Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കലിതുള്ളിയ നിള ശാന്തമായി; മഴ കുറഞ്ഞത് തീരവാസികൾക്ക് ഏറെ ആശ്വാസമായി; കടകമ്പോളങ്ങൾ തുറന്നു തുടങ്ങി; റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു; പ്രളയക്കെടുതികളിൽ നിന്ന് മലപ്പുറം പതുക്കെ കരകയറുന്നു

കലിതുള്ളിയ നിള ശാന്തമായി; മഴ കുറഞ്ഞത് തീരവാസികൾക്ക് ഏറെ ആശ്വാസമായി; കടകമ്പോളങ്ങൾ തുറന്നു തുടങ്ങി; റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു; പ്രളയക്കെടുതികളിൽ നിന്ന് മലപ്പുറം പതുക്കെ കരകയറുന്നു

എം പി റാഫി

മലപ്പുറം: മലബാറിന്റെ പടിഞ്ഞാറൻ മേഖലകളിൽ രണ്ട് ദിവസമായി മഴ കുറഞ്ഞത് തീരവാസികൾക്ക് ഏറെ ആശ്വാസമായി. കഴിഞ്ഞ അഞ്ച് ദിവസമായി ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ തിരൂർ- കുറ്റിപ്പുറം റോഡ് വെള്ളത്തിൽ മുങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ വെള്ളമെല്ലാം ഇറങ്ങി റോഡ് പൂർണമായും ഗതാഗത യോഗ്യമായിരിക്കുകയാണ്.

വാഹനങ്ങൾ പൂർവ്വസ്ഥിതിയിൽ ഓടിത്തുടങ്ങി. മഴ അടങ്ങി ചാലിയാറും ഭാരതപ്പുഴയും തിരൂർ പൊന്നാനിപ്പുഴയും ഒഴുക്ക് കുറഞ്ഞതോടെ തീരങ്ങളിൽ കയറിയ വെള്ളം വറ്റിത്തുടങ്ങി. ഇതോടെ വീടും കൃഷിയിടവും വിട്ട് ക്യാമ്പിലെത്തിയവർ തിരിച്ച് വീടുകളിലേക്കു തന്നെ തിരിച്ചെത്തി. എന്നാൽ വീട് പൂർവ്വസ്ഥിതിയിലാക്കുകയെന്നത് പ്രയാസകരമാണ്. ചെളിയും പായലും നിറഞ്ഞ് വീട് നശിച്ചിരിക്കുന്നു. വീട് തകർന്നും ആകെയുള്ള സമ്പാദ്യങ്ങളെല്ലാം നശിച്ചതും ഇപ്പോഴും പലർക്കും വിശ്വസിക്കാനായിട്ടില്ല.

വീട് വൃത്തിയാക്കി മാത്രമെ താമസം തുടങ്ങാവൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകളിൽ നിന്നും ബന്ധുവീടുകളിൽ നിന്നും തിരിച്ചെത്തി സ്വന്തം വീട്ടിലെത്തിയ ചിലർ മാത്രമാണ് വീട്ടിൽ താമസം തുടങ്ങിയത്. മിക്ക ആളുകളും വീട് പൂർവ്വസ്ഥിതിയിലാക്കാൻ കഴിയാതെ വന്നതോടെ ഇപ്പോഴും മാറിത്താമസിക്കേണ്ടി വന്നിരിക്കുകയാണ്. വീട്ടിലേക്ക് മാറിയവരാണെങ്കിൽ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയുമാണ്. കിണറും കുടിവെള്ള സ്രോതസുകളും മലിനമായ സ്ഥിതിയാണുള്ളത്. വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ വീടും പരിസരവും മാലിന്യത്തിൽ മുങ്ങിയിരിക്കുന്നതായും കൃഷിയിടങ്ങൾ നശിച്ചതായും വീട്ടമ്മമാർ മറുനാടൻ മലയാളിയോടു പറഞ്ഞു.

മഴക്കെടുതിമൂലം ഇന്ധനം കിട്ടാതെയും ദൈനം ദിന അവശ്യ സാധനങ്ങൾ കിട്ടാതെയും ഇപ്പോഴും ജനം ദുരിതത്തിൽ കഴിയുകയാണ്. ഇന്ന് തിരൂർ കുറ്റിപ്പുറം തിരുന്നാവായ തുടങ്ങിയ തീരപ്രദേശങ്ങളിൽ കടകമ്പോളങ്ങൾ തുറന്നത് ഏറെ ആശ്വാസകരമായി. ഗ്രാമപ്രദേശങ്ങളിൽ വരെ പ്രളയക്കെടുതിയെ തുടർന്ന് റോഡുകൾ അടച്ചിട്ട സ്ഥിതിയായിരുന്നു. റോഡുകൾ പൂർവ സ്ഥിതിയിലെത്തിയതോടെ ബസ് സർവീസുകൾ ഏറെക്കുറെ പുനഃസ്ഥാപിച്ചു. അടച്ചിട്ട കടകമ്പോളങ്ങൾ ഇന്ന് തുറന്നതും ജനങ്ങൾക്ക് വലിയ ആശ്വാസമായി. മുടങ്ങിക്കിടന്ന പൂവിപണിയടക്കം ഇന്ന് ചെറിയ രീതിയിൽ പുനഃസ്ഥാപിച്ച കാഴ്‌ച്ചയായിരുന്നു. എന്നാൽ ഓണം - പെരുന്നാൾ വിപണി ഇപ്പോഴും മങ്ങിക്കിടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP