Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാരാജാസിലെ എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകം ക്യാമ്പസ് ഫ്രണ്ട് കുടിപ്പക; കൊലനടന്നത് കോളജിലെ പ്രവേശനോത്സവുമായി ബന്ധപ്പെട്ട്; ക്യാമ്പസ് ഫ്രണ്ട് യൂണിറ്റിന്റെ അറിവോടെയാണ് ആക്രമണമെന്ന് എസ് എഫ് ഐ; അറസ്റ്റിലായത് മൂന്ന് എൻഡിഎഫ് പ്രവർത്തകർ; സംസ്ഥാന വ്യാപകമായി എസ് എഫ് ഐ പഠിപ്പ്മുടക്കും

മഹാരാജാസിലെ എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകം ക്യാമ്പസ് ഫ്രണ്ട് കുടിപ്പക; കൊലനടന്നത് കോളജിലെ പ്രവേശനോത്സവുമായി ബന്ധപ്പെട്ട്; ക്യാമ്പസ് ഫ്രണ്ട് യൂണിറ്റിന്റെ അറിവോടെയാണ് ആക്രമണമെന്ന് എസ് എഫ് ഐ; അറസ്റ്റിലായത് മൂന്ന് എൻഡിഎഫ് പ്രവർത്തകർ; സംസ്ഥാന വ്യാപകമായി എസ് എഫ് ഐ പഠിപ്പ്മുടക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാരാജാസ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ കുത്തേറ്റുമരിച്ച സംഭവം ഇരുപാർട്ടികളും തമ്മിൽ കോളജിലുണ്ടായ കുടിപ്പക. കോളജിലെ ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയടക്കം പങ്കാളിയായാണ് കൊലനടത്തിയതെന്ന് ദൃക്‌സാക്ഷികളായ വിദ്യാർത്ഥികൾ മൊഴിനൽകിയത്. സംഭവത്തിൽ മൂന്ന് എൻ.ഡിഎഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  കൊല്ലം സ്വദേശി ബിലാൽ ഫോർട്ട് കൊച്ചി സദേശി റിയാസ്, മുഹമ്മദ് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ദൃക്‌സാക്ഷി മൊഴികളിൽ നിന്നുമാണ് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തത്.  ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കോട്ടയം സ്വദേശി അർജുനെ അതീവഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശഇപ്പിച്ചിരിക്കുകയാണ്. ആന്തരികാവയവങ്ങൾക്ക് സാരമായി പരുക്കേറ്റ അർജ്ജുനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.അത്യാഹിത വിഭഗത്തിൽ നിരീക്ഷണത്തിലാണു അർജ്ജുൻ.

ഇടുക്കി വട്ടവട സ്വദേശിയും രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയുമായ അഭിമന്യുവിനെയാണ് 20ലധികം വരുന്ന എൻഡിഎഫ് പ്രവർത്തകർ ചേർന്നാണ് കുത്തിക്കൊന്നത്. ക്യാമ്പസിലെ ചുവരുകളിൽ പോസ്റ്റർ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വാക്കേറ്റം പിന്നീട് കൊലപാതകത്തിൽ കലാശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാത്രി 12 മണിയോടെയാണ് ഇരുവർക്കും കുത്തേറ്റത്.

എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗം കൂടിയായ അഭിമന്യുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വീകരിക്കാൻ പോസ്റ്റർ പതിപ്പിക്കുന്നതിനിടയിലാണ് സംഭവം നടന്നത്.പുറത്തു നിന്നെത്തിയ ഒരുകൂട്ടം എൻ.ഡിഎഫ് പ്രവർത്തകരും . ക്യാമ്പസിലെ ക്യാമ്പസ് ഫ്രണ്ട് ഭാരവാഹികളുമായ ആക്രമിസംഘം അഭിമന്യുവിനോട് കോളജിൽ കയറണമെന്ന് ആവശ്യപ്പെട്ടു. പുറത്തുനിന്നുള്ള ആളുകൾ ക്യാമ്പസിൽ പ്രവേശിക്കരുതെന്ന് അഭിമന്യു പറഞ്ഞതോടെ തുടർന്ന് ആക്രമിസംഘം ഇരുവരേയും ഓടിച്ചിട്ട് കുത്തുകയായിരുന്നു. അഭിമന്യുവിനെ അക്രമിസംഘം പിറകെ ഓടി വെട്ടുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നു.

ഇരുപതോളം വരുന്ന അക്രമിസംഘം പുറത്തുനിന്ന് സംഘടിച്ചെത്തി ക്യാമ്പസിൽ കയറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ക്യാമ്പസിലെ വിദ്യാർത്ഥികളല്ലാത്തതിനാൽ അകത്തുകയറാൻ കഴിയില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞെങ്കിലും സംഘം അതിക്രമിച്ച് കടന്ന് അക്രമം നടത്തുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു

.അഭിമന്യു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മുതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞ് ഒട്ടേറെ നേതാക്കളും പ്രവർത്തകരും ആശുപത്രിയിലെത്തി.ഹോസ്റ്റലിലേക്ക് മടങ്ങും വഴി റോഡരികിൽ വച്ചാണു ഇവർ അഭിമന്യുവിനെ കുത്തിയത്. ക്യാമ്പസ്സ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി ആക്രമണത്തിനു നേതൃത്വം നൽകിയതായാണു മഹാരാജാസിലെ എസ്എഫ്ഐ പ്രവർത്തകർ പറയുന്നത്.ഒന്നാം വർഷ വിദ്യാർത്ഥിയായ മറ്റൊരു ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനും അക്രമി സംഘത്തിലുള്ളതായി പ്രവർത്തകർ പറഞ്ഞു. അക്രമത്തിലൂടെ ക്യാമ്പസ്സ് പിടിച്ചടക്കാൻ ആണു ക്യാമ്പ്സ്സ് ഫ്രണ്ട് ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചു.

സംഭവസ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. മറ്റ് അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളേജ് രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ചുവരെഴുത്തിനെ ചൊല്ലി മുൻപും ക്യാമ്പസ്സിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ക്യാമ്പസ് ഫ്രണ്ട് ശ്രമിച്ചിരുന്നതായി എസ്എഫ്ഐ പറഞ്ഞു.

ഏറെക്കാലമായി സമാധാനാന്തരീക്ഷം നില നിൽക്കുന്ന ക്യാമ്പസ്സ് തകർക്കാനുള്ള ശ്രമത്തിൽ നിന്നും ക്യാമ്പസ്സ് ഫ്രണ്ട് പിന്മറണമെന്ന് എസ്എഫ്ഐ അവശ്യപ്പെട്ടു.എസ് എഫ് ഐ നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP