Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാലിഫോർണിയയിൽ കണ്ടെടുത്ത മൃതദേഹം കാണാതായ മലയാളി കുടുംബത്തിലെ സ്ത്രീയുടേത് തന്നെ; ഈൽ നദിയിൽ കണ്ടെടുത്ത മൃതദേഹം സന്ദീപിന്റെ ഭാര്യ സൗമ്യയുടേതെന്ന് തിരിച്ചറിഞ്ഞു; മരണ കാരണം വ്യക്തമായത് നദിയിൽ നിന്നു വാഹനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ച് തുടങ്ങിയതോടെ; ഭർത്താവിന്റെയും കുട്ടികളുടെയും മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു

കാലിഫോർണിയയിൽ കണ്ടെടുത്ത മൃതദേഹം കാണാതായ മലയാളി കുടുംബത്തിലെ സ്ത്രീയുടേത് തന്നെ; ഈൽ നദിയിൽ കണ്ടെടുത്ത മൃതദേഹം സന്ദീപിന്റെ ഭാര്യ സൗമ്യയുടേതെന്ന് തിരിച്ചറിഞ്ഞു; മരണ കാരണം വ്യക്തമായത് നദിയിൽ നിന്നു വാഹനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ച് തുടങ്ങിയതോടെ; ഭർത്താവിന്റെയും കുട്ടികളുടെയും മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: അമേരിക്കയിലെ കാലിഫോർണിയയിൽ കാണാതായ മലയാളി ദമ്പതികളിൽ ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഈൽ നദിയിൽനിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതു കാണാതായ സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യ സൗമ്യ(38)യുടേതാണെന്നാണു തിരിച്ചറിഞ്ഞിരിക്കുന്നത്. കൊച്ചി പടമുകൾ സ്വദേശിയാണ് സൗമ്യ. സന്ദീപിനും (41) മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒൻപത്) എന്നിവർക്കുമായി തിരച്ചിൽ തുടരുകയാണ്.

ഇവർ സഞ്ചരിച്ചിരുന്ന കാർ നദിയിൽ വീണതായി വ്യക്തമായിരുന്നു. നദിയിൽനിന്നു വാഹനത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റാണ് സന്ദീപ്. ഏപ്രിൽ അഞ്ചുമുതലാണ് ഇവരെ കാണാതായത്. ദക്ഷിണ കലിഫോർണിയയിലെ വലൻസിയയിൽ താമസിക്കുന്ന ഇവർ ബന്ധുക്കളെ സന്ദർശിക്കാൻ പോയതായിരുന്നു.

ഒറിഗോണിലെ പോർട്‌ലാൻഡിൽനിന്നു സനോസെയിലേക്കു പോകുന്നതിനിടെ ലെഗെറ്റിന് എട്ടു കിലോമീറ്റർ വടക്ക് ഡോറ ക്രീക്കിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വെള്ളപ്പൊക്കത്തിൽ ഒഴുകി ഈൽ നദിയിൽ വീഴുകയായിരുന്നുവെന്നാണു പൊലീസ് അറിയിച്ചത്.

നദിയിൽ നിന്നു കണ്ടെടുത്ത സാധനങ്ങൾ ഇവരുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന മറൂൺ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിന്റെ അവശിഷ്ടങ്ങളാണ് നദിയിൽ നിന്നു കണ്ടെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. ഒഴുക്കുള്ള നദിയിൽ ഇവർ സഞ്ചരിച്ച മെറൂൺ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോർണിയ ഹൈവേ പട്രോൾ അധികൃതർ പറഞ്ഞു. തോട്ടപ്പള്ളി കുടുംബാംഗങ്ങളെ കാണാതായെന്ന പരാതി സാൻജോസ് പൊലീസ് ഡിപ്പാർട്ടുമെന്റിന് ലഭിച്ചിരുന്നു.

ഇവർ സഞ്ചരിച്ച വാഹനം ഡോറ ക്രീക്കിന് അടുത്തുവച്ച് റോഡിൽനിന്ന് ഈൽ നദിയിലേക്ക് വീണതായി അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വാഹനം പൂർണമായി ഒഴുക്കിൽപ്പെട്ട് നദിയിൽ കാണാതാവുകയായിരുന്നു. മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാൻ അധികൃതർ ഏറെ ബുദ്ധിമുട്ടിയിരുന്നു.

സന്ദീപിന്റെ യുഎസിലെ സുഹൃത്തുക്കളും കാനഡയിൽ താമസിക്കുന്ന സഹോദരൻ സച്ചിനും തിരച്ചിലിൽ സഹായിക്കാൻ കാലിഫോർണിയിയിൽ എത്തിയിരുന്നു. സന്ദീപും കുടുംബവും ഈ മാസം 5 ന് സാൻജോസിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അഞ്ചാം തീയതിക്ക് ശേഷമാണ് ഇവരെ കാണാതായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP