Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന ഹിന്ദു യുവതിയുടെ വിവാഹം ആഘോഷമാക്കാൻ നബിദിനാഘോഷം മാറ്റിവെച്ച് പള്ളികമ്മിറ്റി; ആഘോഷങ്ങൾ വിവാഹത്തിന് തടസ്സമാകരുതെന്ന നിലപാട് കൈക്കൊണ്ട് പള്ളിക്കമ്മിറ്റി; വിവാഹത്തിൽ സജീവമായി പങ്കെടുത്ത് മഹല്ല് കമ്മിറ്റി അംഗങ്ങളും; കോഴിക്കോട് പാലേരിയിലെ ഇടിവെട്ടിയിൽ നിന്നും ഒരു സഹവർത്തിത്വത്തിന്റെ വാർത്ത

മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന ഹിന്ദു യുവതിയുടെ വിവാഹം ആഘോഷമാക്കാൻ നബിദിനാഘോഷം മാറ്റിവെച്ച് പള്ളികമ്മിറ്റി; ആഘോഷങ്ങൾ വിവാഹത്തിന് തടസ്സമാകരുതെന്ന നിലപാട് കൈക്കൊണ്ട് പള്ളിക്കമ്മിറ്റി; വിവാഹത്തിൽ സജീവമായി പങ്കെടുത്ത് മഹല്ല് കമ്മിറ്റി അംഗങ്ങളും; കോഴിക്കോട് പാലേരിയിലെ ഇടിവെട്ടിയിൽ നിന്നും ഒരു സഹവർത്തിത്വത്തിന്റെ വാർത്ത

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിന്റെ മതേതരത്വം ലോകത്തിന് മുഴുവൻ മാതൃകയായ കാര്യമാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തു കാണാത്ത വിധത്തിൽ സഹവർത്തിത്തോടെ കഴിയുന്നവരാണ് കേരളീയർ. ഈ ഒരുമയുടെ ഒരു ഉത്തമ ഉദാഹരണമായ വാർത്തയാണ് കോഴിക്കോട്ടു നിന്നും പുറത്തുവന്നത്. മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന ഹിന്ദു യുവതിയുടെ വിവാഹം ആഘോഷമാക്കാൻ നബിദിനാഘോഷം മാറ്റിവെച്ച് മുസ്ലിം പള്ളിക്കമ്മിറ്റി.

കോഴിക്കോട് പാലേരിയിലെ ഇടിവെട്ടിയിൽ പള്ളിക്കമ്മിറ്റിയാണ് വിവാഹത്തിന് തടസമാവാതിരിക്കാൻ പരിപാടികൾ മാറ്റിയത്. അയൽവാസിയുടെ വിവാഹവും നബിദിനവും ഒരു ദിവസം വന്നതോടെയാണ് നബിദിനാഘോഷ പരിപാടികൾ ഒരാഴ്ചത്തേക്ക് നീക്കി വെച്ചത്.

പള്ളിക്ക് തൊട്ടടുത്ത് താമസിക്കുന്ന കെളച്ചപറമ്പിൽ നാരായണൻ നമ്പ്യാരുടേയും അനിതയുടേയും മകൾ പ്രത്യൂഷയുടേയും കന്നാട്ടി സ്വദേശി ബിനുരാജിന്റേയും വിവാഹമായിരുന്നു ഞായറാഴ്ച. പള്ളിക്ക് തൊട്ടടുത്ത വീടായതിനാൽ അസൗകര്യം മൂൻകൂട്ടിക്കണ്ട മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഇടിവെട്ടി മൊയ്തുഹാജിയുടെ നേതൃത്വത്തിൽ യോഗംചേർന്ന് നബിദിനാഘോഷം അടുത്ത ഞായറാഴ്ചത്തേക്ക് മാറ്റാൻ തീരുമാനിച്ചു.

മകളുടെ വിവാഹ ചടങ്ങുകൾ കേമമാക്കി നടത്താൻ പള്ളിക്കമ്മിറ്റി ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ ഏറെ സന്തോഷത്തിലാണ് പ്രത്യുഷയുടെ കുടുംബം. മഹല്ലിലെ അംഗങ്ങൾ വിവാഹത്തലേന്നും വിവാഹത്തിലും സജീവമായി പങ്കെടുക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP