Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ ബാധിച്ച് അമേരിക്കയിൽ മലയാളി യുവാവ് മരിച്ചു; ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി ജീവനക്കാരനായിരുന്ന തോമസ് മരിച്ചത് തീവ്ര പരിചരണ വിഭാഗത്തിൽ ദിവസങ്ങൾ മരണത്തോട് മല്ലിട്ട ശേഷം: അമേരിക്കയിൽ കൊറോണ മരണ താണ്ഡവം ആടുമ്പോൾ മലയാളികളെയും സങ്കടക്കടലിലാക്കി പത്തനംതിട്ട സ്വദേശിയുടെ മരണം

കൊറോണ ബാധിച്ച് അമേരിക്കയിൽ മലയാളി യുവാവ് മരിച്ചു; ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി ജീവനക്കാരനായിരുന്ന തോമസ് മരിച്ചത് തീവ്ര പരിചരണ വിഭാഗത്തിൽ ദിവസങ്ങൾ മരണത്തോട് മല്ലിട്ട ശേഷം: അമേരിക്കയിൽ കൊറോണ മരണ താണ്ഡവം ആടുമ്പോൾ മലയാളികളെയും സങ്കടക്കടലിലാക്കി പത്തനംതിട്ട സ്വദേശിയുടെ മരണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: കൊറോണ ബാധിച്ച് അമേരിക്കയിൽ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് (43)ആണ് മരിച്ചത്. കൊറോണ ബാധയെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തോമസിന്റെ നില മോശമായതിനെ തുടർന്ന് പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ദിവസങ്ങൾ മരണത്തോട് മല്ലിട്ട ശേഷമാണ് വിധിക്ക് കീഴടങ്ങിയത്.

ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റിയിൽ ജീവനക്കാരനായിരുന്നു പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ തോമസ്. ട്രാൻസിറ്റിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കൊറോണ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അമേരിക്കയിൽ കൊറോണ മരണ താണ്ഡവം ആടുമ്പോൾ മലയാളികളെയും സങ്കടക്കടലിലാക്കിയിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയുടെ മരണം.

ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള അമേരിക്കയിൽ നിരവധി മലയാളികളും രോഗത്തിന്റെ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെല്ലാം തന്നെ ചികിത്സയിലാണ്. ഇതിനിടയിലാണ് മലയാളികളെ ഒന്നടങ്കം നടുക്കി കൊണ്ട് മലയാളി യുവാവിന്റെ മരണ വാർത്ത പുറത്ത് വന്നത്. ഇതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് അമേരിക്കയിലെ മലയാളികളും ഇന്ത്യൻ സമൂഹവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP