Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫേസ്‌ബുക്ക് കാമുകിയെ കാണാൻ ലോഡ്ജിൽ മുറിയെടുത്തത് കാമുകനും സുഹൃത്തും; കോളജ് യൂണിഫോമിലെത്തിയ പെൺകുട്ടി മുറിയിൽ കണ്ടതോടെ പ്രശ്‌നം വഷളാക്കി യുവാക്കളെ മർദ്ദിച്ച് നാട്ടുകാർ; പൊലീസെത്തിയതോടെ തടിയൂരി കാമുകിയും; മർദനമേറ്റ യുവാക്കൾക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെ പൊലീസും മടങ്ങി; എടപ്പാളിൽ അരങ്ങേറിയത് വൻ നാടകീയ സംഭവങ്ങൾ  

ഫേസ്‌ബുക്ക് കാമുകിയെ കാണാൻ ലോഡ്ജിൽ മുറിയെടുത്തത് കാമുകനും സുഹൃത്തും; കോളജ് യൂണിഫോമിലെത്തിയ പെൺകുട്ടി മുറിയിൽ കണ്ടതോടെ പ്രശ്‌നം വഷളാക്കി യുവാക്കളെ മർദ്ദിച്ച് നാട്ടുകാർ; പൊലീസെത്തിയതോടെ തടിയൂരി കാമുകിയും; മർദനമേറ്റ യുവാക്കൾക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെ പൊലീസും മടങ്ങി; എടപ്പാളിൽ അരങ്ങേറിയത് വൻ നാടകീയ സംഭവങ്ങൾ   

മറുനാടൻ ഡെസ്‌ക്‌

എടപ്പാൾ;ഫേസ്‌ബുക്ക് വഴി പ്രണയത്തിലായ കാമുകിയെ കാണാൻ കൊല്ലം സ്വദേശിയായ യുവാവ് സുഹൃത്തിനൊപ്പം എടപ്പാളിൽ എത്തിയത് പുലിവാലായി.കഴിഞ്ഞ ദിവസമാണ് അതിനാടകീയ സംഭവങ്ങൾ എടപ്പാളിൽ അരങ്ങേറിയത്. ഏതാനും മാസം മുൻപ് ഫേസ്‌ബുക് വഴി പ്രണയത്തിലായ കാമുകിയെ കാണാനാണ് കൊല്ലം സ്വദേശിയായ യുവാവ് സുഹൃത്തുമൊത്ത് എടപ്പാളിലെത്തിയത്. ഉച്ചയോടെയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. അൽപ സമയത്തിനകം ബിരുദ വിദ്യാർത്ഥിനി കാമുകനെ കാണാൻ മുറിയിലെത്തി.

കോളജ് യൂണിഫോമിൽ പെൺകുട്ടി മുറിയിലേക്ക് കയറിപ്പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. ഇതിൽ പന്തികേട് തോന്നിയ നാട്ടുകാർ ഇതോടെ ഇവരെ പിന്തുടർന്ന് മുറിയിലെത്തിയപ്പോൾ കണ്ടത് പെൺകുട്ടിയുമായി സംസാരിച്ചിരിക്കുന്ന കാമുകനെയും സുഹൃത്തിനെയുമാണ്. ഇരുവരും മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

സംഭവത്തിൽ പന്തികേടു തോന്നിയ നാട്ടുകാർ ഇരുവരെയും ചോദ്യം ചെയ്തതോടെ തർക്കമായി. സദാചാരം കളിച്ച് നാട്ടുകാർ ഇടപ്പെട്ടതോടെ പ്രശ്‌നം വഷളായി. ഇതിനിടെ നാട്ടുകാരിൽ ചിലർ യുവാക്കളെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. നാട്ടുകാർ വിവരം നൽകിയതിനെതുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കാമുകി സ്ഥലംവിട്ടിരുന്നു.

യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് ഫേസ്‌ബുക്ക് പ്രണയിനിയെ കാണാനാണ് സുഹൃത്തുമൊത്ത് എടപ്പാളിൽ മുറിയെടുത്തതെന്ന് ഇരുപത്തിയഞ്ചുകാരനായ യുവാവ് പൊലീസിനു മൊഴി നൽകിയത്.മർദനമേറ്റ യുവാക്കൾക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെ പൊലീസും മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP