Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നടുറോഡിൽ പെൺകുട്ടിയെ കുത്തിവീഴ്‌ത്തിയ ശേഷം യുവാവ് കത്തിവീശി ചുറ്റുമുള്ളവരെ ഓടിച്ചു; ചോരയൊലിപ്പിച്ചു കത്തിയുമായി നിന്ന യുവാവിൽ നിന്നും പെൺകുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപെടുത്തി മലയാളി നഴ്‌സിന്റെ ധീരത; ക്രുദ്ധനായി നിന്ന യുവാവിന് അരികിലേക്ക് ആംബുലൻസിൽ വന്നിറങ്ങിയ നിമി ഇടപെട്ടത് ബുദ്ധിപൂർവം; ചങ്കൂറ്റത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ

നടുറോഡിൽ പെൺകുട്ടിയെ കുത്തിവീഴ്‌ത്തിയ ശേഷം യുവാവ് കത്തിവീശി ചുറ്റുമുള്ളവരെ ഓടിച്ചു; ചോരയൊലിപ്പിച്ചു കത്തിയുമായി നിന്ന യുവാവിൽ നിന്നും പെൺകുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപെടുത്തി മലയാളി നഴ്‌സിന്റെ ധീരത; ക്രുദ്ധനായി നിന്ന യുവാവിന് അരികിലേക്ക് ആംബുലൻസിൽ വന്നിറങ്ങിയ നിമി ഇടപെട്ടത് ബുദ്ധിപൂർവം; ചങ്കൂറ്റത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

മംഗലാപുരം: മംഗലാപുറത്ത് വിദ്യാർത്ഥിയെ യുവാവ് നടുറോഡിൽ കുത്തിവീഴ്‌ത്തുന്ന ദൃശ്യങ്ങൾ ഞെട്ടലോടെയാണ് ലോകം കണ്ടത്. അടുപ്പത്തിലുണ്ടായിരുന്ന പെൺകുട്ടി കുറച്ചു കാലമായി അകൽച്ച കാണിച്ചതിനെ തുടർന്നാണ് സുശാന്ത് എന്ന യുവാവ് കത്തിമായി സാഹസം കാണിച്ചത്. യുവതിയെ നിരന്തരം കുത്തിയ യുവാവിനെ ബുദ്ധിപരമായി നേരിട്ട് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച കാര്യത്തിൽ മലയാളി നഴ്‌സിന്റെ ധീരതക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. നിമി എന്ന പേരിലുള്ള മലയാളി നഴ്‌സാണ് രക്തപങ്കിലമായ സാഹചര്യത്തിൽ നിർണായക ഇടപെടൽ നടത്തിയത്.

പെൺകുട്ടിയെ 12 തവണ കുത്തിവീഴ്‌ത്തിയ ശേഷം യുവാവ് സ്വന്തം കഴുത്തു മുറിക്കുകയായിരുന്നു. നടുറോഡിൽ പെൺകുട്ടിയെ യുവാവ് കുത്തി വീഴ്‌ത്തുമ്പോൾ കണ്ടു നിന്നവർ അടുത്തേയ്ക്ക് ചെല്ലാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തിവീശി എല്ലാവരേയും പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ആംബുലൻസിൽ എത്തിയ മലയാളി നഴ്സിന്റെ ഇടപെടൽ ഉണ്ടായത്. വളരെ ബുദ്ധിപൂർവ്വമായിട്ടായിരുന്നു നിമി എന്ന മലയാളി നഴ്‌സ് ഇക്കാര്ങ്ങൽ കൈകാര്യം ചെയ്തത്

നിമി ഉള്ളാൾ കെ.എസ് ഹെഗ്ഡേ മെഡിക്കൽ കോളേജിലാണ് പഠിച്ചത്. സംഭവസ്ഥലത്ത് എത്തിയ നിമി ആംബുലൻസിൽ നിന്ന പുറത്തിറങ്ങുമ്പോൾ തന്നെ പലരും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അത്രയ്ക്ക് ഭീകരമായിരുന്നു അന്തരീക്ഷം. നിമി അടുത്ത് ചെന്നതോടെ അക്രമി (സുശാന്ത്-24) യുവതിയുടെ ദേഹത്ത് കിടന്നു. എന്നാൽ അക്രമിയെ നിമി കൈയിൽ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ശാന്തമാക്കുന്ന വിധത്തിൽ സംസാരിച്ചു. ഇതിനിടയിൽ കണ്ടു നിന്നവരും ഒപ്പം ചേർന്നു.

തുടർന്ന് നഴ്സും ചുറ്റുമുണ്ടായിരുന്നവരും ചേർന്ന് പെൺകുട്ടിയേയും സുശാന്തിനേയും കെ.എസ് ഹെഗ്ഡേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുശാന്ത് അപകടനില തരണം ചെയ്‌തെങ്കിലും പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. നിമിയുടെ ഇടപെടൽ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായിരുന്നു. ദ ക്യൂവാണ് മലയാളി നഴ്‌സിനെ കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടു ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വീട്ടിൽ നിന്ന് ക്ഷേമ ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി പോവുകയായിരുന്നു പെൺകുട്ടി. ഈ സമയം എത്തിയ സുശാന്ത് അവളുമായി തർക്കത്തിലേർപ്പെട്ടു. ഇരുവർക്കുമിടയിൽ വഴക്കുണ്ടായി. ഇതോടെ പൊടുന്നനെ കത്തി പുറത്തെടുത്ത സുശാന്ത് പെൺകുട്ടിയെ കുത്തുകയായിരുന്നു. പെൺകുട്ടിക്ക് 12 തവണ കുത്തേറ്റതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. അതുവഴി കടന്നുപോകുന്നവർ ആക്രമണം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചിട്ടും സുശാന്ത് കൂട്ടാക്കിയില്ല. തുടർന്ന് അയാൾ അതേ കത്തികൊണ്ട് തന്റെ ശരീരത്തിൽ മുറിവേൽപ്പിക്കാൻ ആരംഭിക്കുകയും തടയാൻ വരുന്നവരെ കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു.

ശക്തിനഗർ സ്വദേശിയാണ് സുശാന്ത്. പെൺകുട്ടിയും യുവാവും ഒരേ സ്ഥാപനത്തിൽ നൃത്തം അഭ്യസിച്ചിരുന്നു. മൂന്നുവർഷമായി ഇവർ പരിചയക്കാരാണ്. യുവതി എംബിഎ പഠനത്തിന് ചേർന്ന ശേഷം യുവാവുമായി അകലം പാലിച്ചിരുന്നു. ഇതേ തുടർന്നുള്ള പകയിൽ, കുറച്ചുനാൾ മുമ്പ് യുവാവ് കോളജിലെത്തി പെൺകുട്ടിയെ അധിക്ഷേപിച്ചു. ഇതിൽ യുവാവിനെതിരെ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP