Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീട് കച്ചവടത്തിനായി ജീപ്പിൽ നിരത്തിലിറങ്ങിയ ബ്രോക്കറെ പൊക്കിയപ്പോൾ പറഞ്ഞത് ഉന്നതങ്ങളിൽ വല്യപിടിയാണെന്ന്; വണ്ടിയടക്കം പൊക്കി സ്റ്റേഷനിലെത്തിച്ച് പൊലീസ്; ബൈക്കിൽ കറങ്ങിയ പതിനേഴ്കാരന്റെ മറുപടി മിട്ടായി വാങ്ങാൻ കടയിൽ പോയതെന്ന്; ലോക്ക് ഡൗൺ ലംഘിച്ച് നഗരത്തിൽ ചുറ്റിയ വിരുതരെ കയ്യോടെ പൊക്കി പൊലീസ്; കേസെടുത്തും താക്കീത് ചെയ്തും പറഞ്ഞയച്ചു; നിലമ്പൂരിലെ നിയമലംഘകർക്ക് കിട്ടിയ പണി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: കോവിഡ് ജാഗ്രതയിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ വകവയ്ക്കാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയ ആളുകൾക്ക് തക്കതായ ശിക്ഷ നിൽകി പൊലീസ്. പല കാരണങ്ങൾ പറഞ്ഞുമാണ് പലരും വിലക്ക് ലംഘിച്ച് റോഡിലേക്ക് ഇറങ്ങിയത് ിതോടെ പലരേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വീട് കച്ചവടത്തിനിറങ്ങിയ ഇടനിലക്കാരന്റ ജീപ്പ് പിടിച്ചെടുത്തു റോഡിലിറങ്ങിയ ഒട്ടേറെ പേരെ താക്കീതു ചെയ്തു വിട്ടു.ഇന്നലെ ഉച്ചയ്ക്കാണു നഗരത്തിലെത്തിയ ജീപ്പ് പൊലീസ് കൈകാണിച്ചു നിർത്തിയത്. വിൽപനയ്ക്കുള്ള വീട് കാണിച്ചു കൊടുക്കാൻ വന്നതാണെന്നു ഡ്രൈവർ വെളിപ്പെടുത്തി. ലോക് ഡൗണിനെക്കുറിച്ച് ഓർമപ്പെടുത്തിയപ്പോൾ ഉയർന്ന ഉദ്യോഗസ്ഥന് തന്നെ അറിയാമെന്നായി മറുപടി. തുടർന്നാണ് വാഹനം പിടിച്ചെടുത്തത്.

മമ്പാട് മിഠായി വാങ്ങാനെന്ന പേരിൽ ബൈക്കിൽ കറങ്ങിയ 17 കാരനെയും കസ്റ്റഡിയിലെടുത്തു. രക്ഷിതാവിനെ വിളിച്ചു വരുത്തി താക്കീതു നൽകി വിട്ടു. തക്കതായ ആവശ്യങ്ങൾക്കല്ലാതെ തെരുവിൽ ഇറക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഉടമകൾക്കെതിരെ കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു. കാൽനടയാത്രക്കാരും കാരണം ബോധിപ്പിക്കേണ്ടി വരും. പുഴയോരങ്ങളിലും, കൂരിരുട്ടി, തൃക്കൈക്കുത്ത് വനമേഖലയിൽ ഉല്ലാസത്തിനു തമ്പടിച്ചവരെയും വിരട്ടി ഓടിച്ചു.

ലോക് ഡൗൺ നിർദ്ദേശം അനുസരിച്ച് സമയത്ത് കട അടക്കാത്തതിന് കട ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അനാവശ്യമായി ടൗണിലിറങ്ങിയതിന് 3 പേർക്കെതിരെയും കേസെടുത്തു. വഴിക്കടവ് സ്റ്റേഷനിലും ഒരാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.നിശ്ചിത സമയം കഴിഞ്ഞിട്ടും തുറന്ന കടയുടമ ഉൾപ്പെടെ കോവിഡ് 19 ജാഗ്രത നിർദ്ദേശം ലംഘിച്ച 5 പേർക്കെതിരെ പൊലീസ് കേസെടുത്തു.

2 ഓട്ടോറിക്ഷ, 2 ബൈക്ക് എന്നിവ പിടികൂടി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെയും സമൂഹ അടുക്കളയുടെയും സേവന കേന്ദ്രങ്ങളുടെയും മുന്നിൽ ആളുകൾ ഒരു കാരണവശാലും കൂടി നിൽക്കരുതെന്നു സിഐ സുനിൽ പുളിക്കൽ അറിയിച്ചു. ഇന്നു മുതൽ ട്രഷറികളിലും സാമൂഹിക പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകളിലും നിരീക്ഷണം ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.

സർക്കാർ വിലക്ക് ലംഘിച്ച 3 പേർക്ക് എതിരെ പൊലീസ് കേസെടുത്തു. വിലക്ക് ലംഘിച്ച് അനാവശ്യമായി വാഹനം നിരത്തിലിറക്കിയ ഒതായി വെള്ളച്ചാൽ സ്വദേശി വളപ്പിൻതൊടിക ജുനൈദ് (23), പടിഞ്ഞാറെ ചാത്തല്ലൂർ കൊളക്കണ്ണി ഷക്കീൽ (28), പുളിയക്കോട് തച്ചുപറമ്പൻ ഷെഫിൻ (21) എന്നിവർക്ക് എതിരെയാണ് എസ്‌ഐ പി.സുരേഷ് കുമാർ കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP