1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
23
Tuesday

ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയപ്പോൾ മലയാലപ്പുഴയിൽ നിന്ന് ശതകോടി അർച്ചന ചെട്ടികുളങ്ങരയ്ക്ക് മാറ്റാൻ ശ്രമിച്ചു; നാട്ടുകാരുടെ പ്രതിഷേധം ആക്രമണത്തിലും കല്ലേറിലും വെടിവയ്പിലും കലാശിച്ചു; 146 പേരെ പ്രതികളാക്കിയ മലയാലപ്പുഴ വെടിവയ്പ് കേസിൽ 18 പേർക്ക് ശിക്ഷ: 17 പേരെ വെറുതെ വിട്ടു; സിപി നായരുടെ കേസ് കോടതി തള്ളി: വെടിവയ്പ് കേസിൽ 17 വർഷത്തിന് ശേഷം വിധി വന്നത് ഇന്ന്

June 13, 2019 | 03:38 PM IST | Permalinkഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയപ്പോൾ മലയാലപ്പുഴയിൽ നിന്ന് ശതകോടി അർച്ചന ചെട്ടികുളങ്ങരയ്ക്ക് മാറ്റാൻ ശ്രമിച്ചു; നാട്ടുകാരുടെ പ്രതിഷേധം ആക്രമണത്തിലും കല്ലേറിലും വെടിവയ്പിലും കലാശിച്ചു; 146 പേരെ പ്രതികളാക്കിയ മലയാലപ്പുഴ വെടിവയ്പ് കേസിൽ 18 പേർക്ക് ശിക്ഷ: 17 പേരെ വെറുതെ വിട്ടു; സിപി നായരുടെ കേസ് കോടതി തള്ളി: വെടിവയ്പ് കേസിൽ 17 വർഷത്തിന് ശേഷം വിധി വന്നത് ഇന്ന്

ശ്രീലാൽ വാസുദേവൻ

 പത്തനംതിട്ട: ശതകോടി അർച്ചനയുമായി ബന്ധപ്പെട്ട് 17 വർഷം മുമ്പ് മലയാലപ്പുഴയിൽ നടന്ന വെടിവയ്പ് കേസിൽ 18 പേരെ കോടതി ശിക്ഷിച്ചു. 17 പേരെ വെറുതെ വിട്ടു. അഡീഷണൽ ഡിസ്ട്രിക്ട് കോടതി ജഡ്ജി ഹരികുമാറാണ് വിധി പ്രസ്താവിച്ചത്. ആകെ 146 പ്രതികളാണുണ്ടായിരുന്നത്. 10 പേർ വിവിധ കാലയളവുകളിലായി മരണപ്പെട്ടു. എൺപതോളം പേരെ തിരിച്ചറിയാൻ കഴിയാത്തതിനാൽ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

മുൻ ദേവസ്വം കമ്മിഷണർ സിപി നായരുടെ ഹർജി നിലനിൽക്കില്ലെന്ന് കണ്ട് കോടതി തള്ളി. പിഡിപിപി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങളിലാണ് പ്രതികൾക്ക് മൂന്നു വർഷം തടവും 5000 രൂപ വീതം പിഴയും ശിക്ഷിച്ചിരിക്കുന്നത്. ഒരു വർഷം തടവ് അനുഭവിച്ചാൽ മതിയാകും. സിപിനായർ, മുൻ ഡിവൈഎസ്‌പി ആർ രാമചന്ദ്രൻ നായർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ വധിക്കാൻ ശ്രമിക്കുക, പൊതുമുതൽ നശിപ്പിക്കുക, അന്യായമായി സംഘം ചേർന്ന് നിൽക്കുക, ഗൂഢാലോചന നടത്തുക എന്നീ ആരോപണങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്. ഗൂഢാലോചനയും വധശ്രമവും തെളിയിക്കാൻ കഴിയാത്തതു കൊണ്ടാണ് കോടതി സിപി നായരുടെ കേസ് തള്ളിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേസ് പിൻവലിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ, സിപിനായരുടെ എതിർപ്പു കാരണം നടന്നില്ല.
2002 മാർച്ച് 14 ന് ശതകോടി അർച്ചനയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് കമ്മിഷണറായിരുന്ന സിപി നായരും നാട്ടുകാരും തമ്മിലുണ്ടായ വാക്കുതർക്കം ഒടുവിൽ പൊലീസ് വെടി വയ്പിലും ലാത്തിചാർജിലും കലാശിക്കുകയായിരുന്നു.

ക്ഷേത്രത്തിൽ ശതകോടി അർച്ചന നടത്താൻ ആദ്യം ശ്രമം നടത്തിയത് ദേവസ്വം ബോർഡു തന്നെയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായി സ്ഥലംമാറിയെത്തിയ സുരേഷ് കുമാറാണ് ഈ ആശയം മുന്നോട്ടുവച്ചത്. എന്നാൽ ഇതിന് പിന്നിൽ ദേവസ്വം ബോർഡിലെ മറ്റ് ചില ഉന്നതർക്കും പങ്കുണ്ടായിരുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു. ദശലക്ഷങ്ങൾ ചെലവാകുന്ന പൂജാ കർമങ്ങളെപ്പറ്റി അന്നത്തെ ക്ഷേത്രോപദേശക സമിതിയുമായി ആലോചിക്കാൻ തുടക്കത്തിൽ ദേവസ്വം അധികൃതർ തയാറായിരുന്നില്ല. അന്തരിച്ച മലയാലപ്പുഴ ഗോപാലകൃഷ്ണൻ പ്രസിഡന്റായും വി എസ് ഹരീഷ് ചന്ദ്രൻ സെക്രട്ടറിയുമായ ക്ഷേത്രോപദേശക സമിതിയാണ് അന്നുണ്ടായിരുന്നത്. ശതകോടി അർച്ചനയപ്പെറ്റിയുള്ള വിവരങ്ങൾ നാട്ടുകാർ അറിയുന്നത് ഇത് സംബന്ധിച്ച ബാനറുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ മാത്രമായിരുന്നെന്ന് അന്നത്തെ സെക്രട്ടറി ഹരീഷ് ചന്ദ്രൻ പറയുന്നു. ഇതിനോടകം ദേവസ്വം ഉദ്യോഗസ്ഥർ ശതകോടി അർച്ചനയുടെ പേരിൽ ഇതരസംസ്ഥാനങ്ങളിൽ പോലും പിരിവ് നടത്തിക്കഴിഞ്ഞിരുന്നു. തുടർന്നാണ് ക്ഷേത്രോപദേശക സമിതിയെ ദേവസ്വം അധികൃതർ രേഖാമൂലം ശതകോടി അർച്ചനയെപ്പറ്റിയുള്ള വിവരങ്ങൾ ധരിപ്പിക്കുന്നത്.

പൂജാ കർമങ്ങൾക്കായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വിശാലമായ പന്തലും ഉയർന്നപ്പോഴാണ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം കമ്മിഷണർ സിപി നായർ എത്തുന്നത്. രാവിലെ തന്നെ ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ ശതകോടിയർച്ചന നടത്തിപ്പ് സംബന്ധിച്ച് ദേവസ്വം കമ്മിഷണർ ബോർഡ് ജീവനക്കാരുമായി ചർച്ച നടത്തിയിരുന്നു. ഉച്ചയോടെ ക്ഷേത്രോപദേശക ഭാരവാഹികളേയും ചർച്ചയ്ക്ക് വിളിച്ചു. ഈ അവസരത്തിലാണ് കോടികൾ ചെലവിടുന്ന പൂജ ചുരുങ്ങിയ ഇടവേളയ്ക്കുള്ളിൽ നടത്താൻ കഴിയില്ലെന്നും അതിനാൽ മാറ്റിവയ്ക്കണമെന്നും സിപി നായർ ആവശ്യപ്പെടുന്നത്. എന്നാൽ എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയാക്കി അന്യ സംസ്ഥാനങ്ങളിൽ പോലും പ്രചാരണവും പിരിവും നടത്തിയ ശേഷം ശതകോടി അർച്ചന മാറ്റിവയ്ക്കാനുള്ള നീക്കത്തെ ക്ഷേത്രോപദേശക സമിതിയും നാട്ടുകാരും എതിർത്തു. വിവരം അറിഞ്ഞ് നാട്ടുകാർ ഊട്ടുപുരയ്ക്ക് മുന്നിൽ തടിച്ചുകൂടി പ്രതിഷേധം അറിയിച്ചു. ദേവസ്വം കമ്മിഷണർ സി.പി നായർ തന്റെ നിലപാടിൽ ഉറച്ചു നിന്നതോടെ വാക്കുതർക്കം രൂക്ഷമായി. വിവരമറിഞ്ഞ് പത്തനംതിട്ടയിൽ നിന്നും ഡിവൈഎസ്‌പി ആർ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പൊലീസ് എത്തി. ഇതിനിടെ പുറത്തു നിന്ന നാട്ടുകാരിൽ ചിലർ ഊട്ടുപുര പൂട്ടി. അതോടെ ദേവസ്വം കമ്മിഷണറും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും ദേവസ്വം വിജിലൻസ് എസ്‌പിയും അകത്ത് കുടുങ്ങി. പൊലീസ് ഊട്ടുപുരയുടെ പൂട്ട് തുറക്കാൻ നാട്ടുകാരോട് ആവശ്യപ്പെട്ടു. തുറക്കുന്നതിന് പകരം നാട്ടുകാർ പ്രതിഷേധം ശക്തമാക്കുകയാണ് ഉണ്ടായത്. ഇതോടെ പൊലീസ് ലാത്തിവീശി. പൊലീസിനു നേരെ നാട്ടുകാർ കല്ലെറിഞ്ഞു. ഒടുവിൽ വെടി ഉതിർത്തു കൊണ്ട് പൊലീസ് നാട്ടുകാരെ നേരിട്ടു. സംഭവത്തിൽ ദേവസ്വം ബോർഡിന്റേയും പൊലീസിന്റേയും വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. ശതകോടിയർച്ചന യഥാസമയം നടന്നെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് 146 പേർക്കെതിരെ പൊലീസ് കേസെടുത്തു.

വെടിവയ്പിന് കാരണമായത് സിപി നായരുടെ പിടിവാശി

പൊലീസ് വെടിവയ്പിന് വഴിയൊരുക്കിയത് സി.പി നായരുടെ പിടിവാശിയാണെന്ന് എഫ്ഐആറിൽ പരാമർശമുണ്ടായിരുന്നു. സിപി നായർ പൊലീസിനും ആഭ്യന്തരമന്ത്രിക്കും നൽകിയ പരാതിയിലോ ക്രൈംബ്രാഞ്ചിനും കോടതിയിലും നൽകിയ മൊഴിയിലോ വധശ്രമം ആരോപിച്ചിട്ടില്ല. അന്നത്തെ ഡിവൈഎസ്‌പി ആർ രാമചന്ദ്രൻ നായർ സ്വമേധയാ വധശ്രമത്തിന് കേസ് എടുക്കുകയായിരുന്നു. ദേവസ്വം കമ്മിഷണറും അന്നത്തെ ബോർഡും തമ്മിലുണ്ടായിരുന്ന ശീതസമരവും വെടിവയ്പിന് കാരണമായി. ദേവസ്വം ബോർഡിനെ മറികടന്ന് മലയാലപ്പുഴയിൽ നിന്നു ശതകോടി അർച്ചന ചെട്ടികുളങ്ങരയ്ക്ക് മാറ്റാൻ സിപി നായർ സ്വീകരിച്ച ഗൂഢനീക്കമാണ് വെടിവയ്പിന് വഴിയൊരുക്കിയതെന്നും രേഖകളിൽ നിന്ന് വ്യക്തമാണ്. സംഭവ ദിവസം തന്നെ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ എൻ ബാബുവും അംഗം ശശിധരനും ദേവസ്വം കമ്മിഷണറുടെ നിലപാടിനെതിരേ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. യജ്ഞത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാൻ മാത്രമാണ് കമ്മിഷണറെ മലയാലപ്പുഴയിലേക്ക് അയച്ചതെന്ന് അതിൽ വിശദീകരിച്ചു.

നിലവിൽ 35 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണയിൽ സി പി നായരെ വധിക്കാൻ ശ്രമിച്ചതായുള്ള ആരോപണവും ഗൂഢാലോചന കുറ്റവും തെളിയിക്കാൻ പ്രോസിക്യുഷന് സാധിച്ചില്ല. തെളിവുകളുടെ കുറവും കേസ് വിചാരണ നീണ്ട് പോയതുമാണ് കൊലപാതക ശ്രമം തെളിയിക്കാൻ കഴിയാതെ പോയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. നവീൻ ഈശോ പറഞ്ഞു.

ഐ പി സി 147 അം വകുപ്പ് അനുസരിച്ച് പൊതുമുതൽ നശിപ്പിക്കൽ 324 അം വകുപ്പ് അനുസരിച്ച് ദേഹോപദ്രവമേൽപ്പിക്കൽ 332 ാം വകുപ്പ് പ്രകാരം സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ 143- 147 വകുപ്പുകൾ പ്രകാരം അന്യായമായി സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. ഈ വകുപ്പുകൾ പ്രകാരം 18 പ്രതികൾക്കും 1 വർഷം വരെ തടവും 5000 രുപ വരെ പിഴയുമാണ് ശിക്ഷ. മേൽ കോടതിയിൽ അപ്പീൽ നൽകാനായി എല്ലാവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

ശ്രീലാല്‍ വാസുദേവന്‍    
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍
sreelal@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
മോഷണം പതിവായപ്പോൾ ഉണർന്നിരുന്നെങ്കിലും കിട്ടിയത് കള്ളന്റെ രൂപം മാത്രം; പൊലീസ് രൂപരേഖ തയ്യാറാക്കിതിന് പിന്നാലെ ലഭിച്ചത് സ്ഥിരം മലബാർ എക്‌സപ്രസിൽ താനൂർ സ്റ്റേഷനിൽ ഇറങ്ങുന്നുവെന്ന വിവരം; പിടിയിലായത് കോഴിക്കോട് സ്‌റ്റേഷനിൽ ട്രെയിനിനുള്ളിൽ നിന്നും; ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഗൾഫിലെന്ന് പറഞ്ഞ് മോഷണയാത്രകൾ നടത്തുന്നതും രണ്ട് ആഡംബര വില്ലകളുടെ ഉടമസ്ഥനെന്നുമുള്ള കഥ; പിടിയിലായത് സ്വന്തമായി നാല് വക്കീലന്മാരുള്ള `കോടീശ്വരനായ കള്ളൻ` നൗഷാദ്
പാമ്പാടി നെഹ്‌റു കോളേജിലെ സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തീവണ്ടിയിൽ കയറിയ വിദ്യാർത്ഥി എവിടെ?പത്തനാപുരം സ്വദേശി സിറിൽ സാബുവിന്റെ തീരോധാനത്തിൽ ദുരൂഹതയേറുന്നു; രാത്രി ഒൻപത് മണിക്ക് വീട്ടിലെത്തുമെന്ന് മാതാവിനോട് പറഞ്ഞ വിദ്യാർത്ഥി ആറ് ദിവസമായിട്ടും എത്തിയില്ല; പൊലീസിനും ഉദാസീനതയെന്ന് ആരോപണം
'കൺവീനർ വിജയരാഘവൻ വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്; സഖാവിനെ വിമർശിക്കുന്നവർ അക്കാര്യം മറക്കരുത്; ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അതേ A; വിജയരാഘവന്റെ വാമൊഴി വഴക്കത്തിൽ A യ്ക്കുള്ള പ്രാധാന്യത്തെ പറ്റി മലയാള സർവകലാശാലയിൽ ഗവേഷണം നടക്കുന്നുണ്ടെന്നും ജയശങ്കറിന്റെ പരിഹാസം
കലാഭവൻ സോബി കണ്ടെന്നു പറഞ്ഞ ആ രണ്ട്‌പേർ സ്ഥലത്തുണ്ടായിരുന്നില്ല എന്ന് വെറും ഒരാഴ്ചയ്ക്കുള്ളിൽ തെളിയിക്കപ്പെട്ടിരിക്കുന്നു സുഹൃത്തുക്കളെ! അതിലൊരാൾ കടത്തുകേസിലെ പ്രതിയാണ്; വിദേശയാത്രകൾ നടത്തി സ്വർണം കടത്തിയ മഹാന്റെ പാസ്‌പോർട്ട് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല സാറന്മാർക്ക്! ആരൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്ന സത്യം കോടതി കാണുമെന്നാണ് പ്രതീക്ഷ; ബാലഭാസ്‌ക്കറിന്റ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ ബന്ധു പ്രിയ വേണുഗോപാൽ; ബാലുവിന്റെ അപകട മരണ അന്വേഷണം വഴിതെറ്റിയോ?
തന്റെ പേരിൽ പ്രചരിക്കുന്ന രാജിക്കത്ത് വ്യാജമെന്ന് കുമാര സ്വാമി; വിശ്വാസ വോട്ടെടുപ്പിന് സാഹചര്യമില്ലെന്നും മുഖ്യമന്ത്രി; ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ബിജെപിയും സ്പീക്കറും; നാളെ മതിയെന്നും സഭ പിരിയണമെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ; വോട്ടെടുപ്പ് ഉടൻ വേണമെന്ന സ്വതന്ത്ര എംഎൽഎമാരുടെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത് നാളെ; വിമതർ രാവിലെ 11ന് മുൻപ് സഭയിൽ വേണമെന്ന് ഡികെയും ഇല്ലെങ്കിൽ അയോഗ്യരെന്ന് സ്പീക്കറും; ഭരണപ്രതിസന്ധിയിൽ കർണാടകം
പ്രണയ വിവാഹത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ രജിസ്റ്റർ ചെയ്തു; വധൂവരന്മാർ തമ്മിൽ ശാരീരിക ബന്ധം നടന്നിരിക്കാം എന്നതിനാൽ കല്യാണം നടത്തണമെങ്കിൽ കന്യകാത്വ പരിശോധന നടത്തി സർട്ടിഫിക്കറ്റ് വേണമെന്ന് ഇടവക വികാരി; വിശ്വാസികൾ ഉടക്കുമായി എത്തിയതോടെ വികാരിയെ അടിയന്തിരമായി സ്ഥലംമാറ്റി മലങ്കരസഭാ ഓർത്തഡോക്‌സ് സഭാ നേതൃത്വം; കന്യകാത്വ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടില്ലെന്ന് സ്ഥലം മാറ്റപ്പെട്ട വികാരി ഷിബു അച്ചനും; പത്തനംതിട്ട സെന്റ് മേരീസ് ചർച്ചിൽ കല്യാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇങ്ങനെ
സ്റ്റെനാ ഇംപറോയിലെ ആദ്യ ദൃശ്യങ്ങൾ പുറത്ത്; എറണാകുളം സ്വദേശി ഡിജോ പാപ്പച്ചൻ ഉൾപ്പടെയുള്ള മലയാളികൾ ദൃശ്യങ്ങളിൽ; പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ദൃശ്യങ്ങൾ പുറത്ത് വിട്ടത് ഇറാൻ ഔദ്യോഗികമായി; കപ്പലിൽ ഇന്ത്യക്കാർക്ക് പുറമെ റഷ്യ ഫിലിപ്പീൻസ് ലാത്വിയ സ്വദേശികളും; എല്ലാവരും പൂർണ ആരോഗ്യവാന്മാരെന്നും ആശങ്ക വേണ്ടെന്നും ഇന്ത്യയെ അറിയിച്ച് ഇറാൻ; പുറത്ത് വിട്ടത് ജീവനക്കാർ അടുക്കളയിലും മേശയ്ക്ക് ചുറ്റും ഇരിക്കുന്ന ദൃശ്യങ്ങൾ; മോചന നീക്കം തുടർന്ന് വിദേശമന്ത്രാലയം
ചന്ദ്രനിലേക്കുള്ള ചരിത്രപ്രയാണത്തിന് ശുഭ തുടക്കം; ചന്ദ്രയാൻ 2 വിജയകരമായി ഭ്രമണ പഥത്തിൽ; ജിഎസ്എൽവി-മാർക്ക് ത്രീ (എം-1) ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്നത് 2.43ന്; റോക്കറ്റിൽ നിന്നും വേർപെട്ട് പേടകം ഭ്രമണപഥത്തിൽ എത്തിയതോടെ ആദ്യ സിഗ്നലുകൾ കിട്ടിത്തുടങ്ങി; ചന്ദ്രനിൽ ഇനി പേടകം ഇറങ്ങാൻ കാത്തിരിക്കേണ്ടത് 48 ദിവസം; ശാസ്ത്രജ്ഞർക്ക് സല്യൂട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ; സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ആഹ്ലാദം അലതല്ലുമ്പോൾ ലോകത്തിന് മുമ്പിൽ അഭിമാനത്തോട
ആഗ്രഹിച്ചത് മാമൂട്ടിലെ കാമുകന്റെ കുഞ്ഞിനെയും വയറ്റിലിട്ട് ചങ്ങനാശേരിയിലെ കാമുകനെ വിവാഹം കഴിച്ച് സുഖമായി കഴിയാൻ; മല്ലപ്പള്ളിയിൽ അവിവാഹിത പ്രസവിച്ചത് വളർച്ചയെത്താത്ത ഭ്രൂണം; അഞ്ചുമാസം മാത്രം പ്രായമുള്ള ഭ്രൂണം ആരുമറിയായെ മറവ് ചെയ്തതിന് മാത്രം കേസ്; ഗർഭം അലസാൻ കാരണം തലേന്ന് നടന്ന ലൈംഗിക ബന്ധം: യുവതിക്ക് രണ്ടു കാമുകന്മാർ; കുട്ടി ഒരാളുടേത്; വിവാഹം ഉറപ്പിച്ചിരിക്കുന്നത് അപരനുമായും: കഥയിലെ ട്വിസ്റ്റു കണ്ട് വലഞ്ഞ് കീഴ്‌വായ്പൂർ പൊലീസ്
ഇന്നേക്ക് 48ാം നാൾ ചന്ദ്രൻ ത്രിവർണ്ണമണിയുന്നത് കാത്ത് രാജ്യം; ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം ചെറിയ കളിയല്ല; വിദൂരമെങ്കിലും ഭൂമിയിലെ ജലദൗർലഭ്യത്തിന് പരിഹാരം കാണാൻ ഉൾപ്പടെ സാധ്യത തേടും; ചന്ദ്രന്റെ ദക്ഷിണപദത്തിലേക്ക് എത്തുന്ന ആദ്യ രാജ്യം; ചന്ദ്രന്റെ ഉത്ഭവം മുതൽ ഭൂമിയുടെ ചരിത്രം വരെ ചുരുളഴിയും; ഭൂമിയുടെ ഭ്രമണപദം തൊട്ട ചന്ദ്രയാൻ 2 ഇന്ത്യക്കും മാനവരാശിക്കും കൊണ്ടു വരാൻ പോകുന്ന മാറ്റങ്ങൾ എന്തെല്ലാം
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാൻ ഭയക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നിൽ നെതൻയാഹു ചെറുപുഞ്ചിരിയോടെ കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും...പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകില്ല'; ഒരുകുഞ്ഞുപോലുമറിയാതെ ടെൽഅവീവിൽ നിന്ന് ടെഹ്‌റാനിലേക്ക് എഫ്-35 ജെറ്റുകൾ പറന്ന സംഭവം ഓർത്താൽ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാൻ ഭയക്കുന്നത് എന്തുകൊണ്ട്?
ആഗ്രഹിച്ചത് മാമൂട്ടിലെ കാമുകന്റെ കുഞ്ഞിനെയും വയറ്റിലിട്ട് ചങ്ങനാശേരിയിലെ കാമുകനെ വിവാഹം കഴിച്ച് സുഖമായി കഴിയാൻ; മല്ലപ്പള്ളിയിൽ അവിവാഹിത പ്രസവിച്ചത് വളർച്ചയെത്താത്ത ഭ്രൂണം; അഞ്ചുമാസം മാത്രം പ്രായമുള്ള ഭ്രൂണം ആരുമറിയായെ മറവ് ചെയ്തതിന് മാത്രം കേസ്; ഗർഭം അലസാൻ കാരണം തലേന്ന് നടന്ന ലൈംഗിക ബന്ധം: യുവതിക്ക് രണ്ടു കാമുകന്മാർ; കുട്ടി ഒരാളുടേത്; വിവാഹം ഉറപ്പിച്ചിരിക്കുന്നത് അപരനുമായും: കഥയിലെ ട്വിസ്റ്റു കണ്ട് വലഞ്ഞ് കീഴ്‌വായ്പൂർ പൊലീസ്
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ