Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷെയിൻ നിഗം വിവാദം തീരും മുമ്പ് മലയാള സിനിമയിൽ വീണ്ടുമൊരു തർക്കം; പൂർണമായും ദുബായിൽ നിർമ്മിച്ചത് 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന സിനിമ റിലീസ് ചെയ്യാൻ കഴിയാതെ കുടുങ്ങി കിടക്കുന്നത് പ്രവാസി നിർമ്മാതാക്കൾ തമ്മിലുള്ള തർക്കം മൂലം; പരസ്പ്പരം ആരോപണങ്ങളുമായി പണം മുടക്കിയവർ കൊമ്പു കോർക്കുമ്പോൾ ഒരു പോസ്റ്റർ പോലും ഒട്ടിക്കാനാവാതെ സിനിമ റിലീസ് ചെയ്തപ്പോൾ അനക്കമില്ലാതെ തീയറ്ററുകൾ

ഷെയിൻ നിഗം വിവാദം തീരും മുമ്പ് മലയാള സിനിമയിൽ വീണ്ടുമൊരു തർക്കം; പൂർണമായും ദുബായിൽ നിർമ്മിച്ചത് 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന സിനിമ റിലീസ് ചെയ്യാൻ കഴിയാതെ കുടുങ്ങി കിടക്കുന്നത് പ്രവാസി നിർമ്മാതാക്കൾ തമ്മിലുള്ള തർക്കം മൂലം; പരസ്പ്പരം ആരോപണങ്ങളുമായി പണം മുടക്കിയവർ കൊമ്പു കോർക്കുമ്പോൾ ഒരു പോസ്റ്റർ പോലും ഒട്ടിക്കാനാവാതെ സിനിമ റിലീസ് ചെയ്തപ്പോൾ അനക്കമില്ലാതെ തീയറ്ററുകൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഷെയിൻ നിഗം ഉൾപ്പെട്ട സിനിമാ തർക്കം പരിഹരിക്കാൻ ശ്രമം നടക്കുന്നതിനിടെ മലയാള സിനിമയെ വീണ്ടും വിവാദത്തിലാക്കി മറ്റൊരു സിനിമാ വിവാഹം. പ്രവാസി നിർമ്മാതാക്കൾ തമ്മിലാണ് പ്രശ്‌നം നിലനിൽക്കുന്നത്. പൂർണമായും ദുബായിൽ നിർമ്മിച്ചത് എന്നവകാശപ്പെടുന്ന, രാജു ചന്ദ്ര ആദ്യമായി സംവിധാനം ചെയ്ത മിഥുൻ നായകനാകുന്ന 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന സിനിമയുടെ പേരിലാണ് ആദ്യ നിർമ്മാതാവും പിന്നീട് വന്ന രണ്ട് നിർമ്മാതാക്കളും തമ്മിൽ കൊമ്പുകോർക്കുന്നത്.

ആദ്യ നിർമ്മാതാവ് പ്രവാസി ബിസിനസുകാരനായ വിജയകുമാർ പ്രശ്‌നങ്ങളുണ്ടാക്കിയത് കാരണം ചിത്രത്തിന്റെ റിലീസ് ദിവസത്തിന് തലേന്ന് വരെ അനശ്ചിതത്വം ഉണ്ടായെന്നും ഇതുമൂലം മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് മതിയായ പ്രചാരണം നൽകാൻ സാധിച്ചില്ലെമാണ് മറ്റ് നിർമ്മാതാക്കൾ ആരോപിക്കുന്നത്. യുഎഇയിൽ ബിസിനസുകാരുമായ സിനോ ജോൺ തോമസ്, എസ്.ശ്യാംകുമാർ എന്നിവരാണ് ഈ സിനിമയുടെ മറ്റു നിർമ്മാതാക്കൽ. ദുബായിൽ റേഡിയോ രംഗത്ത് പ്രവർത്തിക്കുന്ന, ടെലിവിഷൻ അവതാരകൻ കൂടിയായ മിഥുൻ രമേശ് നായകനും ദുബായിൽ തന്നെ താമസിക്കുന്ന ദിവ്യാ പിള്ള നായികയുമായ ജിമ്മി ഈ ചിത്രം വെള്ളിയാഴ്‌ച്ചയാണ് കേരളത്തിൽ റിലീസായത്.

സിനിമ നിർമ്മിക്കാൻ ആദ്യം ഒരുങ്ങിയത് നേരത്തെ മൂന്നു ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള വിജയകുമാറാണ്. എന്നാൽ, ചിത്രീകരണം ആരംഭിച്ച ശേഷം അദ്ദേഹം സിനോ ജോൺ തോമസ്, എസ്.ശ്യാംകുമാർ എന്നിവർക്ക് ചിത്രത്തിന്റെ അവകാശം കൈമാറുകയായിരുന്നു. അതുവരെ ചെലവഴിച്ച 33 ലക്ഷം രൂപ സിനിമ പൂർത്തിയായ ശേഷം നൽകണമെന്നായിരുന്നു കരാർ. ഇതിനായി മൂന്നു ചെക്കുകളും നൽകിയിരുന്നു. എന്നാൽ, ചിത്രം റിലീസിനിനോടടുത്തിട്ടും പണം ലഭിക്കാത്തതിനാൽ വിജയകുമാർ നിർമ്മാതാക്കളുടെ അസോസിയേഷനെ സമീപിച്ചു. അവിടെ നടന്ന മധ്യസ്ഥ ചർച്ചയിൽ ഈ മാസം 16ന് പണം നൽകാമെന്ന് സിനോയും ശ്യാംകുമാറും ഉറപ്പുനൽകി. എന്നാൽ, ഈ പ്രശ്‌നം മൂലം ചിത്രത്തിന് വേണ്ടത്രെ പ്രചാരണം നൽകാൻ സാധിച്ചില്ലെന്നാണ് ഇരുവരുടെയും ആരോപണം.

'ജീവിതത്തിൽ ആദ്യമായാണ് ഞങ്ങൾ സിനിമാ നിർമ്മാണത്തിന് തുനിഞ്ഞത്. ഇനി ഒരു സിനിമ ചെയ്യണോ എന്ന ആലോചനയിലേയ്ക്കാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. വ്യാഴാഴ്ച മൂന്ന് മണിക്കാണ് പോസ്റ്റർ ഒട്ടിക്കാനുള്ള അനുവാദം ലഭിച്ചത്. അഞ്ച് കോടി രൂപയ്ക്കടുത്ത് ചെലവഴിച്ച് ദുബായിൽ ചിത്രീകരിച്ച ചിത്രത്തിൽ വളരെ പ്രതീക്ഷയുണ്ടായിരുന്നു. പ്രധാന നടൻ മിഥുൻ ഫെയ്‌സ് ബുക്കിൽ വളരെ വിഷമത്തോടെ ലൈവ് വീഡിയോ ഇട്ടു. ഈ പടത്തിന്റെ കഥ കേട്ടപ്പോൾ സഹ നിർമ്മാതാക്കളായാണ് ഞങ്ങൾ വരുന്നത്. അന്ന് ഞങ്ങൾ 50 ലക്ഷം രൂപ മുടക്കിയാൽ മതി എന്നായിരുന്നു സംവിധായകൻ രാജു ചന്ദ്ര പറഞ്ഞത്.

പ്രധാന നിർമ്മാതാവ് വിജയകുമാർ ആയിരുന്നു. മൂന്നു ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള അദ്ദേഹം വഴികാട്ടിയാകുമെന്ന് കരുതി, വിശ്വാസമർപ്പിച്ചാണ് ഞങ്ങൾ നിർമ്മാണത്തിനിറങ്ങിയത്. 62 തിയറ്ററുകളിലാണ് ചിത്രം വെള്ളിയാഴ്ച(6) റിലീസായത്. ഏത് തിയറ്ററിൽ ചെന്നാലും അങ്ങനെയൊരു ചിത്രം അവിടെ പ്രദർശിപ്പിക്കുന്നുണ്ടോ എന്നു പോലും അറിയാൻ സാധിക്കില്ല. കാരണം, ഒരൊറ്റ പോസ്റ്റർ പോലും ഒട്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

നിർമ്മാതാക്കളുടെ അസോസിയേഷൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ മുടക്കിയ 5 കോടി രൂപ ഗോപി വരച്ചു പോകുന്ന അവസ്ഥയിലായിരുന്നു. ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച പ്രവാസികൾക്ക് വേണ്ടി മാത്രമാണ് ചിത്രം അന്ന് തന്നെ റിലീസ് ചെയ്യാൻ വാശിപിടിച്ചത്. അതേ പ്രവാസികളിലൊരാളായ വിജയകുമാർ പരാതി നൽകിയതിന്റെ പേരിലാണ് ഈ ചിത്രം പുറത്തിറക്കാൻ പറ്റാതെ വരുമോ എന്ന ആശങ്കയുണ്ടായത്. വെള്ളിയാഴ്ച ഉച്ചവരെ ചിത്രം റിലീസ് ചെയ്യാൻ പറ്റുമോ എന്ന് ഒരു ഉറപ്പുമില്ലായിരുന്നു. അതുകൊണ്ടാണ് പോസ്റ്റർ ഒട്ടിക്കാനും സാധിക്കാതെ വന്നത്. പത്ര പരസ്യവും നടന്നില്ല. ചിത്രം കണ്ട് ഒത്തിരി കുടുംബങ്ങൾ നല്ല അഭിപ്രായം പറഞ്ഞു. പക്ഷേ, ചിത്രം പ്രദർശിപ്പിക്കുന്നുണ്ടോ എന്നു പോലും അറിയാൻ പറ്റുന്നില്ല. നിർമ്മാണ സമയത്ത് 500 ദിർഹം പോലും വിജയകുമാർ തന്നിട്ടില്ല. രാവിലെ ലൊക്കേഷനിൽ ചെന്നാൽ ഇന്ന് കാര്യം നടന്നുപോകാൻ ഇത്ര രൂപ വേണമെന്ന് സംവിധായകൻ പറയും. അതേ ഏതെങ്കിലും വിധേന ഞങ്ങൾ നൽകും. പട്ടിണി കിടന്നാണ് ഞങ്ങൾ യുഎഇയിൽ പച്ചപിടിച്ച് ഇന്നത്തെ നിലയിലെത്തിയത്.

നിർമ്മാതാക്കളുടെ സംഘടന ഇടപെട്ട് പ്രശ്‌നമെല്ലാം പരിഹരിച്ചതാണ്. വിജയകുമാർ 33 ലക്ഷം മുടക്കി. ഇതിന് മൂന്നു ചെക്കുകൾ നൽകി, ബാക്കി പൂർത്തിയാക്കാൻ ഞങ്ങളേറ്റെടുത്തു. ജൂലൈയിലെ തിയതി ചേർത്താണ് ചെക്ക് നൽകിയത്. ഇതുവരെ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. പടം പൂർത്തിയായി റിലീസാകുമെന്നായപ്പോഴാണ് അദ്ദേഹം ഇടങ്കോലിട്ടത്. തന്റെ പണം ലഭിക്കാതെ ചിത്രം പുറത്തിറങ്ങില്ലെന്ന് അദ്ദേഹം വാശിപിടിച്ചു. വിജയകുമാറിന്റെ മകനും ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളതിനാൽ റിലീസിന് തടസ്സം നിൽക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അത്രത്തോളം ബുദ്ധിമുട്ടിച്ചു. ഒരു പ്രവാസി തന്നെയാണ് ഞങ്ങൾക്കെതിരെ നിന്നതെന്നതാണ് ഏറെ വിഷമിപ്പിക്കുന്നത്. ഞങ്ങളീ പടം ചെയ്യില്ലായിരുന്നുവെങ്കിൽ സംവിധായകനടക്കം 180 പേരടങ്ങുന്ന സംഘം വഴിയാധാരമാകുമായിരുന്നു. അണിയറ പ്രവർത്തകർ താമസിച്ച ഹോട്ടലിന്റെ വാടക പോലും കൊടുക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. ഞങ്ങളീ പടം ഏറ്റെടുത്തില്ലായിരുന്നുവെങ്കിൽ വിജയകുമാറിന് കൂടുതൽ പണം നഷ്ടമാകുമായിരുന്നു''-സിനോ വിശദമാക്കി.

അതേസമയം, അനാവശ്യമായാണ് സിനോയും ശ്യാംകുമാറും പ്രശ്‌നം കുത്തിപ്പൊക്കുന്നതെന്നാണ് വിജയകുമാറിന്റെ വാദം. 'എനിക്ക് ആരുമായും ഒരു പ്രശ്‌നവുമില്ല. ഞങ്ങൾ കൃത്യമായി കറാറിലെത്തിയിട്ടാണ് ഈ ചിത്രവുമായി മുന്നോട്ടുപോയത്. നാലു മാസം മുൻപ് 33 ലക്ഷം രൂപ തിരിച്ചു തരാനുള്ള ചെക്കുകളും തന്നിരുന്നു. രണ്ടര മാസമായി ഈ പണത്തിന് വേണ്ടി സിനോയുടെയും ശ്യാംകുമാറിന്റെയും പിന്നാലെ നടക്കുന്നു. ആ സമയത്തെല്ലാം റിലീസിന് മുൻപ് തരാമെന്നായിരുന്നു പറഞ്ഞിരുന്നത്. വാക്കാൽ പോലും മോശമായ സംസാരം ഉണ്ടായിരുന്നില്ല. എന്തിനാണ് ഇപ്പോൾ ഇങ്ങനെ ആരോപണമുന്നയിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP