Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുമ്പഴ-കോന്നി റോഡിൽ പത്ത് സെന്റ് സ്ഥലവും വറ്റാത്ത കിണറും വിൽപ്പനയ്ക്ക്; ക്രിസ്ത്യാനിക്ക് മാത്രമേ വിൽക്കൂ! സ്ഥലം വിൽക്കുമ്പോഴും ജാതി പറയുന്നവരെ കാണണമോ മനോരമ ക്ലാസിഫെഡ് നോക്കാം

കുമ്പഴ-കോന്നി റോഡിൽ പത്ത് സെന്റ് സ്ഥലവും വറ്റാത്ത കിണറും വിൽപ്പനയ്ക്ക്; ക്രിസ്ത്യാനിക്ക് മാത്രമേ വിൽക്കൂ! സ്ഥലം വിൽക്കുമ്പോഴും ജാതി പറയുന്നവരെ കാണണമോ മനോരമ ക്ലാസിഫെഡ് നോക്കാം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കുമ്പഴ-കോന്നി റോഡിലെ പത്ത് സെന്റ് സ്ഥലം വിൽപ്പനയ്ക്ക് എന്ന മനോരമ ക്ലാസിഫെഡിലെ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു. ഫോൺ നമ്പർ സഹിതമാണ് പരസ്യം. എന്നാൽ ക്രിസ്ത്യാനികൾ മാത്രമേ വിളിക്കേണ്ടതുള്ളൂവെന്ന് പരസ്യത്തിൽ പ്രത്യേകം പറയുന്നു. ഇതിന്റെ ന്യായാന്യായങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾ ചർച്ചയാക്കുന്നത്. ഇത്തരമൊരു പരസ്യം മനോരമ നൽകാമോ എന്നതാണ് മറ്റൊരു ചോദ്യം.

റീടെയിൽ സെയിലിൽ പത്തനംതിട്ട ജില്ലയിലെ തലക്കെട്ടിന് താഴെയാണ് വസ്തു വിൽപ്പന പരസ്യം. എന്ത് നൽകിയാലും കാശിന് വേണ്ടി കൊടുക്കുന്നത് നല്ലതാണോ എന്ന ചോദ്യമാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഉയർത്തുന്നത്. പത്രത്തിന്റെ തീയിതയും മറ്റു കാര്യങ്ങളും വ്യക്തവുമല്ല. പക്ഷേ മനോരമയാണെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മതപരമായ വിവേചനം അനുവദിക്കുന്ന ഇത്തരം പരസ്യങ്ങൾ എങ്ങനെ മനോരമ കൊടുക്കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം.

മുമ്പും മനോരമയടക്കമുള്ള പല പത്രങ്ങളിലും വന്ന പരസ്യങ്ങൾ ചർച്ചയായിരുന്നു. കൂടുതലലും വിവാഹ പരസ്യങ്ങളായിരുന്നു ഇത്തരത്തിൽ ചർച്ചയായത്. എന്നാൽ വസ്തുവിൽപ്പനയിൽ ഇത്തരത്തിലൊന്ന് ആദ്യമാണ്. ചില പത്രഓഫീസുകളിൽ വിവാഹപരസ്യവുമായി എത്തുമ്പോൾ മാർക്കറ്റിങ് വിഭാഗക്കാർ തന്നെയാണ് വിവരങ്ങൾ ചോദിച്ച് മാറ്റർ എഴുതുതാറുള്ളത്.

അത് അതേപടി പ്രസിദ്ധീകരിക്കുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നും തിരിച്ചറിഞ്ഞിരുന്നു. എന്നാൽ അതൊന്നും പരിഹരിക്കാൻ തുച്ഛമായ പരസ്യതുകയ്ക്ക് വേണ്ടി പത്രമുത്തശ്ശി തയ്യാറായില്ല. അതു തന്നെയാണ് കുമ്പഴയിൽ വസ്തുവിൽപ്പനയും വിവാദത്തിലാകാൻ കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP