Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗമ്യയ്ക്കു കരഞ്ഞിരിക്കാൻ കഴിയില്ല; ഈ യുവതി ജീവിക്കാനുള്ള പോരാട്ടത്തിലാണ് ഉരുൾ പൊട്ടൽ ബാക്കിവച്ച മകനായി; പ്രളയം കവർന്നെടുത്തത് ഭർത്താവിനെയും മകളെയും അടക്കം ഒരു കുടുംബത്തെ ആകെ; പോരാട്ടം വിജയിക്കണമെങ്കിൽ കൂടെ നിൽക്കണം കേരളം; കൊടുങ്കാറ്റിലും ഉലയാത്ത ഈ മനസിനൊപ്പം

സൗമ്യയ്ക്കു കരഞ്ഞിരിക്കാൻ കഴിയില്ല; ഈ യുവതി ജീവിക്കാനുള്ള പോരാട്ടത്തിലാണ് ഉരുൾ പൊട്ടൽ ബാക്കിവച്ച മകനായി; പ്രളയം കവർന്നെടുത്തത് ഭർത്താവിനെയും മകളെയും അടക്കം ഒരു കുടുംബത്തെ ആകെ; പോരാട്ടം വിജയിക്കണമെങ്കിൽ കൂടെ നിൽക്കണം കേരളം; കൊടുങ്കാറ്റിലും ഉലയാത്ത ഈ മനസിനൊപ്പം

മറുനാടൻ ഡെസ്‌ക്‌

നിലമ്പൂർ; കവളപ്പാറയിൽ ഉരുൾ പൊട്ടിയൊഴുകിയത് പല കുടുംബങ്ങളുടെയും ആണിവേരിളക്കിയായിരുന്നു. അതിലൊരാണ് സൗമ്യയെന്ന 28കാരിയും. കവളപ്പാറ ഭൂദാനം കോളനിയിലെ വാളലത്ത് വിജേഷിന്റെ ഭാര്യ. അവൾക്ക് നഷ്ടപ്പെടാനായി ഇനി ബാക്കിയൊന്നുമില്ലെങ്കിലും കൊടുങ്കാറ്റിലും ഉലായത്തൊരു മനസുണ്ട്. ഉരുൾ, മണ്ണുമായി വന്നുമൂടിയത് സൗമ്യയുടെ ഭർത്താവ് വിജേഷിനെയും 8 വയസ്സു മാത്രമുള്ള മകൾ വിഷ്ണു പ്രിയയെയും മാത്രമല്ല. ആ കുടുംബത്തെ തന്നെ വേരോടെ പിഴുതെടുത്തു.

തളാരാതെ പോരാടൻ ഈ അമ്മയെ പ്രേരിപ്പിക്കുന്നത് പ്രളയം അവേശിപ്പിച്ച മകനായി ജീവിക്കണമെന്ന ആഗ്രഹമാണ്.അരിവാൾ രോഗമുള്ള മകൻ വിനയചന്ദ്രനാണ് ദുരന്തമുണ്ടായ 8ന് സൗമ്യയെ കവളപ്പാറയിൽനിന്നു മാറ്റി നിർത്തിയത്.വിജേഷിന്റെ അമ്മ കല്യാണിയും 3 സഹോദരിമാരും ഒരു സഹോദരനും ഇന്നു സൗമ്യയ്ക്ക് വെറു ഓർമ്മകൾമാത്രം. കല്യാണിയുടെ അമ്മ ചക്കിയും അന്നു വീട്ടിലുണ്ടായിരുന്നു. എല്ലാം ഇനി യുവതിക്ക് നടുക്കുന്ന ഓർമ്മകളുടെ ഒരു ഏടുമാത്രം. ദുരന്തത്തിന് 4 ദിവസം മുൻപ് വിനയനെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. 12 വയസ്സാണ് വിനയചന്ദ്രന്. 10 മാസമുള്ളപ്പോൾ തുടങ്ങിയ അസുഖം അവനെ അമ്മയ്ക്കു കൂട്ടായി ബാക്കിയാക്കി.

അമ്മ കല്യാണിയുടെ വീടിനു സമീപത്തു തന്നെ വേറെ വീട്ടിലാണ് വിജീഷും സൗമ്യയും രണ്ടു മക്കളും താമസിച്ചിരുന്നത്. ഉരുൾപൊട്ടുന്ന അന്ന് 11 മണിവരെ വിജേഷ് ആശുപത്രിയിലുണ്ടായിരുന്നു. 'മകളെ തനിച്ചാക്കണ്ടല്ലോയെന്നു പറഞ്ഞാണ് വീട്ടിലേക്കു പറഞ്ഞയച്ചത്'.കല്യാണിയുടെ കുടുംബത്തിൽ ഇനി ബാക്കിയുള്ളത് സൗമ്യയും വിനയചന്ദ്രനും വിജേഷിന്റെ ഇളയ സഹോദരൻ സുനീഷുമാണ്. തിരുവനന്തപുരത്താണ് സുനീഷിനു ജോലി. സൗമ്യയുടെ വീട് പനങ്കയത്താണ്. അവരും ദുരിതാശ്വാസ ക്യാംപിൽ തന്നെ.

അച്ഛനെയും കുഞ്ഞനുജത്തിയെയും ഇനി കാണാനാവില്ലെന്നു വിനയനറിയില്ല. അവനിപ്പോഴും ആശുപത്രിയിലാണ്. ഇടയ്ക്ക് ഒരു തവണ ക്യാംപിൽ പോയപ്പോൾ കൂട്ടുകാർ ചിലതു പറഞ്ഞു. സൗമ്യയാണ് ഒന്നുമില്ലെന്നു പറഞ്ഞ് മകനെ ആശ്വസിപ്പിച്ചത്. എങ്കിലും ആശുപത്രിക്കിടക്കയിൽ എഴുന്നേറ്റിരുന്ന് ഇടയ്ക്ക് വിനയൻ കരയും 'എനിക്ക് അച്ഛനെ കാണണം..'

വിനയചന്ദ്രനോട് ഉടനെ വിവരം പറയരുതെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. 'ദിവസം ഇത്രയും ആയില്ലേ, അവനോടു പറയണം. ഞങ്ങൾക്ക് ഇനിയും ജീവിക്കണ്ടേ. ഉരുൾപൊട്ടിയയിടത്തേക്ക് ഇനി പോകാനാകില്ല. എനിക്കൊരു ജോലി വേണം. സുനീഷിനു ഭാരമാകാൻ വയ്യ. അവനും വേണ്ടേ കുടുംബം'. സൗമ്യയ്ക്കു കരഞ്ഞിരിക്കാൻ കഴിയില്ല, ഈ യുവതി ജീവിക്കാനുള്ള പോരാട്ടത്തിലാണ് അതു വിജയിക്കണമെങ്കിൽ കൂടെ നിൽക്കണം കേരളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP