Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറത്തെ സാധാരണക്കാരെ തല്ലിച്ചതക്കുന്നത് ബേപ്പൂർ എം എൽ എ വി കെ സി മുഹമ്മദ് കോയയുടെ ഫാക്ടറി സംരക്ഷിക്കാനോ...?; പഴയ അലൈന്മെന്റ് വഴി നഷ്ടമാകുന്നത് വമ്പൻ മുതലാളിമാരുടെ ടിപ് ടോപ്പ് അടക്കമുള്ള സ്ഥാപനങ്ങളെന്നും ആരോപണം; പാവങ്ങളെ മർദിച്ചൊതുക്കി മുതലാളിമാരെ സംരക്ഷിക്കാൻ ഉറച്ച് പിണറായി സർക്കാർ ; പുതിയ അലൈന്മെന്റിൽ നഷ്ടമാകുന്നത് 80 ഓളം പാവപ്പെട്ട കുടുംബങ്ങളുടെ കിടപ്പാടങ്ങൾ

മലപ്പുറത്തെ സാധാരണക്കാരെ തല്ലിച്ചതക്കുന്നത് ബേപ്പൂർ എം എൽ എ വി കെ സി മുഹമ്മദ് കോയയുടെ ഫാക്ടറി സംരക്ഷിക്കാനോ...?; പഴയ അലൈന്മെന്റ് വഴി നഷ്ടമാകുന്നത് വമ്പൻ മുതലാളിമാരുടെ ടിപ് ടോപ്പ് അടക്കമുള്ള സ്ഥാപനങ്ങളെന്നും ആരോപണം; പാവങ്ങളെ മർദിച്ചൊതുക്കി മുതലാളിമാരെ സംരക്ഷിക്കാൻ ഉറച്ച് പിണറായി സർക്കാർ ; പുതിയ അലൈന്മെന്റിൽ നഷ്ടമാകുന്നത് 80 ഓളം പാവപ്പെട്ട കുടുംബങ്ങളുടെ കിടപ്പാടങ്ങൾ

മലപ്പുറം; മലപ്പുറത്ത് ക്രൂരമായ രീതിയിലാണ് പൊലീസ് നാട്ടുകാരെ തല്ലിച്ചതക്കുന്നത്. പാവപ്പെട്ട ജനങ്ങളെ തല്ലിച്ചതച്ച് മുതലാളിമാരെ സംരക്ഷിക്കാനാണ് പിണറായി ഈ കാടത്തരത്തിന് കൂട്ട് നിൽ്ക്കുന്നത് എന്നാണ് വിലയിരുത്തുന്നത്. പഴയ അലൈന്മെന്റ് പ്രകാരം റോഡ് വികസനം നടത്തിയാൽ ബേപ്പൂർ എം എൽ എ വി കെ സി മുഹമ്മദ് കോയയുടെ ഫാക്ടറിയടക്കുമുള്ളവ നഷ്ടപ്പെടും എന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു കാടത്തത്തിന് പൊലീസ് മുതിർന്നത് എന്നാണ് ആരോപണം.

റോഡിന്റെ ഇരുഭാഗത്തും വികസനത്തിനോ റോഡ് നിർമ്മാണത്തിനോ ഏറ്റെടുക്കാതെയാണ് സാധാരണക്കാർ കൂടുതലായി തിങ്ങിപ്പാർക്കുന്ന സ്ഥലം സർക്കാർ ഏറ്റുടുക്കാൻ ഒരുങ്ങുന്നത്. റോഡിനിരുവശവും ഏറ്റെടുത്താൽ ടിപ് ടോപ് അടക്കമുള്ള വമ്പൻ മുതലാളിമാരുടെ ടിപ് ടോപ് അടക്കമുള്ള സ്ഥാപനങ്ങൾ നഷടപ്പെടും. ഇതിനെല്ലാം ബദലായാണ് പാവപ്പെട്ട ജനങ്ങളുടെ 80 ഓളം വീടുകൾ പൊളിച്ച് കളയാൻ സർ്ക്കാർ തീരുമാനിച്ചത് എന്ന് ജനങ്ങൾ പറയുന്നു.

അതിൽ തന്നെ പലരുടേയും അസ്ഥിത്തറകൾക്ക് മുകളിലൂടെയാണ് സർക്കാരിന്റെ പുതിയ അലൈന്മെന്റ് പ്രകാരം മാർക്ക് ചെയ്തിരിക്കുന്നത്. നിലവിലെ ദേശീയപാത വികസിപ്പിക്കുമ്പോൾ ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്ഥലം നഷ്ടമാകുമെന്നു പറഞ്ഞാണു പുതിയ അലൈന്മെന്റ് നിശ്ചയിച്ചത്. എന്നാൽ പള്ളിയും ക്ഷേത്രവും മാറ്റി സ്ഥാപിക്കാൻ തയാറാണെന്നു കമ്മിറ്റികൾ അറിയിച്ചിട്ടുണ്ട് ഇതു പോലും കണക്കിലെടുക്കാതെ മുതലാളിമാർക്ക് വേണ്ടിയാണ് സർക്കാർ പൊലീസിനെക്കൊണ്ട് ജനങ്ങളെ തല്ലിച്ചതക്കുന്നത്.

നിലവിൽ 30 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുത്തിട്ടിട്ട് 30 വർഷം കഴിഞ്ഞിരുന്നു. അതിൽ വെറും 9 മീറ്ററിലാണ് റോഡുണ്ടാക്കിയിട്ടുള്ളത്. ബാക്കിവരുന്ന 21 മീറ്റർ അങ്ങോളമിങ്ങോളം കോഴിവേസ്റ്റും മറ്റു മാലിന്യങ്ങളും തള്ളുന്നതിനുവേണ്ടി ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണ് എന്നും ജനങ്ങൾ പറയുന്നു.

എആർ നഗർ വലിയപറമ്പിലാണ് സംഘർഷം നടക്കുന്നത്. സർവേയുടെ ഭാഗമായി വീടുകൾക്ക് നേരെ വരികയും ജനങ്ങൾ തടഞ്ഞതോടെയാണ് പൊലീസ് കൂടുതൽ ഫോഴ്സിനെ വിളിച്ച് വരുത്തി ജനങ്ങളെ മർദിച്ചത്. പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. മൂന്നു ഗ്രനേഡ് ആണ് പൊലീസ് പ്രയോഗിച്ചത്.

സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്ഥമായാണ് ഇവിടെ സ്ഥലം ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. നിലവിലെ ദേശീയപാത ഉപേക്ഷിച്ചു പുതിയ 50 മീറ്റർ ഭൂമി പുതുതായി എടുക്കുകയാണു ചെയ്യുന്നത്. നിലവിലെ ദേശീയപാത വികസിപ്പിക്കുമ്പോൾ ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്ഥലം നഷ്ടമാകുമെന്നു പറഞ്ഞാണു പുതിയ അലൈന്മെന്റ് നിശ്ചയിച്ചത്.

32 വീടുകളും കടകളും രണ്ടു ചെറിയ കവലകളും നഷ്ടമാകുമെന്നു നാട്ടുകാർ പറയുന്നു. പള്ളിയും ക്ഷേത്രവും മാറ്റി സ്ഥാപിക്കാൻ തയാറാണെന്നു കമ്മിറ്റികൾ അറിയിച്ചിട്ടുണ്ടെന്നും അലൈന്മെന്റിൽ മറ്റു താൽപ്പര്യങ്ങളാണെന്നുമാണു നാട്ടുകാരുടെ ആരോപണം.

സർവേ നടപടികൾ തുടങ്ങുന്നതിനു മുമ്ബായി സർവകക്ഷിയോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുെമന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ സർവ കക്ഷിയോഗം നടക്കാത്തിൽ ശക്തമായ പ്രതിഷേധം സമരക്കാർക്കുണ്ട്. മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും സർവ കക്ഷിയോഗം വിളിക്കണമെന്നുമുള്ള ആവശ്യങ്ങൾ പരിഗണിക്കാത്തത് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.

അതേ സമയം പൊലീസിനുനേരെ സമരക്കാർ കല്ലെറിഞ്ഞത് സ്ഥിതിഗതികൾ വഷളാക്കിയിരുന്നു.സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണെന്നാണ് റിപ്പോർട്ട്. സംഘർഷത്തിനിടെ രണ്ട് പെൺകുട്ടികൾ ഭയന്ന് കുഴഞ്ഞു വീണിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്തത്.അതിനിടെ പൊലീസുകാർ വീടുകളിൽ കയറി സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതായി സമരക്കാർ ആരോപിച്ചു.

അതേ സമയം മലപ്പുറം എ ആർ നഗറിൽ ദേശീയ പാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സമരക്കാർ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. സമരക്കാരുടേത് വിധ്വംസക പ്രവർത്തനമാണെന്നും അദ്ദേഹം ആരോപിച്ചു. അലൈന്മെന്റിന്റെ കാര്യത്തിൽ സർക്കാരിന് ഒരു പിടിവാശിയുമില്ലെന്നും എല്ലാവരും ചേർന്ന് സമവായത്തിൽ എത്തട്ടേയെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP