Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൈറ്റ് ഡ്യൂട്ടിക്കിടെ നഴ്‌സിങ് ഹോം റെസിഡന്റായ 78 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വയോധികയുടെ സ്തനങ്ങൾക്കിടയിൽ നിന്നും ഉമിനീര് തിരിച്ചറിഞ്ഞു: മൂന്നു കുട്ടികളുടെ പിതാവായ മലയാളിക്ക് ബ്രിട്ടനിൽ 20 മാസം തടവ്; നേട്ടങ്ങൾക്കിടയിലും നാണക്കേട് മായാതെ മലയാളികൾ

നൈറ്റ് ഡ്യൂട്ടിക്കിടെ നഴ്‌സിങ് ഹോം റെസിഡന്റായ 78 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വയോധികയുടെ സ്തനങ്ങൾക്കിടയിൽ നിന്നും ഉമിനീര് തിരിച്ചറിഞ്ഞു: മൂന്നു കുട്ടികളുടെ പിതാവായ മലയാളിക്ക് ബ്രിട്ടനിൽ 20 മാസം തടവ്; നേട്ടങ്ങൾക്കിടയിലും നാണക്കേട് മായാതെ മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഡിമെൻഷ്യാ രോഗിയായ വയോധികയെ പീഡിപ്പിച്ച മലയാളി നഴ്‌സിന് ബ്രിട്ടനിൽ 20 മാസം തടവ്. ബ്രിട്ടനിലെ ലിവർപൂളിലെ വിരാളിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് ഹോമിൽ ഏജൻസി ഡ്യൂട്ടിക്കായി എത്തിയ മലയാളിയായ മൂന്നു കുട്ടികളുടെ പിതാവിനെയാണ് 78 വയസ്സുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരിൽ കോടതി തടവിന് വിധിച്ചത്. സോളമൻ തോമസ് എന്ന 46 വയസ്സുകാരന് 20 മാസമാണ് കോടതി തടവ് വിധിച്ചത്. ഒപ്പം പത്തു വർഷത്തേക്ക് സെക്‌സ് ഒഫെൻഡേർസ് രജിസ്റ്ററിൽ പേരും ചേർക്കും.

വിരാൾ റെസിഡൻഷ്യൽ ഹോമിൽ കഴിഞ്ഞിരുന്ന ഡിമെൻഷ്യ രോഗിയായ വയോധികയെ ഇവരുടെ മുറിയിൽ ഒളിച്ച് കടന്നാണ് ഇയാൾ പീഡിപ്പിച്ചത്. വയോധികയുടെ മോഷൻ സെൻസറിൽ നിന്നും സോളമൻ അലാറം നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇവിടുത്തെ ഒരു ജീവനക്കാരി വയോധികയെ നോക്കാനായി ഇവിടെ എത്തിയപ്പോൾ അർധനഗ്‌നനായി വയോധികയ്ക്കു മുന്നിൽ മുട്ടു കുത്തി നിൽക്കുന്ന സോളമനെയാണ് കണ്ടത്. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു സോളമൻ പറഞ്ഞത്. പക്ഷേ വയോധികയുടെ സ്തനങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്ത ഉമിനീർ സോളമന്റെ ഡിഎൻഎയുമായി പൊരുത്തപ്പെട്ടതോടെ സോളമൻ കുറ്റം സമ്മതിക്കുകയായിരുന്നു.

വെസ്റ്റ്ഡെർബിയിലെ സലിനെ ക്ലോസിൽ താമസിക്കുന്ന സോളമൻ വിരാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നഴ്സിങ് ഏജൻസിയായ ലൗവ് ടു കെയറിന് വേണ്ടിയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇക്കാര്യം ലിവർപൂൾ ക്രൗൺ കോടതിക്ക് മുന്നിൽ നടന്ന വിചാരണയിലും ബോധിപ്പിച്ചു. എല്ലാവിധ പശ്ചാത്തല പരിശോധനകളും കഴിഞ്ഞ ശേഷമായിരുന്നു ഇയാളെ ആറുമാസം മുമ്പ് ഈ ഏജൻസിയിൽ ജോലിക്കായി നിയമിച്ചത്. ഇയാളുടെ ലൈംഗിക ചൂഷണത്തിന് ഇരയായ വയോധിക ഡിമെൻഷ്യ ബാധിച്ച വ്യക്തിയാണെന്നും അതിനാൽ തുടർച്ചയായി മറ്റുള്ളവരുടെ ശ്രദ്ധയും പരിചരണവും അവർക്ക് അനിവാര്യമായിരുന്നുവെന്നുമാണ് പ്രോസിക്യൂട്ടറായ സൈമൺ ഡൻകൻ കോടതിയിൽ ബോധിപ്പിച്ചത്.

സംഭവം നടക്കുന്ന സമയത്ത് സോളമൻ കെയർ ഹോമിൽ രണ്ടാമത്തെ ഷിഫ്റ്റിൽ ജോലി ചെയ്യുകയായിരുന്നു. അതിനിടെ പുലർച്ചെ രണ്ട് മണിക്ക് വയോധികയുടെ മുറിയിൽ ഒളിച്ചു കയറിയായിരുന്നു ഇയാൾ അവരെ പീഡിപ്പിച്ചത്. അതിനിടെ ഇവിടുത്തെ ഒരു സ്ഥിരം ജീവനക്കാരി അവിടേക്ക് വരുകയും വയോധിക കിടക്കയുടെ അരികിൽ ഇരിക്കുന്നത് കാണുകയുമായിരുന്നു. അവരുടെ നൈറ്റ്ഗൗൺ അഴിച്ചു മാറ്റിയ നിലയിലുമായിരുന്നു. ആ സമയത്ത് സോളമനെ അർധനഗ്‌നായി അവരുടെ സമീപത്ത് കാണപ്പെട്ടുവെന്നും അയാൾ വയോധികയോട് അസഭ്യമായ രീതിയിൽ പെരുമാറുന്നതു കണ്ടുവെന്നും ജീവനക്കാരി കോടതിയിൽ സാക്ഷ്യപ്പെടുത്തി.

സോളമന്റെ പ്രവൃത്തികണ്ട് ഞെട്ടിയ താൻ ഉടൻ ആ മുറിയിലേക്ക് കയറുകയും തന്നെ കണ്ട സോളമൻ ഞെട്ടിയെഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് പോയെന്നുമാണ് ജീവനക്കാരിയുടെ മൊഴി. ഇക്കാര്യം ആരോടും പറയരുതെന്ന് സോളമൻ ജീവനക്കാരിയോട് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ ജീവനക്കാരി ഉടൻ തന്നെ സംഭവം മുതിർന്ന സഹപ്രവർത്തകനോട് റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന് വയോധികയുടെ റൂമിലെ മോഷൻ സെൻസർ മാറ്റിലെ അലാറാം അൺപ്ലഗ് ചെയ്തതായും ഈ ജീവനക്കാരി കണ്ടെത്തി. സംഭവത്തിന് ശേഷം പുലർച്ചെ മൂന്ന് മണിക്ക് പൊലീസ് എത്തി ചോദ്യംചെയ്തപ്പോൾ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു സോളമൻ തറപ്പിച്ചു പറഞ്ഞത്.

എന്നാൽ വയോധികയുടെ മാറിടത്തിൽ നിന്നും കണ്ടെടുത്ത ഉമിനീരും സോളമന്റെ ഡിഎൻഎയും തമ്മിൽ പൊരുത്തമുണ്ടെന്ന് പിന്നീട് തെളിഞ്ഞപ്പോൾ സോളമൻ കുറ്റം സമ്മതിച്ചെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ ബോധിപ്പിച്ചു. താൻ അബദ്ധത്തിൽ വയോധികയെ തൊട്ടു പോയെന്നാണ് പിന്നീട് ചോദ്യം ചെയ്തപ്പോൾ സോളമൻ വെളിപ്പെടുത്തിയത്. ഇതിനു മുമ്പ് ഇത്തരം കുറ്റങ്ങളൊന്നും ചുമത്തപ്പെട്ട ആളല്ല സോളമൻ. ഈ ആക്രമണത്തിനു ശേഷം ഏഷ്യൻ ഡോക്ടർമാരെ തന്റെ അമ്മ വളരെ ഭയപ്പെട്ടിരുന്നുവെന്നാണ് വയോധികയുടെ മകൾ കോടതിയിൽ ബോധിപ്പിച്ചത്. സംഭവത്തിനു മുമ്പു വളരെ സംസാരപ്രിയയായിരുന്ന അമ്മ ഇപ്പോൾ നിശബ്ദയാണെന്നും മകൾ പറയുന്നു.

സോളമനെ കുറിച്ച് ഇതിനു മുമ്പു വരെ ഏവർക്കും നല്ല അഭിപ്രായമാണ് ഉണ്ടായിരുന്നത്. ഈ സംഭവത്തിൽ അദ്ദേഹത്തിന്റെ ശ്രദ്ധ വ്യതിചലിച്ചതാണ് സംഭവത്തിനു കാരണമായെതെന്ന് അദ്ദേഹത്തിന് വേണ്ടി വാദിച്ച അഭിഭാഷകൻ ഡെസ്മണ്ട് ലെനോൻ ബോധിപ്പിച്ചു. ചർച്ചിൽ പതിവായി പോകുന്ന ആളാണ് സോളമനെന്നും ഇതിനു മുമ്പ് ഇയാൾ ജോലി ചെയ്തിരുന്ന ഇടങ്ങളിലെ എംപ്ലോയർമാർക്ക് ഇയാളെ പറ്റി നല്ലതു മാത്രമേ പറയാനുള്ളുവെന്നും ലെനോൻ വാദിച്ചു. എന്നാൽ വയോധികയായ രോഗിയെ പീഡിപ്പിച്ചതിലൂടെ സോളമൻ അയാൾക്ക് മേലുള്ള വിശ്വാസത്തെ തന്നെയാണ് നശിപ്പിച്ചതെന്നാണ് ജഡ്ജ് എലിസബത്ത് നിക്കോളാസ് വിധി പറഞ്ഞത്. അതിനാൽ സോളമനെ ഉടൻ ജയിലിലേക്ക് അയച്ചില്ലെങ്കിൽ അത് തന്റെ കർത്തവ്യ ലംഘനമാണെന്നും ജഡ്ജ് വ്യക്തമാക്കിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP