Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു; കോന്നി സ്വദേശി അംബിക മരിച്ചത് സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ; രാജ്യത്തുകൊറോണ ബാധിച്ച് മരിച്ച ആദ്യ സ്റ്റാഫ് നഴ്സിന് ആദരാഞ്ജലികൾ അർപ്പിച്ച് യുഎൻഎ

ഡൽഹിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു; കോന്നി സ്വദേശി അംബിക മരിച്ചത് സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ; രാജ്യത്തുകൊറോണ ബാധിച്ച് മരിച്ച ആദ്യ സ്റ്റാഫ് നഴ്സിന് ആദരാഞ്ജലികൾ അർപ്പിച്ച് യുഎൻഎ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മലയാളി നഴ്സ് ഡൽഹിയിൽ മരിച്ചു.  പത്തനംതിട്ട കോന്നി വള്ളിക്കോട് കോട്ടയം ആഴക്കൂട്ടം പാറയിൽ പുത്തൻവീട്ടിൽ അംബിക(46) ആണ് നിര്യാതയായത്. ഡൽഹി കൽര ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു. ഇന്ന് വൈകീട്ട് 3.45 ന് സഫ്ദർജങ്ങ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആദ്യ മലയാളി സ്റ്റാഫ് നേഴ്സാണ് അംബിക.

ഭർത്താവ് സനിൽകുമാർ. അഖിൽ, ഭാഗ്യ എന്നിവർ മക്കളാണ്. അംബികയുടെ മരണത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അനുശേചനം അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ നഴ്‍സായിരുന്നു ഇവർ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 147 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 3,867 ആയി.

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷം പിന്നിട്ടു. രോഗബാധ നിരക്കിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന വർധന ഒറ്റ ദിവസത്തിനിടെ രേഖപ്പെടുത്തി. 6767 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി. രാജ്യത്തുകൊവിഡ് സ്ഥിതി കൂടുതൽ തീവ്രമാകുമെന്ന ആശങ്കയാണ് ആരോഗ്യമന്ത്രാലയം ഉയർത്തുന്നത്.

അടുത്ത രണ്ട് മാസം കൂടുതൽ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രാലയം നിർദ്ദേശിച്ചു. വെന്റിലേറ്ററുകളുടേയും കിടക്കകളുടെയും എണ്ണം വർധിപ്പിച്ച് കൊണ്ട് ആശുപത്രികൾ കൂടുതൽ സജ്ജമായിരിക്കാനാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്ത് കാൽലക്ഷത്തോളം പേർ കൂടി രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP