസാനം വരെ സങ്കടപ്പെടാതെ സുഖമായി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് എം.എ. യൂസഫലി ഗാന്ധിഭവനെ അറിയിച്ചു. ഇതിന് വേണ്ടിയാണ് സഹായം നൽകുന്നത്.

ഗാന്ധിഭവനിലെ 34 കുടുംബാംഗങ്ങൾ ഈ വർഷം നോമ്പ് അനുഷ്ഠിക്കുന്നുണ്ട്. അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഗാന്ധിഭവനിൽ ഒരുക്കിയിട്ടുണ്ട്. വിപുലമായ ഇഫ്താർ സംഗമവും ഈ നോമ്പുകാലത്ത് ഗാന്ധിഭവനിൽ സംഘടിപ്പിച്ചിട്ടുണ്ട്. എം.എ. യൂസഫലിക്കു വേണ്ടി സെക്രട്ടറി ഇ.എ. ഹാരിസ്, മാനേജർ എൻ. പീതാംബരൻ, മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ബാബു വർഗ്ഗീസ് എന്നിവർ ഗാന്ധിഭവനിലെത്തി പദ്ധതി പ്രഖ്യാപിക്കുകയും റംസാൻ സഹായമായ അമ്പതുലക്ഷം രൂപയുടെ ഡി.ഡി ഗാന്ധിഭവനിലെ അമ്മമാർക്ക് കൈമാറുകയും ചെയ്തു. ഇതിനൊപ്പമാണ് അഞ്ച് കോടിയുടെ സഹായ വാഗ്ദാനവും എത്തുന്നത്.

ഗാന്ധിഭവന്റെ ചിട്ടയായ പ്രവർത്തനങ്ങളും മതേതര സ്വഭാവവുമാണ് തന്നെ ഏറെ ആകർഷിച്ചതെന്നും യൂസഫലി പറയുന്നു. അന്നുമുതൽ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ലുലു ഗ്രൂപ്പിന്റെ അപ്രതീക്ഷിത സഹായങ്ങൾ ഗാന്ധിഭവന് ലഭ്യമായതായി ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പറഞ്ഞു. അപൂർവമായ ആ ദാനശീലത്തിന്റെ ഏറ്റവും വലിയ അടയാളമാണ് ഭൂമിയിലെ സ്വർഗത്തിലേയ്ക്ക് യൂസഫലി നടത്തുന്ന നിക്ഷേപം. ലോകത്തെ ഏറ്റവും വലിയ മതേതര കുടുംബം എന്നു പേരെടുത്ത പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക് യൂസഫലി ഒഴുക്കുന്ന പണത്തിന്റെ കണക്കു കേട്ടാൽ ആരും അത്ഭുതപ്പെടും.

ഒരു കൊല്ലം മുമ്പ് ഗാന്ധിഭവൻ സന്ദർശിക്കാൻ ഇടയായ യൂസഫലി അപ്പോൾ തന്നെ കൈമാറിയത് ഒരു കോടി രൂപ ആയിരുന്നു. എല്ലാവർഷവും 25 ലക്ഷം രൂപ വീതം അന്നദാനത്തിനായി നൽകുമെന്നും പ്രഖ്യാപിച്ചാണ് യൂസഫലി അന്ന് മടങ്ങിയത്. യൂസഫലി തിരിച്ചു ഓഫീസിൽ ചെന്നയുടൻ ഒരു കോടിയുടെ ചെക്ക് ഗാന്ധിഭവനിൽ എത്തി. മാസങ്ങൾക്ക് ശേഷം 25 ലക്ഷം കാത്തിരുന്ന ഗാന്ധിഭവൻ അധികൃതരെ ഞെട്ടിച്ചുകൊണ്ട് യൂസഫലി കൊടുത്തയച്ചത് 65 ലക്ഷം രൂപ ആയിരുന്നു. തീർന്നില്ല ഏറെ വൈകാതെ നോമ്പായപ്പോൾ ഒരു 40 ലക്ഷം കൂടി കൊടുത്തയച്ചു. വിശന്നു വലയുന്ന 1500 പേർക്ക് ദിവസവും നൽകുന്ന സദ്യ ഒരിക്കലും മുടങ്ങരുത് എന്ന ഉറച്ച തീരുമാനത്തെ തുടർന്നായിരുന്നു ഈ 40 ലക്ഷം എത്തിയത്.

ലുലു ഗ്രൂപ്പിന്റെ ഡൽഹി യൂണിറ്റിലെ ലാഭവിഹിതത്തിൽ നിന്നും ഒരു വിഹിതമാണ് എം എ യൂസഫലി പത്തനാപുരത്തിലെ ഗാന്ധി ഭവന് നൽകുന്നത്. ജാതിക്കും മതത്തിനും അതീതമായി പ്രവർത്തിക്കുന്ന മികച്ച സ്ഥാപനമെന്ന നിലയിലാണ് അദ്ദേഹം കൂടുതൽ പണം ഗാന്ധിഭവനായി നൽകുന്നതും. 2016 - ൽ ആദ്യം ഇവിടം സന്ദർശിച്ചത് മുതൽ എം.എ യൂസഫലി ഇവിടുത്തെ ആവശ്യങ്ങൾക്കായി സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ട്. ഒരു വർഷം മുൻപ് അവാർഡ് സ്വീകരിക്കാനായി പത്തനാപുരം ഗാന്ധി ഭവനിൽ എത്തിയപ്പോൾ അവിടുത്തെ കാഴ്ചകൾ കണ്ട് മനം തകർന്ന അദ്ദേഹം ഒരു കോടി രൂപ സംഭാവന നൽകുകയായിരുന്നു. മടങ്ങി പോയി മൂന്നാം നാൾ തന്നെ സംഭാവനനയായി വാഗ്ദാനം ചെയ്ത തുക ജീവനക്കാരൻ മുഖേന എത്തിക്കുകയും ചെയ്തിരുന്നു. ലോകമെമ്പാടും തന്റെ സ്ഥാപനങ്ങൾ മികച്ച രീതിയിൽ മുന്നേറുമ്പോഴും സഹജീവികളെ മറക്കാൻ യൂസഫലി തയ്യാറായില്ല.

തിരുവനന്തപുരത്ത് ലുലു മാളിന്റെ നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ ശേഷമാണ് യൂസഫലി ആദ്യമായി പത്തനാപുരത്തെ ഗാന്ധി ഭവനിൽ എത്തിയത്. അശരണർക്ക് ആശ്രയമാകുന്ന സ്ഥാപനം കണ്ട വ്യവസായിക്ക് അവിടുത്തെ കാഴ്ചകൾ അന്ന് ഒരു പുതിയ അനുഭവമായിരുന്നു. മക്കളാൽ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളും നല്ലനിലയിൽ മക്കൾ കഴിയുമ്പോഴും മാതാപിതാക്കളെ വേണ്ടെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ വയോധികരുമൊക്കെ അദ്ദേഹത്തിന്റെ കണ്ണു നനച്ചിരുന്നു. തുടർന്നാണ് അശരണരായ നിരവധിപേർക്ക് താങ്ങാകുന്ന സ്ഥാപനത്തിന് സഹായമായി യൂസഫലി രംഗത്തെത്തിയത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കുളിച്ചു കൊണ്ടിരുന്ന വീട്ടമ്മയും ഒളിഞ്ഞു നോട്ടക്കാരനായ അയൽക്കാരനും കുളിമുറി തകർന്ന് മരിച്ചു! ഒപ്പം കുളിമുറിയിൽ എത്തി നോക്കുന്ന തരത്തിൽ ഒരാൾ മേൽക്കൂരയ്ക്കും ചുവരിനുമിടയിൽ കുടുങ്ങിയ ചിത്രവും; മരിച്ചിട്ട് ചിരിപ്പിക്കുന്ന ഒരുത്തനെ ആദ്യമായിട്ടാ കാണുന്നേ എന്ന തലക്കെട്ടോടു കൂടി വ്യാജ പ്രചരണം; ചുമരിന്റെയും മേൽക്കൂരയുടെയും ഇടയിൽപെട്ട ആളുടെ ഫോട്ടോ ചാരുംമൂടിന് സമീപം ചുനക്കരയിൽ നടന്ന ഒരപകടം: സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യം മറ്റൊന്ന്
സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നെങ്കിലും അപകടാവസ്ഥ തരണം ചെയ്തില്ല; ഡോക്ടർമാർ ഭയക്കുന്നത് ആന്തരിക രക്തസ്രാവത്തെ; പ്രതിസന്ധിയാകുന്നത് രക്തം കട്ട പിടിക്കാനുള്ള കഴിവിനെ തകർത്ത് രക്തക്കുഴലുകളെ ബാധിച്ച രക്ത അണലിയുടെ കൊടുംവിഷം; മരുന്നുകളോട് ശരീരം പ്രതികരിക്കാത്തത് വെല്ലുവിളി; ആന്റി വെനം കൊണ്ടും ഗുണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാവ സുരേഷിന് നൽകുന്നത് വിദഗ്ധരുടെ നിരീക്ഷണത്തിലെ ചികിൽസ; പാമ്പുകളുടെ തോഴന് വേണ്ടത് പ്രാർത്ഥനകൾ
പ്രവാസിയുടെ ഭാര്യയും അയൽവാസി യുവാവും തമ്മിലുള്ള അടുപ്പം കണ്ടപ്പോൾ ആദ്യം രംഗത്തെത്തി താക്കീത് ചെയ്തത് നാട്ടുകാർ; ഇന്നലെ രാവിലെ നിലവിളി കേട്ട് ഓടിക്കൂടിയവർ കണ്ടത് പുതുതായി നിർമ്മിക്കുന്ന വീടിനുള്ളിൽ ഷിനു കെട്ടിത്തൂങ്ങി നിൽക്കുന്നത്; യുവതിയുടെ മാതാവ് ഓടി വീട്ടിൽക്കയറി നോക്കിയപ്പോൾ കണ്ടത് കഴുത്തിൽ ഷാൾ ചുറ്റി അനക്കമില്ലാത്ത നിലയിൽ കട്ടിലിൽ കിടക്കുന്ന മകളെയും; പ്രവാസിയുടെ ഭാര്യയുടെ കൊലപാതകവും അയൽവാസിയുടെ ആത്മഹത്യയും ആറ്റിങ്ങലിനെ നടുക്കുന്നു
കൊറോണ വൈറസ് ഉണ്ടായത് വുഹാനിലെ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ; വവ്വാലുകളും മൃഗങ്ങളും വൈറസ് പരത്തുന്നതിനെ കുറിച്ചുള്ള ഗവേഷണശാലയിലെ പിശകിന് ലോകം വില കൊടുക്കേണ്ടി വരുമെന്ന് തന്നെ സൂചന; എല്ലാം അതീവ രഹസ്യമാക്കി വച്ച് സ്ഥിതിഗതികൾ വഷളാക്കിയതും ചൈനീസ് അധികൃതർ; കൊലയാളി വൈറസ് പടർന്നതിന്റെ ഉത്തരവാദിത്വം ചൈനയ്ക്ക് മാത്രം
രാഖിയുടെ ദാരുണ മരണത്തിൽ നടുങ്ങി കണ്ണൂരിലെ ചാല ഗ്രാമം; ഭർത്താവ് തീ കൊളുത്തിയ നഴ്സിന് ദാരുണാന്ത്യം; മദ്യപിച്ചെത്തിയ ഭർത്താവ് വീടിന് പുറത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി തിന്നർ ഒഴിച്ചു തീകൊളുത്തിയെന്ന് രാഖിയുടെ മരണമൊഴി; ആശുപത്രിയിൽ എത്തിച്ചവർ ഭർത്താവിന്റെ പേര് പറഞ്ഞാൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; നാലു ദിവസത്തിൽ കൂടുതൽ താൻ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടറുടെ സംസാരത്തിൽ നിന്ന് മനസ്സിലായതു കൊണ്ടാണ് സത്യം തുറന്നു പറയുന്നതെന്നും നഴ്‌സിന്റെ മൊഴി
മുടി പഴയതു പോലെ നീട്ടി വളർത്താം; പ്രതിഫലമായി 24 ലക്ഷം മതി; 40 ലക്ഷത്തിൽ തരാനുള്ള 16 കിട്ടിയില്ലെങ്കിലും കുഴപ്പമില്ല; എങ്ങനെ എങ്കിലും സിനിമ പൂർത്തിയായാൽ മതി... ലേലു അല്ലു... ലേലു അല്ലു.. ലേലു അല്ലു: ഒടുവിൽ നിർമ്മാതാവിന് മുമ്പിൽ മുട്ടു മടക്കി ഷെയ്ൻ നിഗം; വെയിൽ സിനിമയുമായി സഹകരിക്കാമെന്ന് കാട്ടി ജോബി ജോർജിന് നായക നടന്റെ കത്ത്; ബൈക്കുമായി സെറ്റുവിട്ട് പോയ യുവ നടൻ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഒത്തുതീർപ്പിന്; ഇനി നിർണായകം നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്
ഞാൻ അറിയാതെ ഞാൻ എങ്ങനെ നിങ്ങളുടെ പരിപാടിയുടെ രക്ഷാധികാരിയായി? അനുമതിയില്ലാതെ പേര് രക്ഷാധികാരിയെന്ന രീതിയിൽ ഉപയോഗിക്കരുതെന്ന് താക്കീത്; ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടറുടെ മുന്നറിയിപ്പ്; സുഹാസിനെ രക്ഷാധികാരിയാക്കിയുള്ള ബിജിബാലിന്റെ തട്ടിപ്പും പൊളിഞ്ഞു; കളക്ടറെ രക്ഷാധികാരിയാക്കിയത് സാങ്കേതിക പിഴവെന്നും കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സെക്രട്ടറിയുടെ വിശദീകരണം; കരുണാ നിശയിൽ ആഷിഖ് അബുവും കൂട്ടരും പെട്ടുപോകുമ്പോൾ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
അമിത രക്തസ്രാവം കാരണം ഗർഭപാത്രം എടുത്തു മാറ്റിയെന്ന വാദം പൂർണ്ണമായും അംഗീകരിക്കാതെ പൊലീസ്; കല്യാണത്തിന് മുമ്പുള്ള സർജറിയുടെ പിന്നിലെ ദുരൂഹത നീക്കാൻ അച്ഛനേയും അമ്മയേയും ചോദ്യം ചെയ്യും; മകളുടെ ചടങ്ങുകളിൽ നിന്ന് വിട്ടു നിന്നത് കടുത്ത കുറ്റബോധം കൊണ്ടെന്ന് മതാപിതാക്കൾ; ഗർഭപാത്രം ഇല്ലാതിരുന്നത് മറച്ചു വച്ചുള്ള കല്യാണത്തിന് പിന്നിലെ സത്യം തേടി അന്വേഷണം തുടരും; കൊടുങ്ങല്ലൂരിലെ ടെൽവിന്റെ ഭാര്യ ടാൻസിയുടെ തൂങ്ങി മരണത്തിൽ നിറയുന്നത് അസ്വാഭാവികതകൾ
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
കേരളത്തിൽ മുസ്ലിം ഇല്ലാത്ത നാട്! ദേശത്തെ ഭഗവതിക്ക് ഇഷ്ടമില്ലാത്തതിനാൽ ഒരു മതത്തെ അകറ്റി നിർത്തുന്ന അപരിഷ്‌കൃത നാട്! കച്ചവടത്തിന് എത്താമെങ്കിലും അന്തിയുറങ്ങാൻ പാടില്ല; ഇവിടേക്ക് ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ കൊണ്ട് വന്നു; 'മുസ്ലിം ഇല്ലാത്ത ഗ്രാമം' കാണാൻ കാത്തിരുന്നവർക്ക് ഒടുവിൽ നിരാശ; സംഘപരിവാർ സൈബർ ആക്രമണം ഭയന്ന് സംപ്രേഷണം ചെയ്തത് കിളിരൂരിലെ കാർത്ത്യായനി വിശേഷം; സൂര്യ ടിവിയിലെ 'കഥകൾക്കപ്പുറം' മുടങ്ങിയ കഥ
അയ്യേ ഇതെന്ത് ഫോട്ടോഷൂട്ടെന്ന് മൂക്കിൽ വിരൽ വച്ച് ചോദിച്ചവരോട് ആതിരയ്ക്ക് പറയാനുള്ളത് 'ഞാൻ ഹാപ്പി'; പൂർണനഗ്‌നരായ ദമ്പതികളുടെ ഗർഭകാല ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ആര് ക്ലിക്കിയെന്ന് ചോദ്യം ബാക്കി; പുഴയിലെ മനോഹര ഫോട്ടോഷൂട്ടുകൾക്ക് പിറന്നതിന് പിന്നിൽ ഒരു വനിതാ ഫോട്ടോഗ്രഫറുടെ മിടുക്ക്; വിദേശ ദമ്പതികളുടെ വൈറൽ ഫോട്ടോഷൂട്ട് പിറന്നത് ആതിര എസ്.ജോയി എന്ന മിടുക്കിയിലൂടെ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്; വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ
20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്‌സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്
ഈ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു..ഞാൻ കുറെ തെറ്റ് ചെയ്തു....ഭർത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്... ഇതിനൊന്നുമുള്ള അർഹത എനിക്കില്ല: പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിടെ കിടപ്പുമുറിയിൽ കയറി ജീവനൊടുക്കിയ ടാൻസിയുടെ അവസാനവാക്കുകൾ ഇങ്ങനെ; തൃശൂരിലെ നവവധുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു