Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉംറ കഴിഞ്ഞ് മാർച്ച് 11ന് നാട്ടിലെത്തിയിട്ടും ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിച്ചില്ല; 85കാരനായ പിതാവിനെ കാണാൻ പോയതോടെ അദ്ദേഹം കോവിഡ് ബാധിതനായി; പിതാവിനെ ചികിത്സിക്കാനായി കൊണ്ടുപോയത് പോയത് പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിലും എം.ഇ.എസ് മെഡിക്കൽ കോളജിലും; പട്ടിക്കാടുള്ള സ്വകാര്യ ക്ലിനിക്കുകളിലും എത്തിച്ചു; നിർദ്ദേശം പാലിക്കാതെ ഇയാൾ സമ്പർക്കം പുലർത്തിയത് നിരവധി പേരുമായി; മനപ്പൂർവ്വം ഗുരുതര വീഴ്‌ച്ച വരുത്തിയ മലപ്പുറത്തെ വയോധികന്റെ മകനെതിരെ കേസെടുക്കും

ഉംറ കഴിഞ്ഞ് മാർച്ച് 11ന് നാട്ടിലെത്തിയിട്ടും ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിച്ചില്ല; 85കാരനായ പിതാവിനെ കാണാൻ പോയതോടെ അദ്ദേഹം കോവിഡ് ബാധിതനായി; പിതാവിനെ ചികിത്സിക്കാനായി കൊണ്ടുപോയത് പോയത് പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിലും എം.ഇ.എസ് മെഡിക്കൽ കോളജിലും;  പട്ടിക്കാടുള്ള സ്വകാര്യ ക്ലിനിക്കുകളിലും എത്തിച്ചു; നിർദ്ദേശം പാലിക്കാതെ ഇയാൾ സമ്പർക്കം പുലർത്തിയത് നിരവധി പേരുമായി; മനപ്പൂർവ്വം ഗുരുതര വീഴ്‌ച്ച വരുത്തിയ മലപ്പുറത്തെ വയോധികന്റെ മകനെതിരെ കേസെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കാതെ ചുറ്റിയടിക്കുന്നവർ നാടിന് വരുത്തിവെക്കുന്നത് എത്രത്തോളം അപകടമാണെന്നതിന്റെ തെളിവായി മലപ്പുറത്തുകാരന്റെ അനസ്ഥയും. മലപ്പുറത്ത് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 85 വയസ്സുകാരന്റെ മകനാണ് നാടിനെ മുഴുവൻ അപകടത്തിലാക്കും വിധത്തിൽ ചുറ്റിയടിച്ചത്. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി കെ ടി ജലീൽ അറിയിച്ചു.

മാർച്ച് 11-ന് ഉംറ കഴിഞ്ഞെത്തിയ മകൻ ക്വാറന്റയ്ൻ പാലിക്കാതെ ഗുരുതരമായ വീഴ്ച വരുത്തിയെന്നും അദ്ദേഹം മലപ്പുറത്തെ അവലോകന യോഗത്തിന് ശേഷം പ്രതികരിച്ചു. കീഴാറ്റൂർ പൂന്താനം സ്വദേശിയായ 85 വയസ്സുകാരന് കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്. ഉംറ കഴിഞ്ഞെത്തിയ മകനിൽനിന്നാണ് ഇയാൾക്ക് വൈറസ് പടർന്നതെന്നാണ് ഡോക്ടർമാരുടെ നിഗമനം. മാർച്ച് 11-ന് നാട്ടിലെത്തിയ മകൻ 13-ാം തീയതിയാണ് പിതാവിനെ സന്ദർശിക്കാൻ പാണ്ടിക്കാട് എത്തിയത്. തുടർന്ന് പിതാവിനൊപ്പം സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രിയിലും പോയി. ഈ ക്ലിനിക്കുകളെല്ലാം അധികൃതർ അടപ്പിച്ചു.

അതേസമയം, ക്വാറന്റയ്ൻ പാലിക്കാതിരുന്ന മകൻ നിരവധി പേരുമായി ഈ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നാണ് ആരോഗ്യപ്രവർത്തകരുടെ കണ്ടെത്തൽ. ആനക്കയത്ത് ഒരു വലിയ സംഗമത്തിലടക്കം ഇയാൾ പങ്കെടുത്തിരുന്നു. ഇയാളുമായി ബന്ധപ്പെട്ട മുഴുവൻ പേരും ക്വാറന്റയ്നിൽ പോകണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.

റൂട്ട് മാപ്പ് പ്രകാരം നിരവധി പേരാണ് ഉംറകഴിഞ്ഞെത്തിയ ആളുടെ തോന്ന്യവാസം കൊണ്ടു പ്രശ്‌നത്തിലായത്. മാർച്ച് 11 ന് ഉംറ കഴിഞ്ഞെത്തിയ മകൻ ഇദ്ദേഹത്തെ സന്ദർശിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു. മാർച്ച് 26ന് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ 10 മണിക്ക് പട്ടിക്കാട് സിറ്റി ആശുപത്രിയിൽ ചികിത്സക്കെത്തിച്ചു. മരുന്ന് വാങ്ങി ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലേക്ക് മടങ്ങി. മാർച്ച് 28 ന് രാവിലെ 10 മണിക്ക് വീണ്ടും പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി ഇൻജക്ഷനെടുത്ത് വീട്ടിലേക്കു മടങ്ങി. രാത്രി 8.30 ന് ആക്കപ്പറമ്പിലെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ എത്തി വാഹനത്തിനുള്ളിൽ വെച്ചു തന്നെ ഇൻജക്ഷൻ എടുത്ത് മടങ്ങി. 29 നും 30 നും രാവിലെ 9.30നും രാത്രി 8.30 നും ആക്കപ്പറമ്പിലെ സ്വകാര്യ ക്ലിനിക്കിനു മുന്നിലെത്തി വാഹനത്തിലിരുന്ന് ഇൻജക്ഷനെടുത്തു. 31 ന് രാവിലെ 9.30 നും ഇതേ രീതിയിൽ ആക്കപ്പറമ്പിലെ ക്ലിനിക്കിൽ നിന്ന് ഇൻജക്ഷൻ എടുത്തു വീട്ടിലേക്കു മടങ്ങി.

മാർച്ച് 30 ന് രാത്രി ഏഴ് മണിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി പരിശോധനക്കായി രക്തമെടുത്തു. പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിലാണ് രക്ത പരിശോധന നടന്നത്. 31 ന് രാവിലെ 11 മണിക്ക് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിലെത്തി, മാർച്ച് 31 ന് ഉച്ചയ്ക് 2.30ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. വൈറസ് ബാധിതനെ പരിചരിച്ച പേരമകൻ, വൈറസ് ബാധിതന്റെ ഭാര്യ, ഉംറ കഴിഞ്ഞെത്തിയ മകൻ, ഭാര്യ, രണ്ടു മക്കൾ എന്നിവർക്ക് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ മകൻ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയത് ജിദ്ദയിൽ നിന്നും മാർച്ച് 11 ന് രാവിലെ 10.20 ന് കരിപ്പൂരിലെത്തിയ എസ്.വി - 746 വിമാനത്തിലാണ്. ഈ വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാർ ജില്ലാതല കൺട്രോൾ സെല്ലുമായി ബന്ധപ്പെട്ട് നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ നേരിട്ട് ആശുപത്രികളിൽ പോകാതെ കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കൺട്രോൾ സെൽ നമ്പറുകൾ - 0483 2737858, 2737857, 2733251, 2733252, 2733253

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP